Two Countries (2015) : Pure Entertainer
Language: Malayalam
Genre: Comedy
Director: Shafi
Writers: Rafi (screenplay), Najeem Koya (story)
Stars: Dileep, Mamta Mohandas, Mukesh, Suraj Venjaramodu
Genre: Comedy
Director: Shafi
Writers: Rafi (screenplay), Najeem Koya (story)
Stars: Dileep, Mamta Mohandas, Mukesh, Suraj Venjaramodu
കല്യാണരാമന്‍ മേരിക്കുണ്ടൊരു കുഞ്ഞാട് എന്നി ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിയും ദിലീപും ഒന്നിച്ച ചിത്രമാണ് 2 കണ്ട്രിസ്. റാഫിയുടെ തിരകഥയില്‍ ഒരുങ്ങിയ ഈ ചിത്രത്തെ അടുത്ത കാലത്തെ മികച്ച ദിലീപ് ചിത്രമെന്ന് നിസംശയം പറയാം. എളുപ്പവഴിയില്‍ പണം സമ്പാദിക്കാന്‍ എന്ത് തരികിടയും കാണിക്കാന്‍ മടിയില്ലാത്ത ഉല്ലാസ് എന്ന ചെറുപ്പകാരന്റെ ജീവിതത്തിലേക്ക് കാനഡയില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടി ലയ കടന്ന്‍ വരുന്നതോട് കൂടി ഉണ്ടാവുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 2 കണ്ട്രിസ് കടന്ന്‍ പോകുന്നത്...
ഷാഫി - ദിലീപ് കൂട്ടുകെട്ടില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പോലെ ഒട്ടനവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നല്ലൊരു ചിത്രമാണ് 2 കണ്ട്രിസ്. തുടക്കം മുതല്‍ അവസാനം വരെ കുടുംബസമേതം ആസ്വദിച്ചു കാണാവുന്ന ചിത്രം. ഉല്ലാസിന്റെ കേരളത്തിലെ കഥ പറയുന്ന ആദ്യ പകുതിയില്‍ ദിലീപ് - അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ പിറന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്ക് നഷ്ട്ടമായ ജഗദീഷിന്റെ മികച്ച പ്രകടനവുമായിരുന്നു ഹൈലൈറ്റ്. ഉല്ലാസ് - ലയ ദമ്പതികളുടെ കാനഡയിലെ ജീവിതത്തിലൂടെ രണ്ടാം പകുതി മുന്‍പോട്ട് പോകുമ്പോള്‍ ഒന്നാം പകുതിയിലെ അജു വര്‍ഗീസ് - ജഗദീഷ് എന്നിവരുടെ സ്ഥാനത്തേക്ക് മുകേഷ് - സുരാജ് എന്നിവര്‍ കടന്ന്‍ വരുന്നു. ആദ്യ പകുതിയിലേക്കാള്‍ ഒട്ടേറെ മികച്ച നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഇവര്‍ രണ്ടു പേരും പ്രേക്ഷകന് സമ്മാനിക്കുന്നു. ഒടുവില്‍ നല്ലൊരു ക്ലൈമാക്സിലൂടെ ചിത്രം അവസാനിക്കുമ്പോള്‍ മൈ ബോസ്സ് എന്ന ചിത്രത്തിന് ശേഷം ദിലീപില്‍ നിന്നും വന്ന ഏറ്റവും മികച്ച ചിത്രമായി 2 കണ്ട്രിസ് മാറുന്നു...
പ്രകടനങ്ങളുടെ കാര്യത്തില്‍ അടുത്ത കാലത്തെ ദിലീപിന്‍റെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിലേത് എന്ന്‍ പറയാം, എങ്കിലും തന്‍റെ പ്രതാപകാലത്തെ ദിലീപിന്‍റെ പ്രകടന്നങ്ങളുടെ ഒരു നിഴല്‍ മാത്രമാണ് ഇതിലെ ഉല്ലാസ് എന്ന്‍ പറയാതെ വയ്യ. ചിത്രത്തില്‍ ദിലീപിനെക്കാള്‍ മികച്ച പ്രകടനം ഒരുപക്ഷെ കാഴ്ച വെച്ചത് സുരാജ് വെഞ്ഞാറമൂട് ആയിരിക്കും. പല രംഗങ്ങളിലും തിയറ്ററില്‍ ചിരിയുടെ മാലപടക്കം തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതുപോലെ മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ് എന്നിവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു...
ഒരു ചെറിയ ഇടെവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മമ്ത ലയയെ ഒട്ടും മോശമാക്കിയില്ല എന്ന്‍ പറയാം. ചിത്രത്തിലുടനീളം വളരെ സുന്ദരിയായി അവര്‍ കാണപ്പെട്ടു
ഗോപി സുന്ദറിന്റെ മനോഹരമായ ഗാനങ്ങളും പശ്ചാത്തലം സംഗീതവും ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളില്‍ ഒനാണു. അവയില്‍ ചെന്തെങ്ങിന്‍ ചാരത്ത് എന്ന ഗാനം വളരെ നന്നായിരിക്കുന്നു...
ചുരുക്കത്തില്‍ കുടുംബ സമേതം രണ്ടര മണിക്കൂര്‍ ആസ്വദിച്ചു കാണാവുന്ന ഒരു ചിരി വിരുന്നാണ് 2 കണ്ട്രിസ്...
No comments:
Post a Comment