Burnt (2015) : A Good One For Foodies.
Language: English
Genre: Comedy Drama
Director: John Wells
Writers: Steven Knight (screenplay), Michael Kalesniko (story)
Stars: Bradley Cooper, Sienna Miller, Daniel Brühl |
Genre: Comedy Drama
Director: John Wells
Writers: Steven Knight (screenplay), Michael Kalesniko (story)
Stars: Bradley Cooper, Sienna Miller, Daniel Brühl |
അതിമനോഹരമായ പുത്തന്‍ ഭക്ഷണവിഭവങ്ങളുടെ ക്ലോസ് ഷോട്സിലൂടെ കാണുന്ന ഓരോ പ്രേക്ഷകന്റെയും നാവിലും മനസ്സിലും ഒരുപോലെ കൊതിയുളവാക്കുന്ന ചിത്രങ്ങളാണ് Chef (2014), The Hundred Foot Journey (2014) തുടങ്ങിയവ, ആ ശ്രേണിയിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരു ചിത്രമാണ് Steven Knight ന്‍റെ തിരകഥയില്‍ John Wells സംവിധാനം ചെയ്തു Bradley Cooper പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 2015ല്‍ പുറത്തിറങ്ങിയ Burnt.
2 മിഷെലിന്‍ സ്റ്റാര്‍സ് (ലോക പ്രശസ്ത ഫ്രഞ്ച് മാഗസിന്‍ മിഷെലിന്‍ മികച്ച ഹോട്ടലുകള്‍ക്കും ഷെഫുകള്‍ക്കും നല്‍കുന്ന റെറ്റിംഗ്; പരമാവധി മൂന്ന്‍ സ്റ്റാറുകളാണ് നല്‍കുന്നത്.) നേടി കരിയറിന്റെ ഉന്നതിയില്‍ നില്‍കുമ്പോള്‍ മയക്കുമരുന്നിന് അടിമപ്പെട്ടു എല്ലാം നശിപ്പിച്ചവനാണ് ഷെഫ് ആഡം. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് നഷ്ട്ടപ്പെട്ടതെല്ല്ലാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആഡം ഒപ്പം തന്‍റെ മൂന്നാമത്തെ മിഷെലിന്‍ സ്റ്റാറും...
ഒരിക്കല്‍ താന്‍ ആയിട്ട് നഷ്ട്ടപ്പെടുത്തിയത് എല്ലാം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ആഡം നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്. അതിനായി ഒരിക്കല്‍ തന്നെ നശിപ്പിച്ച മയക്കുമരുന്നിനോടും,, മദ്യത്തോടും, എല്ലാം ഇപ്പോഴും പൂര്‍ണതയില്‍ എത്തിയിരിക്കണം എന്ന തന്‍റെ ദുര്‍വാശിയോടുമെല്ലാം അയാള്‍ വിട പറഞ്ഞെ മതിയാവു. ഒപ്പം എല്ലാം ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കാം എന്നുള്ള അമിതവിശ്വാസവും അയാള്‍മാറ്റിവെക്കണം...
ഈ ജോണറില്‍ വന്നിട്ടുള്ള Chef (2014), The Hundred Foot Journey (2014)
തുടങ്ങിയ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ ഈ ചിത്രത്തിന്
സാധിച്ചിട്ടില്ല എങ്കിലും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ഒരു നല്ല
ചിത്രം തന്നെയാണ് Burnt, ഇത്തരം ഒരു ചിത്രത്തിന് ഒന്നരമണിക്കൂര്‍ ദൈര്‍ഖ്യം വളരെ കുറഞ്ഞു പോയി എന്ന്‍ തോന്നി. തിരകഥയിലെ പോരായ്മകള്‍ നികത്തി ചിത്രത്തിന്‍റെ ദൈര്‍ഖ്യം കുറച്ചും കൂടി കൂട്ടി ഒരുക്കിയിരുന്നുവെങ്കില്‍ വളരെ മികച്ചൊരു ചിത്രമായി Burnt മാറുമായിരുന്നു എന്ന്‍ തോന്നി...
Bradley Cooper, Sienna Miller, Daniel Brühl തുടങ്ങിയവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...
ചുരുക്കത്തില്‍ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരുതവണ ആസ്വദിച്ചു കാണാവുന്ന ചിത്രമാണ് Burnt.
No comments:
Post a Comment