Thursday, 1 September 2016

146.In The Heart Of The Sea

In The Heart Of The Sea: The tale of whale is good, but could've been better.


Language: English
Genre: Historical Drama
Director: Ron Howard
Writers: Charles Leavitt (screenplay), Charles Leavitt (story)
Stars: Chris Hemsworth, Cillian Murphy, Brendan Gleeson 

1820ലെ ശൈത്യകാലത്തിന്‍റെ  അവസാന നാളുകളിലായിരുന്നു ഇംഗ്ലണ്ടിലെ തിമിംഗലവേട്ടക്കപ്പലായ Essex തികച്ചും അവിശ്വസിനീയമായ ഒന്നാല്‍ ആക്രമിക്കപ്പെട്ടത്.. മാമ്മത് എന്ന വംശനാശം സംഭവിച്ച അതിബ്രിഹത്തായ ആനയെകാള്‍ വലിപ്പവും മനുഷ്യനെ പ്പോലെ തന്നെ  ഇച്ഛാശക്തിയും പ്രതികാരഭാഹവുമുള്ള ഒരു വന്‍ തിമിംഗലമായിരുന്നു അത്... സമുദ്രത്തില്‍ നടന്ന ഈ അത്യാപത്തില്‍ നിന്നും പ്രചോദനം ഉള്‍കൊ്ണ്ടായിരുന്നു Herman Melville തന്‍റെ വിശ്വപ്രശസ്ഥമായ നോവല്‍ മോബി ഡിക്ക് രചിച്ചത്.. എനാല്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് അദ്ദേഹം തന്‍റെ നോവലിന് വിഷയമാക്കിയത് യഥാര്‍ത്ഥത്തില്‍ അന്നുണ്ടായ സംഭവങ്ങളുടെ ദ്രിശ്യാവിഷ്കാരമാണ് Ron Howardന്‍റെ സംവിധാനത്തില്‍ Chris Hemsworth, Benjamin Walker, Cillian Murphy, Tom Holland, Ben Whishaw എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് 2015ല്‍ പുറത്തിറങ്ങിയ In The Heart Of The Sea എന്ന ചിത്രം പറയുന്നത്. ഇതേ പേരിലുള്ള Nathaniel Philbrick ന്‍റെ 2000ത്തില്‍ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം അണിയിചൊരുക്കിയിരിക്കുന്നത്...

19ആം നൂറ്റാണ്ടില്‍ എണ്ണയ്ക്കായി മനുഷ്യന്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് തിമിംഗലങ്ങളെയായിരുന്നു... തികച്ചും സാഹഹിസകമായ ഒരു ശ്രമമായിരുന്നു അത് ഭുമിയിലെ ഏറ്റവും വലിയ ജീവിയെ കടലില്‍ വേട്ടയാടി പിടിച്ച് അതിന്‍റെ മാംസവും മറ്റവയവങ്ങളും എണ്ണയ്ക്കും, മാംസത്തിനും തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക...

ഇതേ ലക്ഷ്യത്തോടെയായിരുന്നു 1820ല്‍ ക്യാപ്റ്റന്‍ George Pollard ന്‍റെയും ഫസ്റ്റ് മേറ്റ്‌ Owen Chase ന്‍റെയും നേതിര്‍ത്വത്തില്‍ 20 അംഗ സംഘമടങ്ങുന്ന തിമിംഗലവേട്ടക്കപ്പലായ Essex യാത്രതിരിച്ചത്. യാത്രയുടെ തുടക്കത്തില്‍ തന്നെ വിവിധ പ്രശ്നങ്ങള്‍ നേരിട്ട കപ്പലിനെ ഭീമാകാരനായ ഒരു തിമിംഗലം ആക്രമിക്കുന്നതോടെ അത് തകര്‍ന്നടിയുന്നു... സ്വന്തം ജീവന്‍ നിലനിര്‍ത്താനായി പിന്നീടു George Pollard ഉം സംഘവും ചെയ്യുന്ന കാര്യങ്ങള്‍ ഏതൊരു മനുഷ്യനും ചിന്തിക്കാവുന്നതിനും അപ്പുറമാണ്...

അതിജീവനത്തെ ആസ്പദമാക്കി ഒട്ടേറെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഹോളിവുഡില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട് അവയില്‍ പലതും എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളും ആണെന്നിരിക്കെ  അത്തരം ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഈ ചിത്രത്തെ എത്തിക്കാന്‍ Apollo 13, Rush , A Beautiful Mind തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ Ron Howard ന് സാധിച്ചിട്ടില്ല എന്ന്‍ വേണം പറയാന്‍, എങ്കില്‍പോലും ഒരിക്കലും ഒരു മോശം ചിത്രമല്ല In The Heart Of The Sea. അപകടം നേരിട്ടവരുടെ മനോഭാവവും, അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷപങ്ങളെയുമെല്ലാമാണ് ചിത്രം കൂടുതലായും ചര്‍ച്ച് ചെയ്യുന്നത്... അതുപോലെ മനുഷ്യന്‍റെ അത്യാഗ്രഹം അവനു വരുത്തിവെക്കുന്ന വിനാശത്തെ കുറിച്ചും, വിശപ്പ് മനുഷ്യനെ ഏതറ്റം വരെ കൊണ്ടു ചെന്നെത്തിക്കുന്നു എന്നും  ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്....

Chris Hemsworth, Benjamin Walker, Cillian Murphy, Tom Holland എന്നിവരുടെ മികച്ച പ്രകടനങ്ങളും മികവുറ്റ വിഷ്വല്‍ എഫ്ഫക്റ്റ്‌സുമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്... തിമിംഗലം കപ്പല്‍ തകര്‍ക്കുന്ന രംഗങ്ങളും ചെറു ബോട്ടുകളുടെ അടിയിലൂടെ അത് സഞ്ചരിക്കുന്ന രംഗങ്ങളുമെല്ലാം തന്നെ വളരെ മനോഹരമായിരുന്നു ഇത് പോലെ പ്രേക്ഷകന്‍റെ കണ്ണിനു വിസ്മയമാകുന്ന ഒട്ടേറെ മികച്ച രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്....

100 മില്യണ്‍ ഡോളര്‍ ചിലവിട്ടു ഒരുക്കിയ ചിത്രം ബോക്സ്‌ ഓഫീസില്‍ ഒരു വന്‍ പരാജയമായിരുന്നു... 93.9 മില്യണ്‍ ഡോളര്‍ മാത്രമാണ് ചിത്രത്തിന് തിയറ്ററില്‍ നിന്നും നേടാന്‍ സാധിച്ചത്... ഇത്രയും വലിയൊരു പരാജയം ഈ ചിത്രം അര്‍ഹിക്കുന്നുണ്ട് എന്ന്‍ ഞാന്‍ കരുതുന്നില്ല...

ചുരുക്കത്തില്‍ അതിജീവന ചിത്രങ്ങളെ ഇഷ്ടപെടുന്നവര്‍ക്ക്  ഒരുതവണ കണ്ടാസ്വധിക്കാവുന്ന ചിത്രമാണ് In The Heart Of The Sea… 

No comments:

Post a Comment