Showing posts with label Sci-Fi. Show all posts
Showing posts with label Sci-Fi. Show all posts

Friday, 2 September 2016

147.Stranger Things

Stranger Things (2016) : Nostalgia at its peak...!!


Language: English
Genre: TV Series - Drama - Horror - Mystery
Creators: Matt Duffer, Ross Duffer
Stars: Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin, Winona Ryder, David Harbour

എണ്‍പതുകളില്‍ Steven Spielberg, George Lucas, John Carpenter തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ   E.T. the Extra-Terrestrial, Star Wars, Indiana Jones Series തുടങ്ങിയ  ചിത്രങ്ങളൊക്കെ  ഇഷ്ടപെടാത്തവര്‍ വിരളമായിരിക്കും, നമ്മില്‍ പലരുടെയും കുട്ടികാലത്ത് നാം ഏറ്റവുമധികം ആസ്വദിച്ചു കണ്ട ഇംഗ്ലീഷ്  ചിത്രങ്ങളും ഇവയൊക്കെയാവും.. അത്തരം ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ആ അനുഭൂതി നമ്മിലേക്ക് വീണ്ടുമെത്തിക്കുകയാണ്  ഡഫര്‍ സഹോദരങ്ങള്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ടെലിവിഷന്‍ സീരീസ്‌ ആയ Stranger Things...

1983ല്‍ ഇന്ത്യാനയിലെ (അമേരിക്കയിലെ ഒരു സംസ്ഥാനം) ഹോകിന്‍സ് നഗരത്തില്‍ നിന്നും 12 വയസ്സുകാരനായ Will Byers നിഗൂഢമായ സാഹചര്യത്തില്‍ കാണാതെയാവുന്നു... അവന്‍റെ  ഉറ്റ സുഹൃത്തുക്കളായ മൈക്ക് ,ഡസ്റ്റിന്‍, ലുകസ് എന്നിവരും, അവന്‍റെ അമ്മ ജോയിസ് ,മൂത്ത സഹോദരന്‍ ജോനാഥാന്‍, പോലിസ് ചീഫ് ജിം ഹോപ്പര്‍ തുടങ്ങിയവരെല്ലാം അവനെ കണ്ടെത്തുന്നതിനായി തങ്ങളുടേതായ രീതിയില്‍ അന്വേഷണം ആരംഭിക്കുന്നു... എന്നാല്‍ വില്ലിന്റെ തിരോധാനത്തിനു പിന്നാലെ നിഗൂഡത നിറഞ്ഞ പല സംഭവങ്ങളും ആ നഗരത്തില്‍ സംഭവിക്കുന്നു... സംഭവങ്ങളുടെ സത്യാവസ്ഥ തേടി ഇവര്‍ നടക്കുമ്പോള്‍ സംശമുളവാക്കുന്ന രീതിയിലുള്ള ഗവണ്‍ന്മെന്റ് ഉദ്യോഗഗസ്ഥരുടെ ഇടപെടലുകളും ദ്വേഷബുദ്ധിയുള്ള അമാനുഷിക ശക്തികളുടെ ഇടപെടലുകളും ആ നഗരത്തിലേക്ക് കടന്ന്‍ വരുന്നു....

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച സീരീസ്‌ അതാണ്‌ Stranger Things... സംവിധാനം, തിരകഥ, അഭിനയം, 
നിര്‍മ്മാണം, ശബ്ദമിശ്രണം, ഛായാഗ്രഹണം അങ്ങനെ എല്ലാ തലങ്ങളിലും മികച്ചു നില്‍ക്കുന്ന സൃഷ്ട്ടി... പ്രധാനമായും 80 കളിലെ സ്റ്റിഫന്‍ സ്പില്‍ബര്‍ഗ് , സ്റ്റിഫന്‍ കിംഗ്‌ തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങള്‍ക്കും അക്കാലത്തെ മികച്ച  ടെലിവിഷന്‍ സീരീസുകള്‍ക്കും Tribute/Homage (ആദരവ് പ്രകടിപ്പിക്കുക/ ബഹുമാനസൂചകമായി) ആയാണ്  ഈ സീരീസ്‌ ഒരുക്കിയിരിക്കുന്നത്... ആഡ്വെൻചർ ഫാന്റസി, സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ തുടങ്ങിയ ജോണറുകളുടെ ഒരു ഒത്തുചേരലാണ് Stranger Things...

സംവിധായകരായ ഡഫര്‍ സഹോദരങ്ങള്‍ (മാറ്റ് ഡഫര്‍, റോസ് ഡഫര്‍) തന്നെയാണ് സീരീസിന്‍റെ തിരകഥയും രചിച്ചിരിക്കുന്നത്.. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര മനോഹരമായൊരു സീരീസ്‌ ആണ് അവര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്..  എണ്‍പതുകളിലെ  E.T. the Extra-Terrestrial, Star Wars, Indiana Jones Series തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച അനുഭൂതി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഇവര്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു... എണ്‍പതുകളിലെ അമേരിക്കന്‍ നഗരവും , അക്കാലത്തെ സംസ്കാരവും എല്ലാം തന്നെ പുനര്‍സൃഷ്ട്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരിക്കുന്നു...

 Michael Stein, Kyle Dixon എന്നിവരുടെ അതി മനോഹരമായ  സംഗീതം, Tim Ives, Tod Campbell എന്നിവരുടെ മികവുറ്റ
ഛായാഗ്രഹണം, William G. Davis ന്‍റെ കലാസംവിധാനം എന്നിവയെല്ലാം വളരെയധികം പ്രശംസ അര്‍ഹിക്കുന്നു..Strangers Things നെ എത്രയധികം മികവുറ്റതാക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌...

പ്രധാന കഥാപാത്രങ്ങലയും സഹതാരങ്ങളായും അഭിനയിച്ച എല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങളില്‍ മികച്ചു നിന്നും എങ്കിലും കുട്ടികളായ Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin എന്നിവരുടെ മികച്ച പ്രകടനമാണ് സീരിസിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ ഓരോരുത്തരും ഒന്നിനൊന്ന്‍ മികച്ച പ്രകടനമാണ് സീരീസ്‌ ഉടനീളം കാഴ്ച വെച്ചിരിക്കുനത്...

8 എപിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് അടുത്ത സീസണ്‍ അടുത്ത വര്‍ഷം ആരംഭിക്കുന്നതാണ്... കൂടുതല്‍ വലിച്ചു നീട്ടുന്നില്ല മികച്ചൊരു ടിവി സീരീസ്‌ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുനെങ്കില്‍ ഉടനെ തന്നെ  Stranger Things കണ്ടു തുടങ്ങുക...

Sunday, 18 October 2015

125.The Martian

The Martian: 500 Days of Mars!!



Language: English
Genre: Adventure, Drama, Sci-Fi
Director: Ridley Scott
Writers: Drew Goddard, Andy Weir
Stars: Matt Damon, Jessica Chastain, Kristen Wiig

Andy Weirന്‍റെ ഇതേ പേരില്‍ 2011ല്‍ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി  Drew Goddard ന്‍റെ തിരകഥയില്‍ പ്രശസ്ഥ സംവിധായകനായ  Ridley Scott അണിയിച്ചൊരുക്കിയ ചിത്രമാണ് The Martian. പേര് സൂചിപ്പിക്കുന്നത് പോലെ ഒരപകടത്തെ തുടര്‍ന്ന്‍ ചൊവ്വാ ഗ്രഹത്തില്‍ അകപെട്ട് പോവുകയും അതിജീവനത്തിനായി അവിടെ തന്നെ കഴിയേണ്ടി വന്ന ഒരു മനുഷ്യന്‍റെ കഥയാണ്‌ ചിത്രം പറയുന്നത്...

നാസയുടെ ചൊവ്വാഗ്രഹ ദൗത്യത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടാവുന്ന കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബഹിരാകാശയാത്രികനായ Mark Watney അപകടത്തില്‍ പെടുകയും അയാള്‍ മരണപ്പെട്ടു എന്ന്‍ കരുതി സഹയാത്രികര്‍ അയാളെ അവിടെ ഉപേക്ഷിച്ചു മടങ്ങുന്നു... എന്നാല്‍ അത്ഭുതകരമായി ആ അപകടത്തില്‍ നിന്നും വലിയ പരിക്കുകള്‍ ഒന്നും കൂടാതെ തന്നെ മാര്‍ക്ക് രക്ഷപെടുന്നു. വളരെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ തന്‍റെ സ്വതസിദ്ധമായ കഴിവുകളും ബുദ്ധിശക്തിയും ആത്മവിശ്വാസവും കൊണ്ട് അവിടെ അവിടെ അതിജീവിക്കാനും താന്‍ ജീവനോടെ ഉണ്ട് എന്ന സത്യം നാസയെ അറിയിക്കാനുമുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിക്കുന്നു. ഇതേ സമയം മാര്‍ക്ക്‌ ജീവനോടെ ഉണ്ട് എന്ന്‍ മനസിലാക്കുന്ന നാസ അയാളെ ഏത് വിധേനയും തിരിച്ചു ഭുമിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു... ഇനി എന്താണ് മാര്‍ക്കിന് സംഭവിക്കുക ? ചൊവ്വയില്‍ നിന്നും രക്ഷപ്പെടുവാന്‍ അയാള്‍ക്ക് സാധിക്കുമോ ? അയാളെ രക്ഷിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ ഫലം കാണുമോ ? ഇതെല്ലാമാണ് തുടര്‍ന്നുള്ള ചിത്രം നമ്മോട് പറയുന്നത്...

പൊതുവേ വളരെ ഗൗരവമായ രീതിയിലാണ് ഇത്തരം അതിജീവനകഥകള്‍ നമുക്ക് മുന്‍പില്‍
അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ എന്നാല്‍ അവയില്‍ നിന്നെല്ലാം വെത്യസ്ഥമായി നര്‍മം നിറഞ്ഞ് നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് മാര്‍ഷ്യന്‍ മുന്പോട്ട് പോകുന്നത്... പൊതുവേ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന രംഗങ്ങളില്‍ പോലും ഈ ചിത്രം പ്രേക്ഷകനില്‍ ചിരി ഉണര്‍ത്തുന്നു. ഇത് തന്നെയാണ് മറ്റ് അതിജീവന കഥകളില്‍ നിന്നും ഈ ചിത്രത്തെ വേറിട്ട്‌ നിര്‍ത്തുന്നതും...

റിഡ്ലി സ്കോട്ട് എന്ന പ്രശസ്ത സംവിധായകന്‍റെ  ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം, മുന്പ് വന്നിട്ടുള്ള ഇത്തരം ചിത്രങ്ങളില്‍ നിന്നും തികച്ചും വെത്യസ്ഥമായൊരു ചിത്രം അണിയിച്ചൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ ഉണ്ടായിരുന്ന നാസയുടെ സഹായം വളരെ റിയലിസ്റ്റിക്ക് ആയൊരു ചിത്രം ഒരുക്കുന്നതില്‍ അദ്ദേഹത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്...ചിത്രത്തിനെ പ്രേക്ഷകനിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായി വരുത്തിയ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രത്തില്‍ പ്രതിപാദിചിട്ടുള്ള ശാസ്ത്രപരമായ കാര്യങ്ങളള്‍ ആയാലും ദ്രിശ്യവല്‍ക്കരിചിരിക്കുന്ന  അത്യാധുനിക സാങ്കേതികവിദ്യകള്‍ ആയാലും അവയെല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ സംഭവിക്കവുന്നതും, ഉള്ളതുമായ വസ്തുതകളാണ്...

Mark Watney ആയി വളരെ മികച്ചൊരു പ്രകടനം തന്നെയാണ് Matt Damon കാഴ്ചവെച്ചിരിക്കുന്നത്...Elysium, The Monuents Men തുടങ്ങി പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രങ്ങള്‍ക്ക് ഒടുവില്‍ അദ്ദേഹത്തിന്‍റെ ശക്തമായ തിരിച്ചുവരവിനു കൂടിയാണ് മാര്‍ഷ്യന്‍ വഴിയൊരുക്കിയിരിക്കുന്നത്... Jessica Chastain, Chiwetel Ejiofor, Kristen Wiig, Sebastian Stan, Jeff Daniels തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...

ചിത്രത്തിന്‍റെ ഒരു പോരായ്മ എന്ന്‍ തോന്നിയത് 3D ആണ്. 3Dയില്‍ ആസ്വദിക്കാന്‍ മാത്രമുള്ള രംഗങ്ങള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല എന്നിരിക്കെ ഈ ചിത്രം 3Dയില്‍ അണിയിചൊരുക്കേണ്ട അവശ്യമുണ്ടായിരുന്നില്ല എന്ന്‍ തോന്നി.

ചുരുക്കത്തില്‍ Ridley Scott, Matt Damon എന്നിവരുടെ ആരാധകര്‍ക്കും, ഇത്തരം അതിജീവനകഥകള്‍ ഇഷ്ടപെടുന്നവര്‍ക്കും ഒരുതവണ കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രമാണ് The Martian

Saturday, 19 September 2015

120.Avengers: Age of Ultron

Avengers: Age of Ultron: A Visual Extravaganza. 



Language: English
Genre: Superhero
Director: Joss Whedon
Writers: Joss Whedon, Stan Lee
Stars: Chris Evans, Robert Downey Jr., Mark Ruffalo, Chris Hemsworth, Scarlett Johansson, Jeremy Renner

Avengers: Age of Ultron is the sequel to 2012's The Avengers and the fifth film in Phase 2 of the Marvel Cinematic Universe (after Guardians of the Galaxy, Captain America : The Winter Soldier and last year's Iron Man 3 and Thor: The Dark World).

The movie opens with The Avengers raiding a Hydra base in Sokovia commanded by Strucker and they retrieve Loki's scepter. They also discover that Strucker had been conducting experiments with the orphan twins Pietro Maximoff AKA Quicksilver (Aaron Taylor-Johnson), who can move at superhuman speed., and Wanda Maximoff AKA Scarlet Witch (Elizabeth Olsen), who can harness magic and engage in hypnosis and telekinesis. 

Tony Stark (Robert Downey Jr.) discovers an Artificial Intelligence in the scepter and convinces Bruce Banner (Mark Ruffalo) to secretly help him to transfer the Artifical Intelligence. to his Ultron  peacekeeping program. However, the Ultron understands that is necessary to destroy mankind to save the planet, attacks the Avengers and flees to Sokovia with the scepter. He builds an armature for self-protection and robots for his army and teams up with the twins. The Avengers go to Clinton Barton's house to recover, but out of the blue, Nick Fury (Samuel L. Jackson) arrives and convinces them to fight against Ultron. Will they succeed?  

Director Joss Whedon has done a very good job in bringing back the mightiest heroes of earth. Unlike its prequel The Avengers, Age of Ultron has a darker tone and the it is filled with mind blowing action sequences, comic one liners and deep emotions. The VFX & 3D offers a visual treat to the audience.

All the actors have done a  great job. Chris Evans is outstanding as Steve Rogers/Captain America. Evans keeps getting better & better with each portrayal of America's first superhero.Robert Downey Jr. is spectacular as Tony Stark/Iron Man. Chris Hemsworth is awesome as Thor. Hemsworth balances the God of Thunder's wit & seriousness with ease. Mark Ruffalo is brilliant as Bruce Banner/The Hulk. Ruffalo's killing it as both the mild mannered scientist & the 'other guy'. Scarlett Johansson is amazing as Natasha Romanoff/Black Widow. Johansson portrays a more vulnerable Nat, this time around. The romance between Natasha and Bruce were executed very well. Jeremy Renner is great as Clint Barton/Hawkeye.This time the character is given more importance than the last time. Aaron Taylor-Johnson & Elizabeth Olsen are super as Pietro Maximoff/Quicksilver & Wanda Maximoff/Scarlet Witch. The Maximoff twins are a welcome addition to the Avengers universe. Paul Bettany is excellent & unrecognizable as Jarvis/Vision. James Spader is the perfect combination of intimidating, powerful, terrifying & funny as Ultron. Cobie Smulders is impressive as Maria Hill. Samuel L. Jackson is as always perfect as Nick Fury.  

Overall Avengers: Age of Ultron is visually enthralling as it is emotionally profound. The movie is a treat to its fans and action movie lovers.

Friday, 13 February 2015

95.The Maze Runner

The Maze Runner (2014) : Don't know anything about the novel but the movie is entertaining.



Language: English
Genre: Action | Mystery | Sci-Fi 
Director: Wes Ball
Writers: Noah Oppenheim (screenplay), Grant Pierce Myers (screenplay), 2 more credits »
Stars: Dylan O'Brien, Kaya Scodelario, Will Poulter

James Dashner ന്‍റെ നോവല്‍ ത്രയത്തിലെ ആദ്യ ഭാഗമായ The Maze Runner എന്ന  നോവലിനെ അസ്പതമാക്കി  Noah Oppenheim ന്‍റെ തിരകഥയില്‍ Wes Ball ഒരുക്കിയ ചിത്രമാണ്‌ The Maze Runner...  തങ്ങളുടെ ഭൂതകാലത്തെ കുറിച്ചു യാതൊരു ഓര്‍മയും ഇല്ലാതെ ഒരു മേസിനു നടുവില്‍ പെട്ടുപോയ ഒരു പറ്റം കൌമാരക്കാരുടെ കഥയാണ് ചിത്രം പറയുന്നത്...

ഒരു എലിവേറ്ററിന് അകത്തു വെച്ചാണ്‌ തോമസിന് ബോധം വരുന്നത് അധികം വൈകാതെ തന്നെ അവന്‍ കൌമാരക്കാരായ  ആണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സ്ഥലത്തെത്തി ചെരുന്നു സ്വന്തം പേരോ നാടോ എങ്ങനെ അവിടെ എത്തി എന്നൊന്നും അവനറിയില്ല...  അവിടെ ഉണ്ടായിരുന്ന മറ്റ് ആണ്‍കുട്ടികളില്‍ നിന്നും അവന്‍ ആ സ്ഥലത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ തുടങ്ങുന്നു... അതി സങ്കീര്‍ണ്ണമായ ദിനംപ്രതി മാറികൊണ്ടിരിക്കുന്ന ഒരു മേസിന്‍റെ (Maze: വളഞ്ഞു തിരിഞ്ഞ മാര്‍ഗ്ഗം)  നടുവിലാണ്  അവന്‍ എത്തിപെട്ടിരിക്കുന്നത്... താന്‍ എത്തി ചേര്‍ന്നത് പോലെ 30 ദിവസം കൂടുമ്പോള്‍ പുതിയൊരാള്‍ അവിടെ എലിവേറ്റര്‍ വഴി എത്തി ചേരുന്നു... കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണ് ഏറ്റവും ഒടുവില്‍ എത്തിയവനായിരുന്നു തോമസ്‌ ആദ്യമായി അവിടെ എത്തി ചേര്‍ന്ന അല്‍ബിയും അവനു പുറകെ എത്തി ചേര്‍ന്ന മറ്റു കുറച്ചു പേരും ഇന്നും അവിടെ തന്നെയാണ് വസിക്കുന്നത് തങ്ങളെ ചുറ്റി നില്‍ക്കുന്ന മേസിലുടെ രക്ഷപെടാന്‍ ഒരു വഴി തെളിഞ്ഞു കിട്ടും എന്ന പ്രതീക്ഷയിലാണവര്‍... പതുക്കെ പതുക്കെ തോമസും അവരില്‍ ഒരാളാവാന്‍ തുടങ്ങുന്നു... എന്നാല്‍ അധികം വൈകാതെ തന്നെ അവിടെ അസാധാരണമായ പല മാറ്റങ്ങളും സംഭവിക്കാന്‍ തുടങ്ങുന്നു... മുപ്പത് ദിവസങ്ങള്‍ തികയുന്നതിനു  മുന്‍പ് തന്നെ ആദ്യമായൊരു പെണ്‍കുട്ടി അവിടേക്ക് എത്തി ചേരുന്നു അവളുടെ കൂടെ  വിചിത്രമായൊരു കുറിപ്പും ഉണ്ടായിരുന്നു...

എന്താണ് ആ കുറിപ്പില്‍ ഉണ്ടായിരുന്നത് ? എങ്ങനെയാണു ഇവരെല്ലാം ഇവിടെ എത്തിപ്പെട്ടത് ?  ഇവിടെ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുമോ ?

ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം നമ്മോട് പറയുന്നത്...

വരാനിരിക്കുന്ന ഒരു സീരീസിലെ ആദ്യ ചിത്രമെന്ന നിലയില്‍ The Maze Runner പല ചോദ്യങ്ങളും ബാക്കി വെച്ചാണ് അവസാനിക്കുന്നത്... (അവയുടെയല്ലാം ത്തരം രണ്ടാം ഭാഗത്തില്‍ ഉണ്ടാകും എന്ന്‍ നമുക്ക് പ്രതീക്ഷിക്കാം ) എങ്കിലും സങ്കീര്‍ണ്ണമായ കഥാഗതി കൊണ്ടും, മുന്‍നിര താരങ്ങളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷകരേ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതില്‍ The Maze Runner വിജയിക്കുന്നു...

കൂടുതലോനും ഈ ചിത്രത്തെ കുറിച്ചു പറയുന്നില്ല ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഒരു തവണ കണ്ടാസ്വദികാനുള്ള ചേരുവകകള്‍ എല്ലാം തന്നെ The Maze Runnerല്‍ ഉണ്ട്...

94.Super 8

Super 8 (2011) : Pure entertainer.


Language: English
Gnere:  Mystery - Sci-Fi - Thriller
Director: J.J. Abrams
Writer: J.J. Abrams
Stars: Joel Courtney, Riley Griffiths , Elle Fanning

കുട്ടികള്‍ പ്രധാന കഥാപാത്രമായി വരുന്ന ചിത്രങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്  അത്തരം ചിത്രങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് J. J. Abrams തിരകഥ എഴുതി സംവിധാനം ചെയ്തു 2011ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ Super 8 എന്ന ചിത്രം കാണാനിടയായത്...

ഒരു കൊച്ചു സിനിമ പിടികുവാനുള്ള  ശ്രമത്തിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു ട്രെയിന്‍ അപകടത്തിനു സാക്ഷിയാവുന്ന ഒരു കൂട്ടം കുട്ടികള്‍ - ആ അപകടത്തിനു പിന്നിലെ സത്യങ്ങള്‍ തേടിയുള്ള അവരുടെ യാത്രയും, സിനിമ പൂര്‍ത്തിയാക്കുവാനുള്ള അവരുടെ ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം...

1979ല്‍ ഓഹിയോ നഗരത്തില്‍ ഒരു വേനല്‍കാലത്താണ്  കഥ നടക്കുന്നത്...പതിനാലു വയസ്സുകാരനായ ജോയുടെ അമ്മ മരിച്ചിട്ട് നാലു മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ജോയുടെ അടുത്ത സുഹ്രത്ത്‌ ചാള്‍സ് ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനായി ഒരു സിനിമ എടുക്കാന്‍ തീരുമാനിക്കുന്നു... സഹായത്തിനായി ജോ, പ്രസ്റ്റണ്‍, മാര്‍ട്ടിന്‍, കാരി, ആലിസ് എന്നിവരും കൂടുന്നു... ജോ യുടെ അമ്മയുടെ മരണത്തില്‍ അച്ഛനായ   ജാക്ക് കുറ്റപ്പെടുത്തുന്നത് ആലിസിന്റെ അച്ഛന്‍ ലുയിസിനെയാണ് ; മദ്യപിച്ചു ബോധരഹിതനായി നിന്ന ലുയിസിനു പകരക്കാരിയായി ജോലിക്ക് കേറിയപ്പോഴായിരുന്നു സ്റ്റീല്‍ മില്ലില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് ജോയുടെ അമ്മ മരിച്ചത്... അതില്‍പിന്നെ ജാക്ക് ലുയിസിനെ ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്...
ഇത് കൊണ്ട് താന്‍ ശത്രുവിനെ പോലെ കാണുന്ന ഒരാളുടെ മകളുമായി/മകനുമായി സമയം ചിലവിട്ടു എന്നറിഞ്ഞാല്‍ ജോയികും ലുയിസിനും വീട്ടില്‍ നിന്നും അടി കിട്ടും എന്നത് തീര്‍ച്ചയാണ് എങ്കിലും അവര്‍ പരസ്പരം നന്നായി അടുക്കുന്നു... അങ്ങനെ തങ്ങളുടെ സിനിമയിലെ ഒരു പ്രധാന രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടയില്‍  ഒരു ട്രെയിന്‍ തകര്‍ന്നടിയുന്നതു അവര്‍ കാണുകയുണ്ടായി... അതൊരു സാധാരണ അപകടമല്ല എന്ന സംശയം പല കാരണങ്ങള്‍ കൊണ്ടും അവരില്‍ ഉണ്ടാകുന്നു... അധികം വൈകാതെ തന്നെ നഗരത്തില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും അരങ്ങേറുന്നു...  പലരുടെയും വളര്‍ത്തു നായ്ക്കളെ കാണാതെ ആവുന്നു, അധികം വൈകാതെ ആളുകളെയും കാണാതെ ആവാന്‍ തുടങ്ങുന്നു... കുട്ടികളും അതുപോലെ പോലിസ് ഡെപ്പ്യുട്ടിയായ ജോയുടെ അച്ഛന്‍ ജാക്കും സംഭവങ്ങള്‍ക്ക് പിന്നിലെ സത്യം എന്താണെന്നു അറിയാന്‍ ശ്രമിക്കുന്നു...അവരെല്ലാം പ്രതീക്ഷിച്ചതിലും ഭയാനകമായ അപകടമാണ്അവരെ കാത്തിരുന്നത്... അവരാരും ഇന്നുവരെയും കാണാത്ത ഒന്ന്‍...

ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ എന്നതിലുപരി ഇതൊരു കുട്ടികളുടെ ചിത്രമാണ് അവരാണ് ഇതിലെ  താരങ്ങള്‍ സിനിമ പിടിക്കാനുള്ള അവരുടെ ശ്രമങ്ങളും, അവരുടെ സൗഹൃദവും, അവരുടെ വിഷമംങ്ങളും എല്ലാം ആണ് ചിത്രത്തിലെ ഹൈലൈറ്റ്... അവര്‍ക്കിടയില്‍ വരുന്ന സംഭാഷണങ്ങള്‍ കേട്ടിരിക്കാന്‍ തന്നെ നല്ല രസമാണ്... ഒരു നിമിഷം പോലും ചിത്രം പ്രേക്ഷകനെ ബോര്‍ അടിപ്പിക്കുന്നില്ല... 

കുട്ടികളെ പ്രധാന താരങ്ങളാക്കി വളരെ മികച്ചൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമൊരുക്കാന്‍ സംവിധായകനായ . J. Abrams ന് സാധിച്ചിട്ടുണ്ട്... ചെറിയ ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും ചിത്രത്തിലെ കുട്ടികളുടെ പ്രകടനങ്ങള്‍ അതെല്ലാം മറികടക്കുന്നു... പ്രധാന താരങ്ങളായി എത്തിയ എല്ലാ കുട്ടികളും തന്നെ മികച്ച പ്രകടമാണ് കാഴ്ച വെച്ചിട്ടുള്ളത്‌ അതില്‍ ജോ, ചാള്‍സ്, ലുസി എന്നിവരെ അവതരിപ്പിച്ച Joel Courtney, Riley Griffiths , Elle Fanning പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു...

ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം കാണാതെ പോകരുത്...

Sunday, 23 November 2014

69.2001: A Space Odyssey

2001: A Space Odyssey (1968) : An epic drama of adventure and exploration.


Language: English
Genre: Sci-fi - Mystery
Director: Stanley Kubrick
Writers: Stanley Kubrick, Arthur C. Clarke
Stars: Keir Dullea, Gary Lockwood, William Sylvester

ഒരു ചിത്രം നമ്മെ ഏറ്റവുമധികം സ്വാധീനിക്കുന്നത് അത് കണ്ടു കഴിഞ്ഞിട്ടും ചിത്രം നമ്മോട് പങ്കിടുന്ന ആശയങ്ങളും അതിലെ രംഗങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ വേട്ടയാടുമ്പോഴാണ്, പ്രത്യേഗിച്ചും നമ്മോട് പങ്കിടാന്‍ സംവിധായകന്‍ ആഗ്രഹിക്കുന്ന ആശയങ്ങള്‍ സാദാരണ ചിത്രങ്ങളെപോലെ നേരിട്ട് പറയാതെ അവ കണ്ടെത്താന്‍ നമ്മെ പ്രേരിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍, അത്തരത്തിലുള്ളൊരു ചിത്രമാണ് സ്റ്റാന്‍ലി ക്യുബ്രിക് 1968ല്‍ അണിയിച്ചൊരുക്കിയ 2001: A Space Odyssey. ശെരിക്കുമൊരു കടുംകഥയാണ് ഈ ചിത്രം...


കഥാഗതി ഇങ്ങനെയാണ് :

മനുഷ്യന്‍റെ വികാസത്തെ (പരിണാമം) കുറച്ചാണ് 2001: A Space Odyssey  പ്രതിപാതിക്കുന്നത്..ഭൂതകാലത്തില്‍ എപ്പഴോ (കൃത്യമായി ഒരു സമയം പറയുന്നില്ല) ആരോ അല്ലെങ്കില്‍ എന്തോ, മോണോലിത് എന്ന്‍ വിശേഷിപ്പിക്കാവുന്ന ഒരു വലിയ  കറുത്ത ദീര്‍ഘചതുരം (Rectangle) ഭുമിയില്‍ സ്ഥാപിക്കുന്നു ഇത് മനുഷ്യന്‍റെ പരിണാമത്തിനു വഴി തെളിക്കുന്നു...ആ പരിണാമം മനുഷ്യനെ ചന്ദ്രനില്‍ വരെ എത്തിച്ചിരിക്കുന്നു - അവിടെയും മറ്റൊരു മോണോലിത് കണ്ടെത്തിയിരിക്കുന്നു മനുഷ്യന്‍... വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോണോലിത് ഭുമിയില്‍ പ്രതിഷ്ട്ടിച്ചവരോട് മനുഷ്യന്‍ എത്ര മാത്രം വികസിച്ചിരിക്കുന്നു എന്നത് ഈ നേട്ടം വെളിവാക്കുന്നു...മോണോലിത് സ്ഥാപിച്ചവരുടെ അടുത്ത് ആദ്യമെത്താനുള്ള ഒരു മത്സരംഇവിടെ മനുഷ്യനും കമ്പ്യൂട്ടറും  തുടങ്ങുകയായി...വിജയിക്കുന്നവന്‍ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലെക്ക് കടക്കും...


              SPOILERS ALERT, SPOILERS ALERT, SPOILERS ALERT

ചിത്രം കാണാത്തവര്‍ തുടര്‍ന്ന്‍ വായിക്കാതിരിക്കുക്ക...

പ്രധാനമായും നാലു ഭാഗങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത് അവയിലുടെ സംവിധായകന്‍ ചര്‍ച്ച ചെയ്യുന്ന ആശയങ്ങളെ എനിക്ക് മനസിലായ രീതിയില്‍ വിവരിക്കുകയാണിവിടെ : -

ആദ്യം ഭാഗം : The Dawn of Man

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ പിന്‍ഗാമികള്‍ എന്ന്‍ വിശേഷിപ്പിക്കപെടുന്ന ഓസ്ട്ട്രാലൊപിത്തെക്കസ് എന്ന വര്‍ഗത്തിന്‍റെ ഒരു സംഗം ആഫ്രിക്കന്‍ മരുഭുമിയില്‍ ഭക്ഷണം തേടി അലയുകയാണ്...കൂട്ടത്തില്‍ ഒന്നിനെ ഒരു പുള്ളിപുലി കൊന്നുകളയുന്നു കുടാതെ ആള്‍കുരങ്ങുകളുടെ മറ്റൊരു സംഗം ഇവരെ തങ്ങളുടെ വാട്ടര്‍ ഹോളില്‍ (വെള്ളം ശേഖരിക്കുന്ന ഇടിഞ്ഞ അല്ലെങ്കില്‍ താഴ്ന്ന ഭാഗം മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ ഇത്തരം സ്ഥലങ്ങളാണ് ഉപയോഗിക്കാറ്) നിന്നും തുരത്തി ഓടിക്കുകയും ചെയ്യുന്നു. തോല്‍വിയെ തുടര്‍ന്ന്‍ ഇവര്‍ ഒരു ഗുഹാമുഖത്തില്‍ അഭയംപ്രാപിക്കുകയും രാത്രി മുഴുവന്‍ അതില്‍ കഴിച്ചു കൂട്ടുകയും ചെയ്യുന്നു രാവിലെ ഉണരുന്ന ഇവരുടെ മുന്നില്‍ മോണോലിത് എന്ന്‍ വിശേഷിപ്പിക്കാവുന്ന ഒരു വലിയ  കറുത്ത ദീര്‍ഘചതുരം (Rectangle) പ്രത്യക്ഷപെട്ടിരിക്കുന്നു (ആരാണ് അത് അവിടെ സ്ഥാപിച്ചത് എന്ന്‍ നമ്മോട് സംവിധായകന്‍ പറയുന്നില്ല തല്‍കാലം വളരെയധികം പുരോഗമനം നേടിയ ഒരു എലിയന്‍ ആണ് അതെന്ന്‍ നമുക്ക് കരുതാം.).

ഭിതിയോടയും, ജിജ്ഞാസയോടയും അവര്‍ അതിനെ തൊടുന്നു... അതികം വൈകാതെ തന്നെ അവരില്‍ ഒരാള്‍ എല്ലിന്‍ കഷ്ണതെ എങ്ങനെ ഒരു യന്ത്രമായും (tool) ആയുധമായും ഉപയോഗിക്കാം എന്ന്‍ മനസിലാക്കുന്നു... എല്ലുകള്‍ ഉപയോഗിച്ച് ഇവര്‍ ഇരയെ വേട്ടയാടാനും തങ്ങളെ തുരത്തിയോടിച്ച ആള്‍കുരങ്ങുകളുടെ തലവനെ കൊല്ലുകയും ചെയ്യുന്നു (മനുഷ്യന്‍റെ വികസനത്തിന്‍റെ അല്ലെങ്കില്‍ പരിണാമത്തിന്റെ ആദ്യ ചുവടു ഇവിടെ സംഭവിച്ചിരിക്കുന്നു അതിനു വഴിതെളിച്ചത് ആരോ സ്ഥാപിച്ച മോണോലിത്തും.)  

ആദ്യ ഭാഗം ഇവിടെ അവസാനിക്കുന്നു....

രണ്ടാം ഭാഗം : TMA-1

പുരോഗതിയുടെ അല്ലെങ്കില്‍ പരിണാമത്തിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന മനുഷ്യനെയാണ് ഇവിടെ നാം കാണുന്നത്. ചന്ദ്രനില്‍ കണ്ടെത്തിയ മോണോലിത്തിന്‍റെ അടുത്തേക്ക് പോവുകയാണവന്‍, എങ്കിലും എന്തോ പ്രശ്നം ഇപ്പോഴും ഉണ്ട് ? അവന്‍റെ യന്ത്രങ്ങളില്‍ അവനുള്ള നിയന്ത്രണം നഷ്ടപെട്ടിരിക്കുന്നു... ഗുരുത്വാകര്‍ഷണമില്ലാതെ അവനിനി നടക്കാന്‍ പഠിക്കണം, കുട്ടികളുടെ ഭക്ഷണമാണ് അവന്‍ കഴിക്കുന്നത്... എന്തിനധികം മൂത്രവിസര്‍ജനത്തിന് പോലും അവനു പരിശീലനം വേണ്ടി വരുന്നു...ഭുമിയെ അടക്കി വാഴുന്ന മനുഷ്യന്‍ ശ്യുനാകാശത്ത് എത്തി ചേര്‍ന്നപ്പോള്‍ ഒരു കുഞ്ഞായി മാറിയിരിക്കുന്നു...ഇവിടെ മോണോലിത്തിനെ സമീപിക്കുന്ന മനുഷ്യനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവയെ സമീപിച്ച തന്‍റെ പൂര്‍വികരുടെ ഭയമോ ആശങ്കയോ ഒന്നും തന്നെയില്ല പകരം അവന്‍ അതിന്‍റെ മുന്നില്‍ നിന്നു ചിത്രമെടുക്കാന്‍ ശ്രമിക്കുന്നു...മനുഷ്യന്‍ ഇനിയും ഒരുപ്പാട്‌ പഠിക്കാനുണ്ട് എന്ന്‍ നമുക്ക് ഈ രംഗം മനസിലാക്കി തരുന്നു...

രണ്ടാം ഭാഗം ഇവിടെ അവസാനിക്കുന്നു...

മൂന്നാം ഭാഗം : Jupiter Mission

രണ്ടാം ഭാഗത്തിലെ സംഭവങ്ങള്‍ നടന്നിട്ട് ഒന്നരവര്‍ഷം കഴിഞ്ഞിരിക്കുന്നു അതിന്‍റെ അടിസ്ഥാനത്തില്‍ ആദ്യമായി ജൂപ്പിറ്റര്‍ എന്ന ഗ്രഹത്തിലേക്ക് യാത്ര നടത്തുകയാണ് മനുഷ്യന്‍ ഈ യാത്രയില്‍ അവനെക്കാള്‍ ചുമതലകള്‍ വഹിക്കുന്നത് അവന്‍റെ യന്ത്രമാണ് ( HAL 9000 ). പിന്നെ എന്തിനാണ് മനുഷ്യന്‍ ? ആ യന്ത്രത്തിന്റെ കണ്ണിലുടെ നമുക്കൊന്ന്‍ നോക്കാം : ബഹിരാകാശവാഹനത്തില്‍ ഭക്ഷണവും കഴിച്ചു, യന്ത്രതിനോടൊപ്പം കളിച്ചും, മുഷിഞ്ഞിരിക്കുകയാണവന്‍, ഫലത്തില്‍ മരണാവസ്ഥയില്‍ പോലും അവന്‍ കഴിയുന്നു (Hibernation). പരിണാമത്തിനൊടുവില്‍ വെറും അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ നില്‍ക്കുന്ന ഒരുവന്‍ മാത്രമായി മാറിയിരിക്കുന്നു മനുഷ്യന്‍. യന്ത്രങ്ങള്‍ക്ക് ഇനി കുരങ്ങുകളുടെ (മനുഷ്യന്‍) ആവശ്യമില്ല...

പിന്നീടു യന്ത്രത്തിന് തെറ്റ് സംഭവിക്കുന്നു തുടര്‍ന്ന്‍ മനുഷ്യന്‍ അവന്‍റെ സഹായം വേണ്ട എന്ന്‍ തീരുമാനിക്കുന്നു എന്നാല്‍ തന്‍റെ യന്ത്രതിലുള്ള നിയന്ത്രണം അവനു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു അവന്‍റെ ആഞ്ജകളൊന്നും തന്നെ യന്ത്രം അനുസരിക്കുന്നില്ല (പൂളിന്റെ ശരിരവുമായി നില്‍ക്കുന്ന ബൌമാന്‍ ഹാളിനൊട് ഷട്ടിലിന്റെ വാതില്‍ തുറക്കാന്‍ പറയുമ്പോള്‍ ഹാള്‍ ചെയ്യുന്നില്ല.).ഇവിടെ മനുഷ്യനും യന്ത്രവും തമ്മിലുള്ള യുദ്ധം തുടങ്ങുകയായി...

(സ്വന്തം ജീവന്‍ പണയപെടുത്തി ഷട്ടിലിനു അകത്ത് പ്രവേശിക്കുന്ന ബൌമാന്‍ മനുഷ്യന്‍റെ പൂര്‍വികരായ ആള്‍കുരങ്ങുകളുടെ സ്വഭാവ സവിശേഷതകളായ ധൈര്യമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്)

പിന്നീടു യന്ത്രങ്ങളില്‍ ഏറ്റവും ചെറിയ സ്ക്രുഡ്രൈവര്‍ ഉപയോഗിച്ച് അവന്‍ ഹാളിനെ കൊല്ലുന്നു - ഇതാണ് യന്ത്രങ്ങളുടെ യഥാര്‍ത്ഥ കര്‍മ്മം, മനുഷ്യനെ ചെറുതായി ഒന്ന്‍ സഹായികുക്ക എന്നത് മാത്രമാണ് അല്ലാതെ അവനു പകരം എല്ലാ കര്‍മ്മങ്ങളുംചെയുക എന്നതല്ല...

ഹാളിനെ നശിപ്പിക്കുന്നതിലുടെ വളരെക്കാലമായി യന്ത്രങ്ങളുമായി അവനുണ്ടായിരുന്ന സൗഹൃദം അവന്‍ അവസാനിപ്പിക്കുന്നു...ഇനി ശ്യുന്യാകാശത്ത് ഇനി സുനിശ്ചിതമായ മരണത്തെ കാത്ത് അവന്‍ ഒഴികി നടക്കുകയാണ്....

മൂന്നാം ഭാഗം ഇവിടെ അവസാനിക്കുകയായി

നാലാം ഭാഗം : Jupiter and Beyond the Infinite

യന്ത്രവുമായുള്ള യുദ്ധം മനുഷ്യന്‍ ജയിച്ചിരിക്കുന്നു ഇനി തന്നെ ഇവിടേക്ക് എത്തിച്ച അമാനുഷിക ശക്തിയെ കാത്ത് കിടക്കുകയാണവന്‍...

ഇനി നാം കാണുന്നത് ഹാള്‍ എത്തിച്ചേരുന്ന റൂമാണ് ഇവിടെ അവന്‍ അവന്‍റെ ഏറ്റവും വലിയ വെല്ലുവിളിയായ മരണത്തെ നേരിട്ടേ മതിയാകു...ബൌമാന്റെ പ്രായമേറിയ രൂപം ഭക്ഷണം കഴിക്കുന്ന രംഗമാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ ഉള്ളത് ഇത് മനുഷ്യന്‍റെ അവസാനത്തെ അതാഴമായി നമുക്ക് കാണാം... ഈ രംഗത്തില്‍ അവന്‍റെ കൈ തട്ടി ഗ്ലാസ്‌ പൊട്ടുന്ന രംഗമുണ്ട് ഇവിടെ ഗ്ലാസ്‌ പൊട്ടുന്നുണ്ട് എന്നാല്‍ അതിലെ വൈന്‍ അവിടെ തന്നെയുണ്ട് - വഹിക്കുന്നവനും വസ്തുവുമായി ഇതിനെ നമുക്ക് സംഗല്‍പ്പിക്കാം (Container - Content) ഇതിനി ശരീരവും ആത്മാവുമായി ഒന്ന്‍ താരതമ്യപ്പെടുത്തി നോക്കു ശരീരം നശിക്കുന്നുണ്ട് എന്നാല്‍ ആത്മാവിനു നാശമുണ്ടാകുന്നില്ല...

മനുഷ്യന്‍റെ പരിണാമം വളരെയധികമായി അവന്‍റെ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നു, പിന്നീടു അത് അവനെ നിയന്ത്രിക്കാന്‍ തുടങ്ങി അധികം വൈകാതെ അവനെ കൊല്ലുവാനും അത് ശ്രമിച്ചു...

ഇനി മരണത്തെ കാത്ത് കിടക്കുന്ന ബൌമാന്റെ വാര്‍ദ്ധക്യം ബാധിച്ച രൂപത്തിലെക്ക് നമുക്ക് ചെല്ലാം - യന്ത്രങ്ങളുടെയോ സാങ്കേതികവിദ്യയുടെയോ സഹായമില്ലാതെ മരണത്തെ കാത്ത് കിടക്കുന്ന അവനുകൂട്ടായി ഇപ്പോള്‍ എന്താണുള്ളത് ? വെളിച്ചം മാത്രം , അല്ലെങ്കില്‍ ആത്മാവ് മാത്രം... പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോവാന്‍ മനുഷ്യന്‍ തൈയ്യാറായി കഴിഞ്ഞിരിക്കുന്നു... സ്റ്റാര്‍ ചൈല്‍ഡ് ഇവിടെ ജന്മമെടുക്കുന്നു...

ചിത്രം അവസാനിച്ചിരിക്കുന്നു...

ചിത്രത്തിന്‍റെ സംവിധായകന്‍ സ്റ്റാന്‍ലി ക്യുബ്രിക് ഇങ്ങനെ പറയുകയുണ്ടായി

"You're free to speculate, as you wish about the philosophical and allegorical meaning of 2001"

മുകളില്‍ പറഞ്ഞവയാണ് ചിത്രത്തെക്കുറിച്ച് അല്ലെങ്കില്‍ നമ്മോട് പങ്കിടുന്ന ആശയങ്ങളെ കുറിച്ച് ഞാന്‍ മനസിലാക്കി ഇരിക്കുന്നത്.

ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരേ കുറിച്ചും സാങ്കേതിക വശങ്ങളെ കുറിച്ചും കൂടുതല്‍ പറയേണ്ട അവശ്യമുണ്ടെന്ന്‍ തോന്നുന്നില്ല എല്ലാ അര്‍ത്ഥത്തിലും ഒരു ഇതിഹാസകാവ്യമെന്ന് നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം...

 നല്ല ചിത്രങ്ങളെ സ്നേഹിക്കുന്ന ഏതൊരാളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

Tuesday, 18 November 2014

67.Guardians of the Galaxy

Guardians of the Galaxy (2014) : 100% Entertainer.


Language: English
Genre: Superhero
Director: James Gunn
Writers: James Gunn, Nicole Perlman
Stars: Chris Pratt, Vin Diesel, Bradley Cooper

Guardians of the Galaxy is the fourth film in Phase 2 of the Marvel Cinematic Universe (after Captain America : The Winter Soldier and last year's Iron Man 3 and Thor: The Dark World).

When marvel announced that they are going to make a live action movie on Guardians of the Galaxy  i was like who the hell are Guardians of the Galaxy ? I was totally unaware about the characters, and after learning about the team which consists of a gun-wielding raccoon and a fighting tree creature i was more confused. But when the first teaser came out i totally loved it and couldn't wait to see the complete film.

The Plot of the movie goes like this After stealing a mysterious orb in the far reaches of outer space, Peter Quill from Earth, is now the main target of a manhunt led by the villain known as Ronan the Accuser.To help fight Ronan and his team and save the galaxy from his power Peter Quill forms an uneasy alliance with a group of extraterrestrial misfits:Gamora: An orphan from an alien world who seeks redemption for her past crimes. She was trained by Thanos to be his personal assassin.Rocket: A genetically engineered raccoon who is a bounty hunter and mercenary, as well as a master of weapons and battle tactics. Groot: A tree-like humanoid who is the accomplice of Rocket.Drax the Destroyer:A warrior in search of vengeance against Ronan for killing his family.

The film is strong on so many levels, outstanding characters, great worlds, is emotional and humorous, excellent visual effects. Unlike marvels previous films Thor: The Dark World and Captain America: Winter Soldier Guardians doesn't have a darker theme, the characters are funny and awesome at the same time. The dialogues and action sequences are top notch. All the characters are cool, but the show stealer's were Rocket Raccoon a purely CGI character and Chris Patt as Peter Quill.

In short Guardians of the Galaxy is one of the best Marvel films to date. Its totally different from what we have so far seen from MCU. Eagerly waiting for the sequel.

Sunday, 16 November 2014

65.Serenity

Serenity (2005) : An adventurous journey through space.


Language: English
Genre: Sci-Fi
Director: Joss Whedon
Writer: Joss Whedon
Stars: Nathan Fillion, Gina Torres, Chiwetel Ejiofor

സൌരയുഥത്തിലെ മറ്റു നക്ഷത്ര സമുഹങ്ങളെയും ഗ്രഹങ്ങളെയും, അതിലെ മനുഷ്യരുടെ ജീവിതവും ആസ്പദമാക്കി ഒരുപാട് ചിത്രങ്ങള്‍ ഹോളിവുഡില്‍ പിറന്നിട്ടുണ്ടെങ്കിലും അവയില്‍ ഫാന്റസിയുടെ ഒരു മായാലോകം പ്രേക്ഷകന് സമ്മാനിച്ച ചിത്രമായിരുന്നു  സ്റ്റാര്‍ വാര്‍സ് പിന്നീടു ആ ശ്രേണിയിലേക്ക് സ്റ്റാര്‍ ട്രെക്ക് സീരിസുമെത്തി, പ്രേക്ഷകന് ഫാന്റസിയുടെ പുതിയൊരു ലോകവും ദ്രിശ്യ വിരുന്നും ഒരുക്കിയ ചിത്രങ്ങളായിരുന്നു ഇവ , അത്തരത്തിലുള്ള മറ്റൊരു ചിത്രമാണ് Serenity.

26ആം നൂറ്റാണ്ടില്‍ മനുഷ്യന്‍ ഭുമിയെ ഉപേക്ഷിച്ചു,  മറ്റൊരു നക്ഷത്ര സമുഹത്തിലെക്ക് ചേക്കേറുന്നു. വളരെയധികം ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള സമുഹത്തെ, കോളനിപോലെ ഒരുമിപ്പിച്ചു അവിടുത്തെ ഭരണസ്ഥിതിയും രൂപംകൊണ്ടു (Alliance). അധികം വൈകാതെ തന്നെ അലയന്‍സും സൌരയൂഥത്തിലെ അധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത മറ്റു ഗ്രഹങ്ങളുമായി വലിയൊരു യുദ്ധമുണ്ടാവുകയും അതില്‍ അലയന്‍സ് വിജയിക്കുകയും ചെയ്തു...  ആളുകളുടെ സമ്മതമില്ലാതെ അവരേ ശാരിരികമായും മാനസികമായും മാറ്റി എടുക്കാന്‍ അലയന്‍സ് ശാസ്ത്രഞ്ജന്‍മാര്‍ നടത്തിവരുന്ന പരീക്ഷണങ്ങളില്‍ ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നവളാണ് പതിനേഴുകാരിയായ  River Tam... എന്നാല്‍ ശാസ്ത്രന്ജരില്‍ നിന്നും അവളുടെ ഏട്ടന്‍ സൈമണ്‍ അവളെ രക്ഷപെടുതുകയും ഇരുവരും ക്യാപ്റ്റന്‍  Malcolm "Mal" Reynolds നയിക്കുന്ന Serenity എന്ന് പേരുള്ള ട്രാന്‍സ്പോര്‍ട്ട് ഷിപ്പില്‍ അഭയം പ്രാപിക്കുന്നു. തങ്ങളുടെ രഹസ്യങ്ങള്‍ റിവറിലുടെ പുറത്ത് വരാതിരിക്കാന്‍ അലയന്‍സ് അവളെ കൊലപെടുത്താന്‍ ഒരു എജന്റിനെ നിയോഗിക്കുന്നു...

തങ്ങള്‍ അഭയം നല്‍കിയിരിക്കുന്നത് എത്ര വലിയ അപകടകാരിക്കാണെന്നു തിരിച്ചറിയാതെ ക്യാപ്റ്റന്‍ മാല്‍ക്കവും സംഘവും യാത്ര തുടരുകയാണ്...ഇനി എന്താണ് ഇവര്‍ക്ക് സംഭവിക്കുക്ക ? റിവറില്‍ നിന്നും പുറത്ത് വരുമെന്ന് അലയന്‍സ് ഭയക്കുന്ന രഹസ്യങ്ങള്‍ എന്തെല്ലാമാണ് ? ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി കഥ.

2002ല്‍ ഫോക്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന firefly എന്ന സീരീസിന്‍റെ തുടര്‍ച്ചയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ചിത്രം കാണാന്‍ സീരീസ്‌ കണ്ടിരിക്കേണ്ട യാതൊരുവിധ ആവശ്യകതയുമില്ല. ഈ ശ്രേണിയില്‍ മുന്‍പിറങ്ങിയ സ്റ്റാര്‍ വാര്‍സ് സ്റ്റാര്‍ ട്രെക്ക് എന്നി ചിത്രങ്ങളെ പോലെ മികച്ച ദ്രിശ്യവിരുന്ന്‍ പ്രേക്ഷകന് സമ്മാനിക്കുന്നതില്‍ ഈ ചിത്രവും വിജയിചിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു മായലോകത്തെക്ക് ചിത്രം പ്രേക്ഷകനെ കൊണ്ടുപോകുന്നു. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സംഭന്നമാണ് Serenity.

മികച്ചൊരു സയന്‍സ് ഫിക്ഷന്‍ ചിത്രം ഒരുക്കുന്നതില്‍ ചിത്രത്തിന്‍റെ സംവിധായകനും തിരകഥാക്രിതുമായ Joss Whedon വിജയിച്ചിരിക്കുന്നു. ആദ്യ സീനിലുടെ തന്നെ പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ വിഷ്വല്‍ എഫെകറ്റ്സ് എടുത്ത പറയേണ്ട സവിശേഷതകളിലൊന്നാണ്. സീരീസില്‍ അഭിനയിച്ച അതെ ആളുകള്‍ തന്നെയാണ് ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തിട്ടുമുണ്ട്.

ചുരുക്കത്തില്‍ ഇത്തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരു പ്രേക്ഷകനും 2 മണിക്കൂര്‍ ആസ്വദിച്ചിരുന്നു കാണാവുന്ന ഒരു ചിത്രമാണിത്.

Sunday, 8 June 2014

14.The Truman Show


The Truman Show (1998)



Language : English
Gnere : Drama, Sci-Fi
Director : Peter Weir
Writer : Andrew Niccol
Stars : Jim Carrey, Ed Harris, Laura Linney

നമ്മുടെ ബന്ധുക്കളും നമ്മുടെ സുഹ്രത്തുക്കളും എന്നുവേണ്ട നാം ജീവിക്കുന്ന ഈ ലോകം തന്നെ ഒരു മിഥ്യ ആണെങ്കില്‍ ? നമ്മുടേത്‌ എന്നു കരുതി നാം സ്നേഹിക്കുന്ന ബന്ധുമിത്രാധികള്‍ എല്ലാം തന്നെ വെറും അഭിനയതാക്കളും നമ്മുടെ ലോകം ഒരു വലിയ സ്റ്റുഡിയോയും ആണെങ്കില്‍ ? എന്തായിരികും നമ്മുടെ അവസ്ഥ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?

Truman ന്‍റെ ജീവിതം ഒരു വലിയ നുണയാണ്. അവന്‍റെ ജനനം മുതല്‍ ലോകത്തെ ഏറ്റവും വലിയ ടി വി ഷോ ആയ ദി ട്രൂമാന്‍ ഷോ യില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണവന്‍. ഒളിക്യാമറകള്‍ കൊണ്ട് നിറഞ്ഞ ഒരു വലിയ സ്റ്റുഡിയോയില്‍ ആണ് അവന്‍ ജീവിക്കുന്നത്. അവനു ചുറ്റുമുള്ളവരെല്ലാം ഈ ഷോയിലെ അഭിനയതാക്കള്‍ മാത്രമാണ്.

എന്നാല്‍ ഇതിനെ കുറിച്ചൊന്നും ട്രൂമാനു അറിയില്ല താനൊരു സാധാരണ ജീവിതം നയിക്കുന്ന സാധാരണകാരന്‍ ആണെന്നാണ് അവന്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ദിവസം അവനെല്ലാം കണ്ടെത്തുന്നു. തന്നെ ചൂഷണം ചെയ്തവര്‍ക്കെതിരെ അവന്‍ തിരിയുമോ ? ചിത്രം കണ്ടു നോക്കു.

വളരെ മികച്ച ഒരു കഥ അധിമാനോഹരമായി തന്നെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നു. ടെലിവിഷന്‍ ഷോസ് നമ്മില്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ അവ നമ്മെ കൊണ്ടുപോകാറുള്ള ആ മായ ലോകത്തെ കുറിച്ചും ഒക്കെ വളരെ നന്നായി തന്നെ ചിത്രത്തില്‍ പ്രതിപാതിചിട്ടുണ്ട്. എല്ലതവണത്തെയും പോലെ ഇത്തവണയും ജിം കാരി തന്‍റെ വേഷം തകര്‍ത്താടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വെത്യസ്തമായ വേഷങ്ങളില്‍ ഒന്ന്‍ തന്നെയാണ് ട്രൂമാന്‍.