Architecture 101 (2012) : മികച്ചര കൊറിയന്‍ പ്രണയ ചിത്ങ്ങളുടെ ശ്രേണിയിലേക്ക് ഒരെണ്ണംകൂടി
Language : Korean
Genre : Romantic Drama
Director : Yong-Joo Lee
Writer : Yong-Joo Lee
Stars : Tae-woong Eom, Ga-in Han, Je-hoon Lee
Writer : Yong-Joo Lee
Stars : Tae-woong Eom, Ga-in Han, Je-hoon Lee
മുപ്പത്തി അഞ്ചു വയസുള്ള ആര്‍കിടെകട്ട് Seung-Min നെ കാണാന്‍ ഒരു സ്ത്രീ അയാളുടെ ഓഫീസില്‍ എത്തുന്നു. ഒറ്റ നോട്ടത്തില്‍ അവന് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടു അവന് മനസിലാക്കുന്നു അത് തന്‍റെ ആദ്യ പ്രണയിനി Seo-Yeon ആണ് എന്നു, എന്നാല്‍ കോളേജിലെ ഫ്രെഷ്മാന്‍ ഇയര്‍ കഴിഞ്ഞതില്‍ പിന്നെ ഇപ്പോഴാണവന്‍ അവളെ കാണുന്നത്. ജെജു അയലന്റില്‍ ഉള്ള തന്‍റെ വീട് Seung-Minനെ കൊണ്ട് പുതുക്കി പണിയിപ്പിക്കുക എന്നതാണ് അവളുടെ വരിവിന്റെ ഉദ്ദേശം.
ഇവരുടെ ഭൂതകാലാത്തെക്ക് നമുക്ക് ഒന്ന് പോകാം
കോളേജ് പഠനത്തിന്‍റെ തുടക്കത്തിലാണ് ആദ്യമായി അവന്‍ അവളെ കാണുന്നത് പെട്ടന്ന് തന്നെ അവര്‍ സുഹൃത്തുക്കള്‍ ആവുകയും ചെയ്തു പിന്നെ പല കോളേജ് പ്രൊജക്റ്റുകളും അവര്‍ ഒരുമിച്ച് ചെയ്യാന്‍ തുടങ്ങുന്നു, ഇതിനിടയില്‍ അറിയാതെ തന്നെ അവര്‍ പ്രണയത്തിലേക്ക് വഴുതി വീഴുന്നു.
ഇനി നമുക്ക് വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചുവരാം
Seo-Yeonന്‍റെ ജോലി വാഗ്ദാനം ഏറ്റെടുക്കാന്‍ Seung-Min തൈയ്യറാവാതെ വരുമ്പോള്‍ അവന്‍റെ ബോസ്സിനെ ചെന്ന് കണ്ടു അവള്‍ കാര്യം പറയുന്നു ഇനി ആ ജോലി ഏറ്റെടുക്കുക എന്നല്ലാതെ മറ്റൊരു വഴിയും അവനു മുന്നിലില്ല!
പല സന്ദര്‍ഭങ്ങളിളുടെയും ഉള്ള കടന്നു പോകലിനിടെ ഇനി ആ പഴയ പ്രണയത്തിന്റെയും നിരാശയുടെയും എല്ലാം ഓര്‍മകള്‍ പതുക്കെ പുറത്തു വരും, ഒരിക്കല്‍ കൂടെ അവര്‍ പ്രണയത്തില്‍ അകപെടുമോ ? കണ്ടു തന്നെ അറിയണം.
മനോഹരമായൊരു പ്രണയ ചിത്രമാണ് ഇതെന്ന് നിസംശയം പറയാം കമിതാക്കളുടെ വര്‍ത്തമാന കാലത്തിലുടെയും ഭൂതകാലത്തിലുടെയും കടന്നു പോകുന്ന രംഗങ്ങള്‍ വളരെ രസകരമായി തന്നെ പറഞ്ഞു പോവുന്നുണ്ട് സംവിധായകന്‍. Seung-Min ന്‍റെയും Seo-Yeonന്‍റെയും രണ്ടു കാലങ്ങളെയും അവതരിപ്പിച്ച Tae-woong Eom, Ga-in Han, Je-hoon Lee, Suzy എന്നിവര്‍ വളരെ നല്ല പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുനത് പ്രത്യേകിച്ച് Seo-Yeonന്‍റെ റോള്‍ ചെയ്ത Ga-in Hanഉം Suzyഉം.
നല്ല പ്രണയ ചിത്രങ്ങളെയും കൊറിയന്‍ ചിത്രങ്ങളെയും ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കാണുക.
No comments:
Post a Comment