96: A beautiful ride through memory lane.
Language: Tamil
Genre: Romance
Director: C. Prem Kumar
Writer: C. Prem Kumar
Stars: Vijay Sethupathi, Trisha Krishnan
റാം, മനസ്സ് കൊണ്ട് ഇന്നും അയാള്‍ ആ പത്താം ക്ലാസ്സില്‍ തന്നെയാണ്, ആ ഓര്‍മകളില്‍ നിന്നും ഒളിച്ചോടാന്‍ എന്നോണമാവാം അയാളൊരു ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ആയി മാറിയത്. 22 വര്‍ഷങ്ങള്‍ക്കിപ്പറവും ആ മനസ്സില്‍ ഇപ്പോഴും ജാനുവും അവളോടുള്ള നിലയ്ക്കാത്ത പ്രണയവുമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരായിരം ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന ആ സ്കൂളിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു കൗമാരക്കാരനെ പോലെ ആ പടവുകള്‍ ഓടി കയറി, ബോര്‍ഡിലെ ചോക്ക് പൊടികളിലൂടെ കൈവിരലുകള്‍ ഓടിച് തന്‍റെ ക്ലാസ്സിലേക്ക് ചെന്നിരിക്കുന്നുണ്ട് റാം. അവിടെ നിന്ന് 22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള രാമചന്ദ്രന്‍റെ പ്രണയത്തിന്റെയും , സൗഹൃദത്തിന്‍റെയും വാതില്‍ പ്രേക്ഷകന് മുന്‍പില്‍ തുറക്കുകയാണ്.. അവിടെ അവനെ കാത്ത് ജാനകിയുണ്ട് അവന്‍റെ ജാനു...
"Changes are the Question"
"Changes are the Answer"
ഇങ്ങനെ എഴുതി കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത് ഈ വരികളില്‍ തന്നെയുണ്ട് ഈ ചിത്രത്തിന്‍റെ കഥയും...
'പ്രണയം' കവിതകളായും, കഥകളായും, സിനിമകളായുമെല്ലാം ഇന്നും നമുക്ക് മുന്നില്‍ വീണ്ടും വീണ്ടും വന്നു പോയി കൊണ്ടേയിരിക്കുന്നു... അവയില്‍ നിന്നെല്ലാം സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96നെ വേറിട്ട് നിര്‍ത്തുന്നത് എന്ന്‍ ചോദിച്ചാല്‍, ഓരോ പ്രേക്ഷകനിലും ഞാന്‍ തന്നെയാണ് റാം, അല്ലെങ്കില്‍ ഞാന്‍ തന്നെയാണ് ജാനു എന്ന തോന്നലുണ്ടാക്കി കൊണ്ട് കഥ പറയാന്‍ സാധിച്ചു എന്നതിനാലാണ് എന്ന്‍ പറയാം..ഒരു പൈങ്കിളി പ്രണയകഥയോ അല്ലെങ്കില്‍ പറഞ്ഞു പഴകിയ മറ്റൊരു പ്രണയകഥയോ ആവുമായിരുന്ന കഥയെ ഇത്രമേല്‍ മികവുറ്റതാക്കുന്നത് സി പ്രേംകുമാര്‍ എന്ന എഴുത്ത്കാരന്‍റെ-സംവിധായകന്‍റെ കഴിവാണ്.. റാം-ജാനു എന്നിവരുടെ പ്രണയത്തെക്കുറിച്ച് പറയുമ്പോഴും റാമിന് ജാനുവിനോടുള്ള പ്രണയത്തെയും, ജാനുവിന് റാമിനോടുള്ള പ്രണയത്തെയും രണ്ടായി കാണിക്കാന്‍ അദ്ദേഹത്തിന്ക ഴിഞ്ഞിരിക്കുന്നു. സംഭാഷണങ്ങളിലൂടെ അതിമനോഹരമായി പ്രണയത്തെ വരച്ചുകാട്ടുന്ന വളരെ ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് 96. കൈവിട്ട് പോകുമായിരുന്നതോ, അല്ലെങ്കില്‍ പ്രേക്ഷകനില്‍ ആവര്‍ത്തന വിരസതയുടെ മടുപ്പ് ഉളുവാകുന്നതുമായ പല രംഗങ്ങളും ഒരു പുത്തന്‍ അനുഭവം എന്ന കണക്കെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിരിക്കുന്നു...
ഓര്‍മകളത്രയും കൂട്ടി വെച്ച തകരപ്പെട്ടിയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കാലത്തിനോത്ത് സഞ്ചരിക്കാന്‍ കഴിയാതെ ഇന്നും 15 വയസ്സ് കാരന്‍റെ ഓര്‍മകളില്‍, ആ ഭൂതകാലത്തില്‍ ജീവിക്കുന്ന രാമചന്ദ്രനെ വിജയ് സേതുപതിയോളം ഭംഗിയായി അവതരിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയും എന്ന്‍ തോന്നുന്നില്ല.. ജീവിക്കുകയായിരുന്നു അദ്ദേഹം റാം ആയിട്ട്, ഓരോ നോട്ടത്തിലും ചലനങ്ങളിലും എല്ലാം രാമചന്ദ്രനായി നിറഞ്ഞാടുകയായിരുന്നു അദ്ദേഹം.. വര്‍ഷങ്ങള്‍ക്ക് ശേഷം ജാനുവിനെ കാണുന്ന ആ രംഗം, അതുപോലെ ഹോട്ടല്‍ മുറിയില്‍ വെച്ചു അവളോടെല്ലാം തുറന്ന്‍ പറയുന്ന രംഗം, അങ്ങനെ മനസ്സിനെ ആഴത്തിലേക്ക് തറച്ചുകയറിയ ഒരുപ്പാട് രംഗങ്ങളില്‍ വിജയ് സേതുപതി അസാമാന്യമായ പ്രകടനം കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നുണ്ട്...
തൃഷ അവരുടെ ഇന്നുവരെയുള്ള കഥാപാത്രങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അല്ലെങ്കില്‍ ഏറ്റവും മികച്ചത് എന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളു ജാനു.. റാം ഓര്‍മകളില്‍ നിന്നും പുറത്ത് വരാതെ ജീവിക്കുമ്പോള്‍ ഓര്‍മകളായിരുന്നു അവളെ ജീവിപ്പിച്ചത്, തിരിച്ചു കിട്ടില്ലെന്ന പൂര്‍ണ ബോധ്യം അവള്‍ക്കുണ്ട് ആ വേദനയില്‍ തനെയാണ് ഒടുവില്‍ ആ എയര്‍പോര്‍ട്ടില്‍ വെച്ചവളുടെ തൊണ്ടയിടറുന്നതും..അവള്‍ നിശബ്ദയായി പോയതും... അന്ന്‍ കോളേജില്‍ വെച്ചു ആ കുട്ടി റാമിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ അല്ലെങ്കില്‍ അവനെ ഒന്ന്‍ കണ്ടിരുനെങ്കില്‍ തങ്ങളുടെ ജീവിതം എങ്ങനെ മാറി മറിഞ്ഞേനെ എന്നവള്‍ ആ ഹോട്ടല്‍ മുറിയില്‍ വെച്ചു റാമിനോട് ചോദിക്കുന്നുണ്ട്, അതിനുള്ള ഉത്തരം പിന്നെടവള്‍ വളരെ മനോഹരമായി റാമിന്റെ വിദ്യര്‍ത്ഥികളോട് തങ്ങളുടെ പ്രണയം വിവരിച്ചു കൊണ്ട് പറയുന്നുണ്ട്.. തൃഷയെ ഒരുപ്പാട് ഇഷ്ടപ്പെടുന്നത് ചിത്രത്തിലെ ഈ രംഗങ്ങളിലാണ്...
Gouri G Kishan എന്ന കൊച്ചുമിടുക്കി വരച്ചിട്ട കൌമരക്കാരി ജാനുവില്‍ നിന്നും ഇരുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജാനകിയായി തൃഷ എത്തുമ്പോള്‍ ആ കഥാപാത്രത്തിന് ലഭിക്കുന്ന ആരവങ്ങള്‍ത്രയും ആ മിടുക്കിക്ക് അവകാശപ്പെട്ടതാണ് എന്നാല്‍ അവിടെ നിന്ന് തന്‍റെ മുന്‍കാല കഥാപാത്രങ്ങളുടെ യൊന്നും നിഴല്‍ സ്പര്‍ശിക്കാതെ ജാനുവായി അവര്‍ മാറിയിരുന്നു.. തന്‍റെ മനോഹരമായ കണ്ണുകളിലൂടെ റാമിനോടുള്ള അവളുടെ പ്രണയത്തെയും, അവനെ നഷ്ടപ്പെട്ടത്തിലുള്ള അവളുടെ ഒരിക്കലും ശമിക്കാത്ത വേദനയേയും എല്ലാം അവര്‍ പ്രേക്ഷകനിലേക്ക് എത്തിക്കുന്നു...
Adithya Bhaskar അധികം ഡയലോഗുകള്‍ ഇല്ലാതെ റാമിന്റെ ചെറുപ്പകാലത്തേ വളരെ നന്നായി തന്നെ ഈ മിടുക്കന്‍ ചെയ്തിട്ടുണ്ട്..
പിന്നെ 96നെ ഇത്രമേല്‍ ഹൃദമാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ച ഗോവിന്ദ് മേനോന്‍റെ സംഗീതം.. കാതലേ കാതലേ എന്ന ഗാനം അടുത്തൊന്നും മനസ്സില്‍ നിന്നും പോകില്ല..പല രംഗങ്ങളിലും പശ്ചാത്തല സംഗീതം നല്‍കുന്ന അനുഭൂതി പറഞ്ഞു അറിയിക്കാന്‍ കഴിയില്ല അത്രമേല്‍ മനോഹരമായിരുന്നു... അത്
പോലെ എന്‍ ശന്മുഖതിന്റെ ഛായാഗ്രഹണം..വളരെ മനോഹരമായ ഫ്രെയിമുകള്‍ പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം..
മനസ്സിന് ഇഷ്ടപ്പെട്ട പ്രണയ ചിത്രങ്ങള്‍ ഒരുപ്പാട് ഉണ്ടെങ്കിലും അവയെക്കാളൊക്കെ മനസ്സിനെ കവരുന്ന ചിത്രമായി 96നെ മാറ്റുന്നത് ഓരോ പ്രേക്ഷകനിലും ഞാന്‍ തന്നെയാണ് റാം, അല്ലെങ്കില്‍ ഞാന്‍ തന്നെയാണ് ജാനു എന്ന തോന്നലുണ്ടാക്കി കൊണ്ട് കഥ പറയാന്‍ സാധിച്ചു എന്നതിനാലാണ്.. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാകും എന്ന്‍ കരുതുന്നില്ല.. ചിലര്‍ക്ക് പ്രണയം മനസ്സിനെ കൊത്തി വലിക്കുന്ന ഒരു വേദനയാവാം, മറ്റുചിലര്‍ക്ക് ഇന്നും അവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന സുഖമുള്ള ഓര്‍മയും.. എങ്ങനെ തന്നെ ആയാലും നിങ്ങളുടെ മനസ്സ് നിറയ്ക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല...
റൊമ്പ ദൂരം പോയിട്ടയാ റാം.?
ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍ ജാനു…
തിയറ്ററില്‍ നിന്നും തന്നെ കാണാന്‍ ശ്രമിക്കുക..

No comments:
Post a Comment