Monday, 14 July 2014

33.Spellbound

My Girlfriend Can See Ghosts (Spellbound - O-ssak-han yeon-ae) (2011).


Genre: Romantic Comedy
Language: Korean
Director: In-ho Hwang
Writer: In-ho Hwang
Stars: Ye-jin Son, Min-ki Lee, Seong-hoon Sin

റൊമാന്റിക്‌ കോമഡി ജെനിയറില്‍ പെട്ട കൊറിയന്‍ ചിത്രങ്ങള്‍ കണ്ടിരിക്കാന്‍ എപ്പോഴും നല്ല രസമാണ്,വളരെ ചെറിയൊരു കഥ നല്ല രസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേഗ കഴിവ് തന്നെ അവര്‍ക്കുണ്ട് ചിലതില്‍ ക്ലിഷേ രംഗങ്ങള്‍ ഒരുപ്പാടുണ്ടാകും, എങ്കിലും അവതരണ രീതിയില്‍ അവര്‍ കൊണ്ടുവരുന്ന വെത്യസ്തത കൊണ്ട് അത്തരം രംഗങ്ങള്‍ നമ്മെ മടുപ്പിക്കാറുമില്ല.

പെണ്‍കുട്ടി എത്ര സുന്ദരി ആണെങ്കിലും അവള്‍ക്ക് വല്ല വൈകല്യമൊ കുറവോ ഉണ്ടെങ്കില്‍ത്തനെ അവളെ സ്നേഹിക്കാന്‍ ആരും കാണില്ല  അപ്പോള്‍ പിന്നെ ആത്മാക്കള്‍ ശല്യം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്നു പറയേണ്ടതുണ്ടോ ? അങ്ങനെ ഒരുവളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ചെറുപ്പത്തില്‍ മരണത്തിന്‍റെ വക്കോളം എത്തി തിരിച്ചു വന്നതില്‍ പിന്നെ Kang Yeo-Ri യെ ആത്മാക്കള്‍ വേട്ടയാടുകയാണ് അവളെ സ്വസ്ഥമായി  ജീവിക്കാന്‍ അവര്‍ അനുവദിക്കുന്നേയില്ല അവളോട് അടുക്കുന്ന എല്ലാവരെയും അവര്‍ അപായപെടുതുന്നു. അങ്ങനെ ബന്ധുക്കളില്‍ നിന്നും സുഹ്രത്തുക്കളില്‍ നിന്നും എല്ലാം അകന്ന്‍ ഒറ്റെക്ക് ജീവിക്കുകയാണവള്‍. അങ്ങനയിരിക്കെ തന്‍റെ മാജിക്‌ ഷോ എങ്ങനെ മെച്ചപെടുത്താം എന്നാലോചിച്ചു കൊണ്ടിരുന്ന Jo-Goo വിന്‍റെ മുന്നില്‍ അവള്‍ ചെന്നെത്തുന്നു.

ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു, ഇന്നവള്‍ അവനോടൊത്ത് ജോലി ചെയ്യകയാണ്. ആരോടും അടുക്കാതെയും സംസാരിക്കാതെയും ഏതു നേരവും വിഷാദമുകത്തോടെയുള്ള അവളുടെ പെരുമാറ്റം അവര്‍ക്കെല്ലാം അത്ഭുതമായിരുന്നു. പതുക്കെപ്പതുക്കെ Jo-Goo അവളോട് അടുക്കുന്നു അതോടെ ആത്മാക്കള്‍ അവനേയും വേട്ടയാടാന്‍ തുടങ്ങുന്നു.

ഇവരുടെ ജീവിതത്തില്‍ തുടര്‍ന്നു സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ബാക്കി കഥ.

മറ്റെല്ലാ കൊറിയന്‍ റൊമാന്റിക്‌ കോമഡി ചിത്രങ്ങളെപോലെയും ഈ ചിത്രവും നമ്മളെ ഒരുപാടു ചിരിപ്പിക്കും. The Classic, A Moment to Remember എന്നി ചിത്രങ്ങളിലേത് പോലെ ഈ ചിത്രത്തിലും തന്‍റെ നിഷ്കളങ്കമായ ഭാവപ്രകടങ്ങള്‍ കൊണ്ട് നിറഞ്ഞു നിന്നു. കൂടുതലൊന്നും പറയാനില്ല മൈ സാസി ഗേള്‍ ഒക്കെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ രസിചിരുന്ന്‍ കാണാവുന്ന മറ്റൊരു കൊറിയന്‍ റൊമാന്റിക്‌ കോമഡി.

Saturday, 12 July 2014

32.Blast from the Past

Blast from the Past (1999) : ചിരിക്കാന്‍ ഇതിലും നല്ലൊരു ചിത്രമില്ല.


Genre: Romantic Comedy
Language: English
Director: Hugh Wilson
Writers: Bill Kelly, Bill Kelly
Stars: Brendan Fraser, Alicia Silverstone, Christopher Walken

ജനനം മുതല്‍ നീണ്ട മുപ്പത്തിയഞ്ചു കൊല്ലം ഭുമിക്കടിയില്‍ ജീവിച്ചിട്ട് പുറം ലോകം കണ്ടാല്‍ എന്തായിരിക്കും ഒരു മനുഷ്യന്‍റെ അവസ്ഥ  ? അത്തരത്തില്‍ ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

 1960ലെ ശീതയുദ്ധസമയത്താണ് കഥ തുടങ്ങുന്നത് Calvin Webber വളരെ ബുദ്ധിമാനായ ഒരു ശാസ്ത്രഞ്ജന്‍ ആണ്. അണുബോംബ് ആക്രമത്തെ കുറിച്ചുള്ള അയാളുടെ പരിധിവിട്ട ഭയത്തെ തുടര്‍ന്ന്‍ തന്‍റെ വീടിനടിയില്‍ എല്ലാ സൗകര്യങ്ങളും ഉള്ള  വലിയൊരു ഷെല്‍റ്റര്‍ അയാള്‍ പണിതിരുന്നു. കുബ്യന്‍ മിസൈല്‍ ക്രൈസിസ് തുടങ്ങിയ സമയം തന്‍റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി അയാള്‍ തന്‍റെ ഷെല്‍റ്ററിലേക്ക് മാറുന്നു. ഇതേ സമയത്ത് തന്നെ ഒരു അമേരിക്കന്‍ വിമാനം നിയന്ത്രണം വിട്ടു ഇവരുടെ വീടിനു മുകളില്‍ പതിക്കുന്നു. ഇത് നുക്ക്ക്ലിയര്‍ ആക്രമണം ആണെന്ന് തെറ്റിദ്ധരിച്ച കാല്‍വിന്‍ ഇനിയുള്ള നീണ്ട മുപ്പത്തിയഞ്ചു വര്‍ഷത്തേക്ക് ഷെല്‍റ്ററില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുന്നു.

കാല്‍വിന്റെ ഭാര്യ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കുന്നു അവര്‍ അതിനു ആഡം എന്നു വിളിക്കുന്നു പിന്നീടുള്ള മുപ്പത്തിയഞ്ചു വര്‍ഷം പുറം ലോകം മാറിയതറിയാതെ ആ കുടുംബം ആ ഷെല്‍റ്ററില്‍ തന്നെ ജീവിച്ചു.

ഷെല്‍റ്ററിലെ സാധനങ്ങള്‍ എല്ലാം തീര്‍ന്നു തുടങ്ങിയിരിക്കുന്നു  ആവശ്യമായ സാധനങ്ങള്‍ എല്ലാം വാങ്ങുന്നതിനായി ആഡം തന്‍റെ ജീവിതതിലാധ്യമായി പുറം ലോകത്തേക്ക് വരികയാണ് , ഇനി എന്തായിരിക്കും ഈ ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ സംഭവിക്കുക്ക കണ്ടു തന്നെ അറിയുക.

ജീവിതത്തില്‍ ഇത്രയധികം ചിരിപ്പിച്ച ചിത്രങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. പുറം ലോകത്ത് എത്തിപെടുന്ന ആഡം ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വളരെ രസകരമായി തന്നെ സംവിധായകന്‍ അവതരിപ്പിചിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിക്കാവുന്ന ഒരു നല്ല ചിത്രം. ആഡം ആയി ബ്രെണ്ടന്‍ ഫ്രെസര്‍ നിറഞ്ഞാടുകയായിരുന്നു. 2 മണിക്കൂര്‍ ചിരിച്ചു കളയാന്‍ ഇതിലും നല്ലൊരു ചിത്രമില്ല.  

Tuesday, 8 July 2014

31.1 - Nenokkadine

1 - Nenokkadine (2014) : അടി ഇടി പൊടിക്ക് പേര് കെട്ട തെലുഗുവില്‍ നിന്നും നല്ലൊരു  സൈകൊളജിക്കല്‍ ത്രില്ലെര്‍.


Language: Telugu
Genre: Psychological Thriller
Director: Sukumar
Writers: Jakka Hariprasad, Hari Prasad Jakka, Sukumar
Stars: Mahesh Babu, Kriti Sanon, Nasser

റിലീസ് ചെയ്തപ്പോള്‍ മുതല്‍ വളരെ നല്ല അഭിപ്രായങ്ങള്‍ കേട്ടതിനെ തുടര്‍ന്ന്‍ വളരെയധികം പ്രതീക്ഷയുണ്ടായിരുന്നു ഈ ചിത്രത്തില്‍ പൂര്‍ണമായും ആ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും, ( കാരണം സൈകൊളജിക്കല്‍ ത്രില്ലെര്‍ എന്ന്‍ കേട്ടത് കൊണ്ട് കുറേക്കൂടി ഡാര്‍ക്ക്‌ മൂഡില്‍ ഉള്ള ഒരു ചിത്രമാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്.) ചിത്രം ഞാന്‍ നന്നായി ആസ്വദിച്ചു എന്നു തന്നെ പറയാം.

തന്‍റെ മാതാപിതാക്കളെ കൊന്ന മൂന്ന് പേരെയും താന്‍ കൊന്നു എന്നു പറഞ്ഞു റോക്ക്സ്റ്റാര്‍ ഗൗതം പോലീസില്‍ കീഴടങ്ങുന്നു എന്നാല്‍ അതില്‍ ഒരാളെ ഗൗതം കൊല്ലുന്ന ദൃശ്യം മാധ്യമപ്രവര്‍ത്തക സമീറ പുറത്തു വിട്ടപ്പോള്‍ ഗൗതവും ലോകവും ഒരുപോലെ ഞെട്ടുന്നു. ദ്രിശ്യത്തില്‍ ഗൗതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു വെക്തിയെ അയാള്‍ സ്വയം സങ്കല്‍പ്പിച്ചു കൊല്ലുന്നതാണ് അവര്‍ ആ ദ്രിശ്യത്തില്‍ കണ്ടത്. 

എന്താണ് തനിക്ക് സംഭവിച്ചത് എന്ന്‍ ഗൗതമിന് മനസില്ലാവുന്നതെയില്ല. തന്‍റെ മാതാപിതാക്കളെ മൂന്ന് പേര്‍ ചേര്‍ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബസ്സില്‍ വെച്ച് കൊലപെടുത്തി എന്നയാള്‍ പറയുനുണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ആരും തന്നെ തൈയ്യറാവുന്നില്ല. ഗൗതം ഒരു മനോരോഗിയാണെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു. എന്നാലിതൊന്നും വിശ്വസിക്കാന്‍ ഗൗതം തൈയ്യാറാവുന്നില്ല.

തന്‍റെ മാതാപിതാക്കളുടെ പേരോ നാടോ എന്തിനു രൂപം പോലും അയാളുടെ ഓര്‍മയില്‍ ഇല്ല, ഇപ്പോള്‍ താന്‍ കാണുന്നതും ചിന്തിക്കുന്നതും യാഥാര്‍ത്ഥ്യമൊ അതോ വെറും മിഥ്യയോ എന്നു പോലും അയാള്‍ക്കറിയില്ല എങ്കിലും തന്‍റെ ഭൂതകാലത്തെ അന്വേഷിച്ചുള്ള യാത്രെക്ക് ഒരുങ്ങുകയാണ് ഗൗതം അവനു കൂട്ടായി സമീറയും ഉണ്ട്.

തുടര്‍ന്ന്‍ ഗൗതത്തിന്‍റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.

വളരെ മികച്ച ഒരു സൈകൊളജിക്കല്‍ ത്രില്ലെര്‍ തന്നെയാണ് ഈ ചിത്രം. തെലുഗു ഇന്ഡസ്ട്ട്രിയില്‍ നിന്നും ഇതുപോലൊരു ചിത്രം ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല. തെലുഗു പ്രേക്ഷകര്‍ക്ക് വേണ്ടി ആണെങ്കിലും സംവിധായകന്‍ സുകുമാര്‍ ഇത്തരം ഒരു ചിത്രത്തില്‍ ഇത്രയതികം ഗാനങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്നില്ല. ചിത്രത്തിന്‍റെ സുഖം നശിപ്പിക്കാന്‍ ഉപകരിച്ചു എന്നല്ലാതെ ശരാശരി നിലവാരം പോലും ദേവി ശ്രീ പ്രസാദിന്‍റെ ഗാനങ്ങള്‍ പുലര്‍ത്തിയില്ല എന്നാല്‍ പശ്ചാത്തല സംഗീതം വളരെ നന്നായിരുന്നു ചിത്രത്തിന്‍റെ  അവസ്ഥക്ക് നന്നായി യോജിച്ചു.

സുകുമാറിന്റെ സംവിധാനം നന്നായിട്ടുണ്ട്, എങ്കിലും നേരത്തെ പറഞ്ഞ പോലെ ഗാനങ്ങളുടെ കാര്യത്തിലും അത് പോലെ തെലുഗു ആരാധകര്‍ക്കായി ഒരുക്കിയ ചില രംഗങ്ങളും കൂടെ ഒഴിവാക്കിയിരുനെങ്കില്‍ ചിത്രം കുറേക്കൂടി ഉയരത്തില്‍ എത്തിയേനെ എന്നാല്‍ ഒരു കാര്യം ചിന്തികുമ്പോള്‍ അദ്ധേഹത്തെ കുറ്റം പറയാനും കഴിയില്ല തെലുഗു ആരാധകര്‍ക്ക് ആവശ്യമായ ചേരുവകകള്‍ കൂട്ടി ചേര്‍ത്ത് ഒരുക്കിയിട്ടും ഈ ചിത്രം അവര്‍ സ്വീകരിച്ചില്ലെങ്കില്‍ അതു കൂടെ ഇല്ലതിരുന്നാലുള്ള അവസ്ഥ പറയേണ്ടതിലല്ലോ ? 

എപ്പോഴത്തെയും പോലെ തന്‍റെ റോളില്‍ മഹേഷ്‌ തിളങ്ങി എന്നാല്‍ നായിക കൃതി മേനി പ്രദര്‍ശനത്തിനു കൊള്ളാമെന്നല്ലാതെ അഭിനയത്തിന്‍റെ കാര്യത്തില്‍ ഇനിയും ഉയരാനുണ്ട്.

മഹേഷ്‌ ബാബുവിന്‍റെ ഞാന്‍ ഇഷ്ടപെടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി ഈ ചിത്രവും ഉണ്ടാകും.

Monday, 7 July 2014

30.Mar Adentro

Mar Adentro - The Sea Inside (2004) : കാണാതെ പോവരുത് ഈ മനോഹര ചിത്രം.


Language: Spanish
Genre: Biograpgy
Director: Alejandro Amenábar
Writers: Alejandro Amenábar, Mateo Gil
Stars: Javier Bardem, Belén Rueda, Lola Dueñas

ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മനുഷ്യരുടെ കഥകള്‍ നാം ഒരുപാട് കേട്ടിടുണ്ട് എന്നാല്‍ അന്തസ്സോടെ മരിക്കാന്‍ വേണ്ടി പോരാടിയ മനുഷ്യന്‍റെ കഥ നാം കെട്ടു കാണില്ല. അത്തരത്തിലൊരു കഥയാണ് ഈ ചിത്രം പറയുന്നത്.

ഒരു  ഡൈവിംഗ് അപകടത്തെ തുടര്‍ന്ന്‍ ഇരു കൈകാലുകളുടെയും ചലന ശേഷി നഷ്ട്പെട്ട് തുടര്‍ന്നുള്ള ഇരുപത്തിയെട്ട് വര്‍ഷം പ്രതാപത്തോടെ മരിക്കാനുള്ള അനുമതിക്കായി നിയമത്തോട് പോരാടിയ സ്പാനിഷ്‌ വംശജനായ  Ramón Sampedro  ജീവിതകഥയാണ് ചിത്രം പറയുന്നത്.

ജൂലിയ, റോസ് എന്നി സ്ത്രികളോടുള്ള റെമോണിന്‍റെ അടുപ്പത്തിലൂടെയാണ് പ്രധാനമായും ചിത്രം കടന്നു പോവുന്നത്.റെമോണിന്‍റെ വക്കീല്‍ ആയ ജൂലിയ അവന്‍റെ ആഗ്രഹത്തിനൊപ്പം നില്‍കുമ്പോള്‍, വെറുമൊരു സാദാരണ പെണ്‍കുട്ടിയായ റോസ് റെമോണിനെ അവന്‍റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആണ് ശ്രമിക്കുന്നത്.  അവന്‍റെ സ്നേഹത്തിലുടെ ജീവിതത്തില്‍ ഒരിക്കലും സാധിക്കില്ല എന്നവര്‍ കരുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് പ്രചോദനം ലഭികുകയാണ്. സ്വയം മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കണ്ടുമുട്ടിയ എല്ലാവരിലും ജീവിതത്തിന്‍റെ അര്‍ത്ഥവും മൂല്യവും എല്ലാം അവന്‍ പകര്‍ന്നു നല്‍കി. സ്വയം ചലിക്കുവാന്‍ സാധിക്കില്ലെങ്കിലും മറ്റുള്ളവരെ ചലിപ്പിക്കാനുള്ള ഒരപൂര്‍വ ശക്തി അവനുണ്ടായിരുന്നു.

മരണത്തെ വരിക്കാന്‍ റെമോണ് ആഗ്രഹികുമ്പോള്‍ തകര്‍ന്ന്‍ നില്‍ക്കുന്നത് അവന്‍റെ കുടുംബമാണ്, അമ്മയുടെ മരണ ശേഷം അവന്‍റെ കാര്യങ്ങളെല്ലാം നോക്കുന്ന അവന്‍റെ ജ്യേഷ്ഠഭാര്യ ഒരുമകനെ പോലെയാണ് അവര്‍ അവനെ സ്നേഹിക്കുന്നത്, താന്‍ ജീവിച്ചിരികുമ്പോള്‍ തന്‍റെ കുടുംബത്തില്‍ ആരും മരിക്കരുത് എനാഗ്രഹിക്കുന്ന അവന്‍റെ ജ്യേഷ്ടന്‍, മകന്‍റെ അവസ്ഥ കണ്ടു നിസഹായനായി നില്‍ക്കുന്ന റെമോണിന്റെ അച്ഛന്‍ അങ്ങനെ അവനെ സ്നേഹിക്കുന്ന ഒരുപ്പാട്‌ ആളുകള്‍ അവനു ചുറ്റും ഉണ്ട് എങ്കിലും മരിക്കാന്‍ തന്നെയാണ് അവന്‍ ആഗ്രഹിക്കുന്നത്.

മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണിത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത് എന്നറിയുമ്പോള്‍ ഇതിനോടുള്ള അടുപ്പം കുറേക്കൂടി കൂടുന്നു.

 ജീവിക്കാന്‍ മാത്രമല്ല മരിക്കാനും ആഗ്രഹിക്കുന്ന മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്നു ഈ ചിത്രം നമ്മോട് പറയുന്നു. പല കാരണങ്ങളാലും സ്വന്തം ബന്ധുക്കളെ ഉപേക്ഷിച്ചു പോകുന്ന ധാരാളം മനുഷ്യരെ നാം കണ്ടിട്ടുണ്ട്, ചിലര്‍ രോഗിയായ ബന്ധുവിനെ സുസ്രൂഷിക്കുനത് ഒരു ബാധ്യതയായി തന്നെ കാണുന്നു എന്നാല്‍ ഇവിടെ റെമോണിന്റെ കുടുംബം മുഴുവനും അവനെ വളരെയധികം സ്നേഹിക്കുകയാണ് അവരുടെ സുഖത്തെക്കാള്‍ അവന്‍റെ സുഖത്തിനും സന്തോഷത്തിനും അവര്‍ പ്രാധാന്യം നല്‍കുന്നു.

സംവിധായകന്‍ Alejandro Amenábar എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. റെമോണ് ആയി നമുക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു Javier Bardem. ചില സീനുകളില്‍ നാം സ്വയം ചിന്തിച്ചു പോകും എന്തിനാണ് ഇയാള്‍ക്ക് ഇങ്ങനെ ഒരു വിധി നല്‍കിയതെന്ന് അത്ര മനോഹരമയിരുന്നു അദ്ദേഹത്തിന്റെ അഭിനയം. അതുപോലെ ഇതിലെ ഓരോ കഥാപാത്രത്തെ അവതരിപ്പിച്ച ഓരോരുത്തരും വളരെ മികച്ച പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ച വെച്ചത് എന്നു നിസംശയം പറയാം.

Saturday, 5 July 2014

29.The Breakfast Club

The Breakfast Club (1985) : ഇനിമുതല്‍ ഞാന്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന കമിംഗ് ഓഫ് എജ് മൂവി.

Language: English
Genre: Coming Of Age
Director: John Hughes
Writer: John Hughes
Stars: Paul Gleason, Anthony Michael Hall, Judd Nelson, Molly Ringwald, Ally Sheedy

നമ്മുടെ ഒക്കെ വളര്‍ച്ചയുടെ സുപ്രധാനമായ ഒരു കാലഖട്ടമാണല്ലോ കൗമാരകാലം, നേര്‍വഴിക്ക് നയിചില്ലെങ്കില്‍ നാം വഴിതെറ്റി പോകും എന്നു മാതാപിതാക്കളും അദ്ധ്യാപകരും ഒരുപോലെ കരുതുന്ന കാലം. അതുകൊണ്ട് തന്നെ ഈ പ്രായത്തിലെ കുട്ടികളെ ആസ്പതമാക്കി ഒരുപാട് ചിത്രങ്ങള്‍ വന്നിട്ടുണ്ട്, അവയെല്ലാം നാം കമിംഗ് ഓഫ് എജ് മൂവിസ് എന്ന പേരില്‍ വിളിച്ചു. അതിലെല്ലാം കൂടുതലായും കാണുന്നത് ഒരേ ഇതിവൃത്തം തന്നെയാവും ആദ്യം വഴി തെറ്റി നടക്കുന്നു പിന്നീടു നേര്‍വഴിക്ക് വന്നു അല്ലൊരു ജീവിതം നയിക്കുന്നു എന്നാല്‍ ഈ ചിത്രം അവയില്‍ നിന്നും വെത്യസ്തമാണ് ഒരു ദിവസം മുഴുവന്‍ ഒരുമിച്ചു ചിലവഴിക്കേണ്ടി വന്ന അഞ്ചു കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.

Brian, Andrew, Allison, Claire, John. പരസ്പരം യാതൊരുവിധ സാമ്യതകളും ഇല്ലാത്ത അഞ്ചു ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍, ഒരു ശനിയാഴ്ച  മുഴുവനും സ്കൂള്‍ ലൈബ്രറിയില്‍ detention (ദുര്‍ഗ്ഗുണപരിഹാര പാഠശാല എന്നും പറയാം)  ചിലവിടേണ്ടി വരുന്നു. രാവിലെ ഏഴുമണിക്ക് അവിടെ വെച്ച് അവര്‍ക്ക് പരസ്പരം പങ്കുവയ്ക്കാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാല്‍ വൈകുനേരം നാലുമണിയോടെ അവര്‍ തങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം കൈമാറി ഉറ്റ സുഹൃത്തുക്കള്‍ ആയി തീര്‍ന്നിരുന്നു. പുറം ലോകത്തിന് അവര്‍ ഒരു ബുദ്ധിമാനും, ഒരു കായികാഭ്യാസിയും, ഒരു ഗുണവുമില്ലാത്തവളും, ഒരു രാജകുമാരിയും, ഒരു ക്രിമിനലും ഒക്കെ ആണ് എന്നാല്‍ പരസ്പരം അവര്‍ എപ്പോഴും ബ്രേക്ക്‌ഫാസ്റ്റ് ക്ലബ്‌ ആയിരിക്കും.

എല്ലാവരും പറയാറുണ്ട് കൌമാരകാലത്തില്‍ മാതാപിതാക്കളും അദ്ധ്യാപകരും പറയുന്നതൊന്നും നമുക്ക് മനസിലാവില്ല എന്നു, അവരെ നാം മനസിലാക്കുന്നില്ല എന്നു, എന്നാല്‍ ഇവരെല്ലാം നമ്മളെ മനസിലാക്കുനുണ്ടോ ? അതോ അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മിലേക്ക്‌ അടിചേല്‍പ്പികുകയാണോ അവര്‍ ചെയ്യുന്നത് ? യഥാര്‍ത്ഥത്തില്‍ ആര് ആരെയാണ് മനസിലാകാതെ പോകുന്നത് ? ആരാണ് ശെരി ? ഇതിനെ കുറിച്ചെല്ലാം ഈ ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്. അദ്ധ്യാപകര്‍ പറയുന്നത് എല്ലാം ശെരിയാണോ , നമ്മുടെ സ്കൂള്‍ ജീവിതത്തില്‍ നാം തന്നെ കണ്ടിരിക്കാം നമ്മുടെ അദ്ധ്യാപകരെക്കാളും നമ്മേ പഠിപ്പിക്കാന്‍ അര്‍ഹതയുള്ള അവിടുത്തെ താഴ്ന്ന ശ്രേണിയിലെ ജോലിക്കാരില്‍ ഒരാളെ, അങ്ങനെയൊരാളെ ഈ ചിത്രത്തില്‍ നമുക്ക് കാണാം.

ഈ ചിത്രം ഇറങ്ങിയത്‌ എണ്‍പതുകളില്‍ ആണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല കാരണം ഇതിലെ ഓരോ കഥാപാത്രത്തെയും അത് വിദ്യാര്‍ഥികള്‍ ആയാലും അദ്ധ്യാപകര്‍ ആയാലും മാതാപിതാക്കള്‍ ആയാലും ഇവരെയെല്ലാം ഇന്നത്തെ നമ്മുടെ സമൂഹത്തിലും നമുക്ക് കാണാന്‍ സാധിക്കും.

ചിത്രത്തിന്‍റെ തുടക്കത്തില്‍ കാണുന്നവരല്ല ചിത്രം അവസാനിക്കുമ്പോള്‍ നാം കാണുന്ന കഥാപാത്രങ്ങള്‍ ഓരോരുത്തരും വളരെയധികം മാറിയിരിക്കുന്നു ആ മാറ്റങ്ങളൊക്കെ വളരെ നന്നായി തന്നെ സംവിധായകന്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന്‍റെ കാര്യത്തില്‍ എല്ലാവരും നന്നായിരുന്നു എങ്കിലും ഒരുപടി മുന്നില്‍ നിന്നത് ജോണിനെ അവതരിപ്പിച്ച Judd Nelson ആയിരുന്നു.

ഈ ചിത്രം കാണുന്നതിനു മുന്‍പ് വരെ ഏറ്റവും ഇഷ്ടപെട്ട കമിംഗ് ഓഫ് എജ് മൂവി ഏതെന്ന്‍ ചോദിച്ചാല്‍ എന്‍റെ ഉത്തരം  The Perks of Being a Wallflower എന്നായിരുന്നു എന്നാല്‍ ഇനിമുതല്‍ അത് The Breakfast Club ആയിരിക്കും. |

28.Requiem for a Dream

Requiem for a Dream (2000) : അടുത്തൊന്നും ഇതുപോലെ ഹാങ്ങ്‌ ഓവര്‍ ഉണ്ടാക്കിയ ഒരു ചിത്രമില്ല.


Language: English
Genre; Psychological Drama
Director: Darren Aronofsky
Writers: Hubert Selby Jr, Hubert Selby Jr
Stars: Ellen Burstyn, Jared Leto, Jennifer Connelly

മയക്കുമരുന്ന് നമ്മുടെ ശരീരത്തെയും മനസ്സിനെയും എന്തിനു ആത്മാവിനെപ്പോലും തകര്‍ക്കാന്‍ കഴിവുള്ളവയാണ്‌. ഒരിക്കല്‍ അതിനു അടിമപ്പെട്ടുപോയാല്‍ പിന്നെ ഒരു തിരിച്ചു വരവ് അസാധ്യമാണ്. മയക്കുമരുന്നിനു അടിമപെട്ട നാല് മനുഷ്യര്‍, തകര്‍ന്ന്‍ പോയ അവരുടെ സ്വപ്‌നങ്ങള്‍. നിയന്ത്രണംവിട്ട് പുളയുന്ന നാലു ജീവനുകളെയാണ് നാം കാണുന്നത്. മയക്കുമരുന്നിനു അടിമപ്പെട്ടവര്‍ എത്തിച്ചേരുന്ന ഏറ്റവും ഭീകരവും വികൃതവുമായ അവസ്ഥക്കാണ്‌ നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്.

രണ്ടു തവണ ആയിട്ടാണ് ഞാന്‍ ഈ ചിത്രം കണ്ടു തീര്‍ത്തത് ആദ്യം 1 മണിക്കൂര്‍ കണ്ടു കഴിഞ്ഞപ്പോഴേക്കും ശെരിക്കും മടുത്തുപോയി എന്നു തന്നെ പറയാം അത്ര അസ്വസ്ഥമാരുന്നു ചിത്രം അവതരിപ്പിച്ച രീതി പിന്നീടു മറ്റൊരു ചിത്രം കണ്ടാണ്‌ ആ ക്ഷീണം മാറ്റിയത്. ബാക്കി നാല്‍പ്പതു മിനുട്ട് പിന്നീടു കണ്ടു തീര്‍ത്തു. കഥാഗതി വളരെ ലളിലതമാണ് നാലു മനുഷ്യര്‍ മയക്കുമരുന്നിനു അടിമയാവുന്നു അത് അവരെ എവിടെ കൊണ്ടെത്തിക്കുന്നു എന്നു കാണിക്കുന്നു എന്നാല്‍ അത് അവതരിപ്പിച്ച രീതി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. അടിമപ്പെട്ടതിനു ശേഷമുള്ള ഓരോരുത്തരുടെയും മതിഭ്രമവും വിഭ്രാന്തിയുമൊക്കെ നമ്മളെയും അസ്വസ്ഥമാക്കും എന്നത് തീര്‍ച്ച.

Darren Aronofsky യുടെ സംവിധാനം ഏറെ പ്രശംസ അര്‍ഹിക്കുനുണ്ട്, സ്പ്ളിറ്റ് സ്ക്രീന്‍ ഉപയോഗിച്ചതൊക്കെ വളരെ നന്നായിരിക്കുന്നു.അഭിനയത്തിന്‍റെ കാര്യത്തില്‍, Ellen Burstyn, Jared Leto, Jennifer Connelly, Marlon Wayans. എല്ലാവരും ഒന്നിനൊന്ന്‍ മികച്ചുനില്‍ക്കുന്നുണ്ടായിരുന്നു എങ്കിലും എടുത്ത് പറയേണ്ടത് Ellen Burstyn യുടെ പ്രകടനം തന്നെയാണ് , മികച്ച അഭിനയത്രിക്കുള്ള ഓസ്കാര്‍ അവാര്‍ഡിനും അവര്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.

എല്ലാവര്‍ക്കും ഈ ചിത്രം ഉള്‍കൊള്ളാന്‍ ആകണമെന്നില്ല എന്നാല്‍ കഴിയുമെങ്കില്‍ ഒരു തവണ ഒന്ന് കണ്ടു നോക്കു, അപ്പോള്‍ അറിയാം ഇതു നല്‍കുന്ന പ്രതീതി.

27.Love Me If You Dare

Love Me If You Dare (2003) : വെത്യസ്തമായ ഒരു പ്രണയകഥ.



Language: Spanish
Genre: Romance
Director: Yann Samuell
Writer: Yann Samuell
Stars: Guillaume Canet, Marion Cotillard, Thibault

ബംഗ്ലൂര്‍ ഡെയ്സിന്‍റെ ആദ്യ പകുതി ഈ ചിത്രത്തിന്‍റെ കോപ്പി ആണെന്ന് പലരും പറഞ്ഞു കേട്ടതിനെ തുടര്‍ന്നാണ് ഞാന്‍ ഈ ചിത്രം കാണാന്‍ തീരുമാനിച്ചത്, കണ്ടു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി ഇത് പറഞ്ഞവരൊന്നും ഈ ചിത്രം കണ്ടിട്ടേയില്ല എന്നു. ബംഗ്ലൂര്‍ ഡെയ്സുമായി സാമ്യപെടുതാവുന്ന ഒന്നും തന്നെ, അത് കഥാഗതി ആയാലും ഒരു ചെറിയ സീന്‍ ആയാലും ഒന്നും തന്നെ ഞാന്‍ ഈ ചിത്രത്തില്‍ കണ്ടില്ല.

ചെറുപ്രായത്തില്‍ തുടങ്ങി വെച്ച ഒരു കളി പരസ്പരം എന്തെങ്കിലും ചെയ്യാന്‍ മറ്റെയാളെ പ്രേരിപ്പിക്കുക അതില്‍ വിജയിച്ചാല്‍ അയാള്‍ക്ക് മ്യൂസിക്‌ ബോക്സ്‌ കൈമാറും പിന്നെ അടുത്ത ആളുടെ ഊഴമാണ് ഇതിങ്ങനെ തുടര്‍ന്ന്‍ കൊണ്ടേയിരിക്കും എന്നാല്‍ കുട്ടികള്‍ വളര്‍ന്നു യവ്വനത്തിലെത്തി നില്‍കുമ്പോള്‍ അവരുടെ കുട്ടികളി വളരെ അപകടം പിടിച്ച ഒരു കളി ആയി മാറിയിരിക്കുന്നു അതവരുടെ ജീവിതത്തെ ഏതൊക്കെ രീതിയിലാണ് ബാധിക്കുന്നത് എന്നാണ് ചിത്രം പറയുന്നത്.

ബാല്യത്തിലെയും പിന്നീടു കൌമാരത്തിലും ഇവര്‍ കാട്ടികൂട്ടുന്ന കുസൃതികള്‍ നന്നായി ചിരിപ്പിച്ചു എന്നാല്‍ മുതിര്‍ന്ന്‍ കഴിഞ്ഞു ഇവര്‍ കാട്ടികൂട്ടുന്ന കാര്യങ്ങള്‍ പൂര്‍ണമായും ഉള്‍കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല.

ഒരുപരിധിവരെ ഞാന്‍ ഈ ചിത്രം ശെരിക്കും ആസ്വദിച്ചു എന്നു തന്നെ പറയാം. നിഷ്കളങ്കതയും ദയവില്ലാത്ത അതിക്രൂരതയുടെയും മിശ്രണമാണ് ചിത്രം. പ്രണയത്തിനു കണ്ണും മൂക്കും ഇല്ല എന്നല്ലേ പഴമക്കാര്‍ പറയുന്നത് ഈ ചിത്രം കണ്ടാല്‍ അത് സത്യമാണെന്ന് ആര്‍ക്കും തോന്നി പോകും. നേരത്തെ പറഞ്ഞ പോലെ എല്ലാവര്‍ക്കും ഈ ചിത്രം ഇഷ്ടമാവണമെന്നില്ല, അതറിയണമെങ്കില്‍ ഒരുതവണ ചിത്രം ഒന്ന് കണ്ടു നോക്കു.