I Give My First Love to You "Boku no hatsukoi wo kimi ni sasagu" (original title) (2009) : My love life has a time limit. It's much shorter than others. So i have no time to waste. I have to shine brightly like fireworks in the summer sky.
Language: Japanese
Genre: Romantic Drama
Director: Takehiko Shinjo
Writers: Kotomi Aoki, Kenji Bando
Stars: Mao Inoue, Masaki Okada, Natsuki Harada
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാവില്ല, ചിലരുടെ പ്രണയം പൂവിട്ടു തളിര്‍ത്ത് എന്നും
അവരോടൊപ്പം ഉണ്ടാകുമ്പോള്‍ ചിലരുടേത് പാതിവഴിയില്‍ കൊഴിഞ്ഞുപോവും എന്നാല്‍ നഷ്ടപ്പെട്ട് പോകും എന്ന്‍ അറിഞ്ഞിട്ടും പ്രണയിച്ചവര്‍ ഉണ്ടാകുമോയെന്ന് സംശയമാണ്... ഇത് അങ്ങനെയുള്ളവരുടെ കഥയാണ് ഒരിക്കല്‍ നഷ്ടപെടും എന്ന്‍ അറിഞ്ഞിട്ടും പരസ്പരം സ്നേഹിച്ചവരുടെ കഥ...
ഇതേ പേരിലുള്ള ജാപ്പനീസ് മാന്ഗാ സീരീസിനെ അസ്പതമാക്കി Kotomi Aoki സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് I Give My First Love to You. ബാല്യത്തിലെ ഹൃദ്‌രോഗിയായ Takumaയുടെയും അവനെ പ്രണയിച്ച Mayuവിന്റെയും കഥയാണ് ചിത്രം പറയുന്നത്...
Takumaയും Mayuവിന്റെയും ബാല്യകാലത്തില്‍ നിന്നുമാണ് ചിത്രം തുടങ്ങുന്നത്... എട്ട് വയസ്സ് മുതല്‍ഇരുവരും അടുത്ത സുഹ്രത്തുക്കളാണ്... ഹൃദ്‌രോഗമുള്ള Takumaയെ ചികിത്സിക്കുന്നത് കാര്‍ഡിയോളജിസ്റ്റായ Mayuവിന്‍റെ അച്ഛന്‍ തന്നെയാണ്... ഒരു ദിവസം Mayuവിന്റെ അച്ഛന്‍ Takumaയുടെ മാതാപിതാക്കളോട് അവന്‍ ഇരുപതുവയസ്സിനപ്പുറം ജീവിക്കില്ല എന്ന്‍പറയുന്നത് ഇരുവരും കേള്‍ക്കനിടയാവുന്നു... എങ്കിലും ഇരുവരുടെയും സൌഹ്രുദം വളരുകയും ഏറെ വൈകാതെ തന്നെ ഇരുവര്‍ക്കുമിടയിലും പ്രണയം പൊട്ടി മുളയ്ക്കുന്നു... തങ്ങള്‍ക്ക് ഇരുപത് വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ അവളെ വിവാഹം ചെയ്യാമെന്ന് Takuma Mayuവിനു വാക്ക് നല്‍കുന്നു...
കാലം ഏറെ കടന്ന്‍ ഇരുവരും ജൂനിയര്‍ ഹൈസ്കൂളില്‍ എത്തിനില്കുമ്പോഴും ഇരുവരുടെയും മനസ്സില്‍ ആ പ്രണയം ഇപ്പോഴും മാറ്റമൊന്നും സംഭവിക്കാതെ നിലനില്‍ക്കുന്നു... എന്നാല്‍ തനിക്കിനി അധികകാലം ബാക്കി ഇല്ലെന്നും മായുവിനു കൊടുത്ത വാക്ക് പാലിക്കാന്‍ തനിക്കാവില്ല എന്നും മനസിലാക്കുന്ന Takuma അവളില്‍ നിന്നും അകലാന്‍ ശ്രമിക്കുന്നു...
ഒരുപ്പാട് ചിരിപ്പിച്ചു പിന്നീടു ഒരു വിങ്ങല്‍ സമ്മാനിച്ചു അവസാനിക്കുന്ന പ്രണയചിത്രങ്ങള്‍ കൊറിയന്‍ ചിത്രങ്ങളില്‍ എന്നപോലെ ജാപ്പനീസ് ചിത്രങ്ങളിലും ധാരാളമായി കാണാവുന്നതാണ് എന്നാല്‍ അവയില്‍ നിന്നും ഏറെ വെത്യസ്തമാണ് I Give My First Love to You. ചിത്രത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ നിറകണ്ണുകളോടെ മാത്രമേ ഈ ചിത്രം കണ്ടവസാനിപ്പിക്കാന്‍ പ്രേക്ഷകന് സാധിക്കുകയുള്ളൂ... പൊതുവേ ജാപ്പനീസ്, കൊറിയന്‍ ചിത്രങ്ങളില്‍ കാണുന്ന ക്ലിഷേ രംഗങ്ങള്‍ പലതും ഇതിലുമുണ്ട് എന്നാല്‍ മികവുറ്റ തിരകഥയും അവതരണമികവും കൊണ്ട് ചിത്രം അതെല്ലാം മറികടക്കുന്നു...
ഹൃദ്‌രോഗ ബാധിതനായ Takuma Kakunouchi യായി Masaki Okadaയും അവനെ ഒരുപ്പാട് സ്നേഹിച്ച Mayu Tanedaയായി Mao Inoue മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരിക്കുന്നു... മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം തന്നെ അവരുടെ വേഷങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു...
ചുരുക്കത്തില്‍ നമ്മുടെ കണ്ണുകളെയും മനസ്സിനെയും ഈറനണിയിക്കുന്ന മികച്ചൊരു പ്രണയചിത്രമാണ് I Give My First Love to You...