Thursday 23 November 2017

150. Little Big Master

Little Big Master (2015) :  A GREAT TEACHER INSPIRES


Language: Chinese
Genre: Drama
Director: Adrian Kwan
Stars: Miriam Chin Wah Yeung, Louis Koo, Richard Ng
Adrian Kwan തിരക്കഥ എഴുതി സംവിധാനം ചെയ്തു Miriam Yeung പ്രധാന വേഷത്തിലെത്തി 2015ല്‍ പുറത്തിറങ്ങിയ ഹോന്ഗ് കൊന്ഗ് ചിത്രമാണ് Little Big Master. ഡിസ്കവര്‍ ബേയിലെ വലിയൊരു കിന്റര്‍ ഗാര്ടനില്‍ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന Lilian Lui ന്‍റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു എട്രിയാന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയത് അവരുടെ ജീവിതം പോലെ തന്നെ മനോഹരമായി ഈ ചിത്രവും ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. A GREAT TEACHER INSPIRES " എന്നത് എത്രമാത്രം അർഥവത്താണെന്ന് വ്യക്തമാക്കുന്ന സിനിമയാണ് LITTLE BIG MASTER. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, അദ്ധ്യാപനത്തിന്റെ മഹത്വവും, നന്മയുടെ വെളിച്ചവും  പ്രേക്ഷകന്‍റെ മനസ്സിലേക്ക് കോരിയിടുന്നു ഈ കൊച്ചു ഹോങ്ങ്കൊന്ഗ് ചിത്രം.
കേവലം 5 കുട്ടികൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന Yuen Kong 
കിന്റർ ഗാര്ടനിലെ തുച്ചമായ ശമ്പളത്തിന് ഹെഡ് മിസ്ട്രസ്സ് ആയി ജോലിക്കെത്തുകയാണ് LUI.ഡിസ്കവര്‍ ബേയിലെ വലിയൊരു കിന്റര്‍ ഗാര്ടനിലെ ഹെഡ് മിസ്ട്രസ്സ് പദവിയില്‍ നിന്നും നേരത്തെ തന്നെ വിരമിച്ചു കൊണ്ട് ഭര്‍ത്താവിനോടൊപ്പം ഈ ലോകം മുഴുവനും ചുറ്റി കാണാനുള്ള ഒരു നീണ്ട യാത്രയ്ക്കുള്ള തൈയ്യാറെടുപ്പിനു ഇടയിലായിരുന്നു Yuen Kong കിന്റർ ഗാര്ടന്‍റെ ദയനീയ അവസ്ഥയെ കുറിച്ച് LUI അറിയുന്നത്. ആ ദയനീയ അവസ്ഥ തന്നെയാണ് തന്‍റെ സ്വപ്ന യാത്രയെ മാറ്റിവെച്ചു തുച്ഛമായ ശമ്പളത്തിന് അവിടെ ജോലിക്കെത്താന്‍ അവളെ പ്രേരിപ്പിച്ചതും. Yuen Kong കിന്റർ ഗാര്ടനിലെ ഹെഡ് മിസ്ട്രസ്സും, ടീച്ചറും, തൂപ്പുകാരിയും, കാവല്‍ക്കാരനും എല്ലാം അവള്‍ തന്നെയായിരുന്നു. തന്‍റെ മുന്നിലെക്കെത്തിയ ആ അഞ്ചു കുട്ടികളെയും അവര്‍   അക്ഷരക്കൂട്ടങ്ങൾക്കപ്പുറം അറിവിന്റെയും, സ്വപ്നങ്ങളുടെയും സുന്ദര നിമിഷങ്ങളിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. ദാരിദ്ര്യവും , നിശ്ചയദാർഡ്യവും, സ്വപ്നങ്ങളുമെല്ലാം സിനിമയിലെ ഉൾക്കാഴ്ച നൽകുന്ന സാന്നിധ്യങ്ങളാകുന്നു. . കുട്ടികളുടെ മികവുറ്റ പ്രകടനങ്ങളും, സംഭാഷണങ്ങളും പ്രേക്ഷകനെ ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. "വിദ്യാഭ്യാസം" കച്ചവടവൽക്കരിക്കപ്പെട ഇക്കാലത്ത് നമുക്ക് നഷ്ടമാകുന്നത് ഹൃദയം കൊണ്ട് അറിവ് പകരുകയും, ജീവിതം കൊണ്ട് വഴികാട്ടുകയും ചെയ്യുന്ന ഗുരുനാഥൻമാരെയാണ് എന്ന തിരിച്ചറിവ് ഈ സിനിമ സമ്മാനിക്കുന്നു. മനസ്സിനെ സ്പർശിക്കുന്നതും, പ്രചോദനമേകുന്നതുമായ ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണെന്ന അറിവ് കൂടുതൽ സന്തോഷം നൽകുന്നു.

ഫീല്‍ ഗുഡ് ഡ്രാമ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ ആണ് നിങ്ങളെങ്കില്‍ ഈ ചിത്രം 
ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.