Saturday, 16 January 2016

140.Ali

Ali (2001) : Story Of The Man Who Danced In & Outside The Boxing Ring.



Language: English
Genre: Biography, Drama, Sport
Director: Michael Mann
Writers: Gregory Allen Howard (story), Stephen J. Rivele, Christopher Wilkinson, Eric Roth, Michael Mann   (screenplay)
Stars: Will Smith, Jamie Foxx, Jon Voight

ബോക്സിംഗ് ലോകം കണ്ട എക്കാലത്തെയും മികച്ച ബോക്സര്‍ മുഹമ്മദ്‌ അലിയുടെ ജീവിതത്തെ ആസ്പദമാക്കി 2001ല്‍ Will Smithനെ നായകനാക്കി  Michael Mann അണിയിച്ചൊരുക്കിയ ബയോഗ്രാഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമയാണ് Ali. അലിയുടെ ജീവിതത്തിലെ സുപ്രധാന 10 വര്‍ഷങ്ങളിലൂടെയാണ് ഈ ചിത്രം കടന്ന്‍ പോകുന്നത് കൃത്യമായി പറഞ്ഞാല്‍ 1964ലെ ഒളിമ്പിക്സ് വിജയത്തിനുശേഷം ലോക ഹെവിവെയിറ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി Sonny Liston നുമായുള്ള ഏറ്റുമുട്ടല്‍ മുതല്‍, ഇസ്‌ലാം മതത്തിലേക്കുള്ള പരിവര്‍ത്തനവും, വിയറ്റ്നാം യുദ്ധത്തെ ക്കുറിച്ചുള്ള പരസ്യമായി നടത്തിയ വിമര്‍ശനവും, ബോക്സിങ്ങില്‍ നിന്നുള്ള വിലക്കും പിന്നീടു 1971ലെ തിരിചുവരവില്‍  Joe Frazier മായുള്ള ഏറ്റുമുട്ടലും ഒടുവില്‍   ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പോരാട്ടം എന്ന്‍ വിശേഷിപ്പിക്കപെടുന്ന 1974ലെ George Foreman മായുള്ള മത്സരം വരെയുള്ള അലിയുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്ന്‍ പോകുന്നത്... അതോടൊപ്പം Malcolm X, Martin Luther King, Jr തുടങ്ങിയവരുടെ കൊലപാതകങ്ങളെ തുടര്‍ന്ന്‍ സാമുഹികമായും, രാഷ്ട്രിയപരമായും അമേരിക്കയില്‍ പൊട്ടിപുറപ്പെട്ട കലാപങ്ങളെക്കുറിച്ചും ചിത്രം പറയുന്നു...

'ബോക്സിംഗ് ലോകത്തെ ഇതിഹാസ നായകന്‍റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന കാലഖട്ടങ്ങളുടെ കഥ പറഞ്ഞ മികച്ചൊരു ചിത്രം' ചുരുങ്ങിയ വാചകങ്ങളില്‍ ഈ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാവുന്നതാണ്.  അലി എന്ന ബോക്സറെകാളുപരി, എന്തും എവിടെയും തുറന്ന്‍ പറയാന്‍ മടികാണിക്കാത്ത, വിവാദങ്ങളുടെ തോഴനായിരുന്ന എല്ലാത്തിലുമുപരി വളരെ നല്ലൊരു മനസ്സിനുടമയായിരുന്ന അലി എന്ന മനുഷ്യനെയാണ് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. മുന്‍പേ പറഞ്ഞത് പോലെ അലിയുടെ ജീവിതത്തിന്‍റെ തുടക്ക കാലങ്ങളെ കുറിച്ചോ, ബോക്സിംന്ഗില്‍ നിന്നും വിരമിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചൊന്നും തന്നെ Michael Mann ചിത്രത്തില്‍ പറയുന്നില്ല പകരം അലിയുടെ ജീവിതത്തിലെ സുപ്രധാന പോരാട്ടങ്ങളെ കുറിച്ചാണ് ഈ ചിത്രം പറയുന്നത് അതില്‍ ഏറിയവും പറയുന്നത് രാഷ്ട്രിയപരമായും, പണമായിബന്ധപ്പെട്ടും, സ്ത്രീകളുമായുള്ള തന്‍റെ ബന്ധങ്ങളുമായി ബന്ധപ്പെട്ടുമെല്ലാം  അലി അയാളോട് തന്നെ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ്...

Will Smith എന്ന നടന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം ഈ ചിത്രത്തിലേത് തന്നെയെന്ന് നിസംശയം പറയാന്‍ സാധിക്കുന്നതാണ്. അലിയായി അദ്ദേഹം ജീവിക്കുകയായിരുന്നു.തന്‍റെ എതിരാളികളെ റിങ്ങിന് അകത്തും പുറത്തും വെച്ച് വാക്കുകള്‍ കൊണ്ട് തളര്‍ത്തുന്ന അലിയുടെ സ്വഭാവവുമൊക്കെ വളരെ മികവുറ്റ രീതിയില്‍ സ്മിത്ത് അവതരിപ്പിച്ചിരിക്കുന്നു... സ്മിത്തിനെ കൂടാതെ Jon Voight, Jamie Foxx  എന്നിവരുടെയും മികച്ച പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം...

അക്കാദമി അവാര്‍ഡ്സില്‍ മികച്ച നടന്‍, മികച്ച സഹനടന്‍ എന്നി വിഭാഗങ്ങളില്‍ ലഭിച്ച നോമിനേഷന്‍സ് അടക്കം ഒട്ടനവധി പുരസ്കാരങ്ങളും ഈ ചിത്രം നേടി എടുക്കുകയുണ്ടായി എങ്കിലും അര്‍ഹിച്ച അത്രയും അംഗികാരം ഈ ചിത്രത്തിന് ഇപ്പോഴും ലഭിച്ചിട്ടില്ല എന്നെ പറയാന്‍ പറ്റു...

ചുരുക്കത്തില്‍ വളരെമികച്ചൊരു ബയോഗ്രാഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമയാണ് Ali.Will Smith ന്‍റെ അത്യുജ്ജലമായ പ്രകടനം ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു...

No comments:

Post a Comment