Monday 25 January 2016

141.Brooklyn

Brooklyn (2015) : Ronan Owns The Film With Her Terrific Performance.


Language: English
Genre: Drama
Director: John Crowley
Writers: Nick Hornby (screenplay), Colm Tóibín (novel) (as Colm Toibin)
Stars: Saoirse Ronan, Emory Cohen, Domhnall Gleeson 

1952ല്‍ പുതിയൊരുരു ജീവിതം തേടി  Brooklyn ല്‍ എത്തിയ ഐറിഷ് യുവതിയുടെ കഥ പറഞ്ഞ  Colm Tóibín ന്‍റെ ഇതേ പേരിലുള്ള നോവലിന്റെ ദ്രിശ്യാവിഷ്ക്കാരമാണ്  John Crowley യുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ Brooklyn.

1952ല്‍ തെക്കുകിഴക്കന്‍ അയര്‍ലണ്ടിലെ ചെറുനഗരമായ  Enniscorthyയില്‍ നിന്നും തന്‍റെ സഹോദരി റോസിന്റെ നിര്‍ദേശപ്രകാരം നല്ലൊരു ജീവിതം തേടി അമേരിക്കയിലേക്ക് കുടിയേറാന്‍ പോവുകയാണ്  Eilis Lacey. അമേരിക്കയിലേക്കുള്ള അവളുടെ യാത്ര തന്നെ ഏറെ ദുരിദങ്ങള്‍ നിറഞ്ഞതായിരുന്നു. കടല്‍ച്ചൊരുക്കും, ഭക്ഷ്യവിഷബാധയുമെല്ലാം അവളെ വല്ലാതെ തളര്‍ത്തി. അവളോട്‌ അലിവു തോന്നിയ മറ്റൊരു യാത്രക്കാരി ഒരുപ്പാട്‌ ഐറിഷ് കുടിയേറ്റകാര്‍ക്ക് അഭയകേന്ദ്രമായി മാറിയ  Brooklyn നിലെ ജീവിതത്തെക്കുറിച്ചും, അവിടെ ജീവിക്കുന്നതിന് ആവശ്യമായ ഉപദേശങ്ങളും അവള്‍ക്ക് നല്‍കുന്നു... പതുക്കെ അവള്‍ അവിടെ തന്റേതായൊരു ജീവിതം കണ്ടെത്തുന്നു; ഒരു ഡിപാര്‍ട്ട്‌മെന്‍റ് സ്റ്റോറില്‍ അവള്‍ക്കൊരു ജോലി ലഭിക്കുന്നു, പിന്നീട് ടോണി എന്ന ഇറ്റാലിയന്‍ യുവാവുമായി അവള്‍ പ്രണയത്തിലാവുകയും ചെയ്യുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ഒരു വാര്‍ത്ത‍യെ തുടര്‍ന്ന്‍ അവള്‍ക്ക് തിരിച്ചു അയര്‍ലണ്ടിലേക്ക് പോകേണ്ടി വരുന്നു തന്‍റെ പുതിയ നാടും, ടോണിയേം എല്ലാം ഉപേക്ഷിച്ചു അവള്‍ക്ക് പോവേണ്ടി വരുന്നു... എന്താണ് അവളെ തേടിയെത്തിയ ആ വാര്‍ത്ത ? അയര്‍ലണ്ടില്‍ എന്താണ് അവളെ കാത്തിരിക്കുന്നത് ? ഇനി Brooklyn നിലേക്ക് ഒരു മടക്ക യാത്ര അവള്‍ക്കുണ്ടാവുമോ ? ...

ഒരുപ്പാട്‌ സ്വപ്നങ്ങളുമായി തന്‍റെ കുടുംബവും നാടും ഒക്കെ ഉപേക്ഷിച്ചു മറ്റൊരു നാട്ടില്‍ വന്നെത്തുകയും അവിടെ നല്ലൊരു ജീവിതം കണ്ടെത്തി തുടങ്ങുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില സംഭവങ്ങളെ തുടര്‍ന്ന്‍ ഒരിക്കല്‍ താന്‍ ഉപേക്ഷിച്ചു പോന്ന നാടിനെയോ തനിക്ക് പുതിയൊരു ജീവിതം സമ്മാനിച്ച നാടിനെയോ അതിനുള്ളിലെ ജീവിതത്തെയും തിരഞ്ഞെടുക്കേണ്ടതായി വന്ന Eilis ന്‍റെ കഥ വളരെ മനോഹരമായി സംവിധായകനായ John Crowley അവതരിപ്പിച്ചിരിക്കുന്നു...

Saoirse Ronan യുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. Eilis നെ വളരെ മനോഹരമായി അവര്‍ അവതരിപ്പിച്ചിരിക്കുന്നു... അവളുടെ സ്വപ്നങ്ങളും, അവള്‍ അനുഭവിക്കുന്ന ഏകാന്തതയും, ദുഖവും  എല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ Saoirse Ronan ന് സാധിച്ചിരിക്കുന്നു.  ഇപ്പോഴത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് താന്‍ എന്ന്‍ ഒരിക്കല്‍ കൂടെ ഈ പ്രകടനത്തിലൂടെ Saoirse തെളിയിച്ചിരിക്കുന്നു.മികച്ച നടിക്കുള്ള തന്‍റെ കരിയറിലെ ആദ്യ അക്കാദമി അവാര്‍ഡ്‌ നോമിനേഷനും അവര്‍ ഈ ചിത്രത്തിലൂടെ നേടിയിരിക്കുന്നു...

മികച്ച ചിത്രം , മികച്ച നടി, മികച്ച തിരകഥ (Best Adapted Screenplay) എന്നി വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ ഉള്‍പ്പടെ ഏറെ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും ഇതിനോടകം ഈ ചിത്രം നേടി കഴിഞ്ഞു...

ചുരുക്കത്തില്‍ കണ്ട് കഴിയുമ്പോള്‍ പ്രേക്ഷകന്‍റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്ന ഒരു മികച്ച ചിത്രമാണ്  Brooklyn.

No comments:

Post a Comment