His Last Gift - "Majimak seonmul" (original title) (Also Known As - Last Present ) (2008) : A Heart Wrenching Story of Two Father's Who Loved Their Daughter.
Language: Korean
Genre: Drama
Director: Young-jun Kim
Writer: Ee-hwan Bom (screenplay)
Stars: Shin Hyun-Joon, Heo Jun-Ho, Jo Su-Min, Ji-won Ha
Genre: Drama
Director: Young-jun Kim
Writer: Ee-hwan Bom (screenplay)
Stars: Shin Hyun-Joon, Heo Jun-Ho, Jo Su-Min, Ji-won Ha
ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ എന്നും ഏറെ മുന്‍പിലാണ്
കൊറിയന്‍ സിനിമകള്‍ BaBo - Miracle of a Giving Fool, Miracle in Cell
Number 7, Hearty Paws, A Millionaires First Love, The Classic എന്നി
ചിത്രങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ആ ശ്രേണിയിലേക്ക് കൂട്ടാവുന്ന മറ്റൊരു
മികച്ച ചിത്രമാണ് 2008ല്‍ Kim Yeong-joonന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ His Last Gift. അപൂര്‍വ്വമായ രോഗത്തിന് അടിമയായ കൊച്ചു മകള്‍ക്കായി സ്വന്തം ജീവന്‍പോലും വെടിയാന്‍ തൈയ്യാറായ രണ്ടു അച്ചന്മാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്...
അധീവ ഗുരുതരമായ വില്‍സണ്‍സ് രോഗംത്തെ (Wilson's Disease - ശരീരത്തിലെ കോപ്പറിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥ ) തുടര്‍ന്ന്‍ എത്രയുംവേഗം കരള്‍മാറ്റ ശസ്ത്രക്രീയ ആവശ്യമായ തന്‍റെ ബാല്യകാല സുഹ്രത്തും പോലിസ് ഉദ്യോഗസ്ഥനുമായYeong-woo ന്‍റെ മകള്‍ Se-hee യെ സഹായിക്കുവാനായി കൊലകുറ്റത്തിനു ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന Tae-joo താല്‍ക്കാലികമായി ജെയില്‍ മോചിതനാകുന്നു. Se-hee ന് തന്‍റെ കരള്‍ ദാനം ചെയ്യുന്നതിനു പകരം തനിക്ക് കിട്ടിയ അവസരം ഉപയോഗിച്ച് എത്രയുംവേഗം രാജ്യം വിട്ടു പോവുക എന്നതായിരുന്നു Tae-joo ന്‍റെ ലക്‌ഷ്യം അതിനായി Yeong-woo കൈകളില്‍ നിന്നും രക്ഷപെടാനായി അയാള്‍ പലപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു... എന്നാല്‍ അധികം വൈകാതെ തന്നെ Tae-joo തിരിച്ചറിയുന്നു Se-hee യഥാര്‍ത്ഥത്തില്‍ തന്‍റെ സ്വന്തം മകളാണെന്ന് തുടര്‍ന്ന്‍ അവളോട് കൂടുതല്‍ അടുക്കാനും തന്നാലാകുന്ന എല്ലാം അവള്‍ക്കായി ചെയ്യാന്‍ അയാള്‍ ശ്രമിക്കുന്നു... എങ്ങനെയാണ് Tae-jooന്‍റെ മകള്‍ Yeong-wooന്‍റെ മകളായി വളര്‍ന്നത് ? തന്‍റെ അച്ഛന്‍ Tae-joo ആണെന്ന സത്യം Se-hee തിരിച്ചറിയുമോ ? ശസ്ത്രക്രിയയിലൂടെ മരണത്തില്‍ നിന്നും രക്ഷപെടാന്‍ ആ കുരുന്ന്‍ പെണ്‍കുട്ടിക്ക് സാധിക്കുമോ ? ഇതെല്ലാമാണ് പിന്നീട് അങ്ങോട്ടുള്ള ചിത്രം നമ്മോട് പറയുന്നത്...
മികച്ചൊരു കൊറിയന്‍ ഡ്രാമയാണ് His Last Gift. നിറകണ്ണുകളോടെയല്ലാതെ ഈ ചിത്രം നമുക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയില്ല. തന്റെതല്ലാത്ത മകളെ വളരെയധികം സ്നേഹിക്കുന്ന Yeong-wooഉം, അവസാനമായി മകള്‍ക്കായി തന്നാലാവുന്നത് എല്ലാം ചെയ്തു കൊടുക്കാന്‍ ശ്രമിക്കുന്ന Tae-jooവും പ്രേക്ഷകന്റെ മനസ്സില്‍ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിക്കുന്നു. Tae-joo വിന് Se-heeയോട് അച്ഛനെന്ന നിലയില്‍ ഉണ്ടാവുന്ന വികാരങ്ങളും, അയാളും Yeong-wooവും തമ്മിലുള്ള ബന്ധവും, അവരുടെ മുന്‍കാല സൗഹ്യദത്തെയും, അക്കാലത്തെ അവരുടെ ജീവിതതിലൂടെയുമെല്ലാം ചിത്രം പ്രേക്ഷകനെ കൂട്ടി കൊണ്ട് പോകുന്നുണ്ട്. Bom Ee-hwanന്‍റെ തിരകഥയെ പ്രേക്ഷകന്‍റെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന മികച്ചൊരു കൊറിയന്‍ ഡ്രാമയായി സംവിധായകന്‍ Kim Yeong-joon ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ കഴിവ് എടുത്ത് കാട്ടുന്ന പല രംഗങ്ങളും ചിത്രത്തിലുടനീളമുണ്ട്, പ്രത്യേകിച്ചും ആദ്യ പകുതിയില്‍ Tae-jooവിന് മകളാണെന്ന്‍ അറിഞ്ഞതിന് ശേഷം Se-heeയോട് ഉണ്ടാവുന്ന വികാരങ്ങളും അടുപ്പവുമെല്ലാം കാണിക്കുന്ന രംഗങ്ങള്‍...
പ്രകടനങ്ങളുടെ കാര്യത്തിലെല്‍ ചിത്രത്തിലെ പ്രധാന താരങ്ങള്‍ എല്ലാം തന്നെ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ അവസരം ഉപേക്ഷിച്ചു രാജ്യം വിടാന്‍ നോക്കുകയും പിന്നീട് Se-hee തന്‍റെ സ്വന്തം മകളാണ് എന്ന്‍ തിരിച്ചറിയുമ്പോള്‍ അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തൈയ്യാറാവുന്ന അച്ഛനായി Shin Hyun-joonവും, ഒരിക്കല്‍ തനിക്ക് നഷ്ടപ്പെട്ട സ്നേഹത്തെ Se-heeയുടെ രൂപത്തില്‍ തന്‍റെ മുന്നിലേക്കെത്തിയപ്പോള്‍ അവളെ സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന സ്നേഹനിധിയായ അച്ഛനായി Heo Joon-hoവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. കൊച്ചു കുട്ടി ആണെങ്കില്‍ കൂടിയും ഈ രണ്ട് താരങ്ങള്‍ക്കൊപ്പം നിന്ന്‍ വളരെമികച്ചൊരു പ്രകടനമാണ് ഈ ചെറുപ്രായത്തില്‍ Se-hee ആയി Jo Soo-min കാഴ്ചവെച്ചിരിക്കുന്നത്. അതുപോലെ തന്നെ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രമുള്ളു എങ്കില്‍ കൂടിയും Se-heeയുടെ അമ്മ Hye-yeong ആയി Ha Ji-won എപ്പോഴത്തെയും പോലെ തന്നെ തന്‍റെ വേഷം മനോഹരമാക്കിയിരിക്കുന്നു...
ചുരുക്കത്തില്‍ കൊറിയന്‍ ഡ്രാമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് His Last Gift.
No comments:
Post a Comment