Wednesday, 29 June 2016

144.A Little Princess

A Little Princess (1995) : A magical delight for all ages


Language: English
Gnere: Drama-Fantasy
Director: Alfonso Cuarón
Writers: Frances Hodgson Burnett (novel), Richard LaGravenese (screenplay) | 1 more credit »
Stars: Liesel Maxatthews, Eleanor Bron, Liam Cunningham
മുത്തശ്ശി കഥകള്‍ പോലെ സുന്ദരമായ ഫാന്റസി ജോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ് അത്തരത്തിലുള്ളൊരു മനോഹര ചിത്രമാണ്
Frances Hodgson Burnett വളരെ പ്രശസ്തമായ ഇതെപേരില്‍ തന്നെയുള്ള 1905ല്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകനായ Alfonso Cuarón 1995ല്‍ അണിയിച്ചൊരുക്കിയ A Little Princess...

ചെറുപ്പത്തിലെ അമ്മ നഷ്ട്ടപ്പെട്ട സാറ വളര്‍ന്നത് തന്‍റെ സ്നേഹസമ്പന്നനായ അച്ഛന്‍ Crewe നോടൊത്തു ഇന്ത്യയിലായിരുന്നു അത് കൊണ്ട് തന്നെ  ഇന്ത്യയിലെ ജീവിതരീതിയും സംസ്കാരവും വിശ്വാസവുമെല്ലാം ആ കൊച്ചു മനസ്സിനെ വല്ലാതെ സ്വധീനിച്ചിരുന്നു... ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന്‍ സാറയുടെ അച്ഛന്‍ യുദ്ധത്തിനായി ബ്രിട്ടണിലേക്ക് തിരിച്ചു പോകേണ്ടി വരുമ്പോള്‍ തന്‍റെ പ്രിയ മകള്‍ സാറയെ അയാള്‍ ന്യൂ യോര്‍ക്കിലെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ആക്കുന്നു അവളുടെ അമ്മയും പഠിച്ചത് അവിടെ തന്നെയായിരുന്നു...

ബോര്‍ഡിംഗ് സ്കൂളിലെ മറ്റ് കുട്ടികളുമായി അവള്‍ വളരെപ്പെട്ടന്ന്‍ തന്നെ അടുക്കുന്നു എന്തിനധികം പറയുന്നു അവരുടെയെല്ലാം പ്രിയ കൂട്ടുകാരിയായി അവള്‍ പെട്ടന്ന്‍ തന്നെ മാറി എന്നാല്‍ കണിശക്കാരിയായ ഹെഡ്മിസ്‌ട്ട്രസ്സ് മിസ്സ്‌ Minchin നുമായി പലപ്പോഴും അവള്‍ക്ക് ഉടക്കേണ്ടി വരുന്നു അവളിലെ സര്‍ഗാത്മക കഴിവുകളേയും, നന്മയെയുമെല്ലാം അടിച്ചമര്‍ത്താന്‍ അവര്‍ പലപ്പോപ്ഴും ശ്രമിച്ചിരുന്നു...

ലോകത്തെ ഏതൊരു പെണ്‍കുട്ടിയും ഒരു രാജകുമാരി ആണെന്ന തന്‍റെ അച്ഛന്റെ വാക്കുകള്‍ വിശ്വസിച്ച  ആ കൊച്ചു പെണ്‍കുട്ടിയുടെ ജീവിതം യുദ്ധഭുമിയില്‍ വെച്ച് തന്‍റെ അച്ഛന്‍ മരണപ്പെട്ടു എന്ന വാര്‍ത്ത‍ തേടി എത്തുന്നതോടെ കീഴ്മേല്‍ മറിയുന്നു....

അതിമനോഹരമായൊരു മുത്തശ്ശി കഥ ഒറ്റവാക്കില്‍ ഈ ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം...  Liesel Matthews എന്ന കൊച്ചു സുന്ദരിയുടെ മികച്ച പ്രകടനത്തോടൊപ്പം Emmanuel Lubezki യുടെ  ഛായാഗ്രഹണവും ഒത്ത് ചേരുമ്പോള്‍ ഈ ചിത്രം ഓരോ ഒരു മികച്ച ദ്രിശ്യാനുഭവമായി മാറുന്നു. ഏപ്പോഴും ജീവിതത്തില്‍ ശുഭപ്രതീക്ഷ കൈവിടാതിരിക്കാനും, സ്വപ്നം കാണാനും ഈ ചിത്രം നമ്മെ പ്രേരിപ്പിക്കുന്നു....

2 അക്കാദമി അവാര്‍ഡ്‌ നാമനിര്‍ദേശങ്ങള്‍ ഉള്‍പ്പടെ ഒട്ടനവധി അവാര്‍ഡുകളും നിരൂപക പ്രശംസയും നേടി എടുത്ത ചിത്രം പ്രചാര കുറവിനെ തുടര്‍ന്ന്‍ മുടക്ക് മുതലിന്റെ പകുതി
പോലും തിരിച്ചുപിടിക്കാന്‍ കഴിയാതെ തകര്‍ന്നടിയുകയായിരുന്നു... എന്നാല്‍ പില്‍കാലത്ത് ഒട്ടനവധി പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റാന്‍ ഈ ചിത്രത്തിനായി....

പൂര്‍ണമായും കുട്ടികളുടെ ചിത്രമാണെങ്കില്‍ കൂടിയും മുതിര്‍ന്നവര്‍ക്കും വളരെ നന്നായി ഈ ചിത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ് ഫാന്റസി ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഈ ചിത്രം കൂടുതല്‍ ഇഷ്ടമാവും എന്നതില്‍ തെല്ലും സംശയമില്ല....