Sunday 3 January 2016

134.The First Great Train Robbery

The Great Train Robbery "The First Great Train Robbery" (original title) (1979) : An Exciting Heist Story Set In The Victorian England.  

 
Language: English
Genre: Adventure,Crime, Drama
Director: Michael Crichton
Writers: Michael Crichton (screenplay & novel)
Stars: Sean Connery, Donald Sutherland, Lesley-Anne

15 മേയ് 1855ല്‍ ലണ്ടനില്‍ നിന്നും തെക്ക് കിഴക്ക് റെയില്‍വേ (South East Railway) വഴി പാരിസിലെക്ക് സഞ്ചരിച്ചു കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും 91കിലോ സ്വര്‍ണം അധി വിധക്തമായി മോഷ്ട്ടിക്കുകയുണ്ടായി ഈ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 1975ല്‍  താന്‍ എഴുതിയ The Great Train Robbery എന്ന നോവലിനെ ആസ്പദമാക്കി  Michael Crichton 1979 ഒരുക്കിയ ചിത്രമാണ്  The First Great Train Robbery...

1854ല്‍ ലണ്ടനില്‍ നിന്നും ഫോക്സ്റ്റണിലേക്ക് ട്രെയിന്‍ മാര്‍ഗം ക്രൈമിയന്‍ യുദ്ധത്തിലേക്കുള്ള ധന സഹായത്തിനായി എല്ലാ മാസവും കൊണ്ടുപോകുന്ന സ്വര്‍ണം മോഷ്ട്ടിക്കുവാന്‍ Edward Pierce പദ്ധതിയിടുന്നു. എന്നാല്‍ ബാങ്ക് വളരെയധികം മുന്‍കരുതലുകളോടെയാണ്  സ്വര്‍ണം എല്ലാ മാസവും കയറ്റി അയക്കുന്നത്.  കയറ്റി അയക്കുന്ന ഗോള്‍ഡ്‌ രണ്ടു വലിയ സ്റ്റീല്‍ സേഫുകളിലായി ലോക്ക് ചെയ്തിരിക്കും ഓരോ സേഫും തുറക്കണമെങ്കില്‍ രണ്ടു താക്കോലുകള്‍ വീധം വേണം അതായത് മൊത്തത്തില്‍ നാല് വിവിധ താക്കോലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സേയിഫുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ. താക്കോലുകളില്‍ രണ്ടെണ്ണം ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനിലെ സൌത്ത് ഈസ്റ്റ്‌ റെയില്‍വേയുടെ ഓഫീസില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു, മറ്റ് രണ്ടെണ്ണം ബാങ്കിലെ ഉദ്യോഗസ്ഥരായ Henry Fowler, Edgar Trent എന്നിവരുടെ കൈവശവും സൂക്ഷിച്ചിരിക്കുന്നു. താക്കോലുകള്‍ മോഷ്ട്ടിച്ചാല്‍, സ്വര്‍ണം മോഷ്ട്ടിക്കുവാനുള്ള പദ്ധതി എല്ലാവരും മനസിലാക്കും എന്നുള്ളത് കൊണ്ട് ആരും അറിയാതെ ഈ താക്കോലുകളുടെ അടയാളം മെഴുകില്‍ പകര്‍ത്തി മറ്റൊന്ന്‍ ഉണ്ടാക്കുക എന്നത് മാത്രമാണ് ആകെയുള്ള പോംവഴി... തന്‍റെ പദ്ധതിയുമായി പിയേര്‍സ് മുന്‍പോട്ടു പോകുമ്പോള്‍ അനുയായികള്‍ ആയി അയാളുടെ കാമുകി Miriam ഉം താക്കോലുകളുടെ പകര്‍പ്പുകള്‍ ഉണ്ടാക്കുന്നതിലും പൂട്ടുകള്‍ തുറക്കുന്നതിലും വിധക്തനായ Robert Agarഉം ഒപ്പം ചേരുന്നു... സ്വര്‍ണം മോഷ്ടിക്കാനുള്ള ഇവരുടെ ശ്രമമാണ് ചിത്രത്തിന്‍റെ തുടര്‍ന്നുള്ള ഭാഗത്തില്‍ പറയുന്നത്...

Heist ജോണറില്‍ ഉള്‍പെടുത്താവുന്ന ഒരു മികച്ച ചിത്രമാണ് The First Great Train Robbery.  അത്യാധുനിക സാങ്കേതികവിദ്യകള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കാലത്ത് ഓടി കൊണ്ടിരിക്കുന്ന ഒരു ട്രൈയിനില്‍ നിന്നും മോഷ്ട്ടിക്കുക എന്ന്‍ പറഞ്ഞാല്‍ വളരെയധികം ദുഷ്ക്കരമായ ഒരു കാര്യമാണ്  ഈ അപ്രാഭ്യ ലക്‌ഷ്യം പൂര്ത്തികരിക്കുവാന്‍ ശ്രമിക്കുന്ന പിയെര്‍സിന്റെയും കൂട്ടാളികളുടെയും കഥ വളരെയധികം മികവുറ്റ രീതിയില്‍ സംവിധായകനായ Michael Crichton അവതരിപ്പിച്ചിരിക്കുന്നു...

എക്കാലത്തെയും മികച്ച സ്കോട്ടിഷ് നടന്മാരില്‍ ഒരാളായ Sean Conneryയാണ്  അതിബുദ്ധിമാനായ മോഷ്ട്ടാവ് Edward Pierce ആയി പ്രേക്ഷകന് മുന്നിലെത്തുന്നത്, അതിമാനോഹരമായി തന്നെ അദ്ദേഹം ഈ വേഷം ചെയ്തിരിക്കുന്നു, അതുപോലെ Robert Agar ആയി Donald Sutherlandഉം, Miriam ആയി Lesley-Anne Down ഉം തങ്ങളുടെ വേഷങ്ങളില്‍ നന്നായി തിളങ്ങി...

ചുരുക്കത്തില്‍ Heist ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരു വിരുന്നാണ് ഈ ചിത്രം...

No comments:

Post a Comment