Showing posts with label Horror. Show all posts
Showing posts with label Horror. Show all posts

Saturday, 2 February 2019

162.Kingdom

Kingdom: Definitely one of the best Korean shows ever made.


Language: Korean
Genre: Drama-Horror
Director: Kim Seong-hun
Writer: Kim Eun-hee
Stars: Ju Ji-hoon, Bae Doo-na, Kim Sung-gyu, Ryu Seung-ryong

As part of the global expansion, Netflix has opened its doors wide to storytellers of different cultures. One of the latest results of that initiative is the South Korean TV Series: “Kingdom”, which is set in the beautiful Joseon period. Adapted from the web comic series ‘’The Kingdom of the God’’, The show is Directed by Kim Seong-hun the man behind the 2016 film Tunnel and written by none other than Kim Eun-hee, who wrote 2016's police procedural “Signal”, one of South Korea's highest-rated dramas of all time.

Storyline: Set in Korea’s medieval Joseon period, Kingdom follows the story of a prince, who becomes embroiled in a coup/political conspiracy and is forced to embark upon a dangerous mission to investigate a mysterious plague spreading across his country. The truth threatens the kingdom when he discovers that it is an atrocious epidemic in the form of undead who rise at sunset seemingly and become inactive during the sunrise. Now things seem to hang in balance by a thin thread of hope to survive.

This show takes a new approach by setting the zombie drama in the backdrop of a period show. Unlike your typical Korean drama that tends to play it safe for the local censors, Kingdom is brutal with its decapitations and violence. The mini plots during the showcase of zombie disease spreading are done well without holding back in its disturbing level. Apart from its well written screenplay and perfectly handled direction, “Kingdom” catches the viewer’s attention with its amazing cinematography, beautiful costumes and locations, top notch action scenes and wonderful performance from the whole cast.

On the whole it’s a well executed zombie drama set in the backdrop of Joseon period. The only negative I felt was that the six episodes don’t quite tie up the story which leaves the audience hungry for more and makes them to wait eagerly for the next season. 

Friday, 2 September 2016

147.Stranger Things

Stranger Things (2016) : Nostalgia at its peak...!!


Language: English
Genre: TV Series - Drama - Horror - Mystery
Creators: Matt Duffer, Ross Duffer
Stars: Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin, Winona Ryder, David Harbour

എണ്‍പതുകളില്‍ Steven Spielberg, George Lucas, John Carpenter തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ   E.T. the Extra-Terrestrial, Star Wars, Indiana Jones Series തുടങ്ങിയ  ചിത്രങ്ങളൊക്കെ  ഇഷ്ടപെടാത്തവര്‍ വിരളമായിരിക്കും, നമ്മില്‍ പലരുടെയും കുട്ടികാലത്ത് നാം ഏറ്റവുമധികം ആസ്വദിച്ചു കണ്ട ഇംഗ്ലീഷ്  ചിത്രങ്ങളും ഇവയൊക്കെയാവും.. അത്തരം ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ആ അനുഭൂതി നമ്മിലേക്ക് വീണ്ടുമെത്തിക്കുകയാണ്  ഡഫര്‍ സഹോദരങ്ങള്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ടെലിവിഷന്‍ സീരീസ്‌ ആയ Stranger Things...

1983ല്‍ ഇന്ത്യാനയിലെ (അമേരിക്കയിലെ ഒരു സംസ്ഥാനം) ഹോകിന്‍സ് നഗരത്തില്‍ നിന്നും 12 വയസ്സുകാരനായ Will Byers നിഗൂഢമായ സാഹചര്യത്തില്‍ കാണാതെയാവുന്നു... അവന്‍റെ  ഉറ്റ സുഹൃത്തുക്കളായ മൈക്ക് ,ഡസ്റ്റിന്‍, ലുകസ് എന്നിവരും, അവന്‍റെ അമ്മ ജോയിസ് ,മൂത്ത സഹോദരന്‍ ജോനാഥാന്‍, പോലിസ് ചീഫ് ജിം ഹോപ്പര്‍ തുടങ്ങിയവരെല്ലാം അവനെ കണ്ടെത്തുന്നതിനായി തങ്ങളുടേതായ രീതിയില്‍ അന്വേഷണം ആരംഭിക്കുന്നു... എന്നാല്‍ വില്ലിന്റെ തിരോധാനത്തിനു പിന്നാലെ നിഗൂഡത നിറഞ്ഞ പല സംഭവങ്ങളും ആ നഗരത്തില്‍ സംഭവിക്കുന്നു... സംഭവങ്ങളുടെ സത്യാവസ്ഥ തേടി ഇവര്‍ നടക്കുമ്പോള്‍ സംശമുളവാക്കുന്ന രീതിയിലുള്ള ഗവണ്‍ന്മെന്റ് ഉദ്യോഗഗസ്ഥരുടെ ഇടപെടലുകളും ദ്വേഷബുദ്ധിയുള്ള അമാനുഷിക ശക്തികളുടെ ഇടപെടലുകളും ആ നഗരത്തിലേക്ക് കടന്ന്‍ വരുന്നു....

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച സീരീസ്‌ അതാണ്‌ Stranger Things... സംവിധാനം, തിരകഥ, അഭിനയം, 
നിര്‍മ്മാണം, ശബ്ദമിശ്രണം, ഛായാഗ്രഹണം അങ്ങനെ എല്ലാ തലങ്ങളിലും മികച്ചു നില്‍ക്കുന്ന സൃഷ്ട്ടി... പ്രധാനമായും 80 കളിലെ സ്റ്റിഫന്‍ സ്പില്‍ബര്‍ഗ് , സ്റ്റിഫന്‍ കിംഗ്‌ തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങള്‍ക്കും അക്കാലത്തെ മികച്ച  ടെലിവിഷന്‍ സീരീസുകള്‍ക്കും Tribute/Homage (ആദരവ് പ്രകടിപ്പിക്കുക/ ബഹുമാനസൂചകമായി) ആയാണ്  ഈ സീരീസ്‌ ഒരുക്കിയിരിക്കുന്നത്... ആഡ്വെൻചർ ഫാന്റസി, സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ തുടങ്ങിയ ജോണറുകളുടെ ഒരു ഒത്തുചേരലാണ് Stranger Things...

സംവിധായകരായ ഡഫര്‍ സഹോദരങ്ങള്‍ (മാറ്റ് ഡഫര്‍, റോസ് ഡഫര്‍) തന്നെയാണ് സീരീസിന്‍റെ തിരകഥയും രചിച്ചിരിക്കുന്നത്.. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര മനോഹരമായൊരു സീരീസ്‌ ആണ് അവര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്..  എണ്‍പതുകളിലെ  E.T. the Extra-Terrestrial, Star Wars, Indiana Jones Series തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച അനുഭൂതി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഇവര്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു... എണ്‍പതുകളിലെ അമേരിക്കന്‍ നഗരവും , അക്കാലത്തെ സംസ്കാരവും എല്ലാം തന്നെ പുനര്‍സൃഷ്ട്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരിക്കുന്നു...

 Michael Stein, Kyle Dixon എന്നിവരുടെ അതി മനോഹരമായ  സംഗീതം, Tim Ives, Tod Campbell എന്നിവരുടെ മികവുറ്റ
ഛായാഗ്രഹണം, William G. Davis ന്‍റെ കലാസംവിധാനം എന്നിവയെല്ലാം വളരെയധികം പ്രശംസ അര്‍ഹിക്കുന്നു..Strangers Things നെ എത്രയധികം മികവുറ്റതാക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌...

പ്രധാന കഥാപാത്രങ്ങലയും സഹതാരങ്ങളായും അഭിനയിച്ച എല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങളില്‍ മികച്ചു നിന്നും എങ്കിലും കുട്ടികളായ Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin എന്നിവരുടെ മികച്ച പ്രകടനമാണ് സീരിസിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ ഓരോരുത്തരും ഒന്നിനൊന്ന്‍ മികച്ച പ്രകടനമാണ് സീരീസ്‌ ഉടനീളം കാഴ്ച വെച്ചിരിക്കുനത്...

8 എപിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് അടുത്ത സീസണ്‍ അടുത്ത വര്‍ഷം ആരംഭിക്കുന്നതാണ്... കൂടുതല്‍ വലിച്ചു നീട്ടുന്നില്ല മികച്ചൊരു ടിവി സീരീസ്‌ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുനെങ്കില്‍ ഉടനെ തന്നെ  Stranger Things കണ്ടു തുടങ്ങുക...

Saturday, 17 October 2015

124.Maya

Maya: One Of The Best Horror Flicks I Have Ever Watched.


Language: Tamil
Genre: Horror - Thriller
Director: Ashwin Saravanan
Writer: Ashwin Saravanan
Stars: Nayanthara, Aari, Amzath Khan 

ഹൊറര്‍ ചിത്രങ്ങള്‍ ഒരു സമയത്ത് ഒരുപ്പാട്‌ കാണുകയും അവയില്‍ ഭൂരിഭാഗവും നിരാശ സമ്മാനിച്ചപ്പോള്‍ അത്തരം ചിത്രങ്ങള്‍ കാണുന്നത് പൂര്‍ണമായും അവസാനിപ്പിച്ച വെക്തിയാണ് ഞാന്‍ എന്നാല്‍ Ashwin Saravanan തിരകഥയൊരുക്കി സംവിധാനം ചെയ്ത് നയന്‍‌താര പ്രധാന വേഷത്തിലെത്തിയ മായ എന്ന പുതിയ തമിഴ് ചിത്രം എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു എന്ന്‍ തന്നെ പറയാം...


രണ്ട് ഭാഗങ്ങൾ ഉള്ള ഒരു ഹൊറർ സിനിമയുടെ ആദ്യഭാഗം പൂർത്തിയാക്കിയ ശേഷം രണ്ടാം ഭാഗത്തിലെ നായികയായി തിരഞ്ഞെടുക്കപ്പെടുന്ന അപ്സര  തനിക്കുണ്ടാവുന്ന ചില സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്‍ സിനിമയുടെ പ്രചാരണാർത്ഥം സംവിധായകൻ നിശ്ചയിചിരിക്കുന്ന  അഞ്ച് പ്രധാന വ്യവസ്ഥകളോടെ സിനിമ കാണുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നു. വിജയിച്ചാല്‍ ലഭ്യമാകുന്ന അഞ്ച് ലക്ഷം രൂപയാണ് അവളെ ഈ വെല്ലുവിളിയിലേക്ക് ആകര്‍ഷിച്ചത്... തുടര്‍ന്നവൾ ഒറ്റക്ക് ഇരുന്നു കാണുന്ന സിനിമയിൽ അവൾ തന്നെ നായികയായി വരുന്നു... എന്താണ് ഇതിന് കാരണം ? എന്താണ് ആ സിനിമയുടെ പ്രത്യേകത ? ഇതെല്ലാമാണ് തുടര്‍ന്നുള്ള ചിത്രം നമ്മോട് പറയുന്നത്...


മികച്ച ഇന്ത്യന്‍ ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ മുനിരയില്‍ തന്നെ സ്ഥാനം അര്‍ഹിക്കുന്ന വളരെയധികം മികച്ചൊരു ചിത്രമാണ് മായ.യാഥാര്‍ത്ഥ്യവും ഫിക്ഷനും ഒരുപോലെ ഇടകലര്‍ത്തി മുന്‍പോട്ടു പോകുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു... ഒരു ഹൊറര്‍ ചിത്രത്തില്‍ നിന്നും നാം എന്തെല്ലാമാണോ പ്രതീക്ഷികുന്നത് അതിലും കൂടുതല്‍ നല്‍കാന്‍ ഈ ചിത്രത്തിന് സാധിച്ചിരിക്കുന്നു...


താന്‍ തന്നെ എഴുതിയ തിരകഥയെ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ സംവിധായകനായ അശ്വിന് സാധിച്ചിരിക്കുന്നു... എടുത്ത് പറയേണ്ട മറ്റ് കാര്യങ്ങള്‍ സത്യന്‍ സുര്യന്റെ ഛായാഗ്രാഹണവും, റോണ്‍ ഏദൻ യോഹാൻ സംഗീതവുമാണ്... മികച്ച സിംഗിള്‍ ഷോട്ടുകള്‍ ഒരുക്കി ചിത്രത്തിലുടനീളം ഹൊറര്‍ മൂഡ്‌ നിലനിര്‍ത്താന്‍ സത്യന് സാധിച്ചിരിക്കുന്നു റോണിന്റെ മികവുറ്റ പശ്ചാത്തല സംഗീതം അതിനോടൊപ്പം ചേരുമ്പോള്‍ വളരെ മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകന് ലഭിക്കുന്നത്...ടി.സ് സുരേഷിന്റെ എഡിറിങ്ങും, താ. രാമലിംഗത്തിന്‍റെ കലാസംവിധാനവും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്... 


'നയന്‍‌താര' അപ്സര എന്ന കഥാപാത്രത്തെ ഇവരേക്കാള്‍ നന്നായി മറ്റാര്‍ക്കെങ്കിലും അവതരിപ്പിക്കാന്‍ കഴിയുമെന്ന്‍ തോന്നുന്നില്ല തന്‍റെ കരിയറിലെ തന്നെ ഏറ്റവുമികച്ച പ്രകടനങ്ങളില്‍ ഒന്ന്‍ തന്നെയാണ് നയന്‍താര കാഴ്ചവെച്ചിരിക്കുന്നത് എന്ന്‍ നിസംശയം പറയാം... നയന്‍താരയ്ക്ക് പുറമെ ലക്ഷ്മി പ്രിയ ചന്ദ്രമൌലി, മൈം ഗോപി, ആരി തുടങ്ങിയവരും മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചിരിക്കുന്നു...



ചിത്രം കണ്ടിറങ്ങിയതിന് ശേഷവും അത് നമ്മെ വേട്ടയാടുമ്പോഴാണ് ആ ചിത്രം  നമുക്ക് കൂടുതല്‍ പ്രിയപ്പെട്ടതാകുന്നത് അത്തരത്തിലുള്ള ഒരു മികച്ച അനുഭവം സമ്മാനിക്കുന്ന ചിത്രമെന്ന്‍ ചുരുക്കത്തില്‍ മായയെ കുറിച്ച് പറയാം..

Tuesday, 8 September 2015

119.Battle Royale

Battle Royale "Batoru rowaiaru" (original title) (2000) : A Masterpiece from Kinji Fukasaku & A Must Watch For Every Movie Lover.



Language: Japanese
Genre: Action Thriller
Director: Kinji Fukasaku
Writers: Koushun Takami, Kenta Fukasaku
Stars: Tatsuya Fujiwara, Aki Maeda, Tarô Yamamoto

1999ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ  Koushun Takami യുടെ നോവലിന്‍റെ ദ്രിശ്യാവിഷ്ക്കാരമാണ് 2000ത്തില്‍ പ്രശസ്ത സംവിധായകന്‍ Kinji Fukasaku യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്  Battle Royale. Kinji Fukasaku അവസാനമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. അദ്ധേഹത്തിന്റെ മകന്‍ Kentaയാണ് ചിത്രത്തിന്‍റെ തിരകഥ ഒരുക്കിയിരിക്കുന്നത്. തന്‍റെ  അച്ഛന്റെ അത്മഹത്യെ തുടര്‍ന്ന്‍ മാനസികമായി തളര്‍ന്നു പോയിരിക്കുന്ന വേളയില്‍ ഗവണ്മെന്റിന്റെ നിര്‍ബന്ധ പ്രകാരം സ്വന്തം സഹപാഠികളുമായി ഒരാള്‍ മാത്രം അവശേഷിക്കുന്നത് വരെ പോരാടേണ്ട ക്രൂരമായ മത്സരത്തിനു അയക്കപ്പെട്ട Shuya Nanahara എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ കഥയാണ് ചിത്രം പറയുന്നത്. റിലീസിനെ തുടര്‍ന്ന്‍ ജാപ്പനീസിന് അകത്തും പുറത്തും വന്‍വിവാദങ്ങള്‍ക്കാണ് ഈ ചിത്രം തിരികൊളുത്തിയത്. പല രാജ്യങ്ങളും  Battle Royaleയുടെ പ്രദര്‍ശനത്തിനു തന്നെ വിലക്ക് ഏര്‍പെടുത്തിയിരുന്നു.

ജാപ്പനീസ് ഗവണ്മെന്റ് പുതുതായി പുറപ്പെടുവിച്ചിരിക്കുന്ന BR ആക്ടിനെ തുടര്‍ന്ന്‍ ഹൈസ്കൂളിലെ ഒരു വിഭാഗം 9th ഗ്രേഡ്  വിദ്യാര്‍ഥികള്‍ ബാറ്റില്‍ റോയലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 42 വിദ്യാര്‍ഥികള്‍ വിവിധയിനം ആയുധങ്ങളും അല്‍പം ഭക്ഷണവും വെള്ളവുമായി ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപില്‍ പരസ്പരം കൊല്ലാനായി അയക്കപ്പെട്ടിരിക്കുകയാണ്. കൃത്യമായിപ്പറഞ്ഞാല്‍ ഒരാള്‍ മാത്രമായി അവശേഷിക്കുന്ന വരെ പരസ്പരം കൊന്നെ മതിയാവു അവര്‍ക്ക്. അതിനായി മൂന്നെ മൂന്ന്  ദിവസങ്ങള്‍ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്, അല്ലെങ്കില്‍ അവരെല്ലാം തന്നെ മരണത്തിന് ഇരയാവുന്നതാണ് ഒരാള്‍ക്ക് മാത്രം ജീവിതം തിരിച്ചുകിട്ടാന്‍ വിധിയുള്ള ഈ സാഹചര്യത്തില്‍ ഇത്രയും കാലം ഉറ്റ സുഹ്രത്തുക്കളായി കഴിഞ്ഞവര്‍, ഇനി അന്യോനം ശത്രുക്കളായി കണ്ട് മരണംവരെ പോരാടിയെ തീരു.   

ഈ ഒരവസ്ഥയെ കുട്ടികള്‍ എങ്ങനെ നേരിടുന്നു എന്നാണ് ചിത്രം പറയുന്നത്. ചില കുട്ടികള്‍ എല്ലാം മറന്ന്‍ പരസ്പരം കൊല്ലാന്‍ തയ്യാറാവുമ്പോള്‍ മറ്റു ചിലര്‍ ആരെയുംവേദനിപ്പിക്കാതെ എങ്ങനെ ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാം എന്നതിനെ പറ്റി ചിന്തിക്കുകയും അതിനുള്ള മാര്‍ഗങ്ങളും തേടുന്നു... ഇവരുടെയെല്ലാം മാനസികാവസ്ഥയിലൂടെയാണ് Battle Royale മുന്‍പോട്ട് പോവുന്നത്...

ജാപ്പനീസ് സിനിമ ചരിത്രത്തിലെത്തന്നെ ഏറ്റവുമധികം കളക്ഷന്‍  നേടിയ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍  ഇടം നേടികൊണ്ടാണ്  Battle Royale പ്രദര്‍ശനം  അവസാനിപ്പിച്ചത്. 22 രാജ്യങ്ങളിലും  ഈ ചിത്രം പ്രദര്‍ശിക്കപ്പെട്ടിരുന്നു. ലോകമൊട്ടാകെയുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ Battle Royale ഏറ്റവുമധികം പ്രശസ്തമായ ജാപ്പനീസ് ചിത്രങ്ങളുടെ പട്ടികയിലും മുന്‍പന്തിയിലാണ്. അതുപോലെതന്നെ സംവിധായകന്‍ Kinji Fukasaku വിന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ കൂടിയാണ്  Battle Royale. ജാപ്പനീസ് ജനതയുടെ മനസ്ഥിതിയുമായി വളരെയധികം ബന്ധവും ഈ ചിത്രത്തിനുണ്ട് എന്നത് ശ്രദ്ധേയമായ കാര്യങ്ങളില്‍ ഒന്നാണ്.  അതിനെപറ്റി കൂടുതല്‍ ഇവിടെ പറയുന്നില്ല ചിത്രം കണ്ടു തന്നെ അത് മനസിലാക്കേണ്ടതാണ്.

പ്രശസ്ഥ സംവിധായകന്‍  Quentin Tarantino യെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രമാണ്  Battle Royale, പ്രധാനമായും Kill Bill ചിത്രങ്ങള്‍ ഒരുക്കുന്നതില്‍. അതുപോലെ 2012ലെ വന്‍ വിജയമായിരുന്ന The Hunger Games, Kick-Ass (2010),  Smokin' Aces (2006), Kill Theory (2008),  The Tournament (2009) തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ക്കും ഈ ചിത്രമായിരുന്നു പ്രചോതനം.

ജാപ്പനീസ് അക്കാദമി അവാര്‍ഡ്‌സില്‍ 9 അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ലഭിച്ച Battle Royale അതില്‍ 3 അവാര്‍ഡുകള്‍ കരസ്ഥമാക്കുകയുമുണ്ടായി. വിവിധ അന്തര്‍ദേശിയ ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം മികച്ച അഭിപ്രായവും അവാര്‍ഡുകളും വാരികൂട്ടുകയുണ്ടായി.

ചിത്രത്തിലെ കുട്ടികളെ അവതരിപ്പിച്ചവര്‍ക്ക് എല്ലാംതന്നെ യാഥാര്ത്തത്തിലും പ്രായം 14, 15 തന്നെയായിരുന്നു എന്നതും എടുത്ത് പറയേണ്ട കാര്യങ്ങളില്‍ ഒന്നാണ്. പ്രധാന കഥാപാത്രമായ Shuya Nanaharaയെ അവതരിപ്പിച്ച Tatsuya Fujiwaraഅടക്കമുള്ള ഇവരെല്ലാം തന്നെ വളരെ മികച്ച പ്രകടനവും കാഴ്ച്ച വെച്ചിരിക്കുന്നു.

ഇനിയും ഒരുപ്പാട്‌ വസ്തുതകള്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനുണ്ട് അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. ചുരുക്കത്തില്‍ ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Battle Royale.

Wednesday, 2 September 2015

113.Tell Me Something

Tell Me Something "Telmisseomding" (original title) (1999) : An Intense Korean Horror/Crime Thriller. 


Language: Korean
Genre: Mystery Horror - Crime Thriller
Director: Youn-hyun Chang
Writers: Youn-hyun Chang, Eun-Ah In
Stars: Suk-kyu Han, Eun-ha Shim, Hang-Seon Jang

കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്‍റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ ഒരു കാര്യമാണ് അത്തരത്തിലുള്ളൊരു ചിത്രമാണ്  Tell Me Something.

സിയോള്‍ നഗരത്തിന്‍റെ നാന ഭാഗങ്ങളില്‍ നിന്നുമായി കൃത്യമായി ഛേദിച്ചു മാറ്റിയ ശരീര ഭാഗങ്ങള്‍ ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശരീര ഭാഗങ്ങള്‍ മൂന്ന് വെത്യസ്ത മനുഷ്യരുടെതാണെന്ന്‍ പോലിസ് മനസിലാക്കുന്നു, തുടര്‍ന്ന്‍ കൈക്കൂലി കേസില്‍ ഇന്റെര്‍ണല്‍ അഫെയെര്സ് അന്വേഷണം ആരംഭിചിട്ടുള്ള ഡിറ്റെക്റ്റിവ് Cho യുടെ നേതിര്‍ത്വത്തില്‍ പ്രത്യേക ടീം അന്വേഷണം ആരംഭിക്കുന്നു. മരണപ്പെട്ടവരെ കുറിച്ചുള്ള വെക്തികത വിവരങ്ങള്‍ കണ്ടെത്തുന്നതോടെ ഇവരെല്ലാം Su-Yeon Chae എന്ന പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നവരാണെന്ന്  Cho കണ്ടെത്തുന്നു.  ബാല്യകാല സുഹ്രത്തായ Seungmin Oh യുമൊത്ത് സിയോളില്‍ താമസിച്ചു വരികയായിരുന്നു Su-Yeon Chae.
അവരുമായി കൂടുതല്‍ സംസാരിക്കുന്ന Cho മരണപ്പെട്ട മൂന്ന് പേരും വിവിധ കാലയളവുകളില്‍ അവളുമായി പ്രണയത്തിലായിരുന്നു എന്നും പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴായി Su-Yeon തന്നെ അവരില്‍ നിന്നും പിരിയുകയായിരുന്നു എന്നും Cho മനസിലാക്കുന്നു.
Su-Yeonമായി അടുത്ത ബന്ധമുള്ള ആരെങ്കിലും തന്നെയാവും കൊലപാതകങ്ങല്‍ക്കെല്ലാം പിന്നില്ലെന്ന്  Cho ബലമായി സംശയിക്കുന്നു മാത്രമല്ല അയാളുടെ അടുത്ത ലക്‌ഷ്യം
Su-Yeon ആകുമെന്ന് അയാള്‍ കരുതുന്നു തുടര്‍ന്ന്‍ Su-Yeon നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റാന്വേഷണം മുന്നോട്ടു കൊണ്ട് പോകുന്നതിനോപ്പം  അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. ഈ സമയത്തെല്ലാം തന്നെ കൂടുതല്‍ ശരീര ഭാഗങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു...

ആരാണ് കൊലയാളി ? എന്താണ് അയാളുടെ ലക്‌ഷ്യം  ? Su-Yeonമായി അയാള്‍ക്കുള്ള ബന്ധമേന്താണ് ? ഇതിനെല്ലാമുള്ള ഉത്തരം തേടികൊണ്ടുള്ള Cho യുടെ യാത്രയാണ് പിന്നീടുള്ള ചിത്രം പറയുന്നത്...

ആദ്യവസാനം വരെ സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന മികച്ചൊരു മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ്  Tell Me Something, എങ്കില്‍ക്കൂടിയും ചിത്രത്തിന്‍റെ പല ഘട്ടങ്ങളിലും ഒരു ഹോറര്‍ ചിത്രത്തിന്‍റെ അനുഭൂതി പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളായ സൈലെന്‍സ് ഓഫ് ദി ലാംബ്സ്, സെവന്‍ എന്നി ചിത്രങ്ങളുമായി അവതരണത്തില്‍ നല്ലൊരു സാമ്യം ചിത്രത്തിനുണ്ട്. അവസാന നിമിഷംവരെ സംശയത്തിന്‍റെ മുള്‍മുനയില്‍ അന്വേഷകനോടൊത് പ്രേക്ഷകനെയും നിര്‍ത്താന്‍ സാധിച്ചു എന്നതിലാണ് സംവിധായകന്‍ Jang Yoon-hyun ന്‍റെ വിജയം. Suk-kyu Han, Eun-ha Shim എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിന്‍റെ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചിരിക്കുന്നു.

ലൈംഗികത നിറഞ്ഞ വസ്തുക്കളുടെ ദര്‍ശനത്തില്‍ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയായ Scopophilia യെ കുറിച്ച് ചിത്രം പ്രദിപാദിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ രംഗത്തിനു പൂര്‍ണത നല്കുന്നതില്‍ വലിയൊരു പങ്ക് തന്നെ ഇതിനുണ്ട്.

 കൊറിയന്‍ ചിത്രങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ തുടങ്ങിയ സമയത്ത്  പ്രേക്ഷക ശ്രദ്ധയും അതുപോലെ നിരൂപക ശ്രദ്ധയും ഏറെ പിടിച്ചുപറ്റിയ ചിത്രമായിരുന്നു Tell Me Something. 2001ലെ New York Korean Film Festival ലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ചുരുക്കത്തില്‍ മികച്ചൊരു കൊറിയന്‍ മിസ്റ്ററി ക്രൈം ത്രില്ലര്‍ അതാണ്‌  Tell Me Something.

Monday, 17 November 2014

66.Interview with the Vampire: The Vampire Chronicles

Interview with the Vampire: The Vampire Chronicles (1994) : Highly underrated, Became my favorite vampire movie of all time.
Language: English
Genre: Horror
Director: Neil Jordan
Writers: Anne Rice
Stars: Brad Pitt, Tom Cruise, Kirsten Dunst
രാത്രിയുടെ നാലാം യാമത്തില്‍ കുറുക്കന്‍മാരുടെ ഊളിയിടലുകളുടെയും വവ്വാലുകളുടെ കരച്ചിലുകളുടെയും അകമ്പടിയോടെ, ഉറങ്ങി കിടക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ ചുടു ചോര ഊറ്റികുടിക്കാനെത്തുന്ന  വാമ്പയര്‍മാര്‍ എന്നും ഹോളിവുഡിന്റെ പ്രിയപെട്ട വിഷയങ്ങളിലൊന്നാണ്. ഒട്ടനവധി ചിത്രങ്ങളും ഈ വിഷയത്തെ ആസ്പതമാക്കി ഹോളിവുഡ് അണിയിചൊരുക്കിയിട്ടുമുണ്ട് അവയില്‍ ഏറിയവയും വാമ്പയര്‍ മാരുടെ രാജാവായ ഡ്രാക്കുള പ്രഭുവിനെ കുറിച്ചുള്ളതായിരുന്നു. എന്നാല്‍ പതിവ് ശൈലിയില്‍ നിന്നും വെത്യസ്തമായ രീതിയില്‍ വാമ്പയര്‍മാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1994ല്‍ Neil Jordan അണിയിചൊരുക്കിയ Interview with the Vampire: The Vampire Chronicles എന്ന ചിത്രം.  Brad Pitt, Tom Cruise എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം അതുവരെയുമിറങ്ങിയ വാമ്പയര്‍ ചിത്രങ്ങള്‍ക്ക് ഒരു അധിക്ഷേപമാണ് എന്ന്‍ പറയാം അത്ര വെത്യസ്തമായാണ് സംവിധായകന്‍ ജോര്‍ഡാന്‍ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

കഥ ഇങ്ങനെയാണ് താനൊരു വാമ്പയര്‍ ആണെന്ന് അവകാശപ്പെടുന്ന Louis de Pointe du Lac തന്‍റെ കഥ റിപോര്‍ട്ടറായ Daniel Molloy യോട് പറയുകയാണ്...

1791ല്‍ French Louisianaയില്‍ ഒരു വര്‍ഷം മുന്‍പ് പ്രസവത്തോടെ തന്നെ വിട്ടുപിരിഞ്ഞ ഭാര്യയുടെയും തനിക്ക് ലഭിക്കാതെപോയ കുഞ്ഞിന്‍റെയും ഓര്‍മ്മകളില്‍ മനംനൊന്ത് ജീവിതം തന്നെ വെറുത്ത് കഴിയുകയാണ് ഇരുപത്തിനാലുകാരനായ Louis. വാമ്പയറായ Lestatന് അവനോട് അനുകമ്പ തോന്നുകയും, വാമ്പയര്‍ മാരുടെ ലോകത്തേക്ക് അവനെ അയാള്‍ ക്ഷണിക്കുക്കയും ചെയ്യുന്നു.  തുടര്‍ന്ന്‍ അയാളുടെ ക്ഷണം സ്വീകരിച്ച് Lestatന്‍റെ രക്തം കുടിച്ച് Louisഉം വാമ്പയറായി മാറുന്നു. ജനിച്ചു വീണ ഒരു കുഞ്ഞു തന്‍റെ മാതാപിതാക്കളില്‍ നിന്നും സംസാരിക്കാനും നടക്കാനുമെല്ലാം എപ്രകാരം പഠിക്കുന്നുവോ അപ്രകാരം Lestatനില്‍ നിന്നും Louis ഇനി വാമ്പയറുകളുടെ ജീവിത രീതികള്‍ മനസിലാക്കി എടുത്തെ മതിയാകു...

ഒരിക്കലും മരണം തേടിയെതാത്ത എന്നും നിത്യ യൗവനം സമ്മാനിക്കുന്ന രാത്രിയില്‍ ഇരയെ വേട്ടയാടി അവയുടെ ചുടുചോര ഊറ്റികുടിച്ച് കാലമുള്ള കാലം വരെ ജീവിക്കുന്ന വാമ്പയറായി മാറിയ Louisന്‍റെ ജീവിതത്തില്‍ ഇനി എന്താണ് സംഭവിക്കുക്ക ?

 1976ല്‍ Interview with the Vampire എന്ന പേരില്‍ Anne Rice എഴുതിയ നോവലിനെ അസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. പതിനേഴാം നൂറ്റാണ്ടിലെയും പതിനെട്ടാം നുറ്റാണ്ടിലെയും അമേരിക്കയിലുടെയും പത്തൊന്‍പതാം നുറ്റാണ്ടിലെ യൂറോപ്പിലുടെയും ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ കാലത്തും വന്ന മാറ്റങ്ങള്‍ വാമ്പയര്‍ മാരുടെ കണ്ണിലുടെ ചിത്രം നമുക്ക് കാട്ടിതരുന്നുണ്ട്. വികാരങ്ങളുടെ കാര്യത്തില്‍ മനുഷ്യരില്‍ നിന്നും വാമ്പയര്‍മാരും അധികം വെത്യസ്ഥരല്ല എന്നും ചിത്രം പറയുന്നു. സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ ജോലി വളരെ ഭംഗിയായി നിര്‍വഹികാന്‍ ജോര്‍ഡനു സാധിച്ചിട്ടുണ്ട്. ചിത്രത്തിലുടനീളം വളരെ ഡാര്‍ക്ക് ആയൊരു മൂഡ്‌ ഉണ്ടാക്കി എടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു അദ്ധേഹത്തെ സഹായിച്ചത് Malcolm Middleton ന്‍റെ മികവുറ്റ കലാസംവിധാനവും, ചിത്രലുടനീളം നിറഞ്ഞു നില്‍ക്കുന്ന Elliot Goldenthal ന്‍റെ ഉഗ്രന്‍ പശ്ചാത്തല സംഗീതവുമാണ് ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ ഇരുവരും നിര്‍ദേശിക്ക പ്പെടുകയും ചെയ്തു.

ചിത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന്‍ ബ്രാഡ് പിറ്റ്, ടോം ക്രുസ് എന്നിവരുടെ പ്രകടനങ്ങളാണ് പ്രത്യേഗിച്ചും ടോം ക്രുസിന്റെ പ്രകടനം, ഒരു വാമ്പയറിന്റെ എല്ലാ സ്വഭാവ സവിശേഷധകളുമുള്ള രക്തധാഹിയും ക്രൂരനുമായ Lestat ആയുള്ള ക്രുസിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വെത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങളില്‍ ഒന്നാണ്. അതേസമയം മനുഷ്യ രക്തം കുടിക്കുന്നതിനോട് തീരെ താല്‍പര്യം പ്രകടിപ്പിക്കാത്ത അതൊരു തെറ്റായി തന്നെ കാണുന്ന മനുഷ്യ വികാരങ്ങള്‍ ഇപ്പോഴും ഉള്ളില്‍ നില്‍ക്കുന്ന Louis ആയി ബ്രാഡ് പിറ്റും  മികച്ച പ്രകടന്നം കാഴ്ചവെച്ചിരിക്കുന്നു. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം Claudia ആയുള്ള Kirsten Dunst ന്‍റെ അഭിനയമാണ് ചെറുപ്രായത്തില്‍തന്നെ ഈ കുട്ടി വളരെ നല്ല അഭിനയമാണ് പുറതെടുത്തിരിക്കുന്നത്, മികച്ച സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും ഇവരെ നിര്‍ദേശിക്കപ്പെടുകയുണ്ടായി എന്നത് അവരുടെ പ്രകടനം എത്ര ശക്തമായിരുന്നു എന്ന്‍ പറയുന്നു.

ടോം ക്രുസ്, ബ്രാഡ് പിറ്റ് എന്നിവരുടെ മികച്ച ചിത്രങ്ങളുടെ ഇടയില്‍ ആരും പരാമര്‍ശിച്ചു കേള്‍ക്കാത്ത ചിത്രമായിരുന്നുവിത് എന്നാല്‍ ഇന്നു മുതല്‍ ഇവരുടെ ഞാന്‍ ഇഷ്ടപെടുന്ന ചിത്രങ്ങളുടെ ഇടയില്‍ ഈ ചിത്രവും ഉണ്ടാകും.