Sunday 21 February 2016

142.Spotlight

Spotlight (2015) : The True Story Behind The Scandal That Shook The World & Undoubtedly The Best Of 2015.


Language: English
Genre: Biographical Drama
Director: Tom McCarthy
Writers: Josh Singer, Tom McCarthy
Stars: Mark Ruffalo, Michael Keaton, Rachel McAdams

അമേരിക്കന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും  പ്രശസ്തവും, പ്രായാധിക്യമുള്ളതും, ഇന്നും നിലനില്‍ക്കുന്നതുമായ കുറ്റാന്വേഷണ സംഘമാണ്  ദി ഗോള്‍ഡന്‍ ഗ്ലോബ്  പത്രത്തിലെ സ്പോട്ട്ലൈറ്റ് സംഘം. ബോസ്ണിലും പരിസര പ്രദേശങ്ങളിളുമായി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത വൈദീകര്‍ക്കെതിരെ അവര്‍ നടത്തിയ അന്വേഷണത്തിന്‍റെ കഥ പറഞ്ഞ ചിത്രമാണ്  Tom McCarthy  യുടെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ Spotlight... 2003ല്‍ സാമുഹ്യ സേവനത്തിനുള്ള Pulitzer ബഹുമതി സ്വന്തമാക്കിയ സ്പോട്ട്ലൈറ്റ് സംഘം തന്നെ എഴുതിയ കഥകളുടെ പശ്ചാത്തലത്തിലാണ്  ഈ ചിത്രം ഒരുക്കിയിരിക്കുന്നത്...

2001ല്‍ ദി ബോസ്റ്റന്‍ ഗ്ലോബ് പത്രം തങ്ങളുടെ പുതിയ എഡിറ്ററായി മാര്‍ട്ടിന്‍ ബാരോണിനെ നിയമിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും തന്‍റെ പൂര്‍വികരെക്കാള്‍ വളരെ വെത്യസ്ഥനായിരുന്നു ബാരോണ്‍. എല്ലാ കാര്യത്തിലും തികഞ്ഞ പ്രൊഫഷണലിസം അയാള്‍ കാണിച്ചിരുന്നു... ആ ഇടയ്ക്ക് John Geoghan എന്ന വൈദീകന്‍ വര്‍ഷങ്ങളായി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു പോന്നിരുന്നു  എന്നും ഇതിനെ കുറിച്ച് സഭയ്ക്ക് അറിയാമായിരുന്നു എന്നും ആരോപിച്ചു അഭിഭാഷകനായ Mitchell Garabedian നടത്തിയ പ്രസ്താവനയെക്കുറിച്ച്  പത്രത്തില്‍  വന്ന വാര്‍ത്തയുടെ പിന്നിലെ സത്യം തേടാന്‍ ബാരോണ്‍ അപ്പോഴത്തെ സ്പോട്ട്ലൈറ്റ് ടീമിനോട് ആവശ്യപെടുന്നു...  അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതിയൊരു നിലവാരം തന്നെ ഉണ്ടാക്കിയ ചരിത്രമുള്ള സ്പോട്ട്ലൈറ്റ് സംഘത്തിന് അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു... ലോകത്തിലെ ഏറ്റവും ശക്തമായ ഒരു മതസ്ഥാപനത്തിനു നേരെയാണ് അവര്‍ അന്വേഷണം ആരംഭിക്കുന്നത് ഒന്ന്‍ പിഴച്ചാല്‍ അവരുടെയും പത്രത്തിന്റെയും നിലനില്‍പ്പ്‌ തന്നെ ഇല്ലാതാവും... വര്‍ഷങ്ങള്‍ നീണ്ട അവരുടെ അന്വേഷണത്തെയും അവര്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങളുടെയും കഥയാണ്‌ പിന്നീടുള്ള ചിത്രം പറയുന്നത്...

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം കുറഞ്ഞ വാക്കുകളില്‍ സ്പോട്ട്ലൈറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാവുന്നതാണ്.. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു ബയോഗ്രഫിക്കല്‍ ഡ്രാമയാണ് സ്പോട്ട്ലൈറ്റ്  എങ്കിലും തുടക്കം മുതല്‍ അവസാനം വരെ ഒരു ത്രില്ലര്‍ ചിത്രം കാണുന്ന പ്രതീതിയാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.  താനും Josh Singerഉം ചേര്‍ന്ന്‍ എഴുതിയ തിരകഥയെ അതിമനോഹരമായി സംവിധായകനായ ടോം അണിയിച്ചൊരുക്കിയിരിക്കുന്നു.അന്വേഷണത്തിനിടയില്‍ യഥാര്‍ത്ഥ സംഘം നേരിട്ട വെല്ലുവിളികളെ അത്രെയും അതിന്‍റെ തീവ്രത ഒട്ടും തന്നെ ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ടോമിന് സാധിച്ചിരിക്കുന്നു...

Mark Ruffalo, Michael Keaton, Rachel McAdams, John Slattery, Stanley Tucci, Brian d'Arcy James, Liev Schreiber, Billy Crudup എന്നിവരടങ്ങുന്ന ഒരു വന്‍ താരനിരയുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയില്‍ അഭ്രപാളിയില്‍ എത്തിച്ചിരിക്കുന്നു...

അക്കാദമി അവാര്‍ഡ്‌സില്‍ വെത്യസ്ഥ വിഭാഗങ്ങളിലായി നേടിയ 6 നോമിനേഷനുകള്‍ ഉള്‍പ്പടെ ഇതിനോടകം ഒട്ടനവധി അവാര്‍ഡുകളും നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും സ്പോട്ട്ലൈറ്റ് സ്വന്തമാക്കി കഴിഞ്ഞു...

ചുരുക്കത്തില്‍ ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Spotlight...

No comments:

Post a Comment