Friday 2 September 2016

147.Stranger Things

Stranger Things (2016) : Nostalgia at its peak...!!


Language: English
Genre: TV Series - Drama - Horror - Mystery
Creators: Matt Duffer, Ross Duffer
Stars: Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin, Winona Ryder, David Harbour

എണ്‍പതുകളില്‍ Steven Spielberg, George Lucas, John Carpenter തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ   E.T. the Extra-Terrestrial, Star Wars, Indiana Jones Series തുടങ്ങിയ  ചിത്രങ്ങളൊക്കെ  ഇഷ്ടപെടാത്തവര്‍ വിരളമായിരിക്കും, നമ്മില്‍ പലരുടെയും കുട്ടികാലത്ത് നാം ഏറ്റവുമധികം ആസ്വദിച്ചു കണ്ട ഇംഗ്ലീഷ്  ചിത്രങ്ങളും ഇവയൊക്കെയാവും.. അത്തരം ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ആ അനുഭൂതി നമ്മിലേക്ക് വീണ്ടുമെത്തിക്കുകയാണ്  ഡഫര്‍ സഹോദരങ്ങള്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ടെലിവിഷന്‍ സീരീസ്‌ ആയ Stranger Things...

1983ല്‍ ഇന്ത്യാനയിലെ (അമേരിക്കയിലെ ഒരു സംസ്ഥാനം) ഹോകിന്‍സ് നഗരത്തില്‍ നിന്നും 12 വയസ്സുകാരനായ Will Byers നിഗൂഢമായ സാഹചര്യത്തില്‍ കാണാതെയാവുന്നു... അവന്‍റെ  ഉറ്റ സുഹൃത്തുക്കളായ മൈക്ക് ,ഡസ്റ്റിന്‍, ലുകസ് എന്നിവരും, അവന്‍റെ അമ്മ ജോയിസ് ,മൂത്ത സഹോദരന്‍ ജോനാഥാന്‍, പോലിസ് ചീഫ് ജിം ഹോപ്പര്‍ തുടങ്ങിയവരെല്ലാം അവനെ കണ്ടെത്തുന്നതിനായി തങ്ങളുടേതായ രീതിയില്‍ അന്വേഷണം ആരംഭിക്കുന്നു... എന്നാല്‍ വില്ലിന്റെ തിരോധാനത്തിനു പിന്നാലെ നിഗൂഡത നിറഞ്ഞ പല സംഭവങ്ങളും ആ നഗരത്തില്‍ സംഭവിക്കുന്നു... സംഭവങ്ങളുടെ സത്യാവസ്ഥ തേടി ഇവര്‍ നടക്കുമ്പോള്‍ സംശമുളവാക്കുന്ന രീതിയിലുള്ള ഗവണ്‍ന്മെന്റ് ഉദ്യോഗഗസ്ഥരുടെ ഇടപെടലുകളും ദ്വേഷബുദ്ധിയുള്ള അമാനുഷിക ശക്തികളുടെ ഇടപെടലുകളും ആ നഗരത്തിലേക്ക് കടന്ന്‍ വരുന്നു....

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച സീരീസ്‌ അതാണ്‌ Stranger Things... സംവിധാനം, തിരകഥ, അഭിനയം, 
നിര്‍മ്മാണം, ശബ്ദമിശ്രണം, ഛായാഗ്രഹണം അങ്ങനെ എല്ലാ തലങ്ങളിലും മികച്ചു നില്‍ക്കുന്ന സൃഷ്ട്ടി... പ്രധാനമായും 80 കളിലെ സ്റ്റിഫന്‍ സ്പില്‍ബര്‍ഗ് , സ്റ്റിഫന്‍ കിംഗ്‌ തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങള്‍ക്കും അക്കാലത്തെ മികച്ച  ടെലിവിഷന്‍ സീരീസുകള്‍ക്കും Tribute/Homage (ആദരവ് പ്രകടിപ്പിക്കുക/ ബഹുമാനസൂചകമായി) ആയാണ്  ഈ സീരീസ്‌ ഒരുക്കിയിരിക്കുന്നത്... ആഡ്വെൻചർ ഫാന്റസി, സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ തുടങ്ങിയ ജോണറുകളുടെ ഒരു ഒത്തുചേരലാണ് Stranger Things...

സംവിധായകരായ ഡഫര്‍ സഹോദരങ്ങള്‍ (മാറ്റ് ഡഫര്‍, റോസ് ഡഫര്‍) തന്നെയാണ് സീരീസിന്‍റെ തിരകഥയും രചിച്ചിരിക്കുന്നത്.. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര മനോഹരമായൊരു സീരീസ്‌ ആണ് അവര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്..  എണ്‍പതുകളിലെ  E.T. the Extra-Terrestrial, Star Wars, Indiana Jones Series തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച അനുഭൂതി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഇവര്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു... എണ്‍പതുകളിലെ അമേരിക്കന്‍ നഗരവും , അക്കാലത്തെ സംസ്കാരവും എല്ലാം തന്നെ പുനര്‍സൃഷ്ട്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരിക്കുന്നു...

 Michael Stein, Kyle Dixon എന്നിവരുടെ അതി മനോഹരമായ  സംഗീതം, Tim Ives, Tod Campbell എന്നിവരുടെ മികവുറ്റ
ഛായാഗ്രഹണം, William G. Davis ന്‍റെ കലാസംവിധാനം എന്നിവയെല്ലാം വളരെയധികം പ്രശംസ അര്‍ഹിക്കുന്നു..Strangers Things നെ എത്രയധികം മികവുറ്റതാക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌...

പ്രധാന കഥാപാത്രങ്ങലയും സഹതാരങ്ങളായും അഭിനയിച്ച എല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങളില്‍ മികച്ചു നിന്നും എങ്കിലും കുട്ടികളായ Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin എന്നിവരുടെ മികച്ച പ്രകടനമാണ് സീരിസിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ ഓരോരുത്തരും ഒന്നിനൊന്ന്‍ മികച്ച പ്രകടനമാണ് സീരീസ്‌ ഉടനീളം കാഴ്ച വെച്ചിരിക്കുനത്...

8 എപിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് അടുത്ത സീസണ്‍ അടുത്ത വര്‍ഷം ആരംഭിക്കുന്നതാണ്... കൂടുതല്‍ വലിച്ചു നീട്ടുന്നില്ല മികച്ചൊരു ടിവി സീരീസ്‌ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുനെങ്കില്‍ ഉടനെ തന്നെ  Stranger Things കണ്ടു തുടങ്ങുക...

No comments:

Post a Comment