Showing posts with label Comedy. Show all posts
Showing posts with label Comedy. Show all posts

Sunday, 26 August 2018

154.Kolamavu Kokila


Kolamavu Kokila: Nayanthara steals the show.


Language: Tamil

Genre: Black-Comedy
Director: Nelson Dilipkumar
Writer: Nelson Dilipkumar
Stars: Nayanthara, Yogi Babu, Saranya Ponvannan

കുടുംബത്തിലെ ചില പ്രശ്നങ്ങളെ തുടര്‍ന്ന്‍ മയക്കുമരുന്ന് കടത്തേണ്ടി വരികയാണ് കോകില എന്ന സാധാരണക്കാരിയായ പെണ്‍കുട്ടിക്ക്, അത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ അവളും കുടുംബവും എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്.. 

കോകിലയെയും, അവളുടെ പ്രശ്നങ്ങളെയും, അവള്‍ക്ക് ചുറ്റുമുള്ള ആളുകളെയും പരിചയപ്പെടുത്തി കൊണ്ട് മുന്നേറുന്ന ആദ്യ പകുതി അവസാനിക്കുന്നത് മികച്ചൊരു പഞ്ച് നല്‍കി കൊണ്ടായിരുന്നു, അവിടുന്നങ്ങോട്ട് ചിരിയുടെ ഒരു വിരുന്ന്‍ തന്നെയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്..

2013ല്‍ പുറത്തിറങ്ങിയ We Are The Millers എന്ന ചിത്രത്തിന്‍റെ ബേസിക് തീം മാത്രം കടമെടുത്ത്‌ അത് പൂര്‍ണമായും തമിഴ് സിനിമയ്ക്ക് ചേരുന്ന രീതിയില്‍  അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനായ Nelson Dilipkumar. ഒരു മികച്ച ബ്ലാക്ക്‌ കോമഡി ത്രില്ലെര്‍ അണിയിച്ചൊരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.. ക്ലൈമാക്സ്‌ മാത്രമാണ് ഒരു പോരായ്മയായി തോന്നിയത്, കുറച്ചു കൂടെ മികവുറ്റ ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിച്ചിരുന്നു... 

ചിത്രത്തിലുടനീളം നയന്‍‌താര നിറഞ്ഞു നില്‍ക്കുകയാണ്, എപ്പോഴും മുഖത്ത് നിഷ്കളങ്ക ഭാവം നിറഞ്ഞു നില്‍ക്കുന്ന ഒരു സാധാരണ പെണ്‍കുട്ടിയായി വളരെ മികച്ച പ്രകടനം തന്നെ ചിത്രത്തിലുടനീളം അവര്‍ കാഴ്ച വെച്ചിരിക്കുന്നു..

രണ്ടാം പകുതിയില്‍ Yogi Babu  വും Anbu Thaasan ഉം ചേര്‍ന്ന്‍ ഒരു വശത്ത് തകര്‍ത്ത് വാരി എന്ന്‍ തന്നെ പറയാം എന്നാല്‍ ചില  രംഗങ്ങളില്‍ അവരെക്കാളും മുകളില്‍ നില്‍ക്കുന്ന കൗണ്ടറുകളുമായി വന്ന് ശരണ്യ എപ്പോഴത്തെയും പോലെ തന്‍റെ അമ്മ വേഷം മികവുറ്റതാക്കിയിരിക്കുന്നു...

അത് പോലെ ടോണിയായി അഭിനയിച്ച Kunju Ravi, അല്‍ഫോന്‍സ് ആയി മൊട്ട രാജേന്ദ്രന്‍, കോകിലയുടെ സഹോദരിയായി വേഷമിട്ട Jacqueline എന്നിവരുടെ പ്രകടനങ്ങളും,  അനിരുധിന്റെ മികച്ച പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു...

ചുരുക്കത്തില്‍ ആദ്യാവസാനം നന്നായി ആസ്വദിക്കാന്‍ കഴിയുന്ന മികച്ചൊരു ബ്ലാക്ക്‌ കോമഡി ത്രില്ലര്‍..

Monday, 22 May 2017

149.My Cousin Vinny

My Cousin Vinny (1992) : An Outstanding Entertainer.

Language: English
Genre: Comedy, Crime, Drama
Director: Jonathan Lynn
Writer: Dale Launer
Stars: Joe Pesci, Marisa Tomei, Ralph Macchio 

1992ല്‍ Dale Launer ന്‍റെ തിരകഥയില്‍ പ്രശസ്ഥ സംവിധായകന്‍ Jonathan Lynn അണിയിച്ചൊരുക്കിയ കോമഡി ചിത്രമാണ്‌ My Cousin Vinny.

തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ നേരിടുന്ന രണ്ടു ന്യൂയോര്‍ക്ക്‌ യുവാക്കളെ രക്ഷിക്കാനുള്ള ഒട്ടും തന്നെ പ്രവര്‍ത്തി പരിചയമില്ലാത്ത ഒരു അഭിഭാഷകന്‍റെ രസകരമായ ശ്രമങ്ങളാണ് ചിത്രം പറയുന്നത്..

ന്യൂയോര്‍ക്ക്‌ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായ  Bill Gambiniയും, ഉറ്റ സുഹൃത്ത് Stanley Rothensteinനും കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ ഒരു സ്കോളര്‍ഷിപ്പ് കിട്ടിയതിനെ തുടര്‍ന്ന്‍, അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ അലബാമയിലെ ഗ്രാമീണ പ്രദേശത്തെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും കുറച്ചു അവശ്യ സാധനങ്ങള്‍ വാങ്ങിച്ചു തങ്ങളുടെ കാറില്‍ യാത്ര തുടരുന്നു. എന്നാല്‍ അധിക ദൂരം മുന്നോട്ട് പോകുന്നതിന് മുന്‍പേ തന്നെ ഇരുവരെയും അലബാമ സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നു. അബദ്ധത്തില്‍ ബില്ലടക്കാതെ തങ്ങള്‍ സ്റ്റോറില്‍ നിന്നുമെടുത്ത ട്യുണയുടെ പേരിലാവും അറസ്റ്റ് എന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നിടാണ്‌ സ്റ്റോര്‍ ഉടമയെ കൊലപെടുത്തിയതിനും, കവര്‍ച്ചയ്ക്കുമാണ് തങ്ങളെ  അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നവര്‍ മനസിലാക്കുന്നത്. മാത്രമല്ല ഈ കുറ്റത്തിന് വധശിക്ഷയാണ് അവര്‍ക്കായി കാത്തിരിക്കുന്നത് എന്നും മനസിലാക്കുന്ന അവര്‍ തങ്ങള്‍ക്കായി ഒരു അഭിഭാഷകനെ കണ്ടെത്താന്‍ ശ്രമിക്കുന്നു. വലിയൊരു വക്കീലിനു ഫീസ്‌ നല്‍കാന്‍ പണമില്ലാത്ത അവരുടെ ഭാഗ്യമെന്നോണം ബില്ലിന്‍റെ കസിനും വക്കീലുമായ Vincent Laguardia Gambini അവരുടെ രക്ഷയ്ക്ക് എത്തുന്നു എന്നാല്‍ ഒരു ചെറിയ പ്രശ്നമുണ്ട് വിന്‍സെന്‍റ് ഇന്നുവരെയും ഒരു കേസ് പോലും കോടതിയില്‍ വാധിച്ചിട്ടില്ല ഒട്ടും തന്നെ അനുഭവജ്ഞാനം ഇല്ലാത്ത ഒരു അഭിഭാഷകനാണ് അയാള്‍.

നിര്‍ബന്ധബുദ്ധികാരനും ഒട്ടും തന്നെ വിട്ടുവീഴ്‌ച ചെയ്യാന്‍ തൈയ്യാറല്ലാത്ത ജഡ്ജ് Chamberlain Haller ന്‍റെ മുന്നില്‍ ഇരുവര്‍ക്കും വേണ്ടി വാദിച്ചു അവരെ കുറ്റവിമുക്തനാക്കാനുള്ള വിന്‍സെന്റിന്റെ ശ്രമങ്ങളാണ് തുടര്‍ന്ന്‍ അങ്ങോട്ടുള്ള ചിത്രം പറയുന്നത്...

ഒരു മികച്ച കോമഡി ചിത്രമെന്നതിനെക്കാള്‍ മികവുറ്റ ഒരു കോര്‍ട്ട് റൂം ഡ്രാമ എന്ന രീതിയിലാണ് ഈ ചിത്രം കൂടുതല്‍ ശ്രദ്ധേയമാവുന്നത്. കോടതി മുറിയിലെ നടപടി ക്രമംങ്ങളെയും എതിര്‍ വിസ്താര (Cross Examination By Lawyers) രീതികളെയും യാഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അതുപോലെ പുനര്‍സൃഷ്ട്ടിക്കാന്‍ സംവിധായകനായ Jonathan Lynnനു സാധിച്ചിരിക്കുന്നു. കേംബ്രിജ് സര്‍വ്വകലാശാലയില്‍ നിന്നും സ്വന്തമാക്കിയ ലോ ഡിഗ്രി അദ്ധേഹത്തെ ഇതില്‍ നന്നായി സഹായിച്ചിട്ടുണ്ട് എന്ന്‍ വേണം കരുതാന്‍. ചിത്രത്തെ പ്രേക്ഷകരിലേക്ക് ഏറ്റവുമധികം ആകര്‍ഷിക്കുന്നതും ഇത്തരം രംഗങ്ങള്‍ തന്നെ...


Vincent Laguardia Gambini  ആയി Joe Pesci സ്ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ അദ്ധേഹത്തിന്‍റെ കാമുകിയായി  Marisa Tomei തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. അവസാന രംഗങ്ങളിലെ ഇവരുടെ പ്രകടനം എന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. മികച്ച സഹനടിക്കുള്ള അക്കാദമി അവാര്‍ഡ്‌ നാമം നിര്‍ദ്ദേശവും അവരെ തേടി ആ വര്‍ഷം എത്തുകയുണ്ടായി...

കൂടുതല്‍ പറയുന്നില്ല ഒരു മികച്ച കോര്‍ട്ട് റൂം കോമഡി ഡ്രാമ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ ചിത്രം ഒരു കാരണവശാലും കാണാതെ പോകരുത്...

Saturday, 3 September 2016

148.Playful Kiss

Playful Kiss (Original Title: Jangnanseureon Kiseu, also known as Mischievous Kiss or Naughty Kiss) : രസകരം ഒപ്പം അതിമനോഹരവുമാണ് ഈ സീരീസ്‌...!!



Language: Korean
Genre: TV Series, Romance, Comedy
Director: Hwang In-Roe, Kim Do-Hyung
Writer: Ko Eun-Nim, Kaoru Tada (manga)
Stars: Kim Joong Hyun, So-Min Jung, Si-young Lee

കൊറിയന്‍ പ്രണയചിത്രങ്ങള്‍ ഇഷ്ടപെടാത്തവരായി ആരും തന്നെ ഉണ്ടാകും എന്ന്‍ തോന്നുന്നില്ല പ്രത്യേഗിച്ചും കൊറിയന്‍ Rom-Com ജോണറില്‍ വരുന്ന ചിത്രങ്ങള്‍, വെത്യസ്തമായ അവതരണശൈലി കൊണ്ട് ലോകത്തിന്‍റെ പലയിടത്തും ഈ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഈ ചിത്രങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന അനുഭൂതി അതേപടി നമുക്ക് സമ്മാനിക്കുന്ന കൊറിയന്‍ ടിവി സീരീസാണ് Playful Kiss.

ഏതവസ്ഥയിലും തോറ്റുകൊടുക്കാതെ പരിശ്രമത്തിലുടെ വിജയം കൈവരിക്കാന്‍ ശ്രമിക്കുന്ന Oh Ha Ni, അവളുടെ അച്ഛനും അടുത്ത സുഹ്രത്തുക്കളും അതിനാല്‍ അവളെ നോവയുട ഒച്ച്‌ (Noah's Snail) എന്നാണ് കളിയാക്കി വിളിക്കുന്നത്. ഇപ്പോള്‍ അവള്‍ക്കൊരു ലക്ഷ്യമേയുള്ളൂ സ്കൂളിലെ ഏറ്റവും ബുദ്ധിമാനും പെണ്‍കുട്ടികളുടെ ആരാധനപാത്രവുമായ Baek Seung Joവിന്‍റെ ഹൃദയം സ്വന്തമാക്കുക. വര്‍ഷങ്ങളായി തന്‍റെ മനസ്സില്‍ താലോലിച്ചു കൊണ്ടുനടന്ന പ്രണയം ഒടുവില്‍ ഒരു പ്രണയലേഖനത്തിലുടെ അവള്‍ അവനെ അറിയിച്ചു. എന്നാല്‍ സ്നേഹശ്യുന്യനായ Baek Seung Jo, Oh Ha Niയുടെ പ്രണയാഭ്യര്‍ത്ഥന നിഷ്കരുണം നിഷേധിക്കുന്നു...

ഒരു ഭുമികുലുക്കത്തില്‍ തങ്ങളുടെ വീട് തകര്‍ന്നതിനെ തുടര്‍ന്ന്‍ Oh Ha Niയും അച്ഛനും അദ്ദേഹത്തിന്റെ പഴയകാല സുഹ്രത്തിന്‍റെ ക്ഷണം സ്വീകരിച്ച് അയാളുടെ വീട്ടിലേക്കു താമസം മാറുന്നു. തീരെ പ്രതീക്ഷിക്കാത്തൊരു അത്ഭുതമായിരുന്നു Oh Ha Niയെ അവിടെ കാത്തിരുന്നത് Baek Seung Jo വിന്‍റെ കുടുംബമായിരുന്നുവത്. ഇനി Baek Seung Jo വും Oh Ha Niയും ഒരേ കുടകീഴിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ലോലഹൃദയയും ദൃഢനിശ്ചയമുള്ളവളുമായ Oh Ha Niക്ക് കഠിനഹൃദയനായ Baek Seung Jo വിന്‍റെ ഹൃദയം കീഴടക്കാന്‍ സാധിക്കുമോ ?

Oh Ha Niയുടെയും Baek Seung Jo വിന്റെയും ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ഇവിടുന്നങ്ങോട്ട്‌ പ്രേക്ഷകനെ കാത്തിരിക്കുന്നത്...

Oh Ha Ni, Baek Seung Jo എന്നിവരെ കൂടാതെ വളരെ കാലമായി Oh Ha Niയെ പ്രണയിക്കുന്ന Bong Joon-gu, ഒരു മകളെപോലെ Oh Ha Niയെ സ്നേഹിക്കുന്ന Baek Seung Joവിന്‍റെ അമ്മ Hwang Geum-hee ജ്യേഷ്ട്ടന്‍ Baek Seung Joവിന്‍റെ തനിപകര്‍പ്പായ Baek Eun-jo, Oh Ha Niയുടെ അടുത്ത സുഹൃത്തുക്കള്‍ അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ ഈ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്, ഇതില്‍ എടുത്ത് പറയേണ്ടത് Baek Seung Joവിന്‍റെ അമ്മ Hwang Geum-hee എന്ന കഥാപാത്രത്തെയാണ് ഇതുപോലൊരമ്മയെ ആഗ്രഹിക്കാത്ത ആരുംതന്നെ കാണില്ല അത്ര മനോഹരമാണ് ഈ കഥാപാത്രം. Jung Hye-young ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. Oh Ha-ni യെ അവതരിപ്പിക്കുന്ന Jung So-minഉം Baek Seung-joവിനെ അവതരിപ്പിക്കുന്ന Kim Hyun-joongഉം തമ്മില്‍ വളരെ നല്ലൊരു കെമിസ്ട്രിയുണ്ട് ഇരുവരെയും ഒരുമിച്ച് സ്ക്രീനില്‍ കാണാന്‍ നല്ല രസമാണ്.

Kaoru Tada യുടെ 1990ല്‍ പുറത്തിറങ്ങിയ Itazura Na Kiss എന്ന ജാപ്പനീസ് മാന്ഗാ (Japanese Manga) സീരിസിനെ ആസ്പദമാക്കിയാണ് ഈ സീരീസ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത് .. Itazura Na Kiss നെ ആസ്പദമാക്കി പുറത്തിറങ്ങിയ മൂന്നാമത്തെ ടെലിവിഷന്‍ സീരീസാണ് Playful Kiss. 1996ല്‍ Itazura Na Kiss എന്ന പേരില്‍ ജാപ്പനിസ്‌ ടിവി സീരീസ്‌, 2005ല്‍ It Started With a Kiss എന്ന പേരില്‍ തൈവാനീസ് ടിവി സീരീസ്‌ എന്നിവയും ഇറങ്ങിയിരുന്നു. തൈവാനീസ് പതിപ്പിന് 2007ല്‍ They Kiss Again എന്ന പേരില്‍ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു.. Playful Kiss കൊറിയയില്‍ വന്‍ പരാജയം ആയിരുനെങ്കിലും പിന്നീടു ഈ സീരീസ്‌ ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു ഏഷ്യയിലെ 12 രാജ്യങ്ങളിലേക്കാണ് ഈ സീരീസ്‌ വിറ്റഴിക്കപ്പെട്ടത്... ഈ വിജയത്തെ തുടര്‍ന്ന്‍ 2013ല്‍ ജാപ്പനീസില്‍ Mischievous Kiss: Love in Tokyo എന്ന പേരില്‍ ഈ സീരീസ്‌ റിമേക്ക് ചെയ്യുകയും അതിനൊരു രണ്ടാം ഭാഗം 2014ല്‍ ഇറങ്ങുകയും ചെയ്തു കൂടാതെ 2015ല്‍ ഈ സീരീസ്‌ തായ്‌ ഭാഷയില്‍ Kiss Me എന്ന പേരിലും റിമേക്ക് ചെയ്യുകയുണ്ടായി... ഒരുപക്ഷെ  ഇതാദ്യമായാവും ഒരു ടെലിവിഷന്‍ സീരീസ്‌ ഇത്രയധികം ഭാഷകളിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നത്...

പ്രണയിച്ചുകൊണ്ട് ജീവിതത്തില്‍ വളരുക എന്നത് ഒരു ഭാഗ്യമാണ്, ആ ജീവിതമാണ് ഈ സീരീസില്‍ നാം കാണുന്നത്. മാത്രമല്ല മറ്റു സീരീസുകളെ പോലെ ഒരുപാടു എപിസോഡ്സ് ഇല്ല  സീരീസില്‍,  വെറും 16 എപിസോഡ്സ് മാത്രമേയുള്ളൂ ഈ പ്രണയയാത്ര.

കൊറിയന്‍ പ്രണയചിത്രങ്ങള്‍ നിങ്ങള്‍ ഇഷ്ടപെടുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ സീരീസ്‌ നിങ്ങള്‍ കണ്ടിരിക്കണം.

Wednesday, 6 January 2016

138.Burnt

Burnt (2015) : A Good One For Foodies.

Language: English
Genre: Comedy Drama
Director: John Wells
Writers: Steven Knight (screenplay), Michael Kalesniko (story)
Stars: Bradley Cooper, Sienna Miller, Daniel Brühl |

അതിമനോഹരമായ പുത്തന്‍ ഭക്ഷണവിഭവങ്ങളുടെ  ക്ലോസ്  ഷോട്സിലൂടെ കാണുന്ന ഓരോ പ്രേക്ഷകന്റെയും നാവിലും മനസ്സിലും ഒരുപോലെ കൊതിയുളവാക്കുന്ന ചിത്രങ്ങളാണ്  Chef (2014), The Hundred Foot Journey (2014) തുടങ്ങിയവ, ആ ശ്രേണിയിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരു ചിത്രമാണ് Steven Knight ന്‍റെ തിരകഥയില്‍  John Wells സംവിധാനം ചെയ്തു Bradley Cooper പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 2015ല്‍ പുറത്തിറങ്ങിയ  Burnt.

2 മിഷെലിന്‍ സ്റ്റാര്‍സ് (ലോക പ്രശസ്ത ഫ്രഞ്ച് മാഗസിന്‍ മിഷെലിന്‍ മികച്ച ഹോട്ടലുകള്‍ക്കും ഷെഫുകള്‍ക്കും നല്‍കുന്ന റെറ്റിംഗ്; പരമാവധി മൂന്ന്‍ സ്റ്റാറുകളാണ് നല്‍കുന്നത്.) നേടി കരിയറിന്റെ ഉന്നതിയില്‍ നില്‍കുമ്പോള്‍ മയക്കുമരുന്നിന് അടിമപ്പെട്ടു എല്ലാം നശിപ്പിച്ചവനാണ് ഷെഫ് ആഡം. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക്  നഷ്ട്ടപ്പെട്ടതെല്ല്ലാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആഡം ഒപ്പം തന്‍റെ മൂന്നാമത്തെ മിഷെലിന്‍ സ്റ്റാറും...

ഒരിക്കല്‍ താന്‍ ആയിട്ട് നഷ്ട്ടപ്പെടുത്തിയത് എല്ലാം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ആഡം നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്. അതിനായി ഒരിക്കല്‍ തന്നെ നശിപ്പിച്ച മയക്കുമരുന്നിനോടും,, മദ്യത്തോടും, എല്ലാം ഇപ്പോഴും പൂര്‍ണതയില്‍ എത്തിയിരിക്കണം എന്ന തന്‍റെ ദുര്‍വാശിയോടുമെല്ലാം അയാള്‍ വിട പറഞ്ഞെ മതിയാവു. ഒപ്പം എല്ലാം ഒറ്റയ്ക്ക്  ചെയ്തു തീര്‍ക്കാം എന്നുള്ള അമിതവിശ്വാസവും അയാള്‍മാറ്റിവെക്കണം... 

ഈ ജോണറില്‍ വന്നിട്ടുള്ള Chef (2014), The Hundred Foot Journey (2014) തുടങ്ങിയ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല എങ്കിലും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു നല്ല ചിത്രം തന്നെയാണ് Burnt, ഇത്തരം ഒരു ചിത്രത്തിന് ഒന്നരമണിക്കൂര്‍ ദൈര്‍ഖ്യം വളരെ കുറഞ്ഞു പോയി എന്ന്‍ തോന്നി. തിരകഥയിലെ പോരായ്മകള്‍ നികത്തി ചിത്രത്തിന്‍റെ ദൈര്‍ഖ്യം കുറച്ചും കൂടി കൂട്ടി ഒരുക്കിയിരുന്നുവെങ്കില്‍ വളരെ മികച്ചൊരു ചിത്രമായി  Burnt മാറുമായിരുന്നു എന്ന്‍ തോന്നി...

Bradley Cooper, Sienna Miller, Daniel Brühl  തുടങ്ങിയവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളെ മനോഹരമായി  അവതരിപ്പിച്ചിരിക്കുന്നു...

ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരുതവണ ആസ്വദിച്ചു കാണാവുന്ന ചിത്രമാണ് Burnt.  

Tuesday, 5 January 2016

137.Joy

Joy (2015) : An Inspirational Tale About a Strong Woman In A Crazy Family.


Language: English
Genre: Semi-Biographical Comedy Drama
Director: David O. Russell
Writers: David O. Russell (screenplay), Annie Mumolo (story)
Stars: Jennifer Lawrence, Robert De Niro, Bradley Cooper

ഇത് 1990കളില്‍ മിറാക്കിള്‍ മോപ്പ് എന്ന ഉത്പന്നത്തിന്‍റെ കണ്ടുപിടിത്തത്തിലൂടെ വലിയൊരു ബിസിനസ്‌ സാമ്രാജ്യത്തിന്റെ സ്ഥാപകയായി മാറിയ ജോയുടെയും , നാല് തലമുറകളിലൂടെ കടന്ന്‍ പോകുന്ന അവളുടെ ഇറ്റാലിയന്‍ അമേരിക്കന്‍ കുടുംബത്തിന്‍റെയും കഥയാണ്‌... ചതിയും വഞ്ചനയും, നഷ്ട്ടപ്പെട്ടുപോയ നിഷ്കളങ്കതയും, മുറിവേറ്റ മനസ്സുമെല്ലാം  കുടുംബത്തിന്റെയും, ബിസിനസ്‌ സാമ്രാജ്യത്തിന്റെയും തലപ്പത്തെക്കെതുന്നതില്‍ അവള്‍ക്ക് കൈത്താങ്ങായി മാറി.തന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് വിലങ്ങുതടിയായിവന്ന പ്രശങ്ങളെയെല്ലാം തന്നെ തട്ടി മാറ്റി ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ അവള്‍ ശ്രമിക്കുമ്പോള്‍ കുടുംബത്തിനു അകത്തും പുറത്തും മിത്രങ്ങള്‍ ശത്രുക്കളും, ശത്രുക്കള്‍ മിത്രങ്ങളുമായി മാറികൊണ്ടേയിരുന്നു... 

കുട്ടിക്കാലം മുതലേ ഒരുപ്പാട്‌ സ്വപ്നങ്ങളോടെ വളര്‍ന്ന്‍ വന്നവളായിരുന്നു ജോയ്, എന്നാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ അവളുടെ സ്വപ്നങ്ങള്‍ക്കെല്ലാം വിലങ്ങ് തടിയായി മാറുകയായിരുന്നു... ഈസ്റ്റേര്‍ണ്‍ എയര്‍ലൈന്‍സില്‍ ബുക്കിംഗ് ക്ലേര്‍ക്കായി ജോലി ചെയ്യുന്ന അവള്‍ ഇന്ന്‍ വിവാഹ മോചനം നേടിയ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മ റ്റെറിയുടേയും, മുത്തശ്ശി മിമിയുടേയും, വേര്‍പിരിഞ്ഞിട്ടും ഇപ്പോഴും തന്നോടൊപ്പം തന്നെ താമസിക്കുന്ന ഭര്‍ത്താവ് Tonyയോടും രണ്ടു മക്കളും ഒത്ത്    ന്യൂ യോര്‍ക്കിലെ Quogue എന്ന ഗ്രാമത്തിലാണ് അവള്‍ ജീവിക്കുന്നത്... ജോയുടെ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു എങ്കിലും അവളുടെ അച്ഛന്‍ Rudy വീട്ടില്‍ എത്തുമ്പോഴൊക്കെ അമ്മ റ്റെറിയുമായി വഴക്കുണ്ടാവുനതാണ്. ഇവരെ കൂടാതെ മക്കളുടെ മുന്നില്‍ വെച്ച് അവളെ എന്നും പരിഹസിക്കുന്ന ഒരു അര്‍ദ്ധ സഹോദരിയും അവള്‍ക്കുണ്ട്...  ചെറുപ്പത്തില്‍ പലതും കണ്ടുപിടിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണുമായിരുന്ന ജോയ്ക്ക് ഇപ്പോഴും തന്‍റെ സ്വപ്നങ്ങളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദിവസം മുഴുവനും ടിവിയില്‍ സോപ്പ് ഒപ്പേറകള്‍ കണ്ട് തന്‍റെ മുറിക്കകത്ത് തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന അവളുടെ അമ്മ തന്‍റെ സ്വപ്നങ്ങളെല്ലാം ഉപേക്ഷിക്കാന്‍ അവളെ ഏപ്പോഴും നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അവള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കുന്ന അവളുടെ മുത്തശ്ശി ഇപ്പോഴും അവളുടെ കഴിവുകളില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നു ഒരിക്കല്‍ തന്‍റെ കുടുംബത്തിന്റെ തന്നെ തലപത്ത് അവള്‍ എത്തിച്ചേരുമെന്ന് അവര്‍ വിശ്വസിക്കുന്നു. മുത്തശ്ശിയെ പോലെ ജോയുടെ കഴിവുകളില്‍ വളരെയധികം വിശ്വാസമുള്ള മറ്റൊരു വെക്തിയാണ് അവളുടെ ഉറ്റ സുഹ്രത്ത്  ജാക്കി. ഒരു ദിവസം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട അവളുടെ കൈയ്യില്‍ നിന്നും വൈന്‍ അടങ്ങിയ ഗ്ലാസ്‌ വീണു പൊട്ടുന്നു.  തറയിലെ വൈനിന്റെ കറ മോപ്പ് ഉപയോഗിച്ച് (  തുണി കൊണ്ട് തീര്‍ത്ത ചൂല്) തുടച്ചു നീക്കുന്നതിനിടയില്‍ ചില്ല് കഷ്ണം കൊണ്ട് അവളുടെ കൈ മുറിയുന്നു. തുടര്‍ന്ന്‍ വീട്ടിലേക്ക് തിരികെയെത്തുന്ന ജോയ്ക്ക്  കൈ ഉപയോഗിക്കാതെ തന്നെ വൃത്തിയാക്കുവാന്‍ സാധിക്കുന്ന ഇരു മോപ്പ് ഉണ്ടാക്കാനുള്ള ആശയം മനസ്സില്‍ ഉദ്ധികുന്നു...പിന്നീട് സംഭവിച്ചത്രയും ചരിത്രം...

ഇരു നല്ല ഇന്സ്പിരെഷണല്‍ ചിത്രം അതാണ്‌  David O. Russell ന്‍റെ ജോയ്. യഥാര്‍ത്ഥ ജീവിതത്തിലെ Joy Mangano അഭിമുഖീകരിച്ച പ്രശ്നങ്ങളെ കുറേക്കൂടി ശക്തിപ്പെടുത്തിയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത് മാത്രമല്ല അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കുറെ മാറ്റങ്ങള്‍ ചിത്രത്തിനായി വരുത്തിയിട്ടുണ്ട്. ഒരു ബയോഗ്രഫിക്കല്‍ ചിത്രം ഒരുക്കുമ്പോള്‍ ചലച്ചിത്രാസ്വാദനത്തിനായി അല്‍പം മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികം ആണെങ്കിലും ഇവിടെ അതല്‍പ്പം അതിര് കടന്നോ എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.  ചിലപ്പോള്‍ ഈ കാരണം തന്നെയാവാം നിരൂപകര്‍ക്കിടയില്‍ ചിത്രത്തിന് സമ്മിശ്രമായ അഭിപ്രായം ലഭിക്കാന്‍ ഇടയാക്കിയത്

ജെന്നിഫര്‍ ലോറന്‍സിന്‍റെ ഉജ്ജ്വല പ്രകടനമാണ് ചിത്രത്തിന്‍റെ നട്ടെല്ല്. സില്‍വര്‍ ലൈനിംഗ്സ് പ്ലേബുക്കിന്ശേഷമുള്ള അവരുടെ മികച്ച പ്രകടനം എന്ന്‍ തന്നെ ഇതിലെ ജോയെ കണകാക്കാവുന്നതാണ്. മികച്ച നടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ അവരെ തേടിയെത്തിയാല്‍ ഒട്ടും അത്ഭുതപെടേണ്ടതില്ല.  ജെന്നിഫറിനെ കൂടാതെ Robert De Niro, Bradley Cooper, Edgar Ramirez, Isabella Rossellini, Diane Ladd, Virginia Madsen തുടങ്ങിയവരടങ്ങുന്ന ഒരു വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്...

ഇതിനോടകം തന്നെ പല അവാര്‍ഡ്‌ ദാന ചടങ്ങുകളിലും മികച്ച  ചിത്രം, മികച്ച കോമഡി ചിത്രം, മികച്ച നടി എന്നി പട്ടികകളില്‍ ജോയ് നാമ നിര്‍ദേശം ചെയ്യപ്പെട്ട് കഴിഞ്ഞു, പല അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്കും ജോയേ പരിഗണിക്കുന്നുണ്ട്...
ചുരുക്കത്തില്‍ ഇന്‍സ്പിരേഷണല്‍ ചിത്രങ്ങളുടേയും, ജെന്നിഫര്‍ ലോറന്‍സിന്‍റെ ആരാധകരെയും ഈ ചിത്രം തൃപ്തിപ്പെടുത്തും എന്നതില്‍ തെല്ലും സംശയമില്ല...

136.Two Countries

Two Countries (2015) : Pure Entertainer


Language: Malayalam
Genre: Comedy
Director: Shafi
Writers: Rafi (screenplay), Najeem Koya (story)
Stars: Dileep, Mamta Mohandas, Mukesh, Suraj Venjaramodu

കല്യാണരാമന്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്നി ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിയും ദിലീപും ഒന്നിച്ച ചിത്രമാണ് 2 കണ്ട്രിസ്. റാഫിയുടെ തിരകഥയില്‍ ഒരുങ്ങിയ ഈ ചിത്രത്തെ അടുത്ത കാലത്തെ മികച്ച ദിലീപ് ചിത്രമെന്ന് നിസംശയം പറയാം. എളുപ്പവഴിയില്‍ പണം സമ്പാദിക്കാന്‍ എന്ത് തരികിടയും കാണിക്കാന്‍ മടിയില്ലാത്ത ഉല്ലാസ് എന്ന ചെറുപ്പകാരന്റെ ജീവിതത്തിലേക്ക് കാനഡയില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടി ലയ കടന്ന്‍ വരുന്നതോട് കൂടി ഉണ്ടാവുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 2 കണ്ട്രിസ് കടന്ന്‍ പോകുന്നത്...

ഷാഫി - ദിലീപ് കൂട്ടുകെട്ടില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പോലെ ഒട്ടനവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നല്ലൊരു ചിത്രമാണ് 2 കണ്ട്രിസ്. തുടക്കം മുതല്‍ അവസാനം വരെ കുടുംബസമേതം ആസ്വദിച്ചു കാണാവുന്ന ചിത്രം. ഉല്ലാസിന്റെ കേരളത്തിലെ കഥ പറയുന്ന  ആദ്യ പകുതിയില്‍ ദിലീപ് - അജു വര്‍ഗീസ്‌ കൂട്ടുകെട്ടില്‍ പിറന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്ക് നഷ്ട്ടമായ ജഗദീഷിന്റെ മികച്ച പ്രകടനവുമായിരുന്നു ഹൈലൈറ്റ്. ഉല്ലാസ് - ലയ ദമ്പതികളുടെ കാനഡയിലെ ജീവിതത്തിലൂടെ രണ്ടാം പകുതി മുന്‍പോട്ട് പോകുമ്പോള്‍ ഒന്നാം പകുതിയിലെ അജു വര്‍ഗീസ്‌ - ജഗദീഷ് എന്നിവരുടെ സ്ഥാനത്തേക്ക് മുകേഷ് - സുരാജ് എന്നിവര്‍ കടന്ന്‍ വരുന്നു. ആദ്യ പകുതിയിലേക്കാള്‍ ഒട്ടേറെ മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഇവര്‍ രണ്ടു പേരും പ്രേക്ഷകന് സമ്മാനിക്കുന്നു. ഒടുവില്‍ നല്ലൊരു ക്ലൈമാക്സിലൂടെ ചിത്രം അവസാനിക്കുമ്പോള്‍ മൈ ബോസ്സ് എന്ന ചിത്രത്തിന് ശേഷം ദിലീപില്‍ നിന്നും വന്ന ഏറ്റവും മികച്ച ചിത്രമായി 2 കണ്ട്രിസ് മാറുന്നു...

പ്രകടനങ്ങളുടെ കാര്യത്തില്‍ അടുത്ത കാലത്തെ ദിലീപിന്‍റെ ഏറ്റവും  മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിലേത് എന്ന്‍ പറയാം, എങ്കിലും തന്‍റെ പ്രതാപകാലത്തെ ദിലീപിന്‍റെ പ്രകടന്നങ്ങളുടെ ഒരു നിഴല്‍ മാത്രമാണ് ഇതിലെ ഉല്ലാസ് എന്ന്‍ പറയാതെ വയ്യ. ചിത്രത്തില്‍ ദിലീപിനെക്കാള്‍ മികച്ച പ്രകടനം ഒരുപക്ഷെ കാഴ്ച വെച്ചത് സുരാജ് വെഞ്ഞാറമൂട് ആയിരിക്കും. പല രംഗങ്ങളിലും തിയറ്ററില്‍ ചിരിയുടെ മാലപടക്കം തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  അതുപോലെ മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ് എന്നിവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു...

ഒരു ചെറിയ ഇടെവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മമ്ത ലയയെ ഒട്ടും മോശമാക്കിയില്ല എന്ന്‍ പറയാം. ചിത്രത്തിലുടനീളം വളരെ സുന്ദരിയായി അവര്‍ കാണപ്പെട്ടു

ഗോപി സുന്ദറിന്റെ മനോഹരമായ ഗാനങ്ങളും പശ്ചാത്തലം സംഗീതവും ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളില്‍ ഒനാണു. അവയില്‍ ചെന്തെങ്ങിന്‍ ചാരത്ത് എന്ന ഗാനം വളരെ നന്നായിരിക്കുന്നു...

ചുരുക്കത്തില്‍ കുടുംബ സമേതം രണ്ടര മണിക്കൂര്‍ ആസ്വദിച്ചു കാണാവുന്ന ഒരു ചിരി വിരുന്നാണ് 2 കണ്ട്രിസ്...

Wednesday, 30 December 2015

133.Marley & Me

Marley & Me (2008) : Life and Love with the World's Worst Dog.



Language: English
Genre: Comedy Drama
Director: David Frankel
Writers: Scott Frank (screenplay), Don Roos (screenplay) John Grogan (book)
Stars: Owen Wilson, Jennifer Aniston, Eric Dane


പ്രശസ്ഥ അമേരിക്കന്‍ പത്രലേഖകനും, എഴുത്തു കാരനുമായ  John Grogan തന്‍റെ പ്രിയപ്പെട്ട നായ മാര്‍ലിയോടും കുടുംബത്തോടും ഒത്ത് ചിലവിട്ട 13 വര്‍ഷത്തെകുറിച്ചെഴുതിയ Marley & Me: Life and Love with the World's Worst Dog എന്ന പേരില്‍ 2005ല്‍ പുറത്തിറങ്ങിയ ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമാണ്  Scott Frank, Don Roos എന്നിവരുടെ തിരകഥയില്‍ David Frankel അണിയിച്ചൊരുക്കി 2008ല്‍ പുറത്തിറങ്ങിയ Marley & Me.

തങ്ങളുടെ വിവാഹ ശേഷം പത്രപ്രവര്‍ത്തകരായ ജോണും, ജെന്നിഫറും ഫ്ലോറിഡയിലേക്ക് താമസം മാറുന്നു. തന്‍റെ ജീവിതത്തിലെ ഓരോ ഘട്ടവും, ജീവിതത്തില്‍ തനിക്ക് വേണ്ട കാര്യങ്ങളും എല്ലാം മുന്‍കൂട്ടി തൈയ്യറാക്കി അതുനുസരിച്ച് ജീവിതത്തെ മുന്പോട്ട് കൊണ്ട് പോകുന്ന ജെനിയുടെ സ്വഭാവം അവസാനിപ്പിക്കാന്‍ ജോണ്‍ അവള്‍ക്ക് തീര്‍ത്തും ഒരു നായകുട്ടിയെ സമ്മാനമായി നല്‍കുന്നു. അവര്‍ അവന് മാര്‍ലി എന്ന്‍ പേരിടുന്നു. അങ്ങേയറ്റം കുസൃതി നിറഞ്ഞവനും, ഒട്ടും അനുസരണയുമില്ലാത്ത ഒരു നായയായി മാര്‍ലി വളരുന്നു. മാര്‍ലിയുടെ കൊമാളിതരങ്ങളും, വിചിത്രമായ സ്വഭാവരീതിയുമെല്ലാം ജോണിന് തന്‍റെ പത്രപംക്തിയില്‍ സ്ഥിരമായി എഴുതാനുള്ള സംഭവങ്ങളായി തീരുന്നു.  കുട്ടികളുമറ്റുമായി മുന്‍പത്തേക്കാള്‍ പക്വതയാര്‍ന്ന ജോണും ജെന്നിഫറും ജീവിതത്തില്‍ മുന്‍പോട്ടു പോകുമ്പോള്‍ ലോകത്തെ ഏറ്റവും തോന്നിവാസിയായ നായയായി മാര്‍ലി അവരുടെയെല്ലാം ക്ഷമ പരീക്ഷിച്ചു കൊണ്ടേയിരുന്നു...


ഒരു കോമഡി ഡ്രാമ എന്നതിനെക്കാള്‍ കമിംഗ് ഓഫ് ഏജ് ജോണാറില്‍ ഉള്‍പ്പെടുത്താവുന്ന മികച്ചൊരു  ചിത്രമാണ്  Marley & Me. ഇവിടെ വിവാഹത്തിലൂടെ ജീവിതത്തിന്‍റെ പുതിയ ഘട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ച ജോണിന്‍റെയും, ജെന്നിഫറുടെയും കൊച്ചു കുടുംബത്തിലേക്ക് ആദ്യമായി കടന്ന്‍ വന്ന അംഗമാണ് മാര്‍ലി അവിടുന്നങ്ങോട്ട് അവരുടെ ജീവിതത്തിലെ ഓരോ സുപ്രധാന ഘട്ടങ്ങളിലും അവന്‍ അവരോടുത്ത് ഉണ്ട്. ഒരല്‍പം പോലും അനുസരണയില്ലാത്ത ഈ നായയോടൊത്ത് ജോണും ജെനിയും വളരുകയാണ്... കല്യാണം കഴിഞ്ഞ ഏതൊരു ദമ്പതിമാരും കടന്ന്‍ പോകുന്ന ഉയര്‍ച്ച താഴ്ചകളിലൂടെ ഇവരും കടന്ന്‍ പോകുന്നുണ്ട് ഓരോ ഘട്ടത്തിലും പഠിക്കേണ്ട പാഠങ്ങളും മനസിലാക്കി അവര്‍ മുന്പോട്ട് പോകുമ്പോഴൊക്കെ അവരുടെ ക്ഷമയെ പരീക്ഷിക്കാനായി മാര്‍ലി അവന്‍റെ കുസൃതികളുമായി അവരോടൊപ്പമുണ്ടായിരുന്നു...


സാധാരണ ഇത്തരം ചിത്രങ്ങള്‍ ഒന്നുകില്‍ നായയെ കുറിച്ച് മാത്രമോ അല്ലെങ്കില്‍ നായയും അവന്‍റെ യജമാനനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാത്രമോ പ്രതിപാദിച്ചു കടന്ന്‍ പോകുമ്പോള്‍, വിവാഹ ശേഷമുള്ള ഗ്രോഗന്‍ ദമ്പതികളുടെ ജീവിതത്തിലെ സുപ്രധാനമായ ഇരുപത് വര്‍ഷങ്ങളിലൂടെ കടന്ന്‍ പോവുകയും അവരുടെ ജീവിതത്തില്‍ മാര്‍ലി എന്ന നായക്ക് ഉണ്ടായ സ്ഥാനത്തെ കുറിച്ചും വളരെ ഭംഗിയായി അവതരിപ്പിച്ച് കൊണ്ട് ഈ ജോണറില്‍ വരുന്ന മറ്റ് ചിത്രങ്ങളില്‍ നിന്നും ഏറെ വെത്യസ്ഥമാവുന്നു Marley & Me. 

Owen Wilson, Jennifer Aniston  എന്നിവരാണ് ജോണും, ജെന്നിഫറുംമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക്‌ എത്തിയിരിക്കുന്നത് ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തന്‍റെ സ്വപ്നങ്ങളെ മാറ്റിവെച്ചു നല്ലൊരു ഭര്‍ത്താവും, അച്ചനുമെല്ലാം ആയി ജീവിക്കാന്‍ തീരുമാനിച്ച ജോണ്‍ Owen Wilsonന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ജോണിന്‍റെ പ്രിയ ഭാര്യ ജെനിയായി Jennifer Aniston  കാഴ്ചവെച്ചിരിക്കുന്നത്.


ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്കും, മൃഗ സ്നേഹികള്‍ക്കും ഒക്കെ വളരെ നന്നായി ആസ്വദിക്കാവുന്ന ചിത്രമാണ്  Marley & Me.

"A dog has no use for fancy cars or big homes or designer clothes. Status symbol means nothing to him. A waterlogged stick will do just fine. A dog judges others not by their color or creed or class but by who they are inside. A dog doesn't care if you are rich or poor, educated or illiterate, clever or dull. Give him your heart and he will give you his. It was really quite simple, and yet we humans, so much wiser and more sophisticated, have always had trouble figuring out what really counts and what does not." 

Thursday, 12 November 2015

128.Your Sister's Sister

Your Sister's Sister (2011) : A beautiful tale of emotional acceptance.



Language: English
Genre: Comedy-Drama
Director: Lynn Shelton
Writer: Lynn Shelton
Stars: Mark Duplass, Emily Blunt, Rosemarie DeWitt 

Your Sister's Sister is a 2011 American comedy-drama film written and directed by Lynn Shelton with Emily Blunt, Rosemarie DeWitt, and Mark Duplass in the lead roles. The film is about an woman who invites her best friend to her family's cottage in an island after the death of his brother. Friends unexpected confrontation with her lesbian sister at the cottage leads to some  interesting developments in the trio's life. 

Iris sends off her best friend Jack who's still mourning the death of his brother to her fathers cottage in a remote island to spend some alone time to recover. Unknown to either of them the cottage wasn't empty though, Iris lesbian sister Hannah is already staying at their father's cottage recovering from her recent break-up. One entire bottle of tequila later, Jack and Hannah wake up to find Iris at the door. They each have secrets that they're tying to keep and they each have feelings that they're trying to sort out...

Your Sister's Sister is really a well made film, full of spontaneous and natural moments that are worth watching. The film is involving from the very first frame and holds your attention throughout. Even when the characters are completely mischievous to each other, you still find them endearing. There is something honest to their relationships. The two sisters in bed discussing life in the middle of the night. The two best friends who argue and fight, but are always worried about each other's well  being. It's sweet, and watching the three characters interact, you can't help but want them to be happy.Wonderful performances from Emily Blunt, Rosemarie DeWitt and Mark Duplass as the conflicted trio.

Overall Your Sister's Sister is a well crafted comedy drama with great performances from the lead. A movie that will put a smile on your face after watching...

Monday, 28 September 2015

122.Urumbukal Urangarilla

ഉറുമ്പുകള്‍ ഉറങ്ങാറില്ല: തീര്‍ച്ചയായും തിയറ്ററില്‍ നിന്നും തന്നെ കണ്ടിരിക്കേണ്ട പുതുമ നിറഞ്ഞ മികച്ചൊരു മലയാള ചിത്രം.


Language: Malayalam
Genre: Comedy Thriller
Director: Jiju Asokan
Writer: Jiju Asokan
Stars: Vinay Forrt, Chemban Vinod Jose, Sudheer Karamana, Kalabhavan Shajon, Aju Varghese

മുന്‍നിര താരങ്ങളുടെ അകമ്പടിയില്ലാതെ പുതുമുഖങ്ങളെയോ, രണ്ടാംനിര താരങ്ങളെയോ അണിനിരത്തി മികച്ച പുത്തന്‍ പ്രമേയങ്ങള്‍ തമിഴ് സിനിമയില്‍ പുറത്തിറങ്ങുമ്പോള്‍ പലപ്പോഴുംആഗ്രഹിച്ചിട്ടുണ്ട്ചിട്ടുണ്ട് അത്തരം ചിത്രങ്ങള്‍ മലയാള സിനിമയില്‍ വന്നിരുന്നുവെങ്കില്‍ എന്ന്‍.  ജിജു അശോകന്‍ തിരകഥ എഴുതി സംവിധാനം ചെയ്തു വിനയ് ഫോര്‍ട്ട്‌, ചെമ്പന്‍ വിനോദ് സുധീര്‍ കരമന, അജു വര്‍ഗീസ്‌ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രം അതിനുള്ള ചുട്ട മറുപടിയാണ്... തിയറ്ററില്‍ ആകമാനം ചിരിയുടെ മാലപടക്കം തീര്‍ത്ത ആദ്യ പകുതിയില്‍  നിന്‍ മികച്ചൊരു ത്രില്ലര്‍ ചിത്രത്തിലേക്ക് മാറിയ രണ്ടാം പകുതിയിലൂടെ മുന്നേറുന്ന ചിത്രം വളരെ മികച്ച രീതിയിലാണ് ജിജു അശോകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്...

കള്ളന്മാരുടെ ആശാനായ കേളുവാശന്റെ മുന്‍പിലേക്ക് മനോജ്‌ എന്ന ചെറുപ്പക്കാരന്‍ വന്നെത്തുന്നു, 'മോഷണം എന്നത് മറ്റേതൊരു ജോലിയെ പോലെയും ആത്മാര്‍ത്ഥതയോടെ അതിന്‍റെ നിയമങ്ങളും നിമിത്തങ്ങളും പഠിച്ച് ചെയ്യേണ്ടതാണ്' എന്ന്‍ വിശ്വസിക്കുന്ന കേളുവാശാന്‍  അവനെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ബെന്നിയുടെ കൈകളില്‍ മോഷണം പഠിപ്പിക്കുവാനായി ഏല്‍പ്പിക്കുന്നു. ഒരിക്കലും ഉറക്കമില്ലാത്ത ഉറുമ്പുകളുടെ കഥ ഇവിടെ തുടങ്ങുകയായി...

എല്ലാ അര്‍ത്ഥത്തിലും പുതുമ നിറഞ്ഞൊരു മികച്ച ചിത്രമാണ് തന്‍റെ രണ്ടാമത്തെ ചിത്രത്തിലൂടെ ജിജു അശോകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ടൈറ്റില്‍ കാര്‍ഡില്‍ നിന്നും ആരംഭിക്കുന്ന ആ പുതുമ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്.  ചെമ്പന്‍ വിനോദ് , സുധീര്‍ കരമന എന്നിവരുടെ മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന ആദ്യ പകുതി പ്രേക്ഷര്‍ക്ക് എന്നും ഓര്‍ത്ത് വെക്കാവുന്ന ഒരുപ്പാട്‌ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നതോടോപ്പം ചോരശാസ്ത്രത്തെയും ചോര പുരാണത്തെയും കുറിച്ചുള്ള ഒരുപ്പാട്‌ അറിവുകളും നമുക്ക് നല്‍കുന്നുണ്ട്. നര്‍മ്മത്തില്‍ നിറഞ്ഞു നിന്ന്‍ വളരെപ്പെട്ടന്ന്‍ കടന്ന്‍ പോയ ആദ്യ പകുതിക്ക് ശേഷമെത്തിയ രണ്ടാം പകുതി ഒരു ത്രില്ലര്‍ പരിവേഷമുള്ള കഥാസന്ദര്‍ഭങ്ങളിലെക്കാണ് വന്നെത്തുന്നത്. അത്യുഗ്രന്‍ ക്ലൈമാക്സ്‌ കൂടെ ആമ്പോള്‍ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലെക്കാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല എത്തിനില്‍ക്കുന്നത്...

മികവുറ്റ പ്രകടനങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം. കള്ളന്മാരുടെ ആശാനായി സുധീര്‍ കരമന ചിത്രത്തിലുടനീളം വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് അദ്ധേഹത്തിന്റെ ഇതിലും മികച്ചൊരു കഥാപാത്രം വേറെ ഉണ്ടോ എന്നത് തന്നെ സംശയമാണ്... ബെന്നിയായി ചെമ്പന്‍ വിനോദും , മനോജായി വിനയ് ഫോര്‍ട്ടും തങ്ങളുടെ കഥാപാത്രങ്ങളെ അധിമാനോഹരമായി തന്നെ അവതരിപ്പിചിരിക്കുന്നു. ദ്രിശ്യത്തിനു ശേഷം കലാഭവന്‍ ഷാജോണിന്‍റെ ഏറ്റവും മികച്ച കഥാപാത്രം ഒരുപക്ഷെ അതിനെക്കാളും മികച്ചത് എന്ന്‍ തന്നെ പറയാം അത്രയ്ക്ക് മികവുറ്റ രീതിയിലാണ് കാര്‍ലോസിനെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അജു വര്‍ഗീസ്‌, അനന്യ, ഒരു സീനില്‍ മാത്രം വന്ന്‍ പോകുന്ന വെട്ടുക്കിളി പ്രകാശ്‌ എന്നിവരുടെതും കൂടിയാണ് ഈ ചിത്രം. 

മികച്ച ഫ്രെയിമുകള്‍ കൊണ്ട് ഉറുമ്പുകളെ അതി മനോഹരമാക്കി മാറ്റിയ വിഷ്ണു നാരായണ്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു ; അഞ്ചു മിനുട്ടോളം നീണ്ടു നില്‍ക്കുന്ന ചിത്രത്തിലെ ഒരു പ്രധാന രംഗം ഒരു ഒറ്റ ഷോര്‍ട്ടില്‍ യാതൊരുവിധ പാളിച്ചകളുമില്ലാതെ വളരെ മികച്ച രീതിയില്‍ ഇദ്ദേഹം എടുത്തിരിക്കുന്നു. അതുപോലെ എടുത്ത് പറയേണ്ട മറ്റൊന്ന്‍ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും പുതുമ നിറഞ്ഞു നില്‍ക്കുന്ന ഗാനങ്ങളെയുമാണ്; ടൈറ്റില്‍ ഗാനം മുതല്‍ പുതുയ നിറഞ്ഞ മികച്ച ഗാനങ്ങളും, കഥാസന്ദര്‍ഭത്തോട് വളരെയധികം ഇഴുകി നില്‍ക്കുന്ന പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി മാറ്റുന്നു.

ചുരുക്കത്തില്‍ നല്ല സിനിമയെ സ്നേഹിക്കുന്ന ഏതൊരു പ്രേക്ഷകനും തീര്‍ച്ചയായും തിയറ്ററില്‍  നിന്നും തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല.

Tuesday, 12 May 2015

105.Uttama Villain

Uttama Villain (2015) : A must watch from theater. 



Language: Tamil
Genre: Dramedy
Director: Ramesh Aravind
Writers: Kamal Haasan, Crazy Mohan
Stars: Kamal Haasan, Dr. K. Viswanath, K. Balachander, Urvashi, Jayaram, Pooja, Andrea Jeremiah

മാതൃഭൂമി ദിനപത്രത്തില്‍ ഈ ചിത്രത്തെക്കുറിച്ച് വന്ന ആര്‍ട്ടിക്കിള്‍ വായിച്ച നിമിഷം മുതല്‍ വലിയൊരു പ്രതീക്ഷ തന്നെ ഉത്തമവില്ലനെ കുറിച്ചെനിക്കുണ്ടായിരുന്നു പിന്നീടെത്തിയ ടീസറുകളും ട്രെയിലറുകളുമെല്ലാം തന്നെ ആ പ്രതീക്ഷകള്‍ നിരത്തുന്നവയായിരുന്നു... സാധാരണ ഇതുപോലെ വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പൂര്‍ണമായും നിരാശയാണ് സമ്മാനിക്കാറുള്ളത് എന്നാല്‍ ഉത്തമവില്ലന്‍ എന്‍റെ പ്രതീക്ഷകള്‍ക്കുമപ്പുറം മികച്ചു നില്‍ക്കുകയാണ് ചെയ്തത്...

സൂപ്പര്‍സ്റ്റാറായ മനോരഞ്ജന്‍ ചില പ്രത്യേക കാരണങ്ങളാല്‍ താന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമകളെല്ലാം മാറ്റിവെച്ച് തന്‍റെ ഗുരുവായ മാര്‍ഗദര്‍ശിയുമൊത്ത് ഒരു കോമഡി സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു... സിനിമാലോകത്തെയും മനോരജന്റെ കുടുംബത്തെയും ഒരുപോലെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു അത്... എന്തിനാണ് മനോരന്ജന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്, എന്താണ് അയാള്‍ ഇനി ചെയ്യാന്‍ പോകുന്നത് ഇതെല്ലാമാണ് ബാക്കി കഥ പറയുന്നത്...

SPOILERS ALERT

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കമല്‍ഹാസ്സന്‍ എന്ന അതുല്യപ്രതിഭയില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച ചിത്രമാണ് ഉത്തമവില്ലന്‍... മരണം കാത്ത് കഴിയുന്ന മനോരഞ്ജന്‍റെയും, മരണത്തെ അതിജീവിച്ച ഉത്തമന്റെയും കഥകളിലൂടെ എന്നെന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന അതിമാനോഹരമായയൊരു ചലച്ചിത്രാനുഭവമാണ് കമലഹാസ്സന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്...

കമലഹാസന്‍ എന്ന പ്രതിഭ ഉത്തമവില്ലനിലൂടെ പറയാന്‍ ശ്രമിച്ചകാര്യങ്ങള്‍എന്‍റെകാഴ്ചപ്പാടില്‍ ഇങ്ങനെയാണ്... 

ആദ്യം നമുക്ക് ഉത്തമനെ കുറിച്ചു ചിന്തിക്കാം...

ഉത്തമന്‍ പലപ്പോഴും മരണത്തെ കണ്മുന്നില്‍ കണ്ടെങ്കിലും ആ സന്ദര്‍ഭങ്ങളില്‍ നിന്നെല്ലാം അത്ഭുതകരമായി അയാള്‍ രക്ഷപെടുന്നു ഇത് മരണമില്ലത്തവന്‍ എന്ന ഖ്യാതി അയാള്‍ക്ക് സമുഹത്തില്‍ നേടി കൊടുക്കുന്നു... അയാളെ പറ്റി പല കഥകളും നാട്ടില്‍ പ്രചരിക്കുന്നു തുടര്‍ന്ന്‍ അത്യാഗ്രഹിയായ മുത്തരസ്സന്‍ ഉത്തമനില്‍ നിന്നും മരണത്തെ ഇല്ലാതാക്കാനുള്ള മന്ത്രം മനസിലാക്കി താന്‍ വൈകാതെ മരണപെടും എന്ന ജ്യോത്സ്യന്മാരുടെ പ്രവചനത്തെ അസത്യമാക്കുവാന്‍ ശ്രമിക്കുന്നു, മരണത്തില്‍ നിന്നും ഒളിച്ചോടാന്‍ ആണ് അയാള്‍ ശ്രമിക്കുന്നത്... എന്നാല്‍ മരണം ഒടുവിലെ അയാളെ കീഴ്പെടുത്തുക തന്നെ ചെയ്യുന്നു...

ഇവിടെ മരണത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന മുത്തരസ്സനില്‍ നിന്നും പലതവണ മരണത്തില്‍ നിന്നും രക്ഷപെട്ട ഉത്തമനെയും നോക്കുമ്പോള്‍ നമുക്കൊരു പ്രപഞ്ച സത്യം മനസിലാക്കാം...

"മരണത്തെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല വരേണ്ട സമയത്ത് അത്  നമ്മെ തേടി എത്തുക തന്നെ ചെയ്യും"

ഉത്തമനെ സംഭന്ധിച്ചിടത്തോളം അയാള്‍ക്ക് ഇനിയും ജീവിതം ബാക്കി ഉണ്ടായിരുന്നു അതിനാല്‍ താന്‍ ചെന്ന്‍ പെട്ട അപകടങ്ങളില്‍ നിന്നുമെല്ലാം അയാള്‍ രക്ഷപെടുന്നു എന്നാല്‍ മുത്തരസ്സനെ സംഭന്ധിച്ചിടത്തോളം മരണം അയാളെ തേടി എത്തി കഴിഞ്ഞിരുന്നു അതിനെ അതി ജീവിക്കാന്‍ അയാള്‍ ശ്രമിച്ചുവെങ്കിലും ഒടുവില്‍ മരണം  അയാളെ കീഴ്പ്പെടുത്തുന്നു...

ഇനി നമുക്ക് മനോരഞ്ജനിലേക്ക് വരാം...

മരണം തന്നെ തേടി എത്തി കഴിഞ്ഞു എന്ന്‍ തിരിച്ചറിയുന്ന അയാള്‍ അതില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നില്ല പകരം തനിക്ക് ബാക്കിയുള്ള സമയം ജീവിതത്തോട് പൊരുതാനും കൊണ്ട് തനിക്ക് നഷ്ടപെട്ട പലതും തിരിച്ചു പിടിക്കാനുമാണ് അയാള്‍ ശ്രമികുന്നത്, തനിക്ക് ബാക്കിയുള്ള സമയം വളരെ വിലപ്പെട്ടതാക്കി മാറ്റാന്‍ അയാള്‍ ശ്രമിക്കുന്നു...

കലാകാരന്മാര്‍ക്ക് മരണമില്ല എന്ന്‍ പറയാറുണ്ട് അവര്‍സമുഹത്തിന് സമ്മാനിച്ച മികവുറ്റ സംഭാവനകളിലൂടെ അവര്‍ എന്നും ജീവിക്കും ഇവിടെ മനോരഞ്ജന്‍ കൈവരിക്കുന്നതും അത് തന്നെയാണ് മരണം ചിലപ്പോള്‍ അയാളെ ഈ ഭുമിയില്‍ നിന്നും കൊണ്ടുപോയേക്കാം എന്നാല്‍ അയാളെ സ്നേഹിക്കുന്ന ആയിരകണക്കിന് ജനങ്ങളുടെയും ചെയ്തു വെച്ച മികവുറ്റ കഥാപാത്രങ്ങളിലൂടെയും ചിരഞ്ജീവിയായി അയാള്‍ ഈ ഭുമിയില്‍ ജീവിക്കും. ഒരുതരത്തില്‍ മനോരഞ്ജന്‍ ഇവിടെ മരണത്തെ തോല്‍പ്പിക്കുകയല്ലേ ?

മനുഷ്യന്‍റെ പൊരുതാനുള്ള കഴിവും അവന്‍റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും മനോരഞ്ജനില്‍ നമുക്ക് കാണാം...

ഇത്രയും മികച്ചൊരു തിരകഥയെ വളരെ മികച്ച രീതിയില്‍ അണിയിച്ചൊരുക്കാന്‍ രമേഷ് അരവിന്ദിനും സാധിച്ചിരിക്കുന്നു...

മികച്ച അഭിനയപ്രകടന്നങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഉത്തമവില്ലന്‍... കമല്‍, ഉര്‍വശി, പാര്‍വതി, എം സ് ഭാസ്ക്കര്‍, ജയറാം, കെ വിശ്വനാഥ്, ആന്ട്രിയ തുടങ്ങിയവര്‍ എല്ലാം തന്നെ  എന്നത്തേയും പോലെ തന്‍റെ വേഷങ്ങളില്‍ തകര്‍ത്താടിയിരിക്കുന്നു. എന്നാല്‍ കെ ബാലചന്ദര്‍ എന്ന മഹാപ്രതിഭയുടെ പ്രകടനമാണ് എന്നിലെ പ്രേക്ഷകനെ കൂടുതല്‍ ആകര്‍ഷിച്ചത് താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച മാര്‍ഗധര്‍ശി എന്ന സംവിധായകനായി ജീവിക്കുകയായിരുന്നു അദ്ദേഹം... മനോരഞ്ജനെയും, മാര്‍ഗധര്ശിയേയും കാണുമ്പോള്‍ പലപ്പോഴും മനസ്സില്‍ തോന്നി ഇത് കമലിന്റെയും - അദ്ദേഹത്തിന്റെയും ജീവിതമാണോ പറയുന്നത് എന്ന്‍...

എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം പൂജ കുമാറിന്‍റെതാണ് കര്‍പഗവല്ലിയായി തന്‍റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെച്ചിരിക്കുന്നത്...

മറ്റൊന്ന്‍  M. Ghibranന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ് ഉത്തമവില്ലനെ കൂടുതല്‍ മികവുറ്റതാക്കുന്നതില്‍ വളരെ വലിയൊരു പങ്ക് തന്നെ ഈ ഗാനങ്ങള്‍ക്കുണ്ട്...

ചുരുക്കത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഉത്തമവില്ലന്‍.

ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന കമല്‍ ചിത്രങ്ങളില്‍ ഇനി മുന്‍നിരയില്‍ ഉത്തമവില്ലനും ഉണ്ടാകും...

Sunday, 8 February 2015

90.Birdman

Birdman or (The Unexpected Virtue of Ignorance) (2014) : Simply amazing.


Language: English
Genre: Comedy - Drama
Director: Alejandro González Iñárritu
Writers: Alejandro González Iñárritu, Nicolás Giacobone
Stars: Michael Keaton, Zach Galifianakis, Edward Norton, Emma Stone

റിഗ്ഗന്‍ തോംസണ്‍ കോമിക് ബുക്ക്‌ സൂപ്പര്‍ഹീറോ ആയ ബേര്‍ഡ്മാന്‍റെ  ചലച്ചിത്രാവിഷ്കാരത്തില്‍ ബേര്‍ഡ്മാന്‍ ആയി അഭിനയിച്ചുകൊണ്ട് പ്രശസ്തിയിലെത്തിയ നടനാണ്.. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിന്‍റെ മദ്ധ്യവയസ്സില്‍ എത്തി നില്‍കുമ്പോഴും അയാള്‍ ആ  കഥാപാത്രത്തിന്‍റെ പേരില്‍ മാത്രമാണ് ലോകത്തിനു മുന്നില്‍ നില്‍ക്കുന്നത്, റിഗ്ഗന്‍ തോംസണ്‍ എന്ന വെക്തിയെ അല്ലെങ്കില്‍ നടനെകാളുപരി ലോകം അറിയുന്നത് ബേര്‍ഡ്മാനെയാണ്... ഇതയാളില്‍ കടുത്ത മാനസിക സങ്കര്‍ഷമുണ്ടാക്കുന്നുണ്ട്... ഇത് കൂടാതെ തനിക്ക് വായിവിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്നും തനിക്ക് ചുറ്റുമുള്ള വസ്തുക്കളെ നിയന്ത്രിക്കാന്‍ സാധികുമെന്നും  അയാളുടെ അവബോധമനസ്സ് ധരിച്ചുവെച്ചിട്ടുണ്ട്... തന്‍റെ സ്വന്തം കഴിവില്‍ അറിയിപ്പെടാന്‍ നന്നേ ആഗ്രഹിക്കുന്ന റിഗ്ഗന്‍ അവസാന ശ്രമം എന്ന രീതിയില്‍ Raymond Carver ന്‍റെ What We Talk About When We Talk About Love എന്ന കഥ ഒരു നാടകമായി ചെയ്യാന്‍ നോക്കുകയാണ്... അതിനിടയില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്...

ഫിക്ഷന്‍ ഇടകലര്‍ന ഒരു മികച്ച ബ്ലാക്ക്‌ ഹ്യുമര്‍ ചിത്രമെന്നു നമുക്ക് ബേര്‍ഡ്മാനെ വിശേഷിപ്പിക്കാവുന്നതാണ്‌... മൈക്കില്‍ കീറ്റണ്‍ എന്ന നടന്‍റെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നത്... Edward Norton, Emma Stone, Zach Galifianakis, തുടങ്ങിയവരുടെയും പ്രകടനങ്ങള്‍ മികച്ചു നിന്നു എങ്കിലും മൈക്കിളിന്റെ പ്രകടനം ഇവരെക്കാളെല്ലാം മുകളില്‍ നില്‍ക്കുന്നതായിരുന്നു...

ചിത്രത്തിന്‍റെ  സംവിധായകനും, നിര്‍മാതാവും, തിരകഥാകൃത്തുക്കളില്‍ ഒരാളുമായ Alejandro González Iñárritu യുടെ മുന്‍കാല ചിത്രങ്ങള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല എങ്കിലും ഈ ഒരു ചിത്രം കൊണ്ട് തന്നെ അദ്ധേഹത്തിലെ പ്രതിഭയെ തിരിച്ചറിയുവാന്‍ സാധിച്ചു അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

ചിത്രത്തിന്‍റെ ക്യാമറ വര്‍ക്ക്‌ മറ്റൊരു വിസ്മയമാണ് ആദ്യവസാന രംഗങ്ങളിലെ കുറച്ചു രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു വലിയ ഷോട്ടിലാണ് ചിത്രം എടുത്തിട്ടുള്ളത്‌ എന്ന്‍ പ്രേക്ഷന് അനുഭവപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്...

മികച്ച നടന്‍, മികച്ച തിരകഥ, മികച്ച സഹനടി തുടങ്ങി ഒന്‍പതോളം നാമനിര്‍ദേശങ്ങളാണ് ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ ഈ ചിത്രത്തിനു ലഭിച്ചിട്ടുള്ളത്...

കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയായ ബേര്‍ഡ്മാന്‍, ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്...

Friday, 6 February 2015

88.Someone Like You

Someone Like You (2001) : A sweet, charming romantic comedy.



Language: English
Genre: Romantic Comedy
Director: Tony Goldwyn
Writers: Laura Zigman (novel), Elizabeth Chandler (screenplay)
Stars: Ashley Judd, Greg Kinnear, Hugh Jackman

റൊമാന്റിക്‌ കോമഡി ശ്രേണിയില്‍ പെടുന്ന ചിത്രങ്ങള്‍ - സമയം കളയാന്‍ ഇതിലും നല്ലൊരു ജേണര്‍ എന്‍റെ അഭിപ്രായത്തിലില്ല, പൊതുവായി ഇത്തരം ചിത്രങ്ങളുടെ കഥാഗതി ഏറെ കുറെ ഒന്നായിരിക്കും... (ഹൃദയം തകര്‍ന്നിരിക്കുന്ന നായിക/നായകന്‍, കുറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു അവയെല്ലാം രസകരമായ രീതിയില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു ഒടുവില്‍ തന്‍റെ യഥാര്‍ത്ഥ  പ്രണയത്തെ അവള്‍/അവന്‍ കണ്ടെത്തുന്നു) എന്നാല്‍   മുനിര താരങ്ങളുടെ പ്രകടനവും, അവതരണത്തിലെ വെത്യസ്ഥതയുമാണ് ഇത്തരം ചിത്രങ്ങളെ പ്രേക്ഷകനു പ്രിയപ്പെട്ടതാക്കുന്നത് അത്തരത്തില്‍ ഉള്ളൊരു ചിത്രമാണ്‌ Someone Like You.

Jane Goodale  നെ സംബന്ധിച്ച് തന്‍റെ ജീവിതം ഇപ്പോള്‍ വളരെ നല്ല രീതിയില്‍ പൊയ്കൊണ്ടിരിക്കുകയാണ്... വളരെയധികം ജനപ്രീതിയുള്ള ഒരു ടോക്ക് ഷോയുടെ നിര്‍മ്മാതാവ്, സഹപ്രവര്‍ത്തകനായ റെയുമായി കടുത്ത പ്രണയതിലുമാണ് ജെയിന്‍...എന്നാല്‍ അപ്രതീക്ഷിതമായി റെ ജെയിനുമായി പിരിയുന്നതോടെ അവളുടെ ജീവിതം ആകെ താളം തെറ്റുന്നു...
താമസിക്കാന്‍ ഒരിടവും ഇല്ലാതെ വരുന്ന ജെയിന്‍ തന്നോടൊപ്പം ജോലി ചെയ്യുന്ന ഒരു Womanizer ആയ Eddie യോടൊത്ത് താമസം ആരംഭിക്കുന്നു...ഇതിനിടയില്‍ റെ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി അവള്‍ പുരുഷന്‍മാരുടെ സ്വഭാവത്തെ കുറിച്ചു പഠിക്കാന്‍ തുടങ്ങുന്നു, കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും അവള്‍ വായിക്കാന്‍ തുടങ്ങുന്നു... താന്‍ മനസിലാക്കിയ  കാര്യങ്ങള്‍ക്ക് ഉത്തമ ഉദാഹരണമായി അവള്‍ Eddie യേയും കാണുന്നു... ഒരു ദിവസം സുഹ്രത്തായ ലിസിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ലിസ് ജോലി ചെയ്യുന്ന മാസികയില്‍ Dr. Marie Charles എന്ന തൂലികാ നാമത്തില്‍ പുരുഷന്മാരുടെ സ്വഭാവത്തെ കുറിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങള്‍ ജെയിന്‍ ഒരു ആര്‍ട്ടിക്കളായി പ്രസിദ്ധികരിക്കുന്നു... ആര്‍ട്ടിക്കിള്‍ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റുകയും Dr. Marie Charles എല്ലാവരുടെയും ആരാധാനപാത്രമാവുകയും ചെയ്യുന്നു...

ജെയിനായി Ashley Judd ഉം Eddie ആയി Hugh Jackman നുമാണ് നമുക്ക് മുന്നിലെത്തുന്നത് ഇരുവരുടെയും സ്ക്രീന്‍ പ്രെസെന്‍സ് തന്നെയാണ് ചിത്രത്തിന്‍റെ ജീവനും... പുതുമകളൊന്നും തന്നെ അവകാശപ്പെടനില്ലാത്ത തിരകഥയിലും ചിത്രം ഒട്ടും തന്നെ പ്രേക്ഷകനില്‍ മടുപ്പ് ഉളവാക്കാത്തതിന്റെ കാരണവും ഇവര്‍ തന്നെ...

ഒന്നരമണിക്കൂര്‍ രസിചിരുന്ന്‍ കാണാന്‍ പറ്റിയ ഒരു കൊച്ചു ചിത്രമാണ്‌ Someone Like You. ഇത്തരം ചിത്രങ്ങളുടെ ആരാധകന്‍ കൂടിയാണ്  നിങ്ങളെങ്കില്‍ ഈ ചിത്രം നിങ്ങളെ ഒട്ടും തന്നെ നിരാശപ്പെടുത്തില്ല എന്നത് തീര്‍ച്ചയാണ്...

Sunday, 1 February 2015

85.Flypaper

Flypaper (2011) : നര്‍മത്തില്‍ പൊതിഞ്ഞ ക്രൈം മിസ്റ്ററി ചിത്രം.


Language: English
Genre: Comedy - Crime - Mystery
Director: Rob Minkoff
Writers: Jon Lucas, Scott Moore
Stars: Patrick Dempsey, Ashley Judd, Tim Blake Nelson

ക്രൈം മിസ്റ്ററി ചിത്രങ്ങള്‍ എന്ന്‍ പറയുമ്പോള്‍ നമ്മുടെയൊക്കെ മനസിലേക്ക് അദ്യം ഓടിയെത്തുന്നത് വളരെയധികം നിഗൂഡത നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാഗതിയും ഓരോ നിമിഷവും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളും ഒക്കെയാണ്..അടുത്തതായി എന്താണ് സംഭവിക്കുക എന്ന് ടെന്‍ഷനോടെയാണ് ഇത്തരം ചിത്രങ്ങള്‍ നാം കണ്ടിരിക്കുന്നത്... എന്നാല്‍ അവയില്‍ നിന്നുമൊക്കെ വളരെ വെത്യസ്തമാണ് Flypaper. ക്രൈം മിസ്റ്ററി ജേണറില്‍ പെടുന്ന ചിത്രങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടെങ്കിലും അവയെല്ലാം നര്‍മത്തില്‍ പൊതിഞ്ഞാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് അത് തന്നെയാണ് മറ്റ് ചിത്രങ്ങളില്‍ നിന്നും Flypaperനെ വെത്യസ്തമാക്കുന്നതും...

ഒരേ സമയം രണ്ടു സംഘങ്ങളാല്‍ ഒരു ബാങ്ക് കൊള്ളയടിക്കപ്പെടുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊള്ളയടിക്കാനെത്തിയ മൂവര്‍ സംഘം ഒരു വശത്തും, കോമാളികളായ ഇരുവര്‍ സംഘം മറ്റൊരു വശത്തും... തടവുകാരെപോലും രണ്ടായി വേര്‍തിരിചിരിക്കുകയാണ്... ചെയിഞ്ച്‌ വാങ്ങുന്നതിനായി ബാങ്കിലേക്കെത്തിയ ട്രിപ്പെന്ന ചെറുപ്പകാരനും തടവുകാരില്‍ ഒരാളാണ്.അവിടെ അരങ്ങേറുന്ന അമ്പരപ്പിക്കുന്ന ചില സംഭവങ്ങള്‍; അപ്രതീക്ഷിതമായ മരണങ്ങള്‍, മറ്റ് തടവുകാരുടെ പ്രവര്‍ത്തികള്‍, അങ്ങനെ പലതും അയാളില്‍ പല സംശയങ്ങളും ഉണ്ടാക്കുന്നു. ബുദ്ധിമാന്മാരില്‍ ബുദ്ധിമാനായ ഷെര്‍ലോക്ക് ഹോംസിനെപോലെ അവിടെ അരങ്ങേറുന്ന കടങ്കഥയുടെ ചുരുളഴിക്കുവാന്‍ ഒരുങ്ങുകയാണ് ട്രിപ്പ്...

ബാങ്കില്‍ ഉണ്ടായ മരണങ്ങളുടെ ഉത്തരവാദി ആരാണ് ? കൊള്ളയടിക്കാന്‍ വന്നവര്‍ക്ക് ഇതിലുള്ള പങ്കെന്താണ് ? സംഭവിക്കുന്നതെല്ലാം തികച്ചും യധിര്‍ശ്ചികമാണോ ? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ പ്രേക്ഷകന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു...

നര്‍മത്തില്‍ പൊതിഞ്ഞെടുത്ത  ശരാശരിക്ക് മുകളില്‍ നില്‍കുന്ന ഒരു   ക്രൈം മിസ്റ്ററി ചിത്രമാണ്  Flypaper. ഒന്നരമണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാം എന്ന്‍ മാത്രമല്ല അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ കൊണ്ടു ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്.

Jon Lucas, Scott Moore എന്നിവരുടെ തിരകഥയെ വളരെ നല്ല രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്, എങ്കിലും ചില പോരായ്മകള്‍ കു‌ടെ നികത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നുവെങ്കില്‍ ചിത്രത്തിന്‍റെ നിലവാരം കുറേക്കൂടി ഉയര്‍നേനെ എന്ന്‍ പറയാതിരിക്കാന്‍ കഴിയില്ല...

വെത്യസ്തത നിറഞ്ഞ മിസ്റ്ററി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രമൊന്നു കണ്ടു നോക്കുക...

Wednesday, 3 December 2014

71.Happiness for Sale

Happiness for Sale - "Mi-na moon-bang-goo" (original title) (2013) : Takes you on a journey back to your school life.

Language: Korean
Genre: Drama - Comedy - Feel Good
Director: Jung Ik-Hwan
Writer: Bae Se-Young, Jung Ik-Hwan
Stars: Choi Gang-Hee , Bong Tae-Gyu


സ്കൂള്‍ കാലഖട്ടം ചിലര്‍ക്ക് വളരെ പ്രിയപ്പെട്ട ഓര്‍മകളാണ് സമ്മാനിച്ചിട്ടുള്ളത്, സ്കൂളിലേക്ക് പോകുന്ന വേളയിലും മടക്കയാത്രയിലും എല്ലാവരും ഒന്നിച്ചുള്ള നടത്തവും, ബസ്സ് കാത്തു നിക്കലും,  സ്കൂളിനോട് ചേര്‍ന്നുള്ള കടയില്‍ കയറി നിന്ന് സമയം  കളയുന്നതും , അവിടെ ഇരുന്നുള്ള സിനിമ ലേബല്‍ കളിയുമൊക്കെ അവര്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നു അതുപോലെതന്നെ ചിലര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാലകട്ടവുമാണിത് അധികം സുഹ്രത്തുക്കളില്ലാതെ ഒറ്റപെട്ട് സ്ക്കൂള്‍ ജീവിതം തള്ളി നീക്കിയവരും നമുക്കിടയിലുണ്ട് എന്തായാലും ആ കാലത്തിലേക്ക് ഒരിക്കല്‍ക്കൂടി നമ്മളെ കൂട്ടിക്കൊണ്ടു പോവുകയാണ് Happiness for Sale...

ടാക്സ് കളക്ടറായി സിയോളില്‍ ജോലി ചെയ്യുകയാണ് Mi Na. നാട്ടില്‍ അച്ഛന്‍ നടത്തിവരുന്ന സ്കൂളിനോട് ചേര്‍ന്നുള്ള തങ്ങളുടെ കോര്‍ണര്‍ ഷോപ്പ് (Stationary Shop)  വില്‍ക്കാന്‍ അവള്‍ ബ്രോക്കറെ ഏല്‍pപിച്ചിട്ടു നാളുകള്‍ കുറെ കഴിഞ്ഞിരിക്കുന്നു... അച്ഛന്‍ അശുപത്രിയിലായതിനാല്‍ താന്‍ നേരില്‍ വന്നാല്‍ മാത്രമേ ഷോപ്പ് വില്‍ക്കാന്‍ സാധിക്കുവെന്ന് ബ്രോക്കര്‍ അവളോട് പറയുന്നു...

കുട്ടിക്കാലത്ത് അവളെ എല്ലാവരും കളിയാക്കിയിരുന്നത് തന്നെ ആ കോര്‍ണര്‍ ഷോപിന്റെ പേരിലായിരുന്നു, അതിന്‍റെ പേരിലായിരുന്നു അവള്‍ അച്ഛനെ പിരിഞ്ഞു സിയോളിലേക്ക് പോന്നതും, അത് കൊണ്ട് തന്നെ അങ്ങോട്ട്‌ തിരിച്ചുപോവുക എന്നത് അവള്‍ക്ക് ചിന്തിക്കാന്‍ കുടി സാധിക്കില്ലായിരുന്നു... എന്നാല്‍ നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്ന ഒരുവനെ പിടികുടാനുള്ള അവളുടെ ശ്രമം ചെന്നവസാനിച്ചത് രണ്ടു മാസത്തെ സസ്പെന്‍ഷനിലായിരുന്നു അത് കുടാതെ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്നും അവള്‍ അറിയുന്നു, അങ്ങനെ ക്ഷിപ്രകോപിയും എടുത്ത് ചാട്ടക്കാരിയുമായ നമ്മുടെ നായിക ആകേ തളര്‍ന്നിരിക്കുമ്പോഴാണ്, അച്ഛന്‍ പണം നല്‍കാനുള്ളവര്‍ അവളെ വിളിക്കുന്നത് അങ്ങനെ മറ്റുവഴികളൊന്നുമില്ലാതെ ഷോപ്പ് വില്‍ക്കുന്നതിനായി അവള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്നു...

കുറേകാലമായി അടച്ചിട്ടിരുന്നതിനെ തുടര്‍ന്ന്‍ വീണ്ടും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ കട വില്‍ക്കാന്‍ സാധിക്കുവെന്നതിനാല്‍ Mi Na ഷോപ്പ്  തുറക്കുന്നു എന്നനേക്കുമായി അടച്ചുപൂട്ടുവാന്‍ വേണ്ടി...

ഈ സമയത്താണ് അവിടുത്തെ സ്കൂളില്‍ പുതിയ അദ്ധ്യാപകനായി Kang Ho എത്തുന്നത്, Kang Hoയും Mi Naയും തമ്മില്‍ ചില സാമ്യതകളുണ്ട് രണ്ടുപേരും കുട്ടിക്കാലത്ത് ഒറ്റപ്പെട്ടു വളര്‍ന്നവരാണ്, ഇരുവര്‍ക്കും കുട്ടിക്കാലം സമ്മാനിച്ചത് കുറെ മോശം ഓര്‍മകളാണ്... Kang Ho ആ ഓര്‍മകളെ വളരെ രസകരമായ നിമിഷങ്ങളായി എടുത്തപ്പോള്‍ Mi Naയെ അതെല്ലാം തളര്‍ത്തുകയാണ് ചെയ്തത് ഇന്നവള്‍ ഇങ്ങനെയൊക്കെ ആയിതീര്‍ന്നതിനും കാരണം ആ ഓര്‍മ്മകള്‍ തന്നെയാണ്...    

എന്താണ് ഇനി Mi Naയുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നത് തന്നെ വേട്ടയാടുന്ന ഓര്‍മകളില്‍ നിന്നും ഒളിചോടുവാന്‍ അവള്‍ക്ക് സാധിക്കുമോ ? താനൊരിക്കലും ഇഷ്ടപെടാത്ത സ്ഥലത്ത് എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍  അവള്‍ക്ക് സാധിക്കും ?

കാണുന്ന ഓരോ പ്രേക്ഷകനേയും അവന്‍റെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചിത്രം. തുടക്കം മുതല്‍ അവസാനം വരെ നമുക്ക് നല്ലൊരു അനുഭൂതി സമ്മാനിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് Happiness for Sale.

ആദ്യം പറഞ്ഞത് പോലെ സ്കൂള്‍ ജീവിതം  ഒരു ദുസ്വപ്നമായി കൊണ്ടു നടക്കുന്നവരും നമുക്കിടയിലുണ്ട്. സുഹ്രത്തുക്കളാല്‍ ഒറ്റപ്പെട്ടു അന്തര്‍മുഖനായി സ്കൂള്‍ ജീവിതം കഴിച്ചുകൂട്ടിയവര്‍,
Mi Naയും  Kang Hoയും ആ ഗണത്തില്‍പ്പെടുന്നവരായിരുന്നു ഒറ്റപ്പെട്ടു സ്ക്കൂള്‍ ജീവിതം തള്ളിനീക്കിയവര്‍ അതിനാല്‍ തന്നെ തങ്ങളുടെ മുന്‍പിലെ കുട്ടികളും അത്തരം സന്ദര്‍ഭങ്ങളിളുടെ കടന്നു പോകുമ്പോള്‍ അതവരെയും ബാധിക്കുന്നു...തങ്ങളുടെ കുട്ടികാലത്തിലേക്ക് അവരും മടങ്ങിപോവുന്നു...
Mi Naയെ കുടുതല്‍ അറിയാനും അവളിലേക്ക് കുടുതല്‍ ആഴത്തിലേക്ക് ഇറങ്ങി ചെല്ലാനും ഈ രംഗങ്ങള്‍ പ്രേക്ഷകനെ വളരെയധികം സഹായിക്കുന്നുണ്ട്...

സംവിധായകന്‍ Jung Ik-Hwan വളരെ മികച്ച രീതിയില്‍ തന്നെ Happiness for Sale അണിയിച്ചൊരുക്കിയിട്ടുണ്ട്. ആദ്യ രംഗം മുതല്‍ പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. Mi Naയുടെയും Kang Hoയുടെയും ബാല്യകാല ഓര്‍മ്മകളും വര്‍ത്തമാനകാലത്തിലെ കുട്ടികളുടെ അനുഭവങ്ങളും അദ്ദേഹം കൂട്ടിചേര്‍ത്തിരിക്കുന്നത് വളരെ ഭംഗിയോടെയാണ്...

Mi Naയായി Kang-hee Choi വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് കൊറിയന്‍ അഭിനയത്രികളില്‍ Ha Ji-won കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപെടുന്നത് ഇപ്പോള്‍ ഇവരെയാണ്, അതുപോലെ Kang-Ho യായി Bong Tae-Gyuവും നല്ല പ്രകടനമാണ് കഴ്ചവെച്ചിട്ടുള്ളത്‌, അതുപോലെ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളുടെയും പ്രകടനം മികവുറ്റതായിരുന്നു...

ചുരുക്കത്തില്‍ നല്ലൊരു ഫീല്‍ ഗുഡ് ചിത്രം കാണാത്തവര്‍ കണ്ടു നോക്കുക.


Tuesday, 2 December 2014

70.Miss Granny

Miss Granny "Su-sang-han geu-nyeo" (original title)  (2014) : A feel good entertainer.


Language: Korean
Genre: Comedy-Fnatasy
Director: Dong-hyuk Hwang
Writers: Dong-ik Shin, Yoon-jeong Hong
Stars: Eun-kyung Shim, Mun-hee Na, In-hwan Park


നീണ്ട നാളത്തെ ഇടവേളക്ക് ശേഷം കൊറിയയില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം കേട്ടത്, തന്‍റെ എഴുപത്തിനാലാം വയസ്സില്‍ അഞ്ജാതമായ ഏതോ വഴിയിലുടെ യൗവനം നേടിയെടുത്ത് വീണ്ടും ഇരുപതുകരിയായി മാറിയ മുത്തശ്ശിയെ കുറിച്ചാണ് പിന്നെ ഒട്ടും അമാന്തിച്ചില്ല ഉടനെ തന്നെ മുത്തശ്ശിയെ ചെന്ന്‍ അങ്ങ് കണ്ടു...

രസകരമായൊരു കൊച്ചുകഥയാണ് മുത്തശ്ശിക്ക് പറയാനുണ്ടായിരുന്നത്, 74 കാരിയായ Oh Mal-soon മകനോടും കുടുംബത്തോടുമൊപ്പമാണ് കഴിയുന്നത്, തന്റേടിയും അശ്ലീലവാദിയുമായ മുത്തശ്ശിയും, മരുമോള്‍ Ae-ja തമ്മില്‍ അത്ര രസത്തിലല്ല കഴിയുന്നത്. ആരുടേയും സഹായമില്ലാതെ മകനെ വളര്‍ത്തി വലുതാക്കി  നല്ല നിലയില്‍ എത്തിക്കാന്‍ സാധിച്ചു എന്നതില്‍ നന്നായി അഹങ്കരിച്ചാണ് മുത്തശ്ശിയുടെ നടപ്പ്. അങ്ങനെയിരിക്കെ Ae-ja സുഘമില്ലാതെ ആശുപത്രിയിലാവുന്നു ഡോക്ടര്‍മാര്‍  Mal-soonല്‍ നിന്നും അവരെ അകറ്റിനിര്‍ത്തുന്നതാണ് നല്ലത് എന്ന്‍ നിര്‍ദ്ദേശിക്കുന്നു...

അങ്ങനെയിരിക്കെ തന്‍റെ മകന്‍ തന്നെ ഒരു നഴ്സിംഗ് ഹോമില്‍ ആക്കാന്‍ പോവുകയാണ് എന്നവര്‍ അറിയുന്നു അതില്‍ വിഷമിച്ച് നഗരത്തിലുടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ യൌവനത്തിലെ നല്ല നിമിഷങ്ങള്‍ പകര്‍ത്തി എടുക്കുന്ന ഒരു ഫോട്ടോ സ്റ്റുഡിയോ അവര്‍ കാണുകയും മരിക്കാന്‍ അധികം നാള്‍ ബാക്കിയില്ലാത്ത താന്‍ എടുക്കുന്ന അവസാന ഫോട്ടോ ആയിരിക്കും ഇതെന്ന് കരുതികൊണ്ട് ഒരു ഫോട്ടോ എടുക്കുന്നു എന്നാല്‍ സ്റ്റുഡിയോയില്‍ നിന്നും തിരിച്ചിറങ്ങുന്ന Mal-soon കണ്ണാടിയില്‍ കണ്ട തന്‍റെ മുഖം കണ്ടു ഞെട്ടിതരിച്ചുപോയി അവര്‍ ഒരു ഇരുപതുകാരിയായി മാറിയിരിക്കുന്നു....

ഇനി എന്തൊക്കെയാണ് നമ്മുടെ മുത്തശ്ശിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത് എന്നതാണ് ചിത്രത്തിന്‍റെ  ബാക്കി കഥ...

തീര്‍ത്തും അവിശ്വസനീയമായ കഥകള്‍ ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുന്ന രീതിയില്‍ ഒരുക്കാനുള്ള കൊറിയക്കാരുടെ കഴിവ് എന്നെ പലപ്പോഴും അത്ഭുതപെടുത്തിയിട്ടുണ്ട് അതിവിടെയും ആവര്‍ത്തിച്ചുവെന്ന് പറയാം.  കാണുന്ന ഏതൊരു പ്രേക്ഷകനേയും പിടിചിരുത്താനുള്ള കഴിവ് ഈ മുത്തശ്ശിക്കുണ്ട്.

ചിരിക്കുന്നതിനൊപ്പം അല്‍പം ചിന്തിക്കാനുമുണ്ട് ചിത്രത്തില്‍, വാര്‍ദ്ധക്യം ബാധിച്ച മാതാപിതാക്കളോടുള്ള മക്കളുടെ പെരുമാറ്റം , നല്ല കാലത്ത് മക്കള്‍ക്ക് വേണ്ടി ജീവിക്കുകയും പിന്നീട് പ്രായമായികഴിയുമ്പോള്‍ തനിക്കൊരു താങ്ങായി മാറും എന്ന്‍ വിശ്വസിച്ച  മക്കള്‍ തന്നെ  ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വേദനയൊക്കെ ചിത്രത്തില്‍ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. 

മുത്തശ്ശിയുടെ യൗവനകാലവും വാര്‍ദ്ധക്യകാലവും അവതരിപ്പിച്ച Eun-kyung Shim, Mun-hee Na എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്‍, ഇരുവരും വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും തങ്ങളുടെ കഥാപാത്രങ്ങളെ നല്ല രീതിയില്‍തന്നെ അവതിപ്പിച്ചിട്ടുണ്ട്.

കൂടുതലൊന്നും പറയുന്നില്ല കൊറിയന്‍ കോമഡി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തീര്‍ച്ച.

Monday, 1 September 2014

53.Peruchazhi

പെരുച്ചാഴി (2014) : നാമെല്ലാം ഒരുപ്പാട് ഇഷ്ടപെടുന്ന കുസൃതികള്‍ നിറഞ്ഞ ഊര്‍ജസ്വലനായ ആ പഴയ ലാലേട്ടനെ കാണാന്‍ വേണ്ടി മാത്രം ഒരുതവണ കാണാം.


Language: Malayalam
Genre: Political Satire
Director:Arun Vaidyanathan
Writers: Arun Vaidyanathan
Stars: Mohanlal, Baburaj, Mukesh, Aju Varghese, Ragini Nandwani

റിലീസിനു ശേഷം നിരനിരയായി വന്ന മോശം അഭിപ്രായങ്ങളെ തുടര്‍ന്ന്‍ തിയറ്ററില്‍ നിന്നും കാണണ്ട എന്ന്‍ ഞാന്‍ ഉറപ്പിച്ചിരുന്ന ഒരു ചിത്രമായിരുന്നു പെരുച്ചാഴി എന്നാല്‍ ഇന്നത്തെ ദിവസം സമ്മാനിച്ച ടെന്‍ഷനുകളില്‍ നിന്നും ഒരു ആശ്വാസം തേടിയാണ് ഞാനും സുഹ്രത്തും ചിത്രത്തിനു കേറിയത്....

ലാലേട്ടന്റെ പഴേകാല ഹിറ്റ്‌ ഡയലോഗുള്‍ ചേര്‍ത്തുകൊണ്ട് ടൈറ്റിലുകള്‍ കാണിച് കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കേരളരാഷ്ട്രിയത്തില്‍ പയറ്റിവിജയിച്ച കുറുക്കുവഴികളിലുടെ അമേരിക്കയിലെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോണ്‍ കെറിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന ജഗന്‍നാഥന്റെയും കൂട്ടരുടേയും കഥയാണ് ചിത്രം പറയുന്നത്.  ലാലേട്ടന്റെ നല്ലൊരു ഇന്ട്രോ രംഗവും, അദ്ധേഹത്തിന്റെ പഴയകാല ചിത്രങ്ങളുടെ പുനരാവിഷ്കരണവും, ബാബുരാജിന്റെ തരികിട കോമഡി രംഗങ്ങളുമായി ആദ്യപകുതി കടന്നു പോയപ്പോള്‍ മനസ്സില്‍ തങ്ങി നിന്നത് ബാബുരാജ്‌ മാത്രം പഴയ സൂപ്പര്‍ഹിറ്റ്‌ ഗാനങ്ങളുടെ പുനരാവിഷ്കരണം മോഹന്‍ലാല്‍ എന്ന താരരാജാവിന്‍റെ ആരാധകരെ കയ്യിലെടുക്കാന്‍ കാണിച്ചതാണെങ്കില്‍ പോലും നിരാശ മാത്രമാണ് ആ രംഗങ്ങള്‍  സമ്മാനിച്ചത്.

നിരാശ സമ്മാനിച്ച ആദ്യപകുതിക്ക് ശേഷം വന്ന രണ്ടാം പകുതിയില്‍ നിറഞ്ഞു നിന്നത് ലാലേട്ടന്‍ ആയിരുന്നു പഴയ കാല മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്ന വിവിധ ഭാവപ്രകടനങ്ങള്‍ അദ്ധേഹത്തില്‍ നിന്നും ആരാധകര്‍ക്ക് ധാരാളം ലഭിച്ചു. ( അല്‍പ സമയം ഉള്ളുവെങ്കില്‍ പോലും തിയറ്റര്‍ മുഴുവന്‍ ഇളക്കി മറിച്ച പോ മോനെ ദിനേശാ എന്ന ഗാനരംഗത്തിലെ അദ്ദേഹത്തിന്റെ നിര്‍ത്തരംഗങ്ങള്‍ തന്നെയാണ് അതിനുത്തമ ഉദാഹരണം) എന്നാല്‍ രണ്ടാം പകുതിയില്‍ ലാലേട്ടന്‍ സ്ക്രീന്‍ നിറഞ്ഞു നിന്നെങ്കിലും ചിത്രം പൂര്‍ണമായും താഴേക്ക് പോവുകയായിരുന്നു ശരാശരിയിലും വളരെ താഴേ നില്‍ക്കുന്ന ക്ലൈമാക്സ്‌ അത് ഊട്ടിഉറപ്പിച്ചു.

മോഹന്‍ലാല്‍ ബാബുരാജ്‌ രമേഷ് പിഷാരടി എന്നിവരുടെ പ്രകടനങ്ങള്‍മാത്രമാണ് ചിത്രത്തിന്‍റെ നല്ല വശങ്ങള്‍ എന്ന രീതിയില്‍ എടുത്ത് പറയാനുള്ളത്. ലാലേട്ടനും മുകേഷും ഒരുമിച്ച രംഗങ്ങള്‍ മികച്ച കോമഡി സീനുകള്‍ ഏതൊരു പ്രേക്ഷകനെപോലെ ഞാനും പ്രതീക്ഷിച്ചു എങ്കിലും നിരാശയായിരുന്നു ഫലം അവര്‍ ഒരുമിച്ചുള്ള രംഗങ്ങളെക്കാള്‍ മികച്ചതായിരുന്നു മുകേഷും രമേഷ് പിഷാരടിയും ചേര്‍ന്നുള്ള രംഗങ്ങള്‍. പോസ്റ്ററുകളിലും ട്രൈലറിലും കണ്ടപോലെ അജു വര്‍ഗിസിന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമില്ല മാത്രമല്ല ലാലെട്ടനോടും ബാബുരാജിനോടും ചേര്‍ന്ന്‍ നിക്കാന്‍ ഒട്ടും തന്നെ അദ്ദേഹത്തിന് സാധിക്കുനുണ്ടായിരുന്നില്ല. നായികയായ രാഗിണിക്ക് പ്രേത്യേഗിച്ചു ചെയ്യാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റു കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ കൊഴപ്പമില്ലാതെ തന്നെ ചെയ്തിട്ടുണ്ട്.

ഒരു നല്ല എന്റര്‍ടൈനര്‍ എന്നതില്‍ അപ്പുറം മറ്റൊന്നും തന്നെ പെരുച്ചാഴിയില്‍ നിന്നും ഒരു പ്രേക്ഷകനും പ്രധീക്ഷിച്ചു കാണില്ല അങ്ങനെയൊരു പ്രതീതി തന്നെയാണ് പോസ്റ്ററുകളും ട്രെയിലറും സമ്മാനിച്ചത് എന്നാല്‍ ആ കാര്യത്തില്‍ പോലും ചിത്രം അന്‍പേ പരാജയപ്പെട്ടു പോവുകയായിരുന്നു മോശമായ തിരകഥയും അതിനെ ഉയര്‍ത്തികൊണ്ട് വരാന്‍ സാധിക്കാതെപോയ സംവിധാനവുമാണ് ചിത്രത്തിന്‍റെ പരാജയകാരണം. ഇതിനെല്ലാം ഇടയിലും അല്‍പമെങ്കിലും പ്രേക്ഷകന്‍ ഈ ചിത്രം ആസ്വദിച്ചുവെങ്കില്‍ അതിനൊരു കാരണമേയുള്ളൂ "മോഹനലാല്‍" ചിത്രത്തിനെ പൂര്‍ണമായും തന്‍റെ ചുമലില്‍ താങ്ങിനിര്‍ത്തുകയായിരുന്നു അദ്ദേഹം അത് കൊണ്ട് തന്നെ കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു പക്ഷെ ചിത്രം സാധാരണ പ്രേക്ഷകനെക്കാള്‍ കൂടുതലായി ആസ്വദിക്കാന്‍ സാധിച്ചു എന്ന് വന്നേക്കാം.

Saturday, 9 August 2014

50.Instructions Not Included

Instructions Not Included (2013) - No se Aceptan Devoluciones (2013)  : Simply Beautiful.


Language: Spanish
Genre: Comedy-Drama
Director: Eugenio Derbez
Writers: Guillermo Ríos, Leticia López Margalli
Stars: Eugenio Derbez, Karla Souza, Jessica Lindsey 

Instructions Not Included follows a resident playboy in Mexico whose life is thrown upside down when a former fling leaves a baby on his door step. He leaves Mexico for Los Angeles in hopes to find the baby's mother, but instead finds a new life as a successful stuntman and raises the girl for over six years. But when her mother returns it risks everything they have built together.

Valentín Bravo has been always a rather fearful man, afraid of everything from heights to spiders. Thus his father, Juan "Johnny" Bravo, raised him trying to make him fearless by throwing him off a high cliff known as La Quebrada etc. However when Valentin was locked in a cemetery, he began to resent his father and, upon release, ran away after admitting he no longer loves him. He grows up to be Acapulco's local playboy and sleeps with every tourist that crosses his path. Until a former fling leaves a baby on his doorstep and takes off without a trace. Valentino leaves Mexico to Los Angeles in hope of finding the baby's mother but he ends up finding a new home for himself and his daughter Maggie. Valentino and Maggie starts a new life in Los Angeles the man who feared everything is now working as a stuntman to pay the bills. Valentin raises Maggie for six years, In the meantime he also establish himself as one of Hollywood's top stuntmen, with Maggie acting as his on-set coach. As Valentin raises Maggie, she forces him to grow up too. But their unique and offbeat family is threatened when Maggie's birth mom shows up out of the blue, and Valentin realizes he's in danger of losing his daughter - and his best friend.

Derbez has done an amazing job in the lead role his comic timings were great and he also kept the emotional scenes very well. Loreto Peralta as Maggie is fantastic she has a great future ahead. The two of them had a very good chemistry. Rest of the actors have also done a good job.

The directing is great. You'll find yourself lost in beautiful cinematic scenes and comical situations. The screenplay is amazing and very well-written.

This is one of those small films that comes along and will really surprise you. It may seem as a comedy but beware this one will make you cry too.

Wednesday, 6 August 2014

48.Jigarthanda

ജിഗര്‍ തണ്ട (2014) : Entertainment At Its Peak.

Language: Tamil
Genre: Action-Comedy
Director: Karthik Subbaraj
Writer: Karthik Subbaraj
Stars: Siddharth, Lakshmi Menon, Simhaa

മനസ്സു വല്ലാത്തൊരു അവസ്ഥയിലുടെ കടന്നു പോയികൊണ്ടിരിക്കുന്നതുകൊണ്ട് ഒരല്‍പം ആശ്വാസം തേടിയാണ് ഇന്നു സിനിമ കാണാന്‍ ഇറങ്ങിയത് അങ്ങനെ  സുഹ്രത്തിനെയും കൂട്ടി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി. ജിഗര്‍ തണ്ട കാണുവാനായിരുന്നു എന്‍റെ പ്ലാന്‍ എന്നാല്‍ സുഹ്രത്ത്‌ എന്നെ ആദ്യം വിക്രമാദിത്യനു കയറ്റി ആ ചിത്രം അവസാനിച്ച ഉടനെ തന്നെ ഞങ്ങള്‍ ഈ ചിത്രത്തിനു കയറകയായിരുന്നു.ജിഗര്‍ തണ്ട ഈ ചിത്രത്തെ പറ്റി ആദ്യമായി ഞാന്‍ അറിയുന്നത് ഈ പെരുന്നാളിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് അപ്പോഴും ഇങ്ങനെ ഒരു പടം ഇറങ്ങുന്നുണ്ടെന്നും സിദ്ധാര്‍താണ് നായകന്‍ എന്നുമല്ലാതെ മറ്റൊന്നും അറിയിലായിരുന്നു...തിയ്യറ്ററില്‍ ആകെ ഉണ്ടായിരുന്ന ഇരുപത്തിയന്ജോളം വരുന്ന പ്രേക്ഷകര്‍ക്കിടയില്‍ ഇരുന്ന്‍ അങ്ങനെ ചിത്രം കാണാന്‍ തുടങ്ങി.

സിനിമ സംവിധായകനാവുക എന്ന മോഹവുമായി നടക്കുന്ന കാര്‍ത്തിക്കാണ് നമ്മുടെ കഥാനായകന്‍. നായകനെയും തളപതിയേം പോലെയുള്ള അധോലോകകഥയുമായി വന്നാല്‍ ചിത്രമെടുക്കാം എന്നു പറയുന്ന നിര്‍മാതാവിന്റെ വാക്ക് കെട്ടു ഒരു യഥാര്‍ത്ഥ ഗുണ്ടയുടെ ജീവിതം വീക്ഷിച്ചു അതിനെ ആസ്പദമാക്കി കഥയെഴുതുന്നതിനായി തന്‍റെ മധുരയിലുള്ള സുഹ്രത്തിന്‍റെ അടുതെത്തുന്നു. പിന്നീടു അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന വിചിത്രമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്...

പിസ്സ എന്ന ഒരൊറ്റ ചിത്രത്തിലുടെ തന്നെ പ്രേക്ഷ പ്രീതി കൈവരിച്ച കാര്‍ത്തിക് ഇത്തവണ അതിമനോഹരമായൊരു ചിത്രവുമായാണ് വീണ്ടും എത്തിയത്. നല്ല കെട്ടുറപ്പുള്ള തിരകഥ മികച്ച രീതിയില്‍ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നു. തിയറ്ററിലെ ആളൊഴിഞ്ഞ സീറ്റുകളും കൂവലും ചിത്രത്തിന്‍റെ ആദ്യ രംഗങ്ങളും കണ്ടപ്പോള്‍ പണി പാളിയോ എന്നു തോന്നി കൂടെ വന്ന സുഹ്രത്തും മുറുമുറുത്തു തുടങ്ങിയിരുന്നു എന്നാല്‍ അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ചിത്രത്തിലേക്ക് ലയിക്കാന്‍ തുടങ്ങി പിന്നീടു അങ്ങോട്ട്‌ എല്ലാം മറന്നിരുന്ന്‍ അങ്ങ് കാണുകയായിരുന്നു ഇന്റര്‍വല്‍ ആയത് അറിഞ്ഞതു പോലുമില്ല. ആദ്യപകുതി അവസാനിപ്പിച്ച രീതിയൊക്കെ ഗംഭീരമായിരുന്നു. രണ്ടാം പകുതി മുതല്‍ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുകയായിരുന്നു ആദ്യപകുതിയെക്കാള്‍ ഒരുപ്പാട്‌ മുകളില്‍ നില്‍ക്കുന്ന രണ്ടാംപകുതി അടുത്തത് എന്ത് സംഭവിക്കും എന്ന്‍ ആകാംക്ഷയോടെ നോക്കിക്കണ്ട നിമിഷങ്ങളായിരുന്നു പിന്നീടു അങ്ങോട്ട്‌. മൂന്ന് മണിക്കൂര്‍ പോയത് അറിഞ്ഞതേയില്ല...

ഗവേമിക്കിന്റെ ഛായാഗ്രഹണവും ഹര്‍ഷന്റെ ചിത്രസംയോജനവും ഏറെ പ്രശംസ അര്‍ഹിക്കുന്നു ചില രംഗങ്ങള്‍ നല്‍കുന്ന അനുഭൂതി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട് അതുപോലെ ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന സന്തോഷ്‌ നാരായണന്‍റെ പാശ്ചാത്തലസംഗീതം ഗാനങ്ങളെക്കാള്‍ മനസിനെ കൂടുതല്‍ സ്പര്‍ശിചത് അവയായിരുന്നു.

അഭിനയത്തിന്‍റെ കാര്യത്തില്‍ ബോബി സിംഹയെ എത്ര പ്രശംസിച്ചാലും മതിയാവില്ല എല്ലാ വികാരങ്ങളും അയാളുടെ ഒറ്റ കഥാപാത്രത്തിലുടെ കടന്നുപോവുന്നുണ്ട് എഴുന്നേറ്റു നിന്നു കൈയ്യടിക്കണമെന്നു തോന്നിയ പല രംഗങ്ങളും ഉണ്ടായിരുന്നു അതുപോലെ മനസ്സറിഞ്ഞു ചിരിച്ച രംഗങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. പിന്നെ കാര്‍ത്തിക് എല്ലായിപ്പോഴും പോലെ തന്‍റെ ഭാഗം വളരെ വൃത്തിയായി അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ലക്ഷ്മി മേനോന്‍ മോശമാക്കിയില്ല പിന്നെ ഇഷ്ടപെട്ട രണ്ടു കഥാപാത്രങ്ങള്‍ കാര്‍ത്തിക്കിന്റെ സുഹ്രത്തായി അഭിനയിച്ച കരുണാകരനെയും പിന്നെ സിംഹയുടെ കൂട്ടുകരിലെ ഒരു തടിയന്‍ അദ്ദേഹത്തിന്റെ പേരറിയില്ല പക്ഷെ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെദാണ്.

അങ്ങനെ മൊത്തത്തില്‍ ഒരു ഉഗ്രന്‍ ചിത്രം, തീര്‍ച്ചയായും ഇതു തിയറ്ററില്‍ നിന്നും തന്നെ കാണണം

Thursday, 31 July 2014

45.Ferris Bueller's Day Off

Ferris Bueller's Day Off (1986) :  Life moves pretty fast. If you don't stop and look around once in a while, you could miss it.


Language: English
Genre: Coming Of Age
Director: John Hughes
Writer: John Hughes
Stars: Matthew Broderick, Alan Ruck, Mia Sara

ജീവിതത്തില്‍ നാം ഏറ്റവുമധികം സന്തോഷിച്ചിട്ടുള്ള നിമിഷങ്ങളില്‍ കൂടുതലും നമ്മുടെ പഠനകാലത്തായിരിക്കും പ്രത്യേഗിച്ചും ഹൈസ്കൂള്‍ പഠനകാലത്ത്. ആദ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു സുഹ്രത്തുക്കള്‍ക്കൊപ്പം സിനിമക്ക് പോയതും, പിടിക്കപെടാതിരിക്കാന്‍ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും മുന്നില്‍ കള്ളങ്ങളുടെ ഒരു കൂമ്പാരം തന്നെ നിരത്തിയതും, ചിലര്‍ കള്ളം പറയാന്‍ പഠിച്ചത് പോലും ഹൈസ്കൂള്‍ ജീവിതതിനിടയിലാവും,  ആദ്യമായി പ്രണയത്തിന്‍റെ ലോകത്തിലേക്ക് വഴുതി വീണതും ഈ കാലകട്ടത്തില്‍ തന്നെ. ഇതെല്ലാം കൊണ്ട് ഹൈസ്കൂള്‍ ജീവിതത്തിലെ ഓര്‍മകളും അവിടെ നിന്നും ലഭിച്ച സുഹ്രത്ത്‌ ബന്ധങ്ങളും നമുക്കെന്നും പ്രിയപ്പെട്ടതാണ്...ആ മനോഹര ഓര്‍മകളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോവുന്നു ഈ ചിത്രം...

Ferris Beuller (Matthew Broderick) കുരുത്തക്കേടുകള്‍ ഒപ്പിക്കാന്‍ മിടുക്കനാണിവന്‍ എന്നാല്‍ ഒരിക്കല്‍പോലും പിടിക്കപെട്ടിട്ടില്ല മാത്രമല്ല ഹൈസ്കൂളില്‍ ഇവനെ അറിയാത്തവരായി ആരുംതന്നെയില്ല അത്ര പ്രശ്തനാണിവന്‍. അങ്ങനെയിരിക്കെ ഒരുദിവസം സ്കൂളില്‍ പോവാതിരിക്കാന്‍ ഫെറിസ് തീരുമാനിക്കുന്നു...തുടര്‍ന്ന്‍ തന്‍റെ ഉറ്റ സുഹ്രത്തും രോഗങ്ങളുടെ സ്ഥിരം തോഴനുമായ Cameron Frye (Alan Ruck) നെ വിളിച്ചു കാറുമായി തന്‍റെയടുത്തെക്ക് വരാന്‍ പറയുന്നു. ഫെറിസിനു സ്വന്തമായി വാഹനമൊന്നുമില്ല മാത്രമല്ല ഹൈസ്കൂള്‍ അവസാനിക്കുന്നതിനു മുന്‍പ് എന്നെന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്നവിധം നല്ലൊരു ദിവസം അവനു സമ്മാനിക്കണം എന്ന ലക്ഷ്യവും ഫെറിസിനുണ്ട്. അതുപോലെ ഫെറിസിനു ഒരു വ്യാജ ഫോണ്‍ ചെയ്യണമെങ്കില്‍ അതിനു പറ്റിയ ആളും കാമറൂണ്‍ തന്നെ ആരുടെ ശബ്ദവും അവനു പെട്ടന്ന്‍ അനുകരിക്കാന്‍ കഴിയും...തുടര്‍ന്ന്‍ ഇരുവരും ചേര്‍ന്ന്‍ ഫെറിസിന്റെ ഗേള്‍ഫ്രണ്ട്  Sloane Peterson (Mia Sara) ന്‍റെ മുത്തശ്ശി മരണമടഞ്ഞു എന്ന കാരണം പറഞ്ഞു അവളെയും സ്കൂളില്‍ നിന്നും ചാടിക്കുന്നു... പ്രിന്‍സിപ്പല്‍ Ed Rooney (Jeffrey Jones) യുടെ കണ്ണിലെ കരടാണ് ഫെറിസ് അവന്‍റെ കള്ളത്തരങ്ങള്‍ കൈയ്യോടെ പിടികൂടാന്‍ പലപ്പോഴായി ശ്രമിച്ചു കൊണ്ടിരിക്കുകയാണിയാള്‍ എന്നാല്‍ എല്ലായിപ്പോഴും റൂണിയെക്കാള്‍ ഒരുപ്പടി മുന്നില്‍ നില്‍ക്കുന്ന ഫെറിസിന്റെ മുന്നില്‍ പരാജയം മാത്രമായിരുന്നു ഫലം. ഈ പ്രാവശ്യം എന്ത് വന്നാലും ഫെറിസിനെ കൈയ്യോടെ പിടികൂടണം എന്ന വാശിയിലാണ് റൂണി...ഇതേ സമയം കാമറൂണിന്‍റെ അച്ഛന്റെ ഫെറാറി കാറില്‍ തങ്ങളുടെ ദിവസം അടിച്ചുപൊളിക്കുകയാണ് ഈ മൂവര്‍ സംഗം...

ഫെറിസിനെ പിടികൂടാനുള്ള റൂണിയുടെ ശ്രമങ്ങളും അതില്‍ നിന്നെല്ലാം അതിവിതക്തമായി രക്ഷപ്പെടുന്ന ഫെറിസുമായി ചിത്രം മുന്നോട്ട് പോകുന്നു...ചിത്രത്തില്‍ പ്രധാനമായും ചിരിപടര്‍ത്തുന്ന രംഗങ്ങളും ഇവതന്നെയാണ്. മടുപ്പിക്കുന്ന ക്ലാസ്സുകളുടെ അവസ്ഥയെ ചിത്രത്തിലുടനീളം നന്നായി പരിഹസിക്കുന്നുണ്ട്...ഇതിനെല്ലാം പുറമേ ചിത്രത്തെ കൂടുതല്‍ രസകരമാക്കുന്ന മറ്റുചില കഥാപാത്രങ്ങളുമുണ്ട്, സ്കൂള്‍ സെക്രെടറി  ഗ്രെയിസ്, ഫെറിസിനോട് കടുത്ത അസൂയയും ദേഷ്യവുമുള്ള അവന്‍റെ ചേച്ചി ജീനീ തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്

കമിംഗ് ഓഫ് ഏജ് ജെനിയര്‍ ചിത്രങ്ങളിലെ ഒരു ക്ലാസ്സിക്‌ തന്നെയാണ് 1986ല്‍ ഇറങ്ങിയ ഈ ചിത്രം. തുടക്കത്തിലൊരു കോമഡി ചിത്രമായി തോന്നുമെങ്കിലും അതിനെല്ലാമപ്പുറത്താണ്  ഈ ചിത്രം... Matthew Broderick എന്ന നടന്‍റെ അഭിനയജീവിതത്തിലെ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായി മാറുകയായിരുന്നു ഫെറിസ് അദ്ദേഹത്തെ ഇന്നും ആളുകള്‍ തിരിച്ചറിയുന്നതും ഈ കഥാപാത്രത്തിന്‍റെ പേരില്‍ തന്നെയാണ്. Alan Ruck, Mia Sara എന്നിവരുടെയും കാര്യം വെത്യസ്തമല്ല ഇവരുടെയല്ലാം അഭിനയജീവിതത്തിലെ വലിയൊരു നാഴികക്കല്ല് തന്നെയായിരുന്നു ഈ ചിത്രം...കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രത്തിനുള്ള പ്രേക്ഷകപ്രീതി ഈ ചിത്രത്തിന്‍റെ മികവിനെ എടുത്ത് കാട്ടുന്നു. 

തന്‍റെ കാരിയറിലുടനീളം മികച്ച കമിംഗ് ഓഫ് ഏജ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ John Hughes ന്‍റെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നാണ് ഈ ചിത്രം. അദ്ദേഹത്തിന്‍റെ തന്നെ സംവിധാനത്തില്‍ 1985ല്‍ പുറത്തിറങ്ങിയ The Breakfast Club എന്ന ചിത്രം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച കമിംഗ് ഓഫ് ഏജ് ചിത്രമാണ്‌.

Saturday, 12 July 2014

32.Blast from the Past

Blast from the Past (1999) : ചിരിക്കാന്‍ ഇതിലും നല്ലൊരു ചിത്രമില്ല.


Genre: Romantic Comedy
Language: English
Director: Hugh Wilson
Writers: Bill Kelly, Bill Kelly
Stars: Brendan Fraser, Alicia Silverstone, Christopher Walken

ജനനം മുതല്‍ നീണ്ട മുപ്പത്തിയഞ്ചു കൊല്ലം ഭുമിക്കടിയില്‍ ജീവിച്ചിട്ട് പുറം ലോകം കണ്ടാല്‍ എന്തായിരിക്കും ഒരു മനുഷ്യന്‍റെ അവസ്ഥ  ? അത്തരത്തില്‍ ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

 1960ലെ ശീതയുദ്ധസമയത്താണ് കഥ തുടങ്ങുന്നത് Calvin Webber വളരെ ബുദ്ധിമാനായ ഒരു ശാസ്ത്രഞ്ജന്‍ ആണ്. അണുബോംബ് ആക്രമത്തെ കുറിച്ചുള്ള അയാളുടെ പരിധിവിട്ട ഭയത്തെ തുടര്‍ന്ന്‍ തന്‍റെ വീടിനടിയില്‍ എല്ലാ സൗകര്യങ്ങളും ഉള്ള  വലിയൊരു ഷെല്‍റ്റര്‍ അയാള്‍ പണിതിരുന്നു. കുബ്യന്‍ മിസൈല്‍ ക്രൈസിസ് തുടങ്ങിയ സമയം തന്‍റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി അയാള്‍ തന്‍റെ ഷെല്‍റ്ററിലേക്ക് മാറുന്നു. ഇതേ സമയത്ത് തന്നെ ഒരു അമേരിക്കന്‍ വിമാനം നിയന്ത്രണം വിട്ടു ഇവരുടെ വീടിനു മുകളില്‍ പതിക്കുന്നു. ഇത് നുക്ക്ക്ലിയര്‍ ആക്രമണം ആണെന്ന് തെറ്റിദ്ധരിച്ച കാല്‍വിന്‍ ഇനിയുള്ള നീണ്ട മുപ്പത്തിയഞ്ചു വര്‍ഷത്തേക്ക് ഷെല്‍റ്ററില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുന്നു.

കാല്‍വിന്റെ ഭാര്യ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കുന്നു അവര്‍ അതിനു ആഡം എന്നു വിളിക്കുന്നു പിന്നീടുള്ള മുപ്പത്തിയഞ്ചു വര്‍ഷം പുറം ലോകം മാറിയതറിയാതെ ആ കുടുംബം ആ ഷെല്‍റ്ററില്‍ തന്നെ ജീവിച്ചു.

ഷെല്‍റ്ററിലെ സാധനങ്ങള്‍ എല്ലാം തീര്‍ന്നു തുടങ്ങിയിരിക്കുന്നു  ആവശ്യമായ സാധനങ്ങള്‍ എല്ലാം വാങ്ങുന്നതിനായി ആഡം തന്‍റെ ജീവിതതിലാധ്യമായി പുറം ലോകത്തേക്ക് വരികയാണ് , ഇനി എന്തായിരിക്കും ഈ ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ സംഭവിക്കുക്ക കണ്ടു തന്നെ അറിയുക.

ജീവിതത്തില്‍ ഇത്രയധികം ചിരിപ്പിച്ച ചിത്രങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. പുറം ലോകത്ത് എത്തിപെടുന്ന ആഡം ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വളരെ രസകരമായി തന്നെ സംവിധായകന്‍ അവതരിപ്പിചിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിക്കാവുന്ന ഒരു നല്ല ചിത്രം. ആഡം ആയി ബ്രെണ്ടന്‍ ഫ്രെസര്‍ നിറഞ്ഞാടുകയായിരുന്നു. 2 മണിക്കൂര്‍ ചിരിച്ചു കളയാന്‍ ഇതിലും നല്ലൊരു ചിത്രമില്ല.