Tuesday 5 January 2016

137.Joy

Joy (2015) : An Inspirational Tale About a Strong Woman In A Crazy Family.


Language: English
Genre: Semi-Biographical Comedy Drama
Director: David O. Russell
Writers: David O. Russell (screenplay), Annie Mumolo (story)
Stars: Jennifer Lawrence, Robert De Niro, Bradley Cooper

ഇത് 1990കളില്‍ മിറാക്കിള്‍ മോപ്പ് എന്ന ഉത്പന്നത്തിന്‍റെ കണ്ടുപിടിത്തത്തിലൂടെ വലിയൊരു ബിസിനസ്‌ സാമ്രാജ്യത്തിന്റെ സ്ഥാപകയായി മാറിയ ജോയുടെയും , നാല് തലമുറകളിലൂടെ കടന്ന്‍ പോകുന്ന അവളുടെ ഇറ്റാലിയന്‍ അമേരിക്കന്‍ കുടുംബത്തിന്‍റെയും കഥയാണ്‌... ചതിയും വഞ്ചനയും, നഷ്ട്ടപ്പെട്ടുപോയ നിഷ്കളങ്കതയും, മുറിവേറ്റ മനസ്സുമെല്ലാം  കുടുംബത്തിന്റെയും, ബിസിനസ്‌ സാമ്രാജ്യത്തിന്റെയും തലപ്പത്തെക്കെതുന്നതില്‍ അവള്‍ക്ക് കൈത്താങ്ങായി മാറി.തന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് വിലങ്ങുതടിയായിവന്ന പ്രശങ്ങളെയെല്ലാം തന്നെ തട്ടി മാറ്റി ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ അവള്‍ ശ്രമിക്കുമ്പോള്‍ കുടുംബത്തിനു അകത്തും പുറത്തും മിത്രങ്ങള്‍ ശത്രുക്കളും, ശത്രുക്കള്‍ മിത്രങ്ങളുമായി മാറികൊണ്ടേയിരുന്നു... 

കുട്ടിക്കാലം മുതലേ ഒരുപ്പാട്‌ സ്വപ്നങ്ങളോടെ വളര്‍ന്ന്‍ വന്നവളായിരുന്നു ജോയ്, എന്നാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ അവളുടെ സ്വപ്നങ്ങള്‍ക്കെല്ലാം വിലങ്ങ് തടിയായി മാറുകയായിരുന്നു... ഈസ്റ്റേര്‍ണ്‍ എയര്‍ലൈന്‍സില്‍ ബുക്കിംഗ് ക്ലേര്‍ക്കായി ജോലി ചെയ്യുന്ന അവള്‍ ഇന്ന്‍ വിവാഹ മോചനം നേടിയ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മ റ്റെറിയുടേയും, മുത്തശ്ശി മിമിയുടേയും, വേര്‍പിരിഞ്ഞിട്ടും ഇപ്പോഴും തന്നോടൊപ്പം തന്നെ താമസിക്കുന്ന ഭര്‍ത്താവ് Tonyയോടും രണ്ടു മക്കളും ഒത്ത്    ന്യൂ യോര്‍ക്കിലെ Quogue എന്ന ഗ്രാമത്തിലാണ് അവള്‍ ജീവിക്കുന്നത്... ജോയുടെ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു എങ്കിലും അവളുടെ അച്ഛന്‍ Rudy വീട്ടില്‍ എത്തുമ്പോഴൊക്കെ അമ്മ റ്റെറിയുമായി വഴക്കുണ്ടാവുനതാണ്. ഇവരെ കൂടാതെ മക്കളുടെ മുന്നില്‍ വെച്ച് അവളെ എന്നും പരിഹസിക്കുന്ന ഒരു അര്‍ദ്ധ സഹോദരിയും അവള്‍ക്കുണ്ട്...  ചെറുപ്പത്തില്‍ പലതും കണ്ടുപിടിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണുമായിരുന്ന ജോയ്ക്ക് ഇപ്പോഴും തന്‍റെ സ്വപ്നങ്ങളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദിവസം മുഴുവനും ടിവിയില്‍ സോപ്പ് ഒപ്പേറകള്‍ കണ്ട് തന്‍റെ മുറിക്കകത്ത് തന്നെ ജീവിതം കഴിച്ചു കൂട്ടുന്ന അവളുടെ അമ്മ തന്‍റെ സ്വപ്നങ്ങളെല്ലാം ഉപേക്ഷിക്കാന്‍ അവളെ ഏപ്പോഴും നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അവള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കുന്ന അവളുടെ മുത്തശ്ശി ഇപ്പോഴും അവളുടെ കഴിവുകളില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നു ഒരിക്കല്‍ തന്‍റെ കുടുംബത്തിന്റെ തന്നെ തലപത്ത് അവള്‍ എത്തിച്ചേരുമെന്ന് അവര്‍ വിശ്വസിക്കുന്നു. മുത്തശ്ശിയെ പോലെ ജോയുടെ കഴിവുകളില്‍ വളരെയധികം വിശ്വാസമുള്ള മറ്റൊരു വെക്തിയാണ് അവളുടെ ഉറ്റ സുഹ്രത്ത്  ജാക്കി. ഒരു ദിവസം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട അവളുടെ കൈയ്യില്‍ നിന്നും വൈന്‍ അടങ്ങിയ ഗ്ലാസ്‌ വീണു പൊട്ടുന്നു.  തറയിലെ വൈനിന്റെ കറ മോപ്പ് ഉപയോഗിച്ച് (  തുണി കൊണ്ട് തീര്‍ത്ത ചൂല്) തുടച്ചു നീക്കുന്നതിനിടയില്‍ ചില്ല് കഷ്ണം കൊണ്ട് അവളുടെ കൈ മുറിയുന്നു. തുടര്‍ന്ന്‍ വീട്ടിലേക്ക് തിരികെയെത്തുന്ന ജോയ്ക്ക്  കൈ ഉപയോഗിക്കാതെ തന്നെ വൃത്തിയാക്കുവാന്‍ സാധിക്കുന്ന ഇരു മോപ്പ് ഉണ്ടാക്കാനുള്ള ആശയം മനസ്സില്‍ ഉദ്ധികുന്നു...പിന്നീട് സംഭവിച്ചത്രയും ചരിത്രം...

ഇരു നല്ല ഇന്സ്പിരെഷണല്‍ ചിത്രം അതാണ്‌  David O. Russell ന്‍റെ ജോയ്. യഥാര്‍ത്ഥ ജീവിതത്തിലെ Joy Mangano അഭിമുഖീകരിച്ച പ്രശ്നങ്ങളെ കുറേക്കൂടി ശക്തിപ്പെടുത്തിയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത് മാത്രമല്ല അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും കുറെ മാറ്റങ്ങള്‍ ചിത്രത്തിനായി വരുത്തിയിട്ടുണ്ട്. ഒരു ബയോഗ്രഫിക്കല്‍ ചിത്രം ഒരുക്കുമ്പോള്‍ ചലച്ചിത്രാസ്വാദനത്തിനായി അല്‍പം മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവികം ആണെങ്കിലും ഇവിടെ അതല്‍പ്പം അതിര് കടന്നോ എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.  ചിലപ്പോള്‍ ഈ കാരണം തന്നെയാവാം നിരൂപകര്‍ക്കിടയില്‍ ചിത്രത്തിന് സമ്മിശ്രമായ അഭിപ്രായം ലഭിക്കാന്‍ ഇടയാക്കിയത്

ജെന്നിഫര്‍ ലോറന്‍സിന്‍റെ ഉജ്ജ്വല പ്രകടനമാണ് ചിത്രത്തിന്‍റെ നട്ടെല്ല്. സില്‍വര്‍ ലൈനിംഗ്സ് പ്ലേബുക്കിന്ശേഷമുള്ള അവരുടെ മികച്ച പ്രകടനം എന്ന്‍ തന്നെ ഇതിലെ ജോയെ കണകാക്കാവുന്നതാണ്. മികച്ച നടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ അവരെ തേടിയെത്തിയാല്‍ ഒട്ടും അത്ഭുതപെടേണ്ടതില്ല.  ജെന്നിഫറിനെ കൂടാതെ Robert De Niro, Bradley Cooper, Edgar Ramirez, Isabella Rossellini, Diane Ladd, Virginia Madsen തുടങ്ങിയവരടങ്ങുന്ന ഒരു വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്...

ഇതിനോടകം തന്നെ പല അവാര്‍ഡ്‌ ദാന ചടങ്ങുകളിലും മികച്ച  ചിത്രം, മികച്ച കോമഡി ചിത്രം, മികച്ച നടി എന്നി പട്ടികകളില്‍ ജോയ് നാമ നിര്‍ദേശം ചെയ്യപ്പെട്ട് കഴിഞ്ഞു, പല അവാര്‍ഡ്‌ ദാന ചടങ്ങുകളുടെയും നാമ നിര്‍ദേശ പട്ടികയുടെ അവാസന ലിസ്റ്റുകളിലേക്കും ജോയേ പരിഗണിക്കുന്നുണ്ട്...
ചുരുക്കത്തില്‍ ഇന്‍സ്പിരേഷണല്‍ ചിത്രങ്ങളുടേയും, ജെന്നിഫര്‍ ലോറന്‍സിന്‍റെ ആരാധകരെയും ഈ ചിത്രം തൃപ്തിപ്പെടുത്തും എന്നതില്‍ തെല്ലും സംശയമില്ല...

No comments:

Post a Comment