Showing posts with label Telugu. Show all posts
Showing posts with label Telugu. Show all posts

Sunday, 21 June 2015

110.Leader

Leader (2010) : A Must Watch Telugu Political Thriller.



Language: Telugu
Genre: Political Thriller
Director: Sekhar Kammula
Writer: Sekhar Kammula
Stars: Rana Daggubati, Richa Gangopadhyay, Priya Anand 


മസാല ചിത്രങ്ങള്‍ക്ക് പേര് കേട്ട തെലുഗു സിനിമയില്‍ നിന്നും  അത്തരം ചേരുവകളൊന്നുമില്ലാതെ വന്ന ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലറാണ് 2010ല്‍  Sekhar Kammula യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Leader... 

മുഖ്യമന്ത്രി സന്ജീവൈയ്യ ബോംബ്‌ ആക്രമണത്തെ തുടര്‍ന്ന്‍ അതീവഗുരുതരമായ പരുക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നിടത്തു നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്... ഒരു തിരിച്ചുവരവ്‌ അദ്ദേഹത്തിന് അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നതോടെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചരടുവലികളും മറ്റും തുടങ്ങുന്നു... അദ്ദേഹത്തിന്റെ ബന്ധുവും ഗുണ്ടയുമായ ധനന്ജയ് ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നത് ഏറെ കുറെ ഉറപ്പായി കഴിഞ്ഞിരുന്നു എന്നാല്‍ മരിക്കുന്നതിനു തൊട്ട് മുന്‍പ് ബോധം വീണ്ടെടുത്ത സന്ജീവൈയ്യ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ മകന്‍ അര്‍ജുനോട് അടുത്ത മുഖ്യമന്ത്രിയാവാന്‍ ആവശ്യപെടുന്നു... 

മികച്ച ഭരണം കാഴ്ചവെക്കണം എന്നാഗ്രഹത്തോടെ രാഷ്ട്രിയത്തിലേക്ക് എത്തിയ അച്ഛന്‍ പിന്നീടു അഴിമതിക്ക് അടിമയായി പോവുകയായിരുന്നു എന്ന്‍ അമ്മയില്‍ നിന്നും തിരിച്ചറിയുന്ന അര്‍ജുന്‍ അച്ഛന്‍ ഉണ്ടാക്കി വെച്ച കളങ്കം മാറ്റുന്നതിനും നല്ലൊരു ഭരണം കാഴ്ച വെക്കണം എന്നാഗ്രഹത്തോടെയും മന്ത്രിപദം ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു... 

തുടര്‍ന്ന്‍ അരങ്ങേറുന്ന സംഭവ ബഹുലമായ സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്...

ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളോട് ഭരണവര്‍ഗം കാണിക്കുന്ന അവഗണനയും , അധികാരത്തിനും പണത്തിനും വേണ്ടി  രാഷ്ട്രിയക്കാര്‍ ചെയ്തു കൂട്ടുന്ന നെറികേടുകളും എല്ലാം വളരെ ശക്തമായി തന്നെ പ്രദിപാതിചിരിക്കുന്ന ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറാണ് ഈ ചിത്രം...

ഈ ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മയിലേക്ക് ആദ്യമെത്തിയത് ശങ്കര്‍ 1999ല്‍ അര്‍ജുനെ നായകനാക്കി അണിയിച്ചൊരുക്കിയ മുതല്‍വന്‍ എന്ന ചിത്രമാണ്, എന്നാല്‍ അതിനേക്കാള്‍ വളരെ ശക്തമായൊരു തിരകഥയാണ് ലിഡറിന്റെത്... ശക്തമായ സംഭാഷണങ്ങള്‍, മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന രംഗങ്ങള്‍, മാറി മാറി വരുന്ന രാഷ്ട്രിയക്കാരെ കൊണ്ട് മടുത്ത സാധാരണക്കാരുടെ അവസ്ഥയെ തുറന്ന്‍ കാണിക്കുന്ന രംഗങ്ങള്‍ എല്ലാം ഈ ചിത്രത്തെ മുതല്‍വനേക്കാള്‍ ഒരുപടി മുന്നിലെത്തിക്കുന്നു... സംവിധായകനായ  Sekhar Kammula തന്നെയായിരുന്നു ചിത്രത്തിന്‍റെ തിരകഥയും രചിച്ചത്...  മസാല ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന തെലുഗു സിനിമകള്‍ക്ക് ഒരപവാദമാണ് ഈ ചിത്രം...

Rana Daggubati, Richa Gangopadhyay എന്നിവരുടെ ആദ്യ ചിത്രമായിരുന്നു ലീഡര്‍ എന്നാല്‍ പോലും വളരെ മികച്ച രീതിയില്‍ തന്നെ ഇരുവരും തങ്ങളുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്... എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം സുഹാസിനിയുടെതാണ്. രാജേശ്വരി ദേവിയായുള്ള അവരുടെ പ്രകടനം അവരുടെ തന്നെ പഴയകാല ചിത്രമായ സമുഹത്തിലെ രാജലക്ഷ്മിയെ ഓര്‍മിപ്പിച്ചു...

ചുരുക്കത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച തെലുഗു പൊളിറ്റിക്കല്‍ ത്രില്ലെറാണ് ലീഡര്‍...

Tuesday, 8 July 2014

31.1 - Nenokkadine

1 - Nenokkadine (2014) : അടി ഇടി പൊടിക്ക് പേര് കെട്ട തെലുഗുവില്‍ നിന്നും നല്ലൊരു  സൈകൊളജിക്കല്‍ ത്രില്ലെര്‍.


Language: Telugu
Genre: Psychological Thriller
Director: Sukumar
Writers: Jakka Hariprasad, Hari Prasad Jakka, Sukumar
Stars: Mahesh Babu, Kriti Sanon, Nasser

റിലീസ് ചെയ്തപ്പോള്‍ മുതല്‍ വളരെ നല്ല അഭിപ്രായങ്ങള്‍ കേട്ടതിനെ തുടര്‍ന്ന്‍ വളരെയധികം പ്രതീക്ഷയുണ്ടായിരുന്നു ഈ ചിത്രത്തില്‍ പൂര്‍ണമായും ആ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും, ( കാരണം സൈകൊളജിക്കല്‍ ത്രില്ലെര്‍ എന്ന്‍ കേട്ടത് കൊണ്ട് കുറേക്കൂടി ഡാര്‍ക്ക്‌ മൂഡില്‍ ഉള്ള ഒരു ചിത്രമാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്.) ചിത്രം ഞാന്‍ നന്നായി ആസ്വദിച്ചു എന്നു തന്നെ പറയാം.

തന്‍റെ മാതാപിതാക്കളെ കൊന്ന മൂന്ന് പേരെയും താന്‍ കൊന്നു എന്നു പറഞ്ഞു റോക്ക്സ്റ്റാര്‍ ഗൗതം പോലീസില്‍ കീഴടങ്ങുന്നു എന്നാല്‍ അതില്‍ ഒരാളെ ഗൗതം കൊല്ലുന്ന ദൃശ്യം മാധ്യമപ്രവര്‍ത്തക സമീറ പുറത്തു വിട്ടപ്പോള്‍ ഗൗതവും ലോകവും ഒരുപോലെ ഞെട്ടുന്നു. ദ്രിശ്യത്തില്‍ ഗൗതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു വെക്തിയെ അയാള്‍ സ്വയം സങ്കല്‍പ്പിച്ചു കൊല്ലുന്നതാണ് അവര്‍ ആ ദ്രിശ്യത്തില്‍ കണ്ടത്. 

എന്താണ് തനിക്ക് സംഭവിച്ചത് എന്ന്‍ ഗൗതമിന് മനസില്ലാവുന്നതെയില്ല. തന്‍റെ മാതാപിതാക്കളെ മൂന്ന് പേര്‍ ചേര്‍ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബസ്സില്‍ വെച്ച് കൊലപെടുത്തി എന്നയാള്‍ പറയുനുണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ആരും തന്നെ തൈയ്യറാവുന്നില്ല. ഗൗതം ഒരു മനോരോഗിയാണെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു. എന്നാലിതൊന്നും വിശ്വസിക്കാന്‍ ഗൗതം തൈയ്യാറാവുന്നില്ല.

തന്‍റെ മാതാപിതാക്കളുടെ പേരോ നാടോ എന്തിനു രൂപം പോലും അയാളുടെ ഓര്‍മയില്‍ ഇല്ല, ഇപ്പോള്‍ താന്‍ കാണുന്നതും ചിന്തിക്കുന്നതും യാഥാര്‍ത്ഥ്യമൊ അതോ വെറും മിഥ്യയോ എന്നു പോലും അയാള്‍ക്കറിയില്ല എങ്കിലും തന്‍റെ ഭൂതകാലത്തെ അന്വേഷിച്ചുള്ള യാത്രെക്ക് ഒരുങ്ങുകയാണ് ഗൗതം അവനു കൂട്ടായി സമീറയും ഉണ്ട്.

തുടര്‍ന്ന്‍ ഗൗതത്തിന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.

വളരെ മികച്ച ഒരു സൈകൊളജിക്കല്‍ ത്രില്ലെര്‍ തന്നെയാണ് ഈ ചിത്രം. തെലുഗു ഇന്ഡസ്ട്ട്രിയില്‍ നിന്നും ഇതുപോലൊരു ചിത്രം ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല. തെലുഗു പ്രേക്ഷകര്‍ക്ക് വേണ്ടി ആണെങ്കിലും സംവിധായകന്‍ സുകുമാര്‍ ഇത്തരം ഒരു ചിത്രത്തില്‍ ഇത്രയതികം ഗാനങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ല. ചിത്രത്തിന്‍റെ സുഖം നശിപ്പിക്കാന്‍ ഉപകരിച്ചു എന്നല്ലാതെ ശരാശരി നിലവാരം പോലും ദേവി ശ്രീ പ്രസാദിന്‍റെ ഗാനങ്ങള്‍ പുലര്‍ത്തിയില്ല എന്നാല്‍ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു ചിത്രത്തിന്‍റെ  അവസ്ഥക്ക് നന്നായി യോജിച്ചു.

സുകുമാറിന്റെ സംവിധാനം നന്നായിട്ടുണ്ട്, എങ്കിലും നേരത്തെ പറഞ്ഞ പോലെ ഗാനങ്ങളുടെ കാര്യത്തിലും അത് പോലെ തെലുഗു ആരാധകര്‍ക്കായി ഒരുക്കിയ ചില രംഗങ്ങളും കൂടെ ഒഴിവാക്കിയിരുനെങ്കില്‍ ചിത്രം കുറേക്കൂടി ഉയരത്തില്‍ എത്തിയേനെ എന്നാല്‍ ഒരു കാര്യം ചിന്തികുമ്പോള്‍ അദ്ധേഹത്തെ കുറ്റം പറയാനും കഴിയില്ല തെലുഗു ആരാധകര്‍ക്ക് ആവശ്യമായ ചേരുവകകള്‍ കൂട്ടി ചേര്‍ത്ത് ഒരുക്കിയിട്ടും ഈ ചിത്രം അവര്‍ സ്വീകരിച്ചില്ലെങ്കില്‍ അതു കൂടെ ഇല്ലതിരുന്നാലുള്ള അവസ്ഥ പറയേണ്ടതിലല്ലോ ? 

എപ്പോഴത്തെയും പോലെ തന്‍റെ റോളില്‍ മഹേഷ്‌ തിളങ്ങി എന്നാല്‍ നായിക കൃതി മേനി പ്രദര്‍ശനത്തിനു കൊള്ളാമെന്നല്ലാതെ അഭിനയത്തിന്‍റെ കാര്യത്തില്‍ ഇനിയും ഉയരാനുണ്ട്.

മഹേഷ്‌ ബാബുവിന്‍റെ ഞാന്‍ ഇഷ്ടപെടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി ഈ ചിത്രവും ഉണ്ടാകും.

Thursday, 12 June 2014

16.Uyyala Jampala


Uyyala Jampala (2013) : നേരം കളയാന്‍ പറ്റിയ പടം


Language : Telugu
Genre : Romantic Comedy
Director: Virinchi Varma
Writers:Ram Mohan P., Raj Tarun
Stars:Raj Tarun, Avika Gor, Punarnavi Bhupalam

സൂരിയും ഉമാദേവിയും ചെറുപ്പം മുതലേ കീരിയും പാമ്പും പോലെയാണ് രണ്ടു പേരും പരസ്പരം കണ്ടാല്‍ അടിപിടി ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. സൂരിയുടെ അമ്മയുടെ ഇളയ സഹോദരന്റെ മകളാണ് ഉമാദേവി. ഉമാദേവി എല്ലാ സൗകര്യങ്ങളും ഉള്ള വീട്ടില്‍ താമസികുമ്പോള്‍ അതിനടുത്ത് തന്നെ ചെറിയൊരു വീട്ടിലാണ് സൂരിയും അമ്മയും താമസിക്കുന്നത്.
ഉമാദേവിയുടെ അടുത്ത സുഹൃത്ത് സുനിതെക്ക് സൂരിയെ ഇഷ്ടമാണ് ഈ അവസരം ഉമയുമായി വഴക്കിടാന്‍ സൂരി ശെരിക്കും ഉപയോഗപെടുതുന്നുണ്ട്. ദിവസവും സുനിതയുംയി പഞ്ചാരയടിച് അവന്‍ ഉമയെ ദേഷ്യംപിടിപ്പിക്കുന്നത് പതിവാണ്. ഇതിനിടയില്‍ ഉമ മറ്റൊരു പൈയ്യനുമായി പ്രണയത്തിലാവുന്നു അതോടെ സൂരിയും സുനിതയും തമ്മിലുള്ള ബന്ധം അവള്‍ ഒട്ടും തന്നെ ശ്രദ്ധിക്കാതെ ആവുന്നു.
തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ്‌ ബാക്കി കഥ.

കഥയില്‍ വലിയ പുതുമ ഒന്നും തന്നെ അവകാശപെടാന്‍ ഇല്ലെങ്കിലും നല്ല ഒരു നേരം പോക്കാണ് ഈ ചിത്രം. മാസ്സ് ഡയലോഗ്സും കത്തി സീനുകളും ഇല്ലാത്ത മറ്റൊരു തെലുഗു ചിത്രം. പുതുമുഖങ്ങള്‍ ആണെങ്കിലും നായകനും നായികയും നല്ല രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്. കേട്ടു പഴകിയ കഥാഗതി അത് അവതരിപ്പിച്ചിരിക്കുന്ന രീതി കൊണ്ട് നമ്മളെ പിടിച്ചിരുത്തുന്നു, കൂടുതലൊന്നും പറയാനില്ല രണ്ടര മണിക്കൂര്‍ ചിരിച്ചു കളയാന്‍ പറ്റിയ ഒരു കൊച്ചു പ്രണയ കഥ.