Friday 30 May 2014

10.Ba:Bo

Ba:Bo (2008) : ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഡ്രാമകളില്‍ ഒന്ന്.


Language : Korean
Genre : Drama
Director : Jeong-kwon Kim
Writers : Pool Kang (original story), Jeong-kwon Kim (screenplay)
Stars : Tae-hyun Cha, Ji-won Ha, Seol-ri Choi 
 
വര്‍ഷങ്ങളായി വിദേശത്ത് പിയാനോ വായിക്കുകയും പഠിക്കുകയും ചെയ്തുപോന്നിരുന്ന Ji-ho ഒരു സ്റ്റേജ് പ്ലേക്കിടയില്‍ പെട്ടന്നുണ്ടായ ഭയത്താല്‍ ആകെ തളരുന്നു തുടര്‍ന്നവള്‍ വീട്ടിലെക്കു മടങ്ങിയെത്തുന്നു അവിടെ അവള്‍ തന്‍റെ പഴേ സഹപാടി Sung-ryongവിനെ കണ്ടുമുട്ടുന്നു. 

ചെറുപ്പത്തില്‍ സംഭവിച്ച ഒരു അപകടത്തെ തുടര്‍ന്ന് ഇന്നവനു ഒരു ആറുവയസുക്കാരന്റെ ബുദ്ധിയെ ഉള്ളു. എല്ലാം അവന്‍ പെട്ടന്ന് മറന്നു പോകും എന്നാല്‍ അവന്‍റെ ആദ്യ പ്രണയിനി Ji-ho വിനെ അവന്‍ ഇന്നും മറന്നിട്ടില്ല. വളര്‍ച്ചയില്ലാത്ത അവന്‍റെ മനസിന്‍റെ ഉള്ളില്‍ പിന്നെയുള്ളത് അവന്‍റെ കൊച്ചനജത്തി Jee-in മാത്രമാണ്. 

അവളുടെ കാര്യങ്ങള്‍ എല്ലാം നോക്കുവാനായി അവളുടെ സ്കൂളിനു മുന്നില്‍ ഒരു ടോസ്റ്റ്‌ കട നടത്തി വരികയാണ്Sung-ryong, എന്നാല്‍ ബുദ്ധിവളര്‍ച്ചയില്ലാത്ത തന്‍റെ സഹോദരനോട് വെറുപ്പ് മാത്രമാണ് അവള്‍ക്കുള്ളത്‌, അവനെ പൂര്‍ണമായും അവഗണിക്കുകയാണവള്‍.

Sung-ryong വിന്‍റെ നിഷ്കളങ്കമായ മനസ്സിനെ തിരിച്ചറിയുന്ന അവന്‍റെ ഏക സുഹൃത്താണ് Sang-soo, എന്നാല്‍ ഗാന്ഗ്സ്റ്റെര്സിന്‍റെ ലോകത്തേക്ക് വഴുതി വീണിരിക്കുകയാണ് ആ ചെറുപ്പകാരന്‍.

Ji-ho ഇപ്പഴും അവളുടെ സ്‌തംഭനാവസ്ഥയില്‍ തന്നെയാണ്, Jee-in കിഡ്നി രോഗതിനടിമപ്പെട്ടു കിടപ്പില്ലാവുന്നു, വലിയൊരു കൊഴപ്പത്തില്‍ ചെന്ന് ചാടിയിരിക്കുകയാണ് Sang-soo. എന്നാല്‍ ഇവരുടെയല്ലാം വേദനകള്‍ Sung-ryong നാമൊന്നും ചിന്തിക്കാത്ത വിധത്തില്‍ വളരെ അത്ഭുതകരമായി പരിഹരിക്കുന്നു

അത് എങ്ങനെയാണു എന്നറിയണമെങ്കില്‍ ചിത്രം കാണുക

Ji-ho വും Sung-ryongവും അതുപോലെ Sang-soo വും Sung-ryong വും തമ്മിലുള്ള രംഗങ്ങള്‍ പലപ്പോഴും നമ്മില്‍ മമത, അനുകമ്പ എന്നി വികാരങ്ങള്‍ ഉണര്‍ത്തന്നു. കുട്ടിക്കാലത്ത് ചെയ്ത ഒരു തെറ്റിലുള്ള കുറ്റബോധമാണ് Sang-soo വിനെ Sung-ryongന്‍റെ ഉറ്റ ചങ്ങാതി ആക്കി മാറ്റിയത്. Ji-hoവിന്‍റെ പിയാനോ വായനയാണ് ചെറുപ്പം മുതലേ അവരെ തമ്മില്‍ അടുപ്പിച്ചത്. അവന്‍റെ നിഷ്കളങ്കമായ മനസ്സു കൊണ്ട് Ji-ho അവനെ നല്ലതുപോലെ പരിപാലിക്കുന്നു അതേ സമയം അവന്‍റെ മനസ്സു നിറയെ അവളോടുള്ള യഥാര്‍ത്ഥപ്രണയമാണ്. മനോഹരവും അതുപോലെ വിഷകരവുമാണ് ഈ രംഗങ്ങള്‍ എന്നു പറയാതെ വയ്യ.

ഈ കൊറിയന്‍ ചിത്രം കാണുവാന്‍ സബ്റ്റെറ്റിലുകളുടെ ആവശ്യം നിങ്ങള്‍ക്ക് വേണ്ടി വരില്ല അഭിനയതാക്കളുടെ ഭാവപ്രകടന്നങ്ങള്‍ മാത്രം കൊണ്ട് തന്നെ നിങ്ങള്‍ക്ക് കഥാഗതി മനസില്ലാവുന്നതാണ് അത്ര മനോഹരമായിട്ടാണ് ഓരോരുത്തരും അവരുടെ വേഷങ്ങള്‍ ചെയ്തിട്ടുള്ളത്.

കണ്ടു കഴിഞ്ഞിട്ടും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്ന്, നല്ല ചിത്രങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരാളും ഈ ചിത്രം കാണാതെ പോവരുത്.

9.Dog Day Afternoon

Dog Day Afternoon (1975) : തുടക്കം മുതല്‍ ഒടുക്കം വരെ Al Pacinoയുടെ കിടിലന്‍ പ്രകടനം



Language : English
Genre : Crime Drama
Director : Sidney Lumet
Writers : P.F. Kluge (article), Thomas Moore (article), Frank Pierson (screenplay)
Stars : Al Pacino, John Cazale, Penelope Allen  

1972 ഓഗസ്റ്റ്‌ 22നു Brooklyn, Gravesendലെ Chase Manhattan ബാങ്ക് തന്‍റെ ഗേ പാര്‍ട്ട്‌നര്‍നു ലിങ്ക മാറ്റം നടത്താന്‍ ആവശ്യമായ പണം തട്ടി എടുകുക എന്ന ഉദ്ദേശതോടെ, കൊള്ള അടിക്കാന്‍ ശ്രമികുകയുണ്ടായി ഇതിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

പതിവിലും നല്ല ചൂടുള്ള ഒരു വേനല്‍കാല ദിവസം ബ്രൂക്ക്ളിനിലെ ആദ്യ സേവിങ്ങ്സ് ബാങ്ക് സണ്ണിയും (Al Pacino) കൂട്ടുകാരന്‍ സാലും (John Cazale) കൈയേറുകയുണ്ടായി, ബാങ്ക് മാനേജറും മറ്റു സ്റ്റാഫുകളും എല്ലാ രീതിയിലും കൊള്ളെക്കു അനുകൂലമായി നില്ക്കാന്‍ തീരുമാനിക്കുന്നു. രാവിലെ പണമെല്ലാം നീക്കം ചെയ്തതിനാല്‍ ബാങ്കില്‍ അധികം പണം തങ്ങള്‍ക് കൊള്ളയടിക്കുവാന്‍ ഇരിക്കുന്നില്ല എന്നു സണ്ണി മനസിലാക്കുന്നു.

പിന്നെ വളരെ അപ്രധീക്ഷിധമായി സണ്ണിക്ക് ഒരു ഫോണ്‍ വരുന്നു, ബാങ്കിന് ചുറ്റും പോലീസ് വളഞ്ഞിരികുക ആണെന്ന് പോലീസ് കാപ്ട്യന്‍ മോറെറ്റി (Charles Durning) അവനോട് പറയുന്നു. മറ്റു വഴികളൊന്നും മുന്‍പില്‍ ഇല്ലാതെ വികാരവിവശനായ സണ്ണി കാപ്ട്യനോട് രക്ഷപെടാന്‍ ഒത്തു തീര്‍പ്പിനു ശ്രമിക്കുന്നു, ബാങ്ക് ജീവനക്കാരേ വിട്ടു തരുന്നതിനായി തനിക്കു എയര്‍പോര്‍ട്ട് വരെ സുരക്ഷിദ്ധമായി എത്താന്‍ വേണ്ട സൌകര്യങ്ങളും അവിടെ നിന്നു രാജ്യം വിടാനായി ജെറ്റ് നല്‍കണമെന്നും അവന്‍ ആവശ്യപെടുന്നു.

ഇനി എന്ത് സംഭവിച്ചു എന്നറിയാന്‍ ചിത്രം കാണുക.

ചിത്രം ഉടനീളം Al Pacino യുടെ തകര്‍പ്പന്‍ അഭിനയമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത് സണ്ണി ആയി അദ്ദേഹം ജീവിക്കുകയായിരുന്നു എന്നു തന്നെ പറയാം കൂടെ അഭിനയിച്ച John Cazale, Charles Durning എന്നിവരും കലക്കിയിട്ടുണ്ട് പക്ഷെ എടുത്ത് പറയേണ്ടത് യുടെ അഭിനയം തന്നെ.

യഥാര്‍ത്ഥത്തില്‍ ഉണ്ടായ ഒരു സംഭവത്തെ വളരെ മികച്ച രീതിയില്‍ തന്നെ സംവിധായന്‍ Sidney Lumet നമുക്ക് മുന്നില്‍ അവതിരിപ്പിചിട്ടുണ്ട് സണ്ണിയും മോറെറ്റിയും തമ്മിലുള്ള സംസാര രംഗങ്ങള്‍ ഒക്കെ വളരെ നന്നായിട്ടുണ്ട്.

Al Pacino ഫാന്‍ ആണ് നിങ്ങള്‍ എങ്കില്‍ ഒട്ടും മിസ്സ്‌ ആക്കരുത് ഈ ചിത്രം.

8.Stuck in Love

Stuck in Love (2012) : മറ്റൊരു ഫീല്‍ ഗുഡ് മൂവി


Language : English
Genre : Drama
Director : Josh Boone
Writer : Josh Boone
Stars : Greg Kinnear, Jennifer Connelly, Lily Collins

The Perks of Being a Wallflower. People Like Us , Moneyball, The Help എന്നി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണുക

Borgens ഫാമിലിയെ പരിചയപെടാം ഇത് ഇവരുടെ കഥയാണ്

William Borgens പ്രശസ്തനായ ഒരു എഴുത്തുകാരനാണ് 3 വര്‍ഷം മുന്‍പ് അദ്ധേഹത്തിന്റെ ഭാര്യ Erica മറ്റൊരു പുരുഷന് വേണ്ടി അയാളെ വിട്ടു പിരിഞ്ഞതില്‍ പിന്നെ ഒന്നും തന്നെ അയാള്‍ എഴുതിയിട്ടില്ല കൂടാതെ തന്‍റെ അയല്‍ വാസിയായ Tricia യുമായി അല്‍പം അടുപ്പത്തിലുമാണിയാള്‍

Samantha Borgens  വില്ല്യംസിന്‍റെ മകള്‍, തന്‍റെ ആദ്യ നോവല്‍ പ്രസിഥികരിക്കാന്‍ ഒരുങ്ങുകയാണിവള്‍. ജീവിതത്തില്‍ ഒരു ഘട്ടത്തിലും ആരേയും പ്രണയിക്കില്ല എന്ന ധ്രിടനിശ്ചയവും ഇവള്‍ക്കുണ്ട് അവളുടെ മാതാപിതാകള്‍ക്ക് ഉണ്ടായ അവസ്ഥയാണ്‌ അവളെ ഇങ്ങനെ ഒരു തീരുമാനതിലെത്തിച്ചത്.

എന്നാല്‍ ഇതിനിടയില്‍ അവള്‍ Louis എന്ന ചെറുപ്പകാരനെ കണ്ടുമുട്ടുന്നു എങ്ങനെയും Samantha യുടെ പ്രണയം പിടിച്ചു പറ്റുക എന്നതാണ് Louis ന്‍റെ ലക്ഷ്യം.

Rusty Borgens വളര്‍ന്നു വരുന്ന എഴുത്തുകാരന്‍, എഴുത്തിനായി ജീവിതാനുഭവങ്ങള്‍ തേടിയുള്ള അവന്‍റെ യാത്രയില്‍ Kate എന്ന സുന്ദരികുട്ടിയുമായി അവന്‍ പ്രണയത്തിലാവുന്നു.

സ്നേഹത്തിന്‍റെ വിവധ തലങ്ങളെയും അത് നമ്മില്‍ ഉണ്ടാക്കുന്ന വികാരങ്ങളെയും വരച്ചുകാട്ടുന്ന ഒരു മനോഹര ചിത്രമാണിത്, ഓരോ അഭിനയതാവും തങ്ങളുടെ വേഷം വളരെ മനോഹരമായി ചെയ്തിരിക്കുന്നു. എങ്കിലും കൂട്ടത്തില്‍ മികച്ചു നിന്നത് യുവനിരയുടെ പ്രകടന്നങ്ങളായിരുന്നു,

തന്നെ വളരെയധികം പ്രണയിക്കുന്ന Louisനെ തിരിച്ചു സ്നേഹിക്കുവാനും തന്നില്‍ നിന്നും അമ്മ ആഗ്രഹിക്കുന്ന സ്നേഹം അവര്‍ക്ക് നല്‍കാനും കഴിയാതെ വലയുന്ന പെണ്‍കുട്ടിയായി വളരെ മികച്ച പ്രകടനം തന്നെയാണ് Lily Collins നടത്തിയിരിക്കുന്നത്. The Perks of Being a Wallflowerല്‍ കാഴ്ചവെച്ച പോലെ Samantha യുടെ ഹൃദയം നേടിയെടുക്കാന്‍ നടക്കുന്ന Louis ആയി നല്ല പ്രകടനം തന്നെയാണ് Logan Lerman നടത്തിയിട്ടുള്ളത്. തന്‍റെ പ്രണയം നേടിയെടുക്കുവാന്‍ ശ്രമിക്കുന്ന Nat Wolffന്‍റെ കഥാപാത്രവും  വെത്യസ്തമല്ല.മൊത്തത്തില്‍ പ്രണയത്തിന്റെയും സ്നേഹത്തിന്‍റെയും എല്ലാംകഥപറയുന്ന ഒരു മനോഹരചിത്രം.

Thursday 29 May 2014

7.People Like Us

People Like Us (2012)



Language : English
Genre : Drama
Director : Alex Kurtzman
Writers : Alex Kurtzman, Roberto Orci
Stars : Chris Pine, Elizabeth Banks, Michelle Pfeiffer

വളരെ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കണ്ട ചിത്രമാണ്‌,  ഇന്നു ഇതു വീണ്ടും കാണാനിടയായി ഞാന്‍ വളരെ അധികം ഇഷ്ടപെടുന്ന കുടുംബ ചിത്രങ്ങളില്‍ ഒന്നാണിത്.

തന്‍റെ അച്ഛന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു കാമുകിയോടൊപ്പം വീട്ടില്‍ വരുന്ന സാം തന്‍റെ ഇപ്പോഴത്തെ കടങ്ങള്‍ തീര്‍ക്കാന്‍ അച്ഛന്‍ തന്നിക്കായി എന്തെങ്കിലും മാറ്റി വെച്ചിട്ടുണ്ടോ എന്നു അന്വേഷിക്കുന്നു, എന്നാല്‍ അച്ഛന്റെ വക്കീലില്‍ നിന്നും അയാള്‍ അറിയുന്നത്,  അച്ഛന്‍ ഒന്നും തന്നെ തന്നിക്കായി മാറ്റി വെച്ചിട്ടില്ല  പകരം പണമെല്ലാം താനറിയാത്ത തന്‍റെ സഹോദരിയുടെ മകനാണു എഴുതി വെച്ചിരിക്കുന്നത് എന്നുമാണ്. താനാരാണെന്ന സത്യം മറച്ചു വെച്ച് കൊണ്ട് സാം അവരെ പരിചയപെടുകയും അവരുമായി അടുകുകയും ചെയ്യുന്നു.   ദിവസങ്ങള്‍ കഴിയുംതോറും അവര്‍ കൂടുതല്‍ അടുക്കുന്നു ഒപ്പം ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള സാമിന്റെ കാഴ്ചപ്പാടുകളും മാറുന്നു.

എന്താണ് ഇനി സാമിന്റെ ജീവിതത്തില്‍ നടന്നത് എന്നറിയണമെങ്കില്‍ ചിത്രം കാണുക

അതി മനോഹരം എന്നല്ലാതെ മറ്റൊന്നും ഈ ചിത്രത്തെ കുറിച്ച് പറയുവാനില്ല, കുടുംബ ബന്ധങ്ങളുടെ ആവശ്യകതയും സ്നേഹവും എല്ലാം വരച്ചു കാട്ടുന്നു ഈ ചിത്രം. വളരെ മികച്ച രീതിയില്‍ തന്നെയാണ് സംവിധായന്‍
Alex Kurtzman   ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്‌. Chris Pine, Elizabeth Banks എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്.

6.Innocent Steps

Innocent Steps (2005)


ഒരുകാലത്ത് കൊറിയയിലെ മികച്ച ഡാന്‍സ് അദ്ധ്യാപകനായിരുന്ന Na Young-sae (Park Gun-hyung) ദേശിയ ഡാന്‍സ് കോംപറ്റിഷനില്‍ വിജയി ആവും എന്നു വരെ വിശ്വസിക്കപെട്ടിരുന്നു എന്നാല്‍ തന്‍റെ പ്രധാന എതിരാളി Hyun-soo (Yoon Chan), ഉം മറ്റ് എതിരാളികളും ഒത്തുച്ചേര്‍ന്നു പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന്‍ നൃത്ത ലോകത്തോട് വിടപറയേണ്ടി വന്നു Na Young-sae വിന്.

ഇന്നു Na Young-sae ഒരു തിരിച്ചു വരവിനു ശ്രമികുകയാണ്. സ്റ്റുഡിയോ മാനേജര്‍ Ma Sang-doo (Park Won-sang) വിന്‍റെ അഭിപ്രായപ്രകാരം ചൈനയില്‍ നിന്നും പ്രശസ്തയായ നര്‍ത്തകി Jang Chae-min നെ (Moon Geun-young) പാര്‍ട്ട്‌നര്‍ ആയി കൊണ്ടുവരാന്‍ തീരുമാനിക്കുന്നു.

എന്നാല്‍ Jang Chae-min സ്ഥാനത്ത് വന്നത് അനിയത്തി Jang Chae-myr ആയിരുന്നു അവള്‍ക്കാണെങ്കില്‍ ഡാന്‍സിന്റെ ബാലപാടങ്ങള്‍ പോലും അറിയില്ല, മത്സരത്തിന് മൂന്ന് മാസങ്ങള്‍ മാത്രം ശേഷിക്കെ എന്ത് ചെയ്യണമെന്ന്‍ അറിയാതെ Na Young-sae വലയുന്നു മറ്റു വഴികളൊന്നും മുന്നില്‍ ഇല്ലാതെ Jang Chae-myr നെ പഠിപ്പിക്കാന്‍ അവന്‍ തീരുമാനിക്കുന്നു.

പ്രശ്നങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചിട്ടില്ല മത്സരത്തില്‍ പങ്കെടുക്കണം എങ്കില്‍ കൊറിയന്‍ പൌരാവകാശം ഉണ്ടായിരിക്കണം ഇതിനായി ഒരു വ്യാജ വിവാഹത്തിന്‍റെ പേരില്‍ ഇരുവരും പൌരവകാശതിനു അപേക്ഷ നല്‍കുന്നു എന്നാല്‍ അവരില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ അവര്‍ക്ക് പുറകെ കൂടുന്നു.

Na Young-saeന്‍റെ കീഴില്‍ Jang Chae-myr കഠിനമായി തന്നെ പരിശീലിക്കുന്നു, മൂന്ന് മാസങ്ങള്‍ വളരെ പെട്ടന്ന് തന്നെ കടന്നു പോയി,ഇപ്പോള്‍ Jang Chae-myr ഒരു മികച്ച ഡാന്‍സര്‍ ആയി മാറിയിരിക്കുന്നു.

മത്സരത്തിനു റെജിസ്റ്റെര്‍ ചെയ്യാന്‍ എത്തുന്ന അവര്‍ Jang Chae-myrന്‍റെ പേര് ഒരിക്കല്‍ തന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ത്ത Hyun-sooന്‍റെ പേരിനോടൊപ്പം മുന്‍പേ തന്നെ റെജിസ്റ്റെര്‍ ചെയപ്പെട്ടതായി അറിയുന്ന അവര്‍ ആകെ ഞെട്ടിപോവുന്നു.

എന്തായിരിക്കും അവിടെ സംഭവിച്ചത് ?

എന്തുകൊണ്ടാണ് Jang Chae-myrന്‍റെ പേര് Hyun-sooനോടൊപ്പം റെജിസ്റ്റെര്‍ ചെയ്യപെട്ടിട്ടുള്ളത് ?

അവര്‍ക്ക് ഇനി മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിയുമോ ?
ചിത്രം കണ്ടു തന്നെ അറിയുക.

തുടക്കത്തില്‍ പതിവ് ഡാന്‍സ് ചിത്രങ്ങളുടെ അതേ പാത തന്നെ പിന്തുടരുകയാണ് ഈ ചിത്രവും എന്നു തോന്നിപ്പിച്ചെങ്കിലും പിന്നീടു ഒട്ടും തന്നെ പ്രധീക്ഷികാത്ത വഴിത്തിരിവുകളായിരുന്നു സംഭവിച്ചത്.

ഡാന്‍സ് ചിത്രം എന്നതിനേക്കാള്‍ ഒരു റൊമാന്‍സ് ഡ്രാമ ജെനിയറില്‍ ഈ ചിത്രത്തിനെ പെടുത്താനാണ് എനിക്കിഷ്ടം. My Little Bride എന്ന ചിത്രത്തില്‍ ഒരുപാട് ചിരിപ്പിച്ച Moon Geun-young ഈ ചിത്രത്തിലും അതാവര്‍ത്തിച്ചു.

ചില കാര്യങ്ങള്‍ കൂടെ പറയണം എന്നുണ്ട് എന്നാല്‍ അവയെല്ലാം കഥാഗതി തുറന്നു കാണിക്കും എന്നതിനാല്‍ പറയുന്നില്ല. മൊത്തത്തില്‍ ഒരു കൊച്ചു നല്ല ചിത്രം, കാണാത്തവര്‍ ഉടനെ കാണുക.

5.Cold Eyes

Cold Eyes (2013) : മികച്ച ഒരു ത്രില്ലെര്‍



Language : Korean
Genre : Crime Drama
Directors : Ui-seok Jo, Byung-seo Kim
Writers : Kin-Yee Au (original screenplay), Ui-seok Jo
Stars : Hyo-ju Han, Woo-sung Jung, Jin Kyung


അടിയും ഇടിയും നിറഞ്ഞ ഒരുപാട്ത്രില്ലെര്‍ ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടാകും അതുപോലെ ബുദ്ധിപരമായ നീക്കങ്ങള്‍ കൊണ്ട് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന ചിത്രങ്ങളും നാം കണ്ടിട്ടുണ്ട് എന്നാല്‍ നിരീക്ഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്താന്‍ ശ്രെമിക്കുന്ന ചിത്രങ്ങള്‍ അധികമൊന്നും നാം കണ്ടു കാണില്ല ഇവിടെ അതാണ് സംഭവിക്കുന്നത്.

കൊറിയന്‍ പോലീസ് ഡിപാര്‍ട്ട്‌മെന്റിന്റെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിലെ സര്‍വ്വേയിലന്‍സ് ടീമിലെ പുതിയ അംഗമായി Ha Yoon-joo എത്തുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത് പന്നികുട്ടി എന്നാണ് അവളുടെ കോഡ് നെയിം ടീമിലെ ഓരോരുത്തര്‍ക്കും ഇതുപോലെ ഓരോ മൃഗങ്ങളുടെ പേരാണുള്ളത് തുടര്‍ച്ചയായി ബാങ്കുകളിലും മറ്റും കവര്‍ച്ച നടത്തുന്ന ഒരു സംഗത്തെ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യം.

കൊള്ള സങ്കത്തെ പിടികൂടുവാന്‍ ഇവര്‍ക്ക് സാധിക്കുമോ ? ചിത്രം കണ്ടു നോക്കു.

 ഒരു മികച്ച ത്രില്ലെര്‍ തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ നിമിഷവും വളരെ ഉത്തേജകം നിറഞ്ഞതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.  നമ്മളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പല രംഗങ്ങളും ചിത്രത്തിലുടനീളം ഉണ്ട്. വളരെയധികം സ്റ്റെലിഷ് ആയിട്ടാണ് ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ കാണുക.

4.My Boyfriend Is Type-B

My Boyfriend Is Type-B (2005)




Language : Korean
Genre : Romantic Comedy
Director : Seok-won Choi
Writers : Seok-won Choi, Jeong-gu Shin
Stars : Ji-hye Han, Dong-geon Lee, Yi Shin 


Ha-mi ദിവ്യ പ്രണയവും തേടി നടക്കുന്ന ഒരു യുണിവേഴ്സിറ്റി വിദ്യാര്‍ഥിനി യാഥിര്‍ശ്ചികമായി Young-bin എന്ന ചെറുപ്പകാരനെ കണ്ടുമുട്ടുന്നു തങ്ങള്‍ പരസ്പരം കണ്ടുമുട്ടാന്‍ വിധിക്കപ്പെട്ടവരാണെന്ന് അവള്‍ വിശ്വസിക്കുന്നു, എന്നാല്‍ ഒരു പ്രശ്നമുണ്ട് Young-binന്‍റെ ബ്ലഡ്‌ ഗ്രൂപ്പ്‌ B+ വ് ആണ് ഇതവനെ എടുത്തു ചാട്ടകാരനും അഹംഗാരിയും ആക്കുന്നു.

ബ്ലഡ്‌ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ ഡേറ്റിംഗ് സ്ഥാപനം നടത്തുന്ന Ha-mi യുടെ സഹോദരി ഈ ബന്ധത്തെ എതിര്‍ക്കുന്നു, A+ വ് ബ്ലഡ്‌ ഗ്രൂപ്പ്‌ കാരിയായ ഹാമി (ഇതവളെ ലോല ഹൃദയമുള്ളവളും നാണം കുണുങ്ങിയുമൊക്കെ ആക്കുന്നു) Young-bin യുടെ അഹംഭാവത്തിന്റെയും ബ്രഹ്മതിന്റെയും മറ്റൊരു ഇരയായി തീരുമെന്നാണ് അവള്‍ പറയുന്നത്.

ഇവരുടെ പ്രണയം എവിടെ ചെന്നവസാനിക്കും എന്നതാണ് ബാക്കി കഥ

 സ്ഥിരം കൊറിയന്‍ റൊമാന്റിക്‌ കോമഡി ചിത്രങ്ങള്‍ക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള ഒരു കൊച്ചു ചിത്രം.

3.Architecture 101

Architecture 101 (2012) : മികച്ചര കൊറിയന്‍ പ്രണയ ചിത്ങ്ങളുടെ ശ്രേണിയിലേക്ക് ഒരെണ്ണംകൂടി



Language : Korean
Genre : Romantic Drama
Director : Yong-Joo Lee
Writer : Yong-Joo Lee
Stars : Tae-woong Eom, Ga-in Han, Je-hoon Lee

മുപ്പത്തി അഞ്ചു വയസുള്ള ആര്‍കിടെകട്ട് Seung-Min നെ കാണാന്‍ ഒരു സ്ത്രീ അയാളുടെ ഓഫീസില്‍ എത്തുന്നു. ഒറ്റ നോട്ടത്തില്‍ അവന് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടു അവന് മനസിലാക്കുന്നു അത്  തന്‍റെ ആദ്യ പ്രണയിനി Seo-Yeon ആണ് എന്നു, എന്നാല്‍ കോളേജിലെ ഫ്രെഷ്മാന്‍ ഇയര്‍ കഴിഞ്ഞതില്‍ പിന്നെ ഇപ്പോഴാണവന്‍ അവളെ കാണുന്നത്. ജെജു അയലന്റില്‍ ഉള്ള തന്‍റെ വീട്
Seung-Minനെ കൊണ്ട് പുതുക്കി പണിയിപ്പിക്കുക എന്നതാണ് അവളുടെ വരിവിന്റെ ഉദ്ദേശം.

ഇവരുടെ ഭൂതകാലാത്തെക്ക് നമുക്ക് ഒന്ന് പോകാം

കോളേജ് പഠനത്തിന്‍റെ തുടക്കത്തിലാണ്‌ ആദ്യമായി അവന്‍
അവളെ കാണുന്നത് പെട്ടന്ന് തന്നെ അവര്‍ സുഹൃത്തുക്കള്‍ ആവുകയും ചെയ്തു പിന്നെ പല കോളേജ് പ്രൊജക്റ്റുകളും അവര്‍ ഒരുമിച്ച് ചെയ്യാന്‍ തുടങ്ങുന്നു, ഇതിനിടയില്‍ അറിയാതെ തന്നെ അവര്‍  പ്രണയത്തിലേക്ക് വഴുതി വീഴുന്നു.

  ഇനി നമുക്ക് വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചുവരാം

Seo-Yeonന്‍റെ ജോലി വാഗ്ദാനം ഏറ്റെടുക്കാന്‍ Seung-Min തൈയ്യറാവാതെ വരുമ്പോള്‍ അവന്‍റെ ബോസ്സിനെ ചെന്ന് കണ്ടു അവള്‍ കാര്യം പറയുന്നു ഇനി ആ ജോലി ഏറ്റെടുക്കുക എന്നല്ലാതെ മറ്റൊരു വഴിയും അവനു മുന്നിലില്ല!

പല സന്ദര്‍ഭങ്ങളിളുടെയും ഉള്ള കടന്നു പോകലിനിടെ ഇനി ആ പഴയ പ്രണയത്തിന്റെയും നിരാശയുടെയും എല്ലാം ഓര്‍മകള്‍ പതുക്കെ പുറത്തു വരും, ഒരിക്കല്‍ കൂടെ അവര്‍ പ്രണയത്തില്‍ അകപെടുമോ ? കണ്ടു തന്നെ അറിയണം.

മനോഹരമായൊരു പ്രണയ ചിത്രമാണ് ഇതെന്ന് നിസംശയം പറയാം കമിതാക്കളുടെ വര്‍ത്തമാന കാലത്തിലുടെയും ഭൂതകാലത്തിലുടെയും കടന്നു പോകുന്ന രംഗങ്ങള്‍ വളരെ രസകരമായി തന്നെ പറഞ്ഞു പോവുന്നുണ്ട് സംവിധായകന്‍. Seung-Min ന്‍റെയും Seo-Yeonന്‍റെയും രണ്ടു കാലങ്ങളെയും അവതരിപ്പിച്ച Tae-woong Eom, Ga-in Han, Je-hoon Lee, Suzy എന്നിവര്‍ വളരെ നല്ല പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുനത് പ്രത്യേകിച്ച് Seo-Yeonന്‍റെ റോള്‍ ചെയ്ത Ga-in Hanഉം Suzyഉം.

നല്ല പ്രണയ ചിത്രങ്ങളെയും കൊറിയന്‍ ചിത്രങ്ങളെയും ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കാണുക.

2.200 Pounds Beauty

200 Pounds Beauty (2006) : 2 മണിക്കൂര്‍ ചിരിച്ചു കളയാം


 
Language : Korean
Genre : Romantic Comedy
Director : Yong-hwa Kim
Writers : Seon-jeong Kim, Yong-hwa Kim, Hye-yeong No, Yumiko Suzuki
Stars : Ah-jung Kim, Jin-mo Ju, Yong-geon Kim

Kang Han-na നല്ലൊരു പാട്ടുകാരിയാണ് Ah-mi എന്ന പ്രശസ്ത പാട്ടുകാരിക്ക് വേണ്ടി  പാടുന്നതാണ് അവളുടെ ജോലി, Ah-mi സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ Han-na പിന്നില്‍ നിന്നും പാടും ചുരുക്കത്തില്‍ Ah-mi യുടെ പേരിനും പ്രശസ്തിക്കും എല്ലാം കാരണം Han-na ആണ്

ഇത് കൂടാതെ ഫോണ്‍ സെക്സും അവളുടെ ഒരു ജോലിയാണ്
എന്നാല്‍ അവളുടെ അമിത വണ്ണം കാരണം എല്ലാവരാലും പുചിക്കപെടുകയാണവള്‍

Ah-mi യുടെ സംഗീത സംവിധായകനായ Han Sang-jun നെ അവള്‍ക്കിഷ്ടമാണ് ഇതറിയാവുന്ന Ah-mi അയാളുടെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ വെച്ച് അവളെ അപമാനിതയാക്കുന്നു, ബാത്‌റൂമില്‍ വെച്ച് കരയുന്നതിനിടെ Ah-mi യും Han Sang-jun യും പരസ്പരം സംസാരിക്കുന്നതവള്‍ ഒളിഞ്ഞു കേള്‍ക്കുന്നു അവളുടെ ശബ്ദത്തിനു വേണ്ടി മാത്രമാണ് തങ്ങള്‍ അവളെ ഉപയോഗിക്കുന്നതെങ്കിലും അവളോട്‌ മാന്യമായി പെരുമാറണമെന്നും എന്നാലെ അവള്‍ അവരോടൊപ്പം നിക്കുകയുള്ളു എന്നു
Han Sang-jun Ah-mi യോട് പറയുന്നു ഇതവളെ വല്ലാതെ തകര്‍ക്കുന്നു.

തുടര്‍ന്നവള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു എന്നാല്‍ അവളുടെ ഒരു സ്ഥിരം സെക്സ് കൊളെര്‍ ആ സമയത്ത് അവളെ വിളിക്കുന്നു അയാള്‍ ഒരു പ്ലാസ്റ്റിക്‌ സര്‍ജന്‍ ആയിരുന്നു അതോടെ തന്‍റെ തീരുമാനം അവള്‍മാറ്റുന്നു തന്‍റെ ശരീരം മുഴുവന്‍ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യാന്‍ അവള്‍ തീരുമാനിക്കുന്നു

എന്നാല്‍ സര്‍ജറി ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിക്കുന്നു അയാളുടെ സെക്സ് കോളുകളുടെ കാര്യം ഭാര്യോടു പറഞ്ഞു കൊടുക്കും എന്നു പറഞ്ഞു ഭീഷണി പെടുത്തി അവള്‍ കാര്യം നടത്തുന്നു സര്‍ജറി പൂര്‍ണ വിജയം കൈവരിക്കുന്നു

വിശ്രമം എല്ലാം കഴിഞ്ഞു ഒരു വര്‍ഷത്തിനു ശേഷം അവള്‍ തിരിച്ചെത്തുന്നു പഴേ Han-na ആയിട്ടല്ല അതി സുന്ദരിയായ Jenny ആയിട്ടാണ് അവളുടെ വരവ് അവളുടെ അടുത്ത കൂട്ടുകാരിക്ക് പോലും അവളെ തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല

Ah-miക്കു വേണ്ടി തന്നെ പോലെ ഒരു പകര കാരിയെ അന്വേഷിച്ചു ഇപ്പോഴും Han Sang-jun ഉം Ah-mi യും എല്ലാം നടക്കുകയാണ് എന്നറിയുന്നവള്‍ അവരുടെ അടുത്തേക്ക് തന്നെ വീണ്ടും ചെല്ലുന്നു അവിടെ ഉള്ളവരും അവളുടെ സൌന്ദര്യത്തില്‍ മയങ്ങുന്നു Ah-miക്കു പകരം അവളെ വെച്ച് കൊണ്ട് പുതിയ ഷോ ചെയ്യാന്‍ Han Sang-ju തീരുമാനിക്കുന്നു

ഇത് Ah-miക്ക് Jennyയോട് അസൂയ ഉണ്ടാക്കുന്നു എന്നാല്‍ തനിക്കു കിട്ടിയ അവസരത്തില്‍ ഒരുപാട് സന്തോഷവതിയാണ് Jenny.

ഇനി എന്താണ് Jennyയുടെ ജീവിതത്തില്‍ നടക്കുക എന്നു ചിത്രം കണ്ടുതന്നെയറിയുക..!

100 Days With Mr. Arrogant, My Little Bride, My Sassy Girl, Please Teach Me English എന്നി കൊറിയന്‍ ചിത്രങ്ങളെ പോലെ നമ്മളെ വളരെയധികം ചിരിപ്പിക്കുന്നുണ്ട് ഈ ചിത്രവും, വളരെ ചെറിയൊരു കഥ അതിന്‍റെ അവതരണ ശൈലിയും സംവിധാന മികവും കൊണ്ട് നല്ലൊരു റൊമാന്റിക്‌ കോമഡി ആയി മാറുന്നു. 2 മണിക്കൂര്‍ തുടര്‍ച്ചയായി ചിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈചിത്രം വേഗം കാണുക.

1.Bungee Jumping of Their Own

Bungee Jumping of Their Own (2001) : പ്രണയവും പുനര്‍ജന്മവും വിധിയും എല്ലാം ഒത്തുചേര്‍ന്ന ഒരു മനോഹര ചിത്രം.
Language : Korean
Genre : Romantic Drama 
Director : Dae-seung Kim
Writer : Eun-nim Ko
Stars : Byung-hun Lee, Eun-ju Lee, Hyeon-Soo Yeo


ഒരു മഴയത്ത് തന്‍റെ കുടകീഴില്‍ വന്നു കേറിയ In Tae-heeയുമായി Seo In-woo പ്രണയത്തിലാവുന്നു ആദ്യ കാഴ്ചയിലെ തന്നെ അവന് അവളോട്‌ അനുരാഗം തോന്നുകയായിരുന്നു. ഒരേ യുണിവേഴ്സിറ്റിയില്‍ തന്നെ പഠിക്കുന്ന അവര്‍ ഡേറ്റ് ചെയ്യാന്‍ തുടങ്ങുന്നു എന്നാല്‍ കുറച്ചാഴ്ച്ചകള്‍ക്ക് ശേഷം ഒരു കാര്‍ ആക്സിടെന്റില്‍ അവള്‍ മരിക്കുന്നു

17 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ഇന്നു Seo In-woo വിവാഹിതനും ഒരു മകളുടെ അച്ഛനുമാണ്. ഒരു ഹൈസ്കൂള്‍ ടീച്ചര്‍ ആയി ജോലിനോകുകയാണ് അയാള്‍. തന്‍റെ വിദ്യാര്‍ഥികളില്‍ ഒരുവനായ Im Hyun-binല്‍ മരിച്ചുപോയ തന്‍റെ കാമുകി In Tae-heeമായി പല സാമ്യതകളും അയാള്‍ക്ക് അനുഭവപെടുന്നു. അയാളുടെ സംശയം കൂടികൂടി വരുകയായിരുന്നു അത് തന്‍റെ പ്രണയിനി പുനര്‍ജനിച്ചത് തന്നെയാണ് എന്നയാള്‍ മനസിലാക്കുന്നു, പിന്നീടു നാം കാണുന്നത് സ്വന്തം വിദ്യാര്‍ഥിയില്‍ അതും സ്വവര്‍ഗവുമായി തന്നെ പ്രണയത്തിലാവുക എന്ന ആശയതോടു മല്ലിടുന്ന Seo In-wooനെയാണ് .

ഇതിനിടയില്‍ അദ്ധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം സ്കൂള്‍ ഒട്ടാകെ അറിയുന്നു എല്ലാവരും അവരെ കളിയാക്കുവാന്‍ തുടങ്ങുന്നു, Seo In-wooന്‍റെ കുടുംബ ജീവിതവും തകരാറിലാവുന്നു.

തുടര്‍ന്നുള്ള ഇവരുടെ ജീവിതമാണ്‌ ചിത്രം പറയുന്നത്.

യഥാര്‍ത്ഥ പ്രണയത്തിനു അധിരുകളില്ല എന്നു പറയാറില്ലേ ? അതിവിടെ തികച്ചും അര്‍ത്ഥവത്താവുകയാണ്. സംവിധായകന്‍ Dae-seung Kim ന്‍റെ ആദ്യ ചിത്രമാണ്‌ ഇതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല അത്ര മനോഹരമായി തന്നെ അദ്ദേഹം ഈ ചിത്രം അണിയിചൊരുക്കിയിട്ടുണ്ട്. പുനര്‍ജന്മവും പ്രണയവും വിധിയും എല്ലാം ഒത്തുചേരുന്ന ഒരു മനോഹര ചിത്രം തന്നെയാണ് ഇത്, എങ്കിലും എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇത് ഉള്‍കൊള്ളാന്‍ കഴിയും എന്നു എനിക്ക് തോന്നുന്നില്ല, എന്നിരുന്നാലും നല്ല കൊറിയന്‍ പ്രണയ ചിത്രങ്ങള്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കു.