Thursday, 29 May 2014

6.Innocent Steps

Innocent Steps (2005)


ഒരുകാലത്ത് കൊറിയയിലെ മികച്ച ഡാന്‍സ് അദ്ധ്യാപകനായിരുന്ന Na Young-sae (Park Gun-hyung) ദേശിയ ഡാന്‍സ് കോംപറ്റിഷനില്‍ വിജയി ആവും എന്നു വരെ വിശ്വസിക്കപെട്ടിരുന്നു എന്നാല്‍ തന്‍റെ പ്രധാന എതിരാളി Hyun-soo (Yoon Chan), ഉം മറ്റ് എതിരാളികളും ഒത്തുച്ചേര്‍ന്നു പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന്‍ നൃത്ത ലോകത്തോട് വിടപറയേണ്ടി വന്നു Na Young-sae വിന്.

ഇന്നു Na Young-sae ഒരു തിരിച്ചു വരവിനു ശ്രമികുകയാണ്. സ്റ്റുഡിയോ മാനേജര്‍ Ma Sang-doo (Park Won-sang) വിന്‍റെ അഭിപ്രായപ്രകാരം ചൈനയില്‍ നിന്നും പ്രശസ്തയായ നര്‍ത്തകി Jang Chae-min നെ (Moon Geun-young) പാര്‍ട്ട്‌നര്‍ ആയി കൊണ്ടുവരാന്‍ തീരുമാനിക്കുന്നു.

എന്നാല്‍ Jang Chae-min സ്ഥാനത്ത് വന്നത് അനിയത്തി Jang Chae-myr ആയിരുന്നു അവള്‍ക്കാണെങ്കില്‍ ഡാന്‍സിന്റെ ബാലപാടങ്ങള്‍ പോലും അറിയില്ല, മത്സരത്തിന് മൂന്ന് മാസങ്ങള്‍ മാത്രം ശേഷിക്കെ എന്ത് ചെയ്യണമെന്ന്‍ അറിയാതെ Na Young-sae വലയുന്നു മറ്റു വഴികളൊന്നും മുന്നില്‍ ഇല്ലാതെ Jang Chae-myr നെ പഠിപ്പിക്കാന്‍ അവന്‍ തീരുമാനിക്കുന്നു.

പ്രശ്നങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചിട്ടില്ല മത്സരത്തില്‍ പങ്കെടുക്കണം എങ്കില്‍ കൊറിയന്‍ പൌരാവകാശം ഉണ്ടായിരിക്കണം ഇതിനായി ഒരു വ്യാജ വിവാഹത്തിന്‍റെ പേരില്‍ ഇരുവരും പൌരവകാശതിനു അപേക്ഷ നല്‍കുന്നു എന്നാല്‍ അവരില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ അവര്‍ക്ക് പുറകെ കൂടുന്നു.

Na Young-saeന്‍റെ കീഴില്‍ Jang Chae-myr കഠിനമായി തന്നെ പരിശീലിക്കുന്നു, മൂന്ന് മാസങ്ങള്‍ വളരെ പെട്ടന്ന് തന്നെ കടന്നു പോയി,ഇപ്പോള്‍ Jang Chae-myr ഒരു മികച്ച ഡാന്‍സര്‍ ആയി മാറിയിരിക്കുന്നു.

മത്സരത്തിനു റെജിസ്റ്റെര്‍ ചെയ്യാന്‍ എത്തുന്ന അവര്‍ Jang Chae-myrന്‍റെ പേര് ഒരിക്കല്‍ തന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ത്ത Hyun-sooന്‍റെ പേരിനോടൊപ്പം മുന്‍പേ തന്നെ റെജിസ്റ്റെര്‍ ചെയപ്പെട്ടതായി അറിയുന്ന അവര്‍ ആകെ ഞെട്ടിപോവുന്നു.

എന്തായിരിക്കും അവിടെ സംഭവിച്ചത് ?

എന്തുകൊണ്ടാണ് Jang Chae-myrന്‍റെ പേര് Hyun-sooനോടൊപ്പം റെജിസ്റ്റെര്‍ ചെയ്യപെട്ടിട്ടുള്ളത് ?

അവര്‍ക്ക് ഇനി മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിയുമോ ?
ചിത്രം കണ്ടു തന്നെ അറിയുക.

തുടക്കത്തില്‍ പതിവ് ഡാന്‍സ് ചിത്രങ്ങളുടെ അതേ പാത തന്നെ പിന്തുടരുകയാണ് ഈ ചിത്രവും എന്നു തോന്നിപ്പിച്ചെങ്കിലും പിന്നീടു ഒട്ടും തന്നെ പ്രധീക്ഷികാത്ത വഴിത്തിരിവുകളായിരുന്നു സംഭവിച്ചത്.

ഡാന്‍സ് ചിത്രം എന്നതിനേക്കാള്‍ ഒരു റൊമാന്‍സ് ഡ്രാമ ജെനിയറില്‍ ഈ ചിത്രത്തിനെ പെടുത്താനാണ് എനിക്കിഷ്ടം. My Little Bride എന്ന ചിത്രത്തില്‍ ഒരുപാട് ചിരിപ്പിച്ച Moon Geun-young ഈ ചിത്രത്തിലും അതാവര്‍ത്തിച്ചു.

ചില കാര്യങ്ങള്‍ കൂടെ പറയണം എന്നുണ്ട് എന്നാല്‍ അവയെല്ലാം കഥാഗതി തുറന്നു കാണിക്കും എന്നതിനാല്‍ പറയുന്നില്ല. മൊത്തത്തില്‍ ഒരു കൊച്ചു നല്ല ചിത്രം, കാണാത്തവര്‍ ഉടനെ കാണുക.

No comments:

Post a Comment