Monday 25 January 2016

141.Brooklyn

Brooklyn (2015) : Ronan Owns The Film With Her Terrific Performance.


Language: English
Genre: Drama
Director: John Crowley
Writers: Nick Hornby (screenplay), Colm Tóibín (novel) (as Colm Toibin)
Stars: Saoirse Ronan, Emory Cohen, Domhnall Gleeson 

1952ല്‍ പുതിയൊരുരു ജീവിതം തേടി  Brooklyn ല്‍ എത്തിയ ഐറിഷ് യുവതിയുടെ കഥ പറഞ്ഞ  Colm Tóibín ന്‍റെ ഇതേ പേരിലുള്ള നോവലിന്റെ ദ്രിശ്യാവിഷ്ക്കാരമാണ്  John Crowley യുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ Brooklyn.

1952ല്‍ തെക്കുകിഴക്കന്‍ അയര്‍ലണ്ടിലെ ചെറുനഗരമായ  Enniscorthyയില്‍ നിന്നും തന്‍റെ സഹോദരി റോസിന്റെ നിര്‍ദേശപ്രകാരം നല്ലൊരു ജീവിതം തേടി അമേരിക്കയിലേക്ക് കുടിയേറാന്‍ പോവുകയാണ്  Eilis Lacey. അമേരിക്കയിലേക്കുള്ള അവളുടെ യാത്ര തന്നെ ഏറെ ദുരിദങ്ങള്‍ നിറഞ്ഞതായിരുന്നു. കടല്‍ച്ചൊരുക്കും, ഭക്ഷ്യവിഷബാധയുമെല്ലാം അവളെ വല്ലാതെ തളര്‍ത്തി. അവളോട്‌ അലിവു തോന്നിയ മറ്റൊരു യാത്രക്കാരി ഒരുപ്പാട്‌ ഐറിഷ് കുടിയേറ്റകാര്‍ക്ക് അഭയകേന്ദ്രമായി മാറിയ  Brooklyn നിലെ ജീവിതത്തെക്കുറിച്ചും, അവിടെ ജീവിക്കുന്നതിന് ആവശ്യമായ ഉപദേശങ്ങളും അവള്‍ക്ക് നല്‍കുന്നു... പതുക്കെ അവള്‍ അവിടെ തന്റേതായൊരു ജീവിതം കണ്ടെത്തുന്നു; ഒരു ഡിപാര്‍ട്ട്‌മെന്‍റ് സ്റ്റോറില്‍ അവള്‍ക്കൊരു ജോലി ലഭിക്കുന്നു, പിന്നീട് ടോണി എന്ന ഇറ്റാലിയന്‍ യുവാവുമായി അവള്‍ പ്രണയത്തിലാവുകയും ചെയ്യുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ഒരു വാര്‍ത്ത‍യെ തുടര്‍ന്ന്‍ അവള്‍ക്ക് തിരിച്ചു അയര്‍ലണ്ടിലേക്ക് പോകേണ്ടി വരുന്നു തന്‍റെ പുതിയ നാടും, ടോണിയേം എല്ലാം ഉപേക്ഷിച്ചു അവള്‍ക്ക് പോവേണ്ടി വരുന്നു... എന്താണ് അവളെ തേടിയെത്തിയ ആ വാര്‍ത്ത ? അയര്‍ലണ്ടില്‍ എന്താണ് അവളെ കാത്തിരിക്കുന്നത് ? ഇനി Brooklyn നിലേക്ക് ഒരു മടക്ക യാത്ര അവള്‍ക്കുണ്ടാവുമോ ? ...

ഒരുപ്പാട്‌ സ്വപ്നങ്ങളുമായി തന്‍റെ കുടുംബവും നാടും ഒക്കെ ഉപേക്ഷിച്ചു മറ്റൊരു നാട്ടില്‍ വന്നെത്തുകയും അവിടെ നല്ലൊരു ജീവിതം കണ്ടെത്തി തുടങ്ങുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില സംഭവങ്ങളെ തുടര്‍ന്ന്‍ ഒരിക്കല്‍ താന്‍ ഉപേക്ഷിച്ചു പോന്ന നാടിനെയോ തനിക്ക് പുതിയൊരു ജീവിതം സമ്മാനിച്ച നാടിനെയോ അതിനുള്ളിലെ ജീവിതത്തെയും തിരഞ്ഞെടുക്കേണ്ടതായി വന്ന Eilis ന്‍റെ കഥ വളരെ മനോഹരമായി സംവിധായകനായ John Crowley അവതരിപ്പിച്ചിരിക്കുന്നു...

Saoirse Ronan യുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. Eilis നെ വളരെ മനോഹരമായി അവര്‍ അവതരിപ്പിച്ചിരിക്കുന്നു... അവളുടെ സ്വപ്നങ്ങളും, അവള്‍ അനുഭവിക്കുന്ന ഏകാന്തതയും, ദുഖവും  എല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ Saoirse Ronan ന് സാധിച്ചിരിക്കുന്നു.  ഇപ്പോഴത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് താന്‍ എന്ന്‍ ഒരിക്കല്‍ കൂടെ ഈ പ്രകടനത്തിലൂടെ Saoirse തെളിയിച്ചിരിക്കുന്നു.മികച്ച നടിക്കുള്ള തന്‍റെ കരിയറിലെ ആദ്യ അക്കാദമി അവാര്‍ഡ്‌ നോമിനേഷനും അവര്‍ ഈ ചിത്രത്തിലൂടെ നേടിയിരിക്കുന്നു...

മികച്ച ചിത്രം , മികച്ച നടി, മികച്ച തിരകഥ (Best Adapted Screenplay) എന്നി വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ ഉള്‍പ്പടെ ഏറെ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും ഇതിനോടകം ഈ ചിത്രം നേടി കഴിഞ്ഞു...

ചുരുക്കത്തില്‍ കണ്ട് കഴിയുമ്പോള്‍ പ്രേക്ഷകന്‍റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്ന ഒരു മികച്ച ചിത്രമാണ്  Brooklyn.

Saturday 16 January 2016

140.Ali

Ali (2001) : Story Of The Man Who Danced In & Outside The Boxing Ring.



Language: English
Genre: Biography, Drama, Sport
Director: Michael Mann
Writers: Gregory Allen Howard (story), Stephen J. Rivele, Christopher Wilkinson, Eric Roth, Michael Mann   (screenplay)
Stars: Will Smith, Jamie Foxx, Jon Voight

ബോക്സിംഗ് ലോകം കണ്ട എക്കാലത്തെയും മികച്ച ബോക്സര്‍ മുഹമ്മദ്‌ അലിയുടെ ജീവിതത്തെ ആസ്പദമാക്കി 2001ല്‍ Will Smithനെ നായകനാക്കി  Michael Mann അണിയിച്ചൊരുക്കിയ ബയോഗ്രാഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമയാണ് Ali. അലിയുടെ ജീവിതത്തിലെ സുപ്രധാന 10 വര്‍ഷങ്ങളിലൂടെയാണ് ഈ ചിത്രം കടന്ന്‍ പോകുന്നത് കൃത്യമായി പറഞ്ഞാല്‍ 1964ലെ ഒളിമ്പിക്സ് വിജയത്തിനുശേഷം ലോക ഹെവിവെയിറ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി Sonny Liston നുമായുള്ള ഏറ്റുമുട്ടല്‍ മുതല്‍, ഇസ്‌ലാം മതത്തിലേക്കുള്ള പരിവര്‍ത്തനവും, വിയറ്റ്നാം യുദ്ധത്തെ ക്കുറിച്ചുള്ള പരസ്യമായി നടത്തിയ വിമര്‍ശനവും, ബോക്സിങ്ങില്‍ നിന്നുള്ള വിലക്കും പിന്നീടു 1971ലെ തിരിചുവരവില്‍  Joe Frazier മായുള്ള ഏറ്റുമുട്ടലും ഒടുവില്‍   ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പോരാട്ടം എന്ന്‍ വിശേഷിപ്പിക്കപെടുന്ന 1974ലെ George Foreman മായുള്ള മത്സരം വരെയുള്ള അലിയുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്... അതോടൊപ്പം Malcolm X, Martin Luther King, Jr തുടങ്ങിയവരുടെ കൊലപാതകങ്ങളെ തുടര്‍ന്ന്‍ സാമുഹികമായും, രാഷ്ട്രിയപരമായും അമേരിക്കയില്‍ പൊട്ടിപുറപ്പെട്ട കലാപങ്ങളെക്കുറിച്ചും ചിത്രം പറയുന്നു...

'ബോക്സിംഗ് ലോകത്തെ ഇതിഹാസ നായകന്‍റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന കാലഖട്ടങ്ങളുടെ കഥ പറഞ്ഞ മികച്ചൊരു ചിത്രം' ചുരുങ്ങിയ വാചകങ്ങളില്‍ ഈ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാവുന്നതാണ്.  അലി എന്ന ബോക്സറെകാളുപരി, എന്തും എവിടെയും തുറന്ന്‍ പറയാന്‍ മടികാണിക്കാത്ത, വിവാദങ്ങളുടെ തോഴനായിരുന്ന എല്ലാത്തിലുമുപരി വളരെ നല്ലൊരു മനസ്സിനുടമയായിരുന്ന അലി എന്ന മനുഷ്യനെയാണ് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. മുന്‍പേ പറഞ്ഞത് പോലെ അലിയുടെ ജീവിതത്തിന്‍റെ തുടക്ക കാലങ്ങളെ കുറിച്ചോ, ബോക്സിംന്ഗില്‍ നിന്നും വിരമിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചൊന്നും തന്നെ Michael Mann ചിത്രത്തില്‍ പറയുന്നില്ല പകരം അലിയുടെ ജീവിതത്തിലെ സുപ്രധാന പോരാട്ടങ്ങളെ കുറിച്ചാണ് ഈ ചിത്രം പറയുന്നത് അതില്‍ ഏറിയവും പറയുന്നത് രാഷ്ട്രിയപരമായും, പണമായിബന്ധപ്പെട്ടും, സ്ത്രീകളുമായുള്ള തന്‍റെ ബന്ധങ്ങളുമായി ബന്ധപ്പെട്ടുമെല്ലാം  അലി അയാളോട് തന്നെ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ്...

Will Smith എന്ന നടന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം ഈ ചിത്രത്തിലേത് തന്നെയെന്ന് നിസംശയം പറയാന്‍ സാധിക്കുന്നതാണ്. അലിയായി അദ്ദേഹം ജീവിക്കുകയായിരുന്നു.തന്‍റെ എതിരാളികളെ റിങ്ങിന് അകത്തും പുറത്തും വെച്ച് വാക്കുകള്‍ കൊണ്ട് തളര്‍ത്തുന്ന അലിയുടെ സ്വഭാവവുമൊക്കെ വളരെ മികവുറ്റ രീതിയില്‍ സ്മിത്ത് അവതരിപ്പിച്ചിരിക്കുന്നു... സ്മിത്തിനെ കൂടാതെ Jon Voight, Jamie Foxx  എന്നിവരുടെയും മികച്ച പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം...

അക്കാദമി അവാര്‍ഡ്സില്‍ മികച്ച നടന്‍, മികച്ച സഹനടന്‍ എന്നി വിഭാഗങ്ങളില്‍ ലഭിച്ച നോമിനേഷന്‍സ് അടക്കം ഒട്ടനവധി പുരസ്കാരങ്ങളും ഈ ചിത്രം നേടി എടുക്കുകയുണ്ടായി എങ്കിലും അര്‍ഹിച്ച അത്രയും അംഗികാരം ഈ ചിത്രത്തിന് ഇപ്പോഴും ലഭിച്ചിട്ടില്ല എന്നെ പറയാന്‍ പറ്റു...

ചുരുക്കത്തില്‍ വളരെമികച്ചൊരു ബയോഗ്രാഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമയാണ് Ali.Will Smith ന്‍റെ അത്യുജ്ജലമായ പ്രകടനം ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു...

Saturday 9 January 2016

139.Sicario

Sicario (2015): One Of  2015's Best.


Language: English
Genre: Action, Crime,Drama
Director: Denis Villeneuve
Writer: Taylor Sheridan
Stars: Emily Blunt, Josh Brolin, Benicio Del Toro 

അമേരിക്കന്‍ മെക്സിക്കന്‍ അതിര്‍ത്തികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയെ തകര്‍ക്കുന്നതിനായി രൂപികരിച്ച  യു.സ്.ഗവണ്‍മെന്‍റ്  Task Force ലേക്ക് തിരഞ്ഞെടുക്കപ്പെട്ട  എഫ്.ബി.ഐ ഏജെന്റ്റ്  കേറ്റ് മേസറുടെ കഥ പറഞ്ഞ്  Denis Villeneuve ന്‍റെ സംവിധാനത്തില്‍ Emily Blunt, Benicio del Toro, Josh Brolin  എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി  കഴിഞ്ഞ വര്‍ഷമിറങ്ങിയ മികച്ച ചിത്രമാണ്  Sicario.  Sicario എന്നാല്‍ സ്പാനിഷില്‍ ഹിറ്റ്‌മാന്‍ എന്നാണര്‍ത്ഥം...

ആദര്‍ശവാദിയും എഫ്.ബി.ഐ യിലെ മികച്ച ഏജന്ടുമാരില്‍ ഒരാളുമായ കേറ്റ് മേസറെ തേടി പുതിയൊരു ദൗത്യമെത്തുന്നു,മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയക്കെതിരെ യു.സ്.ഗവണ്‍മെന്‍റ് നടത്തുന്ന തീവ്രയുദ്ധത്തിന്‍റെ ഭാഗമാവുക.അരിസോണയില്‍ വെച്ചുണ്ടായ സ്വാറ്റ് (SWAT) ഓപ്പറെഷനിടയില്‍ തന്‍റെ കൂട്ടാളികളുടെ മരണത്തിനു കാരണമായവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അവള്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.  മെക്സിക്കന്‍ മാഫിയയുടെ തലവനായ Manuel Díazനെ വകവരുത്തിക്കൊണ്ട് താല്‍ക്കാലികമായി അമേരിക്കന്‍-മെക്സിക്കാന്‍ അതിര്‍ത്തിയിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  തടയിടുക എന്നതായിരുന്നു ഈ ടീമിന്‍റെ ലക്‌ഷ്യം. എന്നാല്‍ കേറ്റ് അന്നുവരെയും വിശ്വസിച്ചുപോന്ന നിയമ വെവസ്ഥിതികള്‍ക്കും, ആദര്‍ശങ്ങളെയുമെല്ലാം  കീഴ്മേല്‍ മറിക്കുന്ന രീതിയിലായിരുന്നു ദൗത്യത്തിന്‍റെ പോക്ക്. എന്താണ്  തനിക്ക്  ചുറ്റും സംഭവിക്കുന്നത് എന്നറിയാതെ കുഴങ്ങുന്ന കേറ്റ് വല്ലാത്ത മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുന്നു, ഏതു വിധേനയും സത്യം കണ്ടെത്താന്‍ അവള്‍ ശ്രമിക്കുന്നു... എന്താണ് യഥാര്‍ത്ഥത്തില്‍ ഈ ദൗത്യത്തിന്‍റെ ലക്‌ഷ്യം ? കാലാകാലങ്ങളായിനടന്ന്‍ വരുന്ന യുദ്ധത്തിനു ഒരന്ത്യം കുറിക്കാന്‍ ഈ ദൗത്യം കൊണ്ട് സാധിക്കുമോ ? ഇതെല്ലാമാണ് ചിത്രത്തില്‍ പിന്നീട്പറയുന്നത്...

വളരെയധികം യഥാര്‍ത്ഥനിരൂപിതമായി അണിയിചൊരുക്കിയിരിക്കുന്ന ഒരു മികച്ച ആക്ഷന്‍ ക്രൈം ഡ്രാമയാണ് Sicario. രണ്ടുദശാബ്ധങ്ങളായി മയക്കുമരുന്നിനെതിരെ പ്രത്യേകിച്ചും മെക്സിക്കന്‍  മയക്കുമരുന്ന് സഖ്യങ്ങള്‍ക്കെതിരെ അമേരിക്ക നടത്തി വരുന്ന യുദ്ധത്തിന്‍റെ പല ഭാവങ്ങളെയും ഒന്ന്‍ പരിശോദിക്കുകയാണ്  ഈ ചിത്രം  ചെയ്യുന്നത്, ഒപ്പം കാലങ്ങളായി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന  എതിരാളിയെകാളും  ക്രൂരരായി പലപ്പോഴും അമേരിക്ക  മാറുന്നുണ്ട്  എന്ന  സത്യവും  ഈ ചിത്രം  ചൂണ്ടികാട്ടുന്നു.. Taylor Sheridan ന്‍റെ  ശക്തവും മികവുറ്റതുമായ തിരകഥയെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മികച്ച ചിത്രമായി അണിയിചൊരുക്കാന്‍ സംവിധായകനായ Denis Villeneuve നു സാധിച്ചിരിക്കുന്നു.   പുറംലോകം ഇന്നുവരെയും അറിയാത്ത പല സത്യങ്ങളെയും  അതുപോലെ അമേരിക്ക നടത്തിവരുന്ന  യുദ്ധത്തിന്‍റെ  ഇരുണ്ട  വശത്തെയും തുറന്ന്‍  കാണിക്കാന്‍ തൈയ്യാറായ Denisഉം Taylorഉം ഏറെ പ്രശംസ അര്‍ഹിക്കുന്നു.

എടുത്ത് പറയേണ്ട മറ്റൊന്ന്‍ Roger Deakins ന്‍റെ 
ഛായാഗ്രഹണമാണ്, ഇന്നുവരെയും നാം കാണാത്ത രീതിയില്‍  വളരെയധികം യഥാര്‍ത്ഥനിരൂപിതമായി അദ്ദേഹം ഓരോ സീനുകളും എടുത്തിരിക്കുന്നു. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട covert operation രംഗങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത് അങ്ങേയറ്റം തികവോടെയാണ്. അതുപോലെ അതിമനോഹരമായ ഏരിയല്‍ (Aerial) ഷോട്സും പ്രേക്ഷകനെ ചിത്രത്തിലേക്ക്  കൂടുതല്‍ അടുപ്പിക്കുന്നു... ഇതിനോടകം തന്നെ San Diego Film Critics Society യില്‍ നിന്നും മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞു...  ഇതു കൂടാതെ Austin Film Critics Association, British Academy Film Awards, തുടങ്ങി ഒട്ടേറെ അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്കും റോജറിനെ പരിഗണിക്കുന്നുണ്ട്. അതുപോലെ Joe Walker ന്‍റെ എഡിറ്റിംന്ഗും ഏറെ പ്രശംസ അര്‍ഹിക്കുന്നു...

Emily Blunt, Benicio del Toro, Josh Brolin എന്നിവരുടെ അത്യുജ്ജ്വല പ്രകടനമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. മൂവരും തങ്ങളുടെ കഥാപാത്രങ്ങളെ അവരുടെ കരിയറില്‍ എന്നും ഓര്‍ത്തു വെക്കുന്ന കഥാപാത്രങ്ങളാക്കി മാറ്റി. കൂട്ടത്തില്‍ ഏറ്റവും മികച്ചു നിന്നത്   Benicio del Toro ആയിരുന്നു. അവസാന രംഗങ്ങളില്‍ ഒക്കെ അദ്ദേഹം കത്തികയറുകയായിരുന്നു. Emily Blunt ഹോളിവുഡിലെ ഇന്നത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാള്‍ ഏത് തരം റോളും തന്‍റെ കൈയ്യില്‍ ഭദ്രമമാണെന്ന്‍ ഒരിക്കല്‍ കൂടെ അവര്‍ തെളിയിച്ചിരിക്കുന്നു. AACTA International Awards തുടങ്ങി ഒട്ടനവധി അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും മികച്ച നടി, മികച്ച സഹനടന്‍ എന്നി നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്ക് ഇവരെ പരിഗണിക്കുന്നുണ്ട് ഒരുപക്ഷെ ഇതവണത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷനും ഇവരെ തേടിയെത്തിയെല്‍ക്കാം...

മികച്ച ചിത്രം, മികച്ച നടി,മികച്ച സഹനടന്‍, മികച്ച ഛായാഗ്രഹണം തുടങ്ങി നിരവധി മേഖലകളിലായി വിവിധ അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്ക് Sicarioയെ പരിഗണിക്കുന്നുണ്ട്. ഈ വര്‍ഷം എത്ര അവാര്‍ഡുകളും, നോമിനേഷനുകളും ഈ ചിത്രം വാരികൂട്ടും എന്ന്‍ കണ്ടറിയാം...

ചുരുക്കത്തില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവുമികച്ച ഹോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് Sicario.

Wednesday 6 January 2016

138.Burnt

Burnt (2015) : A Good One For Foodies.

Language: English
Genre: Comedy Drama
Director: John Wells
Writers: Steven Knight (screenplay), Michael Kalesniko (story)
Stars: Bradley Cooper, Sienna Miller, Daniel Brühl |

അതിമനോഹരമായ പുത്തന്‍ ഭക്ഷണവിഭവങ്ങളുടെ  ക്ലോസ്  ഷോട്സിലൂടെ കാണുന്ന ഓരോ പ്രേക്ഷകന്റെയും നാവിലും മനസ്സിലും ഒരുപോലെ കൊതിയുളവാക്കുന്ന ചിത്രങ്ങളാണ്  Chef (2014), The Hundred Foot Journey (2014) തുടങ്ങിയവ, ആ ശ്രേണിയിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരു ചിത്രമാണ് Steven Knight ന്‍റെ തിരകഥയില്‍  John Wells സംവിധാനം ചെയ്തു Bradley Cooper പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 2015ല്‍ പുറത്തിറങ്ങിയ  Burnt.

2 മിഷെലിന്‍ സ്റ്റാര്‍സ് (ലോക പ്രശസ്ത ഫ്രഞ്ച് മാഗസിന്‍ മിഷെലിന്‍ മികച്ച ഹോട്ടലുകള്‍ക്കും ഷെഫുകള്‍ക്കും നല്‍കുന്ന റെറ്റിംഗ്; പരമാവധി മൂന്ന്‍ സ്റ്റാറുകളാണ് നല്‍കുന്നത്.) നേടി കരിയറിന്റെ ഉന്നതിയില്‍ നില്‍കുമ്പോള്‍ മയക്കുമരുന്നിന് അടിമപ്പെട്ടു എല്ലാം നശിപ്പിച്ചവനാണ് ഷെഫ് ആഡം. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക്  നഷ്ട്ടപ്പെട്ടതെല്ല്ലാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആഡം ഒപ്പം തന്‍റെ മൂന്നാമത്തെ മിഷെലിന്‍ സ്റ്റാറും...

ഒരിക്കല്‍ താന്‍ ആയിട്ട് നഷ്ട്ടപ്പെടുത്തിയത് എല്ലാം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ആഡം നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്. അതിനായി ഒരിക്കല്‍ തന്നെ നശിപ്പിച്ച മയക്കുമരുന്നിനോടും,, മദ്യത്തോടും, എല്ലാം ഇപ്പോഴും പൂര്‍ണതയില്‍ എത്തിയിരിക്കണം എന്ന തന്‍റെ ദുര്‍വാശിയോടുമെല്ലാം അയാള്‍ വിട പറഞ്ഞെ മതിയാവു. ഒപ്പം എല്ലാം ഒറ്റയ്ക്ക്  ചെയ്തു തീര്‍ക്കാം എന്നുള്ള അമിതവിശ്വാസവും അയാള്‍മാറ്റിവെക്കണം... 

ഈ ജോണറില്‍ വന്നിട്ടുള്ള Chef (2014), The Hundred Foot Journey (2014) തുടങ്ങിയ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല എങ്കിലും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു നല്ല ചിത്രം തന്നെയാണ് Burnt, ഇത്തരം ഒരു ചിത്രത്തിന് ഒന്നരമണിക്കൂര്‍ ദൈര്‍ഖ്യം വളരെ കുറഞ്ഞു പോയി എന്ന്‍ തോന്നി. തിരകഥയിലെ പോരായ്മകള്‍ നികത്തി ചിത്രത്തിന്‍റെ ദൈര്‍ഖ്യം കുറച്ചും കൂടി കൂട്ടി ഒരുക്കിയിരുന്നുവെങ്കില്‍ വളരെ മികച്ചൊരു ചിത്രമായി  Burnt മാറുമായിരുന്നു എന്ന്‍ തോന്നി...

Bradley Cooper, Sienna Miller, Daniel Brühl  തുടങ്ങിയവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളെ മനോഹരമായി  അവതരിപ്പിച്ചിരിക്കുന്നു...

ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരുതവണ ആസ്വദിച്ചു കാണാവുന്ന ചിത്രമാണ് Burnt.  

Tuesday 5 January 2016

137.Joy

Joy (2015) : An Inspirational Tale About a Strong Woman In A Crazy Family.


Language: English
Genre: Semi-Biographical Comedy Drama
Director: David O. Russell
Writers: David O. Russell (screenplay), Annie Mumolo (story)
Stars: Jennifer Lawrence, Robert De Niro, Bradley Cooper

ഇത് 1990കളില്‍ മിറാക്കിള്‍ മോപ്പ് എന്ന ഉത്പന്നത്തിന്‍റെ കണ്ടുപിടിത്തത്തിലൂടെ വലിയൊരു ബിസിനസ്‌ സാമ്രാജ്യത്തിന്റെ സ്ഥാപകയായി മാറിയ ജോയുടെയും , നാല് തലമുറകളിലൂടെ കടന്ന്‍ പോകുന്ന അവളുടെ ഇറ്റാലിയന്‍ അമേരിക്കന്‍ കുടുംബത്തിന്‍റെയും കഥയാണ്‌... ചതിയും വഞ്ചനയും, നഷ്ട്ടപ്പെട്ടുപോയ നിഷ്കളങ്കതയും, മുറിവേറ്റ മനസ്സുമെല്ലാം  കുടുംബത്തിന്റെയും, ബിസിനസ്‌ സാമ്രാജ്യത്തിന്റെയും തലപ്പത്തെക്കെതുന്നതില്‍ അവള്‍ക്ക് കൈത്താങ്ങായി മാറി.തന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് വിലങ്ങുതടിയായിവന്ന പ്രശങ്ങളെയെല്ലാം തന്നെ തട്ടി മാറ്റി ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ അവള്‍ ശ്രമിക്കുമ്പോള്‍ കുടുംബത്തിനു അകത്തും പുറത്തും മിത്രങ്ങള്‍ ശത്രുക്കളും, ശത്രുക്കള്‍ മിത്രങ്ങളുമായി മാറികൊണ്ടേയിരുന്നു... 

കുട്ടിക്കാലം മുതലേ ഒരുപ്പാട്‌ സ്വപ്നങ്ങളോടെ വളര്‍ന്ന്‍ വന്നവളായിരുന്നു ജോയ്, എന്നാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ അവളുടെ സ്വപ്നങ്ങള്‍ക്കെല്ലാം വിലങ്ങ് തടിയായി മാറുകയായിരുന്നു... ഈസ്റ്റേര്‍ണ്‍ എയര്‍ലൈന്‍സില്‍ ബുക്കിംഗ് ക്ലേര്‍ക്കായി ജോലി ചെയ്യുന്ന അവള്‍ ഇന്ന്‍ വിവാഹ മോചനം നേടിയ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മ റ്റെറിയുടേയും, മുത്തശ്ശി മിമിയുടേയും, വേര്‍പിരിഞ്ഞിട്ടും ഇപ്പോഴും തന്നോടൊപ്പം തന്നെ താമസിക്കുന്ന ഭര്‍ത്താവ് Tonyയോടും രണ്ടു മക്കളും ഒത്ത്    ന്യൂ യോര്‍ക്കിലെ Quogue എന്ന ഗ്രാമത്തിലാണ് അവള്‍ ജീവിക്കുന്നത്... ജോയുടെ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു എങ്കിലും അവളുടെ അച്ഛന്‍ Rudy വീട്ടില്‍ എത്തുമ്പോഴൊക്കെ അമ്മ റ്റെറിയുമായി വഴക്കുണ്ടാവുനതാണ്. ഇവരെ കൂടാതെ മക്കളുടെ മുന്നില്‍ വെച്ച് അവളെ എന്നും പരിഹസിക്കുന്ന ഒരു അര്‍ദ്ധ സഹോദരിയും അവള്‍ക്കുണ്ട്...  ചെറുപ്പത്തില്‍ പലതും കണ്ടുപിടിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണുമായിരുന്ന ജോയ്ക്ക് ഇപ്പോഴും തന്‍റെ സ്വപ്നങ്ങളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദിവസം മുഴുവനും ടിവിയില്‍ സോപ്പ് ഒപ്പേറകള്‍ കണ്ട് തന്‍റെ മുറിക്കകത്ത് തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന അവളുടെ അമ്മ തന്‍റെ സ്വപ്നങ്ങളെല്ലാം ഉപേക്ഷിക്കാന്‍ അവളെ ഏപ്പോഴും നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അവള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കുന്ന അവളുടെ മുത്തശ്ശി ഇപ്പോഴും അവളുടെ കഴിവുകളില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നു ഒരിക്കല്‍ തന്‍റെ കുടുംബത്തിന്റെ തന്നെ തലപത്ത് അവള്‍ എത്തിച്ചേരുമെന്ന് അവര്‍ വിശ്വസിക്കുന്നു. മുത്തശ്ശിയെ പോലെ ജോയുടെ കഴിവുകളില്‍ വളരെയധികം വിശ്വാസമുള്ള മറ്റൊരു വെക്തിയാണ് അവളുടെ ഉറ്റ സുഹ്രത്ത്  ജാക്കി. ഒരു ദിവസം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട അവളുടെ കൈയ്യില്‍ നിന്നും വൈന്‍ അടങ്ങിയ ഗ്ലാസ്‌ വീണു പൊട്ടുന്നു.  തറയിലെ വൈനിന്റെ കറ മോപ്പ് ഉപയോഗിച്ച് (  തുണി കൊണ്ട് തീര്‍ത്ത ചൂല്) തുടച്ചു നീക്കുന്നതിനിടയില്‍ ചില്ല് കഷ്ണം കൊണ്ട് അവളുടെ കൈ മുറിയുന്നു. തുടര്‍ന്ന്‍ വീട്ടിലേക്ക് തിരികെയെത്തുന്ന ജോയ്ക്ക്  കൈ ഉപയോഗിക്കാതെ തന്നെ വൃത്തിയാക്കുവാന്‍ സാധിക്കുന്ന ഇരു മോപ്പ് ഉണ്ടാക്കാനുള്ള ആശയം മനസ്സില്‍ ഉദ്ധികുന്നു...പിന്നീട് സംഭവിച്ചത്രയും ചരിത്രം...

ഇരു നല്ല ഇന്സ്പിരെഷണല്‍ ചിത്രം അതാണ്‌  David O. Russell ന്‍റെ ജോയ്. യഥാര്‍ത്ഥ ജീവിതത്തിലെ Joy Mangano അഭിമുഖീകരിച്ച പ്രശ്നങ്ങളെ കുറേക്കൂടി ശക്തിപ്പെടുത്തിയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത് മാത്രമല്ല അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കുറെ മാറ്റങ്ങള്‍ ചിത്രത്തിനായി വരുത്തിയിട്ടുണ്ട്. ഒരു ബയോഗ്രഫിക്കല്‍ ചിത്രം ഒരുക്കുമ്പോള്‍ ചലച്ചിത്രാസ്വാദനത്തിനായി അല്‍പം മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികം ആണെങ്കിലും ഇവിടെ അതല്‍പ്പം അതിര് കടന്നോ എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.  ചിലപ്പോള്‍ ഈ കാരണം തന്നെയാവാം നിരൂപകര്‍ക്കിടയില്‍ ചിത്രത്തിന് സമ്മിശ്രമായ അഭിപ്രായം ലഭിക്കാന്‍ ഇടയാക്കിയത്

ജെന്നിഫര്‍ ലോറന്‍സിന്‍റെ ഉജ്ജ്വല പ്രകടനമാണ് ചിത്രത്തിന്‍റെ നട്ടെല്ല്. സില്‍വര്‍ ലൈനിംഗ്സ് പ്ലേബുക്കിന്ശേഷമുള്ള അവരുടെ മികച്ച പ്രകടനം എന്ന്‍ തന്നെ ഇതിലെ ജോയെ കണകാക്കാവുന്നതാണ്. മികച്ച നടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ അവരെ തേടിയെത്തിയാല്‍ ഒട്ടും അത്ഭുതപെടേണ്ടതില്ല.  ജെന്നിഫറിനെ കൂടാതെ Robert De Niro, Bradley Cooper, Edgar Ramirez, Isabella Rossellini, Diane Ladd, Virginia Madsen തുടങ്ങിയവരടങ്ങുന്ന ഒരു വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്...

ഇതിനോടകം തന്നെ പല അവാര്‍ഡ്‌ ദാന ചടങ്ങുകളിലും മികച്ച  ചിത്രം, മികച്ച കോമഡി ചിത്രം, മികച്ച നടി എന്നി പട്ടികകളില്‍ ജോയ് നാമ നിര്‍ദേശം ചെയ്യപ്പെട്ട് കഴിഞ്ഞു, പല അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്കും ജോയേ പരിഗണിക്കുന്നുണ്ട്...
ചുരുക്കത്തില്‍ ഇന്‍സ്പിരേഷണല്‍ ചിത്രങ്ങളുടേയും, ജെന്നിഫര്‍ ലോറന്‍സിന്‍റെ ആരാധകരെയും ഈ ചിത്രം തൃപ്തിപ്പെടുത്തും എന്നതില്‍ തെല്ലും സംശയമില്ല...

136.Two Countries

Two Countries (2015) : Pure Entertainer


Language: Malayalam
Genre: Comedy
Director: Shafi
Writers: Rafi (screenplay), Najeem Koya (story)
Stars: Dileep, Mamta Mohandas, Mukesh, Suraj Venjaramodu

കല്യാണരാമന്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്നി ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിയും ദിലീപും ഒന്നിച്ച ചിത്രമാണ് 2 കണ്ട്രിസ്. റാഫിയുടെ തിരകഥയില്‍ ഒരുങ്ങിയ ഈ ചിത്രത്തെ അടുത്ത കാലത്തെ മികച്ച ദിലീപ് ചിത്രമെന്ന് നിസംശയം പറയാം. എളുപ്പവഴിയില്‍ പണം സമ്പാദിക്കാന്‍ എന്ത് തരികിടയും കാണിക്കാന്‍ മടിയില്ലാത്ത ഉല്ലാസ് എന്ന ചെറുപ്പകാരന്റെ ജീവിതത്തിലേക്ക് കാനഡയില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടി ലയ കടന്ന്‍ വരുന്നതോട് കൂടി ഉണ്ടാവുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 2 കണ്ട്രിസ് കടന്ന്‍ പോകുന്നത്...

ഷാഫി - ദിലീപ് കൂട്ടുകെട്ടില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പോലെ ഒട്ടനവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നല്ലൊരു ചിത്രമാണ് 2 കണ്ട്രിസ്. തുടക്കം മുതല്‍ അവസാനം വരെ കുടുംബസമേതം ആസ്വദിച്ചു കാണാവുന്ന ചിത്രം. ഉല്ലാസിന്റെ കേരളത്തിലെ കഥ പറയുന്ന  ആദ്യ പകുതിയില്‍ ദിലീപ് - അജു വര്‍ഗീസ്‌ കൂട്ടുകെട്ടില്‍ പിറന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്ക് നഷ്ട്ടമായ ജഗദീഷിന്റെ മികച്ച പ്രകടനവുമായിരുന്നു ഹൈലൈറ്റ്. ഉല്ലാസ് - ലയ ദമ്പതികളുടെ കാനഡയിലെ ജീവിതത്തിലൂടെ രണ്ടാം പകുതി മുന്‍പോട്ട് പോകുമ്പോള്‍ ഒന്നാം പകുതിയിലെ അജു വര്‍ഗീസ്‌ - ജഗദീഷ് എന്നിവരുടെ സ്ഥാനത്തേക്ക് മുകേഷ് - സുരാജ് എന്നിവര്‍ കടന്ന്‍ വരുന്നു. ആദ്യ പകുതിയിലേക്കാള്‍ ഒട്ടേറെ മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഇവര്‍ രണ്ടു പേരും പ്രേക്ഷകന് സമ്മാനിക്കുന്നു. ഒടുവില്‍ നല്ലൊരു ക്ലൈമാക്സിലൂടെ ചിത്രം അവസാനിക്കുമ്പോള്‍ മൈ ബോസ്സ് എന്ന ചിത്രത്തിന് ശേഷം ദിലീപില്‍ നിന്നും വന്ന ഏറ്റവും മികച്ച ചിത്രമായി 2 കണ്ട്രിസ് മാറുന്നു...

പ്രകടനങ്ങളുടെ കാര്യത്തില്‍ അടുത്ത കാലത്തെ ദിലീപിന്‍റെ ഏറ്റവും  മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിലേത് എന്ന്‍ പറയാം, എങ്കിലും തന്‍റെ പ്രതാപകാലത്തെ ദിലീപിന്‍റെ പ്രകടന്നങ്ങളുടെ ഒരു നിഴല്‍ മാത്രമാണ് ഇതിലെ ഉല്ലാസ് എന്ന്‍ പറയാതെ വയ്യ. ചിത്രത്തില്‍ ദിലീപിനെക്കാള്‍ മികച്ച പ്രകടനം ഒരുപക്ഷെ കാഴ്ച വെച്ചത് സുരാജ് വെഞ്ഞാറമൂട് ആയിരിക്കും. പല രംഗങ്ങളിലും തിയറ്ററില്‍ ചിരിയുടെ മാലപടക്കം തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  അതുപോലെ മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ് എന്നിവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു...

ഒരു ചെറിയ ഇടെവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മമ്ത ലയയെ ഒട്ടും മോശമാക്കിയില്ല എന്ന്‍ പറയാം. ചിത്രത്തിലുടനീളം വളരെ സുന്ദരിയായി അവര്‍ കാണപ്പെട്ടു

ഗോപി സുന്ദറിന്റെ മനോഹരമായ ഗാനങ്ങളും പശ്ചാത്തലം സംഗീതവും ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളില്‍ ഒനാണു. അവയില്‍ ചെന്തെങ്ങിന്‍ ചാരത്ത് എന്ന ഗാനം വളരെ നന്നായിരിക്കുന്നു...

ചുരുക്കത്തില്‍ കുടുംബ സമേതം രണ്ടര മണിക്കൂര്‍ ആസ്വദിച്ചു കാണാവുന്ന ഒരു ചിരി വിരുന്നാണ് 2 കണ്ട്രിസ്...

Sunday 3 January 2016

135.His Last Gift

His Last Gift - "Majimak seonmul" (original title) (Also Known As - Last Present ) (2008) : A Heart Wrenching Story of Two Father's Who Loved Their Daughter. 



Language: Korean
Genre: Drama
Director: Young-jun Kim
Writer: Ee-hwan Bom (screenplay)
Stars: Shin Hyun-Joon, Heo Jun-Ho, Jo Su-Min, Ji-won Ha 

ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ എന്നും ഏറെ മുന്‍പിലാണ് കൊറിയന്‍ സിനിമകള്‍ BaBo - Miracle of a Giving Fool, Miracle in Cell Number 7, Hearty Paws, A Millionaires First Love, The Classic എന്നി ചിത്രങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ആ ശ്രേണിയിലേക്ക് കൂട്ടാവുന്ന മറ്റൊരു മികച്ച ചിത്രമാണ് 2008ല്‍ Kim Yeong-joonന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ His Last Gift. അപൂര്‍വ്വമായ രോഗത്തിന് അടിമയായ കൊച്ചു മകള്‍ക്കായി സ്വന്തം ജീവന്‍പോലും വെടിയാന്‍ തൈയ്യാറായ രണ്ടു അച്ചന്മാരുടെ കഥയാണ്‌ ഈ ചിത്രം പറയുന്നത്...

അധീവ ഗുരുതരമായ വില്‍‌സണ്‍സ് രോഗംത്തെ  (Wilson's Disease - ശരീരത്തിലെ കോപ്പറിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥ )  തുടര്‍ന്ന്‍  എത്രയുംവേഗം കരള്‍മാറ്റ ശസ്ത്രക്രീയ ആവശ്യമായ തന്‍റെ ബാല്യകാല സുഹ്രത്തും പോലിസ് ഉദ്യോഗസ്ഥനുമായYeong-woo ന്‍റെ മകള്‍ Se-hee യെ സഹായിക്കുവാനായി കൊലകുറ്റത്തിനു ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന Tae-joo താല്‍ക്കാലികമായി ജെയില്‍ മോചിതനാകുന്നു.  Se-hee ന് തന്‍റെ കരള്‍ ദാനം ചെയ്യുന്നതിനു പകരം തനിക്ക് കിട്ടിയ അവസരം ഉപയോഗിച്ച് എത്രയുംവേഗം രാജ്യം വിട്ടു പോവുക എന്നതായിരുന്നു Tae-joo ന്‍റെ ലക്‌ഷ്യം അതിനായി Yeong-woo കൈകളില്‍ നിന്നും രക്ഷപെടാനായി അയാള്‍ പലപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു... എന്നാല്‍ അധികം വൈകാതെ തന്നെ Tae-joo തിരിച്ചറിയുന്നു Se-hee യഥാര്‍ത്ഥത്തില്‍ തന്‍റെ സ്വന്തം മകളാണെന്ന് തുടര്‍ന്ന്‍ അവളോട്‌ കൂടുതല്‍ അടുക്കാനും തന്നാലാകുന്ന എല്ലാം അവള്‍ക്കായി ചെയ്യാന്‍ അയാള്‍ ശ്രമിക്കുന്നു... എങ്ങനെയാണ്  Tae-jooന്‍റെ മകള്‍ Yeong-wooന്‍റെ മകളായി വളര്‍ന്നത് ? തന്‍റെ അച്ഛന്‍ Tae-joo ആണെന്ന സത്യം Se-hee തിരിച്ചറിയുമോ ? ശസ്ത്രക്രിയയിലൂടെ മരണത്തില്‍ നിന്നും രക്ഷപെടാന്‍ ആ കുരുന്ന്‍ പെണ്‍കുട്ടിക്ക് സാധിക്കുമോ ? ഇതെല്ലാമാണ് പിന്നീട് അങ്ങോട്ടുള്ള ചിത്രം നമ്മോട് പറയുന്നത്...

മികച്ചൊരു കൊറിയന്‍ ഡ്രാമയാണ് His Last Gift. നിറകണ്ണുകളോടെയല്ലാതെ ഈ ചിത്രം നമുക്ക്  പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയില്ല. തന്റെതല്ലാത്ത മകളെ വളരെയധികം സ്നേഹിക്കുന്ന Yeong-wooഉം, അവസാനമായി മകള്‍ക്കായി തന്നാലാവുന്നത് എല്ലാം ചെയ്തു കൊടുക്കാന്‍ ശ്രമിക്കുന്ന  Tae-jooവും പ്രേക്ഷകന്റെ മനസ്സില്‍ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിക്കുന്നു. Tae-joo വിന്  Se-heeയോട് അച്ഛനെന്ന നിലയില്‍ ഉണ്ടാവുന്ന വികാരങ്ങളും, അയാളും Yeong-wooവും തമ്മിലുള്ള ബന്ധവും, അവരുടെ  മുന്‍കാല സൗഹ്യദത്തെയും, അക്കാലത്തെ അവരുടെ ജീവിതതിലൂടെയുമെല്ലാം ചിത്രം പ്രേക്ഷകനെ കൂട്ടി കൊണ്ട് പോകുന്നുണ്ട്. Bom Ee-hwanന്‍റെ തിരകഥയെ പ്രേക്ഷകന്‍റെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന മികച്ചൊരു കൊറിയന്‍ ഡ്രാമയായി സംവിധായകന്‍ Kim Yeong-joon ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ കഴിവ് എടുത്ത് കാട്ടുന്ന പല രംഗങ്ങളും ചിത്രത്തിലുടനീളമുണ്ട്, പ്രത്യേകിച്ചും ആദ്യ പകുതിയില്‍ Tae-jooവിന് മകളാണെന്ന്‍ അറിഞ്ഞതിന് ശേഷം Se-heeയോട്  ഉണ്ടാവുന്ന വികാരങ്ങളും അടുപ്പവുമെല്ലാം കാണിക്കുന്ന രംഗങ്ങള്‍... 

പ്രകടനങ്ങളുടെ കാര്യത്തിലെല്‍ ചിത്രത്തിലെ പ്രധാന താരങ്ങള്‍ എല്ലാം തന്നെ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ അവസരം ഉപേക്ഷിച്ചു രാജ്യം വിടാന്‍ നോക്കുകയും പിന്നീട്  Se-hee തന്‍റെ സ്വന്തം മകളാണ് എന്ന്‍ തിരിച്ചറിയുമ്പോള്‍ അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തൈയ്യാറാവുന്ന അച്ഛനായി Shin Hyun-joonവും, ഒരിക്കല്‍ തനിക്ക് നഷ്ടപ്പെട്ട സ്നേഹത്തെ  Se-heeയുടെ രൂപത്തില്‍ തന്‍റെ മുന്നിലേക്കെത്തിയപ്പോള്‍ അവളെ സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന സ്നേഹനിധിയായ അച്ഛനായി Heo Joon-hoവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. കൊച്ചു കുട്ടി ആണെങ്കില്‍ കൂടിയും ഈ രണ്ട് താരങ്ങള്‍ക്കൊപ്പം നിന്ന്‍ വളരെമികച്ചൊരു പ്രകടനമാണ് ഈ ചെറുപ്രായത്തില്‍ Se-hee ആയി Jo Soo-min കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രമുള്ളു എങ്കില്‍ കൂടിയും Se-heeയുടെ അമ്മ Hye-yeong ആയി Ha Ji-won എപ്പോഴത്തെയും പോലെ തന്നെ തന്‍റെ വേഷം മനോഹരമാക്കിയിരിക്കുന്നു...

ചുരുക്കത്തില്‍ കൊറിയന്‍ ഡ്രാമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്  His Last Gift.

134.The First Great Train Robbery

The Great Train Robbery "The First Great Train Robbery" (original title) (1979) : An Exciting Heist Story Set In The Victorian England.  

 
Language: English
Genre: Adventure,Crime, Drama
Director: Michael Crichton
Writers: Michael Crichton (screenplay & novel)
Stars: Sean Connery, Donald Sutherland, Lesley-Anne

15 മേയ് 1855ല്‍ ലണ്ടനില്‍ നിന്നും തെക്ക് കിഴക്ക് റെയില്‍വേ (South East Railway) വഴി പാരിസിലെക്ക് സഞ്ചരിച്ചു കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും 91കിലോ സ്വര്‍ണം അധി വിധക്തമായി മോഷ്ട്ടിക്കുകയുണ്ടായി ഈ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 1975ല്‍  താന്‍ എഴുതിയ The Great Train Robbery എന്ന നോവലിനെ ആസ്പദമാക്കി  Michael Crichton 1979 ഒരുക്കിയ ചിത്രമാണ്  The First Great Train Robbery...

1854ല്‍ ലണ്ടനില്‍ നിന്നും ഫോക്സ്റ്റണിലേക്ക് ട്രെയിന്‍ മാര്‍ഗം ക്രൈമിയന്‍ യുദ്ധത്തിലേക്കുള്ള ധന സഹായത്തിനായി എല്ലാ മാസവും കൊണ്ടുപോകുന്ന സ്വര്‍ണം മോഷ്ട്ടിക്കുവാന്‍ Edward Pierce പദ്ധതിയിടുന്നു. എന്നാല്‍ ബാങ്ക് വളരെയധികം മുന്‍കരുതലുകളോടെയാണ്  സ്വര്‍ണം എല്ലാ മാസവും കയറ്റി അയക്കുന്നത്.  കയറ്റി അയക്കുന്ന ഗോള്‍ഡ്‌ രണ്ടു വലിയ സ്റ്റീല്‍ സേഫുകളിലായി ലോക്ക് ചെയ്തിരിക്കും ഓരോ സേഫും തുറക്കണമെങ്കില്‍ രണ്ടു താക്കോലുകള്‍ വീധം വേണം അതായത് മൊത്തത്തില്‍ നാല് വിവിധ താക്കോലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സേയിഫുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. താക്കോലുകളില്‍ രണ്ടെണ്ണം ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനിലെ സൌത്ത് ഈസ്റ്റ്‌ റെയില്‍വേയുടെ ഓഫീസില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു, മറ്റ് രണ്ടെണ്ണം ബാങ്കിലെ ഉദ്യോഗസ്ഥരായ Henry Fowler, Edgar Trent എന്നിവരുടെ കൈവശവും സൂക്ഷിച്ചിരിക്കുന്നു. താക്കോലുകള്‍ മോഷ്ട്ടിച്ചാല്‍, സ്വര്‍ണം മോഷ്ട്ടിക്കുവാനുള്ള പദ്ധതി എല്ലാവരും മനസിലാക്കും എന്നുള്ളത് കൊണ്ട് ആരും അറിയാതെ ഈ താക്കോലുകളുടെ അടയാളം മെഴുകില്‍ പകര്‍ത്തി മറ്റൊന്ന്‍ ഉണ്ടാക്കുക എന്നത് മാത്രമാണ് ആകെയുള്ള പോംവഴി... തന്‍റെ പദ്ധതിയുമായി പിയേര്‍സ് മുന്‍പോട്ടു പോകുമ്പോള്‍ അനുയായികള്‍ ആയി അയാളുടെ കാമുകി Miriam ഉം താക്കോലുകളുടെ പകര്‍പ്പുകള്‍ ഉണ്ടാക്കുന്നതിലും പൂട്ടുകള്‍ തുറക്കുന്നതിലും വിധക്തനായ Robert Agarഉം ഒപ്പം ചേരുന്നു... സ്വര്‍ണം മോഷ്ടിക്കാനുള്ള ഇവരുടെ ശ്രമമാണ് ചിത്രത്തിന്‍റെ തുടര്‍ന്നുള്ള ഭാഗത്തില്‍ പറയുന്നത്...

Heist ജോണറില്‍ ഉള്‍പെടുത്താവുന്ന ഒരു മികച്ച ചിത്രമാണ് The First Great Train Robbery.  അത്യാധുനിക സാങ്കേതികവിദ്യകള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കാലത്ത് ഓടി കൊണ്ടിരിക്കുന്ന ഒരു ട്രൈയിനില്‍ നിന്നും മോഷ്ട്ടിക്കുക എന്ന്‍ പറഞ്ഞാല്‍ വളരെയധികം ദുഷ്ക്കരമായ ഒരു കാര്യമാണ്  ഈ അപ്രാഭ്യ ലക്‌ഷ്യം പൂര്ത്തികരിക്കുവാന്‍ ശ്രമിക്കുന്ന പിയെര്‍സിന്റെയും കൂട്ടാളികളുടെയും കഥ വളരെയധികം മികവുറ്റ രീതിയില്‍ സംവിധായകനായ Michael Crichton അവതരിപ്പിച്ചിരിക്കുന്നു...

എക്കാലത്തെയും മികച്ച സ്കോട്ടിഷ് നടന്മാരില്‍ ഒരാളായ Sean Conneryയാണ്  അതിബുദ്ധിമാനായ മോഷ്ട്ടാവ് Edward Pierce ആയി പ്രേക്ഷകന് മുന്നിലെത്തുന്നത്, അതിമാനോഹരമായി തന്നെ അദ്ദേഹം ഈ വേഷം ചെയ്തിരിക്കുന്നു, അതുപോലെ Robert Agar ആയി Donald Sutherlandഉം, Miriam ആയി Lesley-Anne Down ഉം തങ്ങളുടെ വേഷങ്ങളില്‍ നന്നായി തിളങ്ങി...

ചുരുക്കത്തില്‍ Heist ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരു വിരുന്നാണ് ഈ ചിത്രം...