Saturday, 9 January 2016

139.Sicario

Sicario (2015): One Of  2015's Best.


Language: English
Genre: Action, Crime,Drama
Director: Denis Villeneuve
Writer: Taylor Sheridan
Stars: Emily Blunt, Josh Brolin, Benicio Del Toro 

അമേരിക്കന്‍ മെക്സിക്കന്‍ അതിര്‍ത്തികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയെ തകര്‍ക്കുന്നതിനായി രൂപികരിച്ച  യു.സ്.ഗവണ്‍മെന്‍റ്  Task Force ലേക്ക് തിരഞ്ഞെടുക്കപ്പെട്ട  എഫ്.ബി.ഐ ഏജെന്റ്റ്  കേറ്റ് മേസറുടെ കഥ പറഞ്ഞ്  Denis Villeneuve ന്‍റെ സംവിധാനത്തില്‍ Emily Blunt, Benicio del Toro, Josh Brolin  എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി  കഴിഞ്ഞ വര്‍ഷമിറങ്ങിയ മികച്ച ചിത്രമാണ്  Sicario.  Sicario എന്നാല്‍ സ്പാനിഷില്‍ ഹിറ്റ്‌മാന്‍ എന്നാണര്‍ത്ഥം...

ആദര്‍ശവാദിയും എഫ്.ബി.ഐ യിലെ മികച്ച ഏജന്ടുമാരില്‍ ഒരാളുമായ കേറ്റ് മേസറെ തേടി പുതിയൊരു ദൗത്യമെത്തുന്നു,മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയക്കെതിരെ യു.സ്.ഗവണ്‍മെന്‍റ് നടത്തുന്ന തീവ്രയുദ്ധത്തിന്‍റെ ഭാഗമാവുക.അരിസോണയില്‍ വെച്ചുണ്ടായ സ്വാറ്റ് (SWAT) ഓപ്പറെഷനിടയില്‍ തന്‍റെ കൂട്ടാളികളുടെ മരണത്തിനു കാരണമായവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അവള്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.  മെക്സിക്കന്‍ മാഫിയയുടെ തലവനായ Manuel Díazനെ വകവരുത്തിക്കൊണ്ട് താല്‍ക്കാലികമായി അമേരിക്കന്‍-മെക്സിക്കാന്‍ അതിര്‍ത്തിയിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  തടയിടുക എന്നതായിരുന്നു ഈ ടീമിന്‍റെ ലക്‌ഷ്യം. എന്നാല്‍ കേറ്റ് അന്നുവരെയും വിശ്വസിച്ചുപോന്ന നിയമ വെവസ്ഥിതികള്‍ക്കും, ആദര്‍ശങ്ങളെയുമെല്ലാം  കീഴ്മേല്‍ മറിക്കുന്ന രീതിയിലായിരുന്നു ദൗത്യത്തിന്‍റെ പോക്ക്. എന്താണ്  തനിക്ക്  ചുറ്റും സംഭവിക്കുന്നത് എന്നറിയാതെ കുഴങ്ങുന്ന കേറ്റ് വല്ലാത്ത മാനസിക പിരിമുറുക്കത്തിന് അടിമപ്പെടുന്നു, ഏതു വിധേനയും സത്യം കണ്ടെത്താന്‍ അവള്‍ ശ്രമിക്കുന്നു... എന്താണ് യഥാര്‍ത്ഥത്തില്‍ ഈ ദൗത്യത്തിന്‍റെ ലക്‌ഷ്യം ? കാലാകാലങ്ങളായിനടന്ന്‍ വരുന്ന യുദ്ധത്തിനു ഒരന്ത്യം കുറിക്കാന്‍ ഈ ദൗത്യം കൊണ്ട് സാധിക്കുമോ ? ഇതെല്ലാമാണ് ചിത്രത്തില്‍ പിന്നീട്പറയുന്നത്...

വളരെയധികം യഥാര്‍ത്ഥനിരൂപിതമായി അണിയിചൊരുക്കിയിരിക്കുന്ന ഒരു മികച്ച ആക്ഷന്‍ ക്രൈം ഡ്രാമയാണ് Sicario. രണ്ടുദശാബ്ധങ്ങളായി മയക്കുമരുന്നിനെതിരെ പ്രത്യേകിച്ചും മെക്സിക്കന്‍  മയക്കുമരുന്ന് സഖ്യങ്ങള്‍ക്കെതിരെ അമേരിക്ക നടത്തി വരുന്ന യുദ്ധത്തിന്‍റെ പല ഭാവങ്ങളെയും ഒന്ന്‍ പരിശോദിക്കുകയാണ്  ഈ ചിത്രം  ചെയ്യുന്നത്, ഒപ്പം കാലങ്ങളായി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന  എതിരാളിയെകാളും  ക്രൂരരായി പലപ്പോഴും അമേരിക്ക  മാറുന്നുണ്ട്  എന്ന  സത്യവും  ഈ ചിത്രം  ചൂണ്ടികാട്ടുന്നു.. Taylor Sheridan ന്‍റെ  ശക്തവും മികവുറ്റതുമായ തിരകഥയെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മികച്ച ചിത്രമായി അണിയിചൊരുക്കാന്‍ സംവിധായകനായ Denis Villeneuve നു സാധിച്ചിരിക്കുന്നു.   പുറംലോകം ഇന്നുവരെയും അറിയാത്ത പല സത്യങ്ങളെയും  അതുപോലെ അമേരിക്ക നടത്തിവരുന്ന  യുദ്ധത്തിന്‍റെ  ഇരുണ്ട  വശത്തെയും തുറന്ന്‍  കാണിക്കാന്‍ തൈയ്യാറായ Denisഉം Taylorഉം ഏറെ പ്രശംസ അര്‍ഹിക്കുന്നു.

എടുത്ത് പറയേണ്ട മറ്റൊന്ന്‍ Roger Deakins ന്‍റെ 
ഛായാഗ്രഹണമാണ്, ഇന്നുവരെയും നാം കാണാത്ത രീതിയില്‍  വളരെയധികം യഥാര്‍ത്ഥനിരൂപിതമായി അദ്ദേഹം ഓരോ സീനുകളും എടുത്തിരിക്കുന്നു. ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട covert operation രംഗങ്ങളെല്ലാം പകര്‍ത്തിയിരിക്കുന്നത് അങ്ങേയറ്റം തികവോടെയാണ്. അതുപോലെ അതിമനോഹരമായ ഏരിയല്‍ (Aerial) ഷോട്സും പ്രേക്ഷകനെ ചിത്രത്തിലേക്ക്  കൂടുതല്‍ അടുപ്പിക്കുന്നു... ഇതിനോടകം തന്നെ San Diego Film Critics Society യില്‍ നിന്നും മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞു...  ഇതു കൂടാതെ Austin Film Critics Association, British Academy Film Awards, തുടങ്ങി ഒട്ടേറെ അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്കും റോജറിനെ പരിഗണിക്കുന്നുണ്ട്. അതുപോലെ Joe Walker ന്‍റെ എഡിറ്റിംന്ഗും ഏറെ പ്രശംസ അര്‍ഹിക്കുന്നു...

Emily Blunt, Benicio del Toro, Josh Brolin എന്നിവരുടെ അത്യുജ്ജ്വല പ്രകടനമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. മൂവരും തങ്ങളുടെ കഥാപാത്രങ്ങളെ അവരുടെ കരിയറില്‍ എന്നും ഓര്‍ത്തു വെക്കുന്ന കഥാപാത്രങ്ങളാക്കി മാറ്റി. കൂട്ടത്തില്‍ ഏറ്റവും മികച്ചു നിന്നത്   Benicio del Toro ആയിരുന്നു. അവസാന രംഗങ്ങളില്‍ ഒക്കെ അദ്ദേഹം കത്തികയറുകയായിരുന്നു. Emily Blunt ഹോളിവുഡിലെ ഇന്നത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാള്‍ ഏത് തരം റോളും തന്‍റെ കൈയ്യില്‍ ഭദ്രമമാണെന്ന്‍ ഒരിക്കല്‍ കൂടെ അവര്‍ തെളിയിച്ചിരിക്കുന്നു. AACTA International Awards തുടങ്ങി ഒട്ടനവധി അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും മികച്ച നടി, മികച്ച സഹനടന്‍ എന്നി നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്ക് ഇവരെ പരിഗണിക്കുന്നുണ്ട് ഒരുപക്ഷെ ഇതവണത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷനും ഇവരെ തേടിയെത്തിയെല്‍ക്കാം...

മികച്ച ചിത്രം, മികച്ച നടി,മികച്ച സഹനടന്‍, മികച്ച ഛായാഗ്രഹണം തുടങ്ങി നിരവധി മേഖലകളിലായി വിവിധ അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്ക് Sicarioയെ പരിഗണിക്കുന്നുണ്ട്. ഈ വര്‍ഷം എത്ര അവാര്‍ഡുകളും, നോമിനേഷനുകളും ഈ ചിത്രം വാരികൂട്ടും എന്ന്‍ കണ്ടറിയാം...

ചുരുക്കത്തില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവുമികച്ച ഹോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് Sicario.

No comments:

Post a Comment