Saturday, 21 March 2015

102.100 Days Of Love

100 Days Of Love (2015) : A Sweet Romantic Movie.


Language: Malayalam
Genre: Romance
Director: Jenuse Mohammed
Writer: Jenuse Mohemmed
Stars: Nithya Menon, Sekhar Menon, Dulquer Salmaan

പ്രണയ ചിത്രങ്ങള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ് അത് കൊണ്ട് തന്നെയാണ് നാവാഗതനായ ജെനൂസ് അണിയിച്ചൊരുക്കി,  ഉസ്താദ്‌ ഹോട്ടലിനു ശേഷം ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും താരജോഡികളായി എത്തിയ 100 ഡേയ്സ് ഓഫ് ലവ്  ആദ്യ ദിനം തന്നെ കാണാന്‍ തീരുമാനിച്ചത്... 

തന്‍റെ ഉറ്റ സുഹ്രത്തായ ഉമ്മറിനൊപ്പം ബാംഗ്ലൂര്‍ നഗരത്തില്‍ തീര്‍ത്തും അലസമായൊരു ജീവിതം നയിക്കുന്ന  B K N  എന്ന് അറിയപ്പെടുന്ന ബാലന്‍ എന്ന യുവാവിന്‍റെ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് അവള്‍ കടന്നു വന്നത്... ലക്ഷ്യ ബോധമില്ലാതെ അലസമായി നിന്നിരുന്ന അവന്‍റെ ജീവിതത്തിനു പുതിയൊരു മുഖം തന്നെ അവള്‍ സമ്മാനിച്ചു...

തന്‍റെ പ്രണയിനിയെ തേടിയുള്ള ബാലന്റെയും സുഹ്രത്ത്‌ ഉമ്മറിന്റെയും  യാത്രയുടെ  വളരെ രസകരമായ നിമിഷങ്ങളിലൂടെ ആദ്യ പകുതി വളരെ പെട്ടന്ന്‍ തന്നെ കടന്നുപോകുന്നു...

പിന്നീടു എത്തിയ രണ്ടാം പകുതി ബാലന്റെയും അവന്‍റെ പ്രണയിനിയുടെയും ഇണക്കങ്ങളെയും പിണക്കങ്ങളെയും, അവരുടെ സൗഹ്രദത്തിന്റെയും കഥ   പുതുമയാര്‍ന്ന അവതരണത്തിലൂടെ പറഞ്ഞുകൊണ്ട് ചിത്രം മുന്നേറുന്നു...

പ്രണയം അന്നും ഇന്നും എന്നും പൈങ്കിളിയാണ് അത് എത്ര മനോഹരമായി സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രണയ ചിത്രങ്ങളുടെ വിജയം ഒളിഞ്ഞിരിക്കുന്നത്... ഈ കാര്യത്തില്‍ നൂറു ശതമാനം വിജയിക്കാന്‍  സംവിധയാകനായ ജെനൂസിനു സാധിച്ചിട്ടുണ്ട്... പ്രണയത്തിനൊപ്പം വളരെ നല്ലൊരു സൗഹൃദത്തിന്റെയും കഥ പറയാന്‍ ചിത്രത്തിന്‍റെ തിരകഥാകൃത്തു കൂടിയായ ജെനൂസിനു സാധിച്ചിട്ടുണ്ട് അതുപോലെ യുവ തലമുറയുടെ സോഷ്യല്‍ മീഡിയ അടിമത്തത്തെക്കുറിച്ചും ചിത്രം പ്രതിപാതിക്കുന്നുണ്ട്... കഥാപാത്രങ്ങളുടെ രസകരമായ നാമത്തില്‍ തുടങ്ങി ചിത്രത്തിന്‍റെ എല്ലാ മേഘലകളിലും പുതുമ കൊണ്ടുവരാന്‍ ജേനൂസിനു സാധിച്ചിരിക്കുന്നു...

M.R.വിബിന്‍ , സുഹൈല്‍ ഇബ്രാഹിം എന്നിവരുടെ സംഭാഷണവും, പ്രതീഷ് വര്‍മയുടെ മനോഹരമായ ഫ്രെയ്മുകളും, ബിജിപാലിന്‍റെ  പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ വിജയത്തില്‍ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്...

ഗോവിന്ദ്‌ മേനോന്‍ ഒരുക്കിയ ഗാന്നങ്ങളില്‍ ഹൃദയത്തിന്‍ നിറമായി, പ്രണയത്തിന്‍ ധളമായി എന്ന ഗാനം വളരെ മനോഹരമായിരുന്നു ഈ ഗാനം വളരെയധികം ഭംഗിയായി തന്നെ ദ്രിശ്യവല്‍ക്കരികയും ചെയ്തിട്ടുണ്ട്... മറ്റ് ഗാനങ്ങള്‍ എല്ലാം തന്നെ ശരാശരിയില്‍ ഒതുങ്ങി...

ദുല്‍ഖറും നിത്യയും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മനോഹരമാക്കിയിട്ടുണ്ട് ഇവര്‍ ഒന്നിക്കുന്ന മണിരത്നം ചിത്രമായ്‌ ഓക്കേ കണ്മണി എന്ന ചിത്രത്തിലുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ് ഈ ചിത്രത്തിലെ ഇരുവരുടെയും പ്രകടനം...

എന്നാല്‍ ചിത്രത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് ഉമ്മറിനെ അവതരിപ്പിച്ച ശേഖര്‍ മേനോന്‍റെ പ്രകടനമായിരുന്നു ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ പ്രകടനം തന്നെ കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്...

രാഹുല്‍ മാധവ്,ജേക്കബ്‌ ഗ്രിഗറി, പ്രവീണ, അഭിരാമി എന്നിവരും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി വിനീതിന്‍റെ അച്ഛന്‍ വേഷം പുതുമ നല്‍കി എങ്കിലും അദ്ദേഹത്തെ ഇപ്പോഴും അത്തരം റോളുകളില്‍ സങ്കല്‍പ്പിക്കാന്‍ തോന്നുന്നില്ല...

ചുരുക്കത്തില്‍ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു നല്ല പ്രണയ ചിത്രം തന്നെയാണ് 100 ഡേയ്സ് ഓഫ് ലവ്...

Saturday, 14 March 2015

101.Nh10

Nh10 (2015) : Will take your breath away...


Language: Hindi
Genre: Crime Thriller
Director: Navdeep Singh
Writer: Sudip Sharma
Stars: Neil Bhoopalam, Ravi Jhankal, Darshan Kumaar

തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ഒന്നടഘം ആകാംഷയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന  കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അത്തരം ചിത്രങ്ങള്‍ നമ്മുടെ ഇന്ത്യന്‍ സിനിമയില്‍ ഒന്ന്‍ വന്നിരുന്നെങ്കിലെന്ന്‍ എന്നാല്‍ കഴിഞ്ഞ ദിവസം തികച്ചും അപ്രതീക്ഷിതമായി കാണാനിടയായ NH10 എന്ന ബോളിവുഡ് ചിത്രംഎന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു, ഒരു Edge Of Your Seat Thriller എന്ന്‍ നിസംശയം നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്...

അര്‍ജുനും  ഭാര്യ മീരയും Gurgaonlല്‍ സന്തോഷകരമായ ഒരു ജീവിതം നയിച്ചുവരികയാണ്‌... ഒരു ദിവസം രാത്രി ഏറെ വൈകി ഒരു പാര്‍ട്ടിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ മീര അപരിചിതരായ കുറച്ചുപേരാല്‍ ആക്രമിക്കപ്പെടുന്നു അവരില്‍ നിന്നും രക്ഷപ്പെടാന്‍ മീരയ്ക്ക് സാധിച്ചുവെങ്കിലും മാനസികമായി ആ സംഭവം അവളെ തളര്‍ത്തുകയുണ്ടായി... അപകടസമയത്ത് മീരയ്ക്കൊപ്പം ഉണ്ടാവാന്‍ സാധിക്കാത്തതില്‍ സ്വയം കുറ്റപ്പെടുത്തുന്ന അര്‍ജുന്‍ അതിനു പകരമായി മീരയേം കൂട്ടി ഒരു യാത്ര പോകാന്‍ തീരുമാനിക്കുന്നു എന്നാല്‍ അവരറിഞ്ഞില്ല ആ യാത്ര അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കളയുമെന്ന്...

തുടര്‍ന്ന്‍ മീരയുടെയും അര്‍ജുന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന തികച്ചും അപ്രതീക്ഷിത സംഭവത്തിലൂടെയും ആ സംഭവം അവരുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റി മറിക്കുന്നത് എന്നുമാണ് പിന്നീടുള്ള ചിത്രം പറയുന്നത്...

തുടക്കം മുതല്‍ ഉദ്വെഗജനകമായ സന്ദര്‍ഭങ്ങളിളുടെ കടന്ന്‍ പോകുന്ന ചിത്രം ഉടനീളം  പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു... വളരെ ചെറിയൊരു കഥ അതിന്‍റെ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ മുഴുവന്‍ വിസ്മയിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രം... 

അനുഷ്ക ശര്‍മ്മ ചിത്രത്തിന്‍റെ നട്ടെല്ല് എന്ന്‍ പറയുന്നത് ഇവരുടെ അസാധ്യ പ്രകടനമാണ് പ്രണയം, ഭയം, ദുഖം, രോക്ഷം, തുടങ്ങിയ  ഭാവങ്ങള്‍ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോവാതെ അവര്‍ സ്ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടന്നങ്ങളില്‍ ഒന്നാണ് അവര്‍ കാഴ്ചവെച്ചത്... ചിത്രത്തിന്‍റെ അവസാന രംഗങ്ങളിലെ അനുഷ്കയുടെ ഭാവപ്രകടന്നങ്ങള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു... ഫാന്‍റം ഫിലിംസിനൊപ്പം ചേര്‍ന്ന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും അനുഷ്ക പങ്കാളി ആയിട്ടുണ്ട്...

പൂര്‍ണമായും യഥാര്‍ത്ഥനിരൂപിതമായാണ് സംവിധയാകനായ Navdeep Singh ഈ ചിത്രം അണിയിചൊരുക്കിയിട്ടുള്ളത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിതെന്ന്‍ വിശ്വസിക്കാനെ സാധിക്കുന്നില്ല ഓരോ രംഗവും അത്രമാത്രം മികവുറ്റതായിരുന്നു വരും കാലങ്ങളില്‍ ഇദ്ദേഹത്തില്‍ നിന്നും മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്‌...

Arvind Kannabiran ഛായാഗ്രഹണ മികവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല അത്ര മനോഹരമായിട്ടാണ് അദ്ദേഹം ചിത്രത്തിലെ ഓരോ രംഗവും തന്‍റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്... ഓരോ ഫ്രെമും വളരെ നാച്ചുറല്‍ ആയി നമുക്ക് അനുഭവപ്പെടുന്നു...

മറ്റൊന്ന്‍ Devobrat Chaliha യുടേം സംഘത്തിന്റെയും ശബ്ത മിശ്രണമാണ്  ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂടുതല്‍ അടുപ്പിക്കുന്നതില്‍ വളരെ വലിയൊരു പങ്ക് തന്നെ അത് വഹിച്ചിട്ടുണ്ട് എന്ന്‍ നമുക്ക് പറയാന്‍ സാധിക്കുനതാണ്...

Sanjeev-Darshan, Bann Chakraborty, Abhirup Chand, Ayush Shrestha, Savera Mehta and Samira Koppikar എന്നിവരുടെ സംഗീതവും വളരെയധികം മികവു പുലര്‍ത്തന്നതായുരുന്നു...

എല്ലാ അര്‍ത്ഥത്തിലും വളരെ മികച്ചൊരു ത്രില്ലര്‍ ചിത്രമാണ് NH10 കാണാത്തവര്‍ എത്രയുംവേഗം തിയറ്ററില്‍ നിന്നും തന്നെ ഈ ചിത്രം കാണാന്‍ ശ്രമിക്കുക...

Wednesday, 25 February 2015

100.As One

As One "Ko-ri-a" (original title)  (2012) : A must watch Korean sports drama that based on real incidents.


Language: Korean
Genre: Drama | Sport
Director: Hyeon-seong Moon
Writers: Yeong-ah Yoo (screenplay), Seong-hwi Kwon (screenplay)
Stars: Ji-won Ha, Doona Bae, Ye-ri Han

കൊറിയ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രണ്ടായി വിഭജ്ജിക്കപ്പെട്ട് ഇന്നും ശത്രുക്കളായി കഴിയുന്ന രാജ്യമാണ് എന്നാല്‍ ചരിത്രത്തില്‍ ഒരിക്കല്‍ നോര്‍ത്ത് കൊറിയയും, സൌത്ത് കൊറിയയും ഒന്നാവുകയുണ്ടായി 1991ല്‍ ജപ്പാനില്‍ നടന്ന ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആയിരുന്നു ഈ അത്ഭുതം സംഭവിച്ചത്...  ആ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍  2012ല്‍ Moon Hyun-sung അണിയിചൊരുക്കിയ സൌത്ത് കൊറിയന്‍ ചിത്രമാണ് As One...

1987 നവംബര്‍ 29ന് രണ്ട് നോര്‍ത്ത് കൊറിയന്‍ ഗവണ്മെന്റ് ഏജന്റ്സ് ഇറാക്കില്‍ നിന്നും സൌത്ത് കൊറിയയിലേക്ക് യാത്ര തിരിച്ച Korean Air Flight 858നെ  ബോംബ്‌ വെച്ച് തകര്‍ക്കുകയുണ്ടായി, 1988ല്‍ നടക്കാനിരിക്കുന്ന സിയോള്‍ ഒളിമ്പിക്സില്‍ ടീമുകള്‍ മത്സരിക്കാതിരിക്കാനാണ് നോര്‍ത്ത് കൊറിയ ഇങ്ങനെയൊരു ക്രൂര കൃത്യം നടത്തിയതെന്ന് പിന്നീടു കണ്ടെത്തുകയുണ്ടായി...  തുടര്‍ന്ന്‍ ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ തമ്മിലുണ്ടായ സമ്മേളനത്തില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ ഭീതിയും മറ്റും അകറ്റുന്നതിനായി ഇരു രാജ്യങ്ങളിലെയും കായിക ടീമുകളെ ഒരുമിപ്പിക്കാന്‍ തീരുമാനിക്കുകയുണ്ടായി തുടര്‍ന്ന്‍ ഇരു രാജ്യങ്ങളിലും ഏറ്റവുമധികം പ്രചാരത്തിലുള്ള ടേബിള്‍ ടെന്നീസ് ടീമുകള്‍ ചരിത്രത്തില്‍ ആദ്യമായി കൊറിയ എന്ന ഒറ്റ നാമത്തില്‍ 1991ലെ ലോക ടെന്നീസ്  ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ജപ്പാനിലേക്ക് പോവുകയുണ്ടായി...

ഇകാലമത്രയും ജന്മശത്രുക്കളായി ഒരു ടേബിളിന് ഇരുവശത്തും നിന്നു മത്സരിച്ചവര്‍ ഇനി ഒന്നായി ഒരേ മനസ്സോടെ പോരാടിയെ തീരു... തങ്ങളുടെതായ സ്വപ്‌നങ്ങള്‍ പോലും മാറ്റി വെച്ച് തങ്ങളുടെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ലോകകിരീടം ലക്ഷ്യമിട്ട് വരുന്ന ചൈനയെ എതിരിട്ടെ മതിയാകു...

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച ചിത്രമാണ് As One. ഒരു സ്പോര്‍ട്സ് ഡ്രാമ എന്നതിനപ്പുറം യഥാര്‍ത്ഥ സംഭവങ്ങളെ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ  അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്‍റെ മേന്മ...

കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ രാജ്യത്തിന്‍റെ വിഭജനം... അന്ന് മുതല്‍ ഇന്ന്‍ വരെയും രണ്ടായി തന്നെ നില്‍ക്കുന്ന ഈ രാഷ്ട്രം ഒരിക്കല്‍ ഒന്നിച്ച  ലോക ടെന്നീസ്  ചാമ്പ്യന്‍ഷിപ്പിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെയും, അന്നത്തെ കളിക്കാരുടെ മാനസിക സംഘര്‍ഷങ്ങളെയും, ഇരു രാജ്യങ്ങളിലെയും ഗവണ്മെന്റിന്റെ ചേതികളെയും എല്ലാം വളരെ മികച്ച രീതിയില്‍ തന്നെ കോര്‍ത്തിണക്കി പ്രേക്ഷകനു മുന്നിലെത്തിക്കാന്‍ സംവിധായകനായ Hyeon-seong Moon സാധിച്ചിട്ടുണ്ട്... ചിത്രത്തിന്‍റെ അവസാന രംഗങ്ങളിലെ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല അത്രയ്ക്ക് തീക്ഷണത നിറഞ്ഞതായിരുന്നു ആ രംഗങ്ങള്‍... ഇതിനെല്ലാം ഇടയിലും ടേബിള്‍ ടെന്നീസ് എന്ന കായിക ഇനം നന്നായി ആസ്വദിക്കാനും ഈ ചിത്രത്തിലുടെ നമുക്ക് സാധിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്...

Ha Ji-won കൊറിയന്‍ ടേബിള്‍ ടെന്നിസിന്‍റെ സുവര്‍ണകാലത്തെ കിരീടം വെക്കാത്ത രാജ്ഞിയായിരുന്ന Hyun Jung-hwa ആയി തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് കാഴ്ചവെച്ചിരികുന്നത്... അതുപോലെ Ri Bun-hui ആയുള്ള Bae Doona യുടെ പ്രകടനവും എടുത്ത് പറയേണ്ട ഒന്നാണ്... ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓരോരുത്തരും മികച്ച പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്‌ എങ്കിലും  Ha Ji-won ന്‍റെയും Bae Doonaയുടെയും പ്രകടന്നങ്ങള്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു...

എടുത്ത് പറയേണ്ട മറ്റൊന്ന്‍ ചിത്രീകരണത്തിന് മുന്‍പ് അഭിനയതാക്കള്‍ എല്ലാവരും തന്നെ ടേബിള്‍ ടെന്നീസ് 4 മാസത്തോളം പരിശീലിക്കുകയുണ്ടായി അതിനിവരെ സഹായിചതാവട്ടെ അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന വെക്തികള്‍ തന്നെ...

ചുരുക്കത്തില്‍ ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്...

More Reviews @ prakashamparathunnavan.blogspot.in

Tuesday, 24 February 2015

99.Whiplash

Whiplash (2014) : ജാസ്സ് സംഗീത ലോകത്തേക്ക് ഒരു മനോഹര യാത്ര.


Language: English
Genre: Drama | Music
Director: Damien Chazelle
Writer: Damien Chazelle
Stars: Miles Teller, J.K. Simmons, Melissa Benoist

ജീവിതത്തില്‍ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തവരായി ആരുംതന്നെ കാണില്ല എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കാന്‍ അതിനു വേണ്ടി എന്ത് കഠിനധ്വാനം ചെയ്യാനും തയ്യാറാവുന്നവര്‍ വളരെ ചുരുക്കം  മാത്രമായിരിക്കും, അവര്‍ തന്നെയാണ് ജീവിതത്തില്‍ എന്തെങ്കിലും സാധിചിട്ടുള്ളതും...

ലോകത്തെ ഏറ്റവും മികച്ച ഡ്രമ്മര്‍ ആയിത്തീരുക എന്ന തന്‍റെ സ്വപ്നത്തിനായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത പത്തൊമ്പതുകാരനായ Andrew Neiman ന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്...

ന്യൂ യോ ര്‍ക്കിലെ പ്രശസ്തമായ സംഗീത കോളേജായ Shaffer Conservatory യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് പത്തൊമ്പതുകാരനായ Andrew Neiman. ലോകത്തെ ഏറ്റവും മികച്ച ഡ്രമ്മര്‍ ആയിത്തീരുക എന്നതാണ് അവന്‍റെ സ്വപ്നം... അങ്ങനെയിരിക്കെ കോളേജിലെ ഏറ്റവും പ്രശസ്തനായ അദ്ധ്യാപകനായ Terrence Fletcher നെയ്‌മാനെ തന്‍റെ ബാന്ടിലേക്ക് ക്ഷണിക്കുന്നത്... ജാസ് സംഗീതത്തില്‍ പ്രകല്‍ഭനായ ഫ്ലചറിന്റെ ശിക്ഷണം ലഭിക്കാന്‍ വളരെ നാളുകളായിആഗ്രഹിച്ചിരുന്ന നെയ്‌മാന് ആ ക്ഷണം വലിയ സന്തോഷമാണ് സമ്മാനിച്ചത്... ഒരപൂര്‍വ്വ ഗുരു ശിഷ്യ ബന്ധം ഇവിടെ തുടങ്ങുകയായി... 

പ്രേക്ഷകരെ മുഴുവന്‍ ജാസ്സ് സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന വിപ്പ്ലാഷ് കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്... അവസാന രംഗങ്ങളിലാണ് വിപ്പ്ലാഷ് കൂടുതല്‍ മികവുറ്റതാവുന്നത് ജാസ്സ് സംഗീതത്തെ കുറിച്ചു ഒന്നും തന്നെ അറിയില്ലെങ്കില്‍ പോലും ഈ രംഗങ്ങളില്‍ കൈയ്യടിക്കാത്ത പ്രേക്ഷകര്‍ ഉണ്ടാവുകയില്ല അത്ര മനോഹരമായിരുന്നു ആ രംഗങ്ങള്‍...

തന്‍റെ ലക്ഷ്യത്തിലേക്ക് ഉള്ള മാര്‍ഗത്തില്‍ തനിക്ക് തടസ്സമായി വരുന്ന വെല്ലുവിളികളെ എല്ലാംതന്നെ മറികടന്ന്‍ പോകാന്‍ ശ്രമിക്കുന്ന നെയ്‌മാന്‍ ആയി Miles Teller വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്... എന്നാല്‍ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ജെ കെ സിമ്മന്‍സ് ആയിരുന്നു... തന്‍റെ വിദ്യാര്‍ഥികളെ ശാരീരികവും മാനസികവുമായി അങ്ങേയറ്റം വേദനിപ്പിക്കുന്ന ക്രൂരനായ അദ്ധ്യാപകനായി അദ്ദേഹം തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടന്നമാണ് കാഴ്ച വെച്ചിട്ടുള്ളത്...

തുടക്കം മുതല്‍ അവസാനംവരെ ജാസ്സ് സംഗീതം നിറഞ്ഞു നില്‍ക്കുന്ന ഒരു മനോഹര ചിത്രം ഒരുക്കുന്നതില്‍ സംവിധായകനും തിരകഥാകൃത്തുമായ Damien Chazelle പൂര്‍ണമായും വിജയിച്ചിരിക്കുന്നു... ടോം ക്രോസ്സിന്റെ എഡിറ്റിംന്ഗും, Craig Mann, Ben Wilkins, Thomas Curley   എന്നിവരുടെ ശബ്ദമിശ്രണവും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു...

മികച്ച സഹനടന്‍, മികച്ച എഡിറ്റിംഗ്, മികച്ച ശബ്ദമിശ്രണം എന്നി വിഭാഗങ്ങളില്‍ ഈ വര്‍ഷത്തെ  അക്കാദമി അവാര്‍ഡ്‌, വിപ്ലാഷ് സ്വന്തമാക്കുകയുണ്ടായി...

മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു പ്രേക്ഷകനും ഈ ചിത്രം കണ്ടിരിക്കേണ്ടതാണ്...

Tuesday, 17 February 2015

98.Cell 211

Cell 211 - "Celda 211" (original title) (2009) : An intense experience!


Language:Spanish
Genre: Action | Drama | Thriller 
Director:Daniel Monzón
Writers: Jorge Guerricaechevarría, Daniel Monzón
Stars: Luis Tosar, Alberto Ammann, Antonio Resines

ജയിലിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ കുറെയധികം കണ്ടിട്ടുണ്ടെങ്കിലും അവയുടെ എല്ലാം പ്രധാന വിഷയം ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള തടവുകാരുടെ ശ്രമങ്ങളെ കുറിച്ചായിരുന്നു എന്നാല്‍ ജയില്‍ കൈയ്യടക്കിവെച്ച് തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി പോരാടുന്ന തടവുക്കാരുടെ കഥയാണ് Francisco Pérez Gandul Cell 211 എന്ന പേരിലുള്ള നോവലിനെ ആസ്പതമാക്കി  Jorge Guerricaechevarría യുടെ തിരകഥയില്‍ Daniel Monzón അണിയിചൊരുക്കിയ സ്പാനിഷ്‌-ജര്‍മ്മന്‍ ചിത്രമായ Cell 211 പറയുന്നത്... 

ജയില്‍ ഗാര്‍ഡ് ആയി ജോലി കിട്ടിയ Juan Oliver അധികാരികള്‍ക്കിടയില്‍ ഒരു നല്ല അഭിപ്രായം ഉണ്ടാക്കി എടുക്കാം എന്ന വിശ്വാസത്തില്‍, ഗര്‍ഭിണിയായ ഭാര്യയയെ തനിച്ചാക്കി  ഒരു ദിവസം നേരത്തെ തന്നെ ജോലിയില്‍ പ്രവേശിക്കുന്നു... തന്‍റെ വിധി തന്നെ മാറ്റിമറിക്കാന്‍ പോകുന്ന തീരുമാനം ആയിരുന്നു അത് എന്ന്‍ അപ്പോള്‍ Juan അറിഞ്ഞിരുന്നില്ല... ജയിലില്‍ എത്തിയ Juanന് സീനിയര്‍ ഓഫീസര്‍ Armando Nieto  ജയിലും പരിസരങ്ങളും കാണിക്കുന്നതോടൊപ്പം മറ്റ് കാര്യങ്ങള്‍ എല്ലാം പറഞ്ഞു കൊടുക്കുകയും  ചെയ്യുന്നു ഇതിനിടയില്‍ Juan ന് ചെറിയൊരു അപകടം സംഭവിക്കുകയും അയാളെ സെല്‍ 211ല്‍ താല്‍കാലികമായി പ്രവേശിപ്പിക്കുകയും ചെയ്യുന്നു... ഇതിനിടയില്‍ Malamadre എന്ന ക്രിമിനലിന്റെ നേതിര്‍ത്വത്തില്‍ തടവു കാരെല്ലാം ചേര്‍ന്ന്‍ ജയില്‍ പിടിച്ചടക്കുവാന്‍ തുടങ്ങുന്നു... അപകടം മനസിലാക്കിയ Armando ബോധരഹിതനായ Juanനെ ഉപേക്ഷിച്ചു അവിടെ നിന്നും പോകുന്നു...

ബോധം വീണ്ടെടുത്ത Juan പെട്ടന്ന്‍ തന്നെ സന്ദര്‍ഭോജിതമായി ചിന്തിക്കുകയും Malamadreയെ അടക്കം എല്ലാവരെയും താനും ഒരു പ്രതി ആണെന്ന് വിശ്വസിപ്പിക്കുന്നു... വളരെ പെട്ടന്ന്‍ തന്നെ  Malamadreയുമായി അടുക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു... വൈകാതെ തന്നെ ജയിലധിക്രിതരുമായുള്ള സന്ധിസംഭാഷണങ്ങള്‍  Juanനുമായി ചേര്‍ന്ന്‍  Malamadre ആരംഭിക്കുന്നു...  താന്‍ ആരാണെന്ന് അറിഞ്ഞാല്‍ അവര്‍ തന്നെ വകവരുത്തും എന്നത്  അറിയാമായിരുന്ന Juan ഒരു നല്ല സന്ദര്‍ഭം നോക്കി അവിടെ നിന്നും രക്ഷപ്പെടാം എന്ന വിശ്വാസത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും അവരോടൊപ്പം നില്‍ക്കുന്നു... എന്നാല്‍ ജയിലില്‍ രഹസ്യമായി പാര്‍പ്പിച്ചിരുന്ന ETA തീവ്രവാദ സങ്കടനയിലെ ആളുകളെ Malamadre ബന്ധിയാക്കുന്നതോടെ കാര്യങ്ങള്‍ ആകെ വഷളാവുന്നു....

എന്താണ് Juanന് ഇനി സംഭവിക്കുക്ക ?  ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്ക് സാധിക്കുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത് ?

വളരെ മികച്ചൊരു അനുഭവം തന്നെയാണ് Cell 211 പ്രേക്ഷകനു സമ്മാനിക്കുന്നത് തുടക്കം മുതല്‍ അവസാനം വരെ ഉധേകജനകമായ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഒരു നിമിഷം പോലും നമ്മേ ബോറടിപ്പിക്കുന്നില്ല...

Daniel Monzón വിന്‍റെ സംവിധാന മികവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല അത്ര മനോഹരമായിട്ടാണ് അദ്ദേഹം  ഈ ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്... ജയിലുകളില്‍ അരങ്ങേറുന്ന ക്രൂരധകളെയും, തടവുകാരുടെ മാനസികാവസ്ഥയെയും എല്ലാം തന്നെ അതിന്‍റെ തീവ്രത ഒട്ടും തന്നെ ചോര്‍ന്ന്‍ പോവാതെ  തുറന്ന്‍ കാണിച്ചിരിക്കുകയാണ് Daniel Monzón...

Malamadre ആയി Luis Tosar ഉം Juan ആയി Alberto Ammannഉം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്... ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ എല്ലാം തന്നെ അവരുടെ വേഷങ്ങള്‍ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്...

24ആമത് ഗോയ അവാര്‍ഡ്‌സില്‍ മികച്ച ചിത്രതിനുള്‍പ്പടെ 8 അവാര്‍ഡുകളാണ് ഈ ചിത്രം വാരിക്കൂട്ടുകയുണ്ടായത്...

ചുരുക്കത്തില്‍ ത്രില്ലെര്‍ സ്വഭാവമുള്ള വളരെ മികച്ചൊരു സ്പാനിഷ്‌ - ജര്‍മ്മന്‍ ചിത്രമാണ് Cell 211..

Monday, 16 February 2015

97.The Rainmaker

The Rainmaker (1997) : A solid court room drama.


Crime | Drama | Thriller 
Director: Francis Ford Coppola
Writers: John Grisham, Francis Ford Coppola
Stars: Matt Damon, Danny DeVito, Claire Danes

Rainmaker is the adaptation of a 1995 novel of the same name by John Grisham, which tells the story of a young lawyer who tries to break down an insurance company...

Rudy Baylor (Matt Damon) followed his dream of becoming a lawyer by graduating from  the University of Memphis Law School,  unlike most of his friends Rudy has no high-paying employment lined up and he is forced to apply for part-time positions while he works at the Memphis bar...

With no other choice in hand Rudy goes to an interview with J. Lyman "Bruiser" Stone" (Mickey Rourke) a corrupt but a successful lawyer.  Bruiser makes Rudy his associate and introduce him to Deck Shifflet (Danny DeVito) , a former insurance controller, who has gone to law school but failed the bar exam six times. Deck is resourceful in gathering information, and practically an expert on insurance lawsuits...

Rudy manages to get two cases, One from an old woman who is unsure about what to do with some money,  Second from an elderly couple whose insurance company "Great Benefit" will not pay for the bone marrow operation which may save their son's life...

When Bruiser's offices are raided by the police and FBI due to suspicion of racketeering Rudy and Deck sets up a small office and starts a two man practice with no one else to help...

Later Rudy and Deck files a law suit against Great Benefit on behalf of the elderly couple... Although Rudy has  passed the bar exam, he has never argued a case in court. He finds himself up against a group of experienced lawyers from a large firm headed by Leo F. Drummond (Jon Voight), an attorney who uses any tactics to win his cases....

Rainmaker is a beautifully crafted legal thriller with some great performances from the lead actors. Matt Damon as a young inexperienced lawyer and  Danny DeVito as his partner who hasn't able to pass the bar exam even attending six times has done a great job... Besides these two Rainmaker also has a very good supporting cast, Teresa Wright as Miss Birdsong whose will Rudy has been drafting... Danny Glover as Tyrone Kipler; the sympathetic judge...  Claire Danes as Kelly Riker, a young wife Rudy meets at a hospital whose been beaten with baseball bat by her husband...

Overall Rainmaker is a perfectly crafted court room drama directed and screen written by Francis Ford Coppola...

Friday, 13 February 2015

96.Thesis on a Homicide

Thesis on a Homicide - "Tesis sobre un homicidio" (original title) (2013) : Nowhere near to The Secret in their Eyes still manages to attract the audience.



Language: Spanish
Genre: Crime | Mystery | Thriller
Director: Hernán Goldfrid
Writers: Diego Paszkowski, Patricio Vega
Stars: Ricardo Darín, Natalia Santiago, Alberto Ammann

Thesis on a homicide is another crime thriller movie from the team of secret in their eyes. it stars Ricardo Darin as a university law professor who becomes obsessed with the murder of a young woman committed in the premises of the campus...

Roberto Bermudez, a university law professor, a specialist in criminal law,
is conducting an 8 week course for young law students. That includes the son of an old friend. Gonzalo Ruiz a confident young man...A brutal murder of a young woman committed on the university parking area
quickly leads Roberto to suspect Gonzalo as the killer, by picking up small moments of conversation that he believes reveal the clues. Roberto starts an investigation against Gonzalo... Now the viewers can enjoy a cat and mouse chase between the teacher and student... Roberto's gets too much involved in the investigation and he becomes obsessed with it believing it to be an attempt by Gonzalo to set up the perfect crime.Roberto takes a personal interest in the sister of the murdered girl, using her to get the necessary end game from Gonzalo.

The film contains all the ingredients needed for a crime thriller; plot twists, scenes with tense sequences, engaging storyline etc...  The main fault in the movie is that when it ends the audiences are left wondering what it is they just witnessed. It feels like the building blocks of a fantastic film are scattered around here and there, without ever becoming a solid whole. Even so it manages to keep you engaged to the end wondering just what the final answer may be...

Overall its a good Argentinian thriller with Ricardo Darin's wonderful performance.