Monday, 29 August 2016

145.Our Little Sister

Our Little Sister 'Umimachi Diary' (original title) (2015) : Half-sister and three older sisters come to terms with father's death.


Language: Japanese
Genre: Drama
Director: Hirokazu Koreeda
Writers: Akimi Yoshida (manga), Hirokazu Koreeda (screenplay)
Stars: Haruka Ayase, Masami Nagasawa, Kaho

അച്ചന്റെ മരണശേഷം തങ്ങളുടെ അര്‍ദ്ധ സഹോദരിയുമൊത്ത് ജപ്പാനിലെ Kamakura നഗരത്തില്‍ ജീവിക്കുന്ന മൂന്ന്‍ സഹോദരിമാരുടെ കഥ പറഞ്ഞ Akimi Yoshida യുടെ 2007ല്‍ പുറത്തിറങ്ങിയ Umimachi Diary - Seaside Town Diary എന്ന ജാപ്പനീസ് മാന്ഗാ സീരിസിനെ ആസ്പദമാക്കി 2015ല്‍ Haruka Ayase, Masami Nagasawa, Kaho, Suzu Hirose എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി Hirokazu Koreeda അണിയിച്ചൊരുക്കിയ മനോഹര ചിത്രമാണ് Our Little Sister .


മറ്റൊരു സ്ത്രീക്ക് വേണ്ടി അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ചു പോയതിന്‍റെ പിന്നാലെ ഭര്‍ത്താവിന്‍റെ പാത പിന്തുടര്‍ന്ന്‍ മറ്റൊരു പുരുഷന്‍റെ കൂടെ അമ്മയും പോയത് മുതല്‍ മരിച്ചുപോയ തങ്ങളുടെ അമ്മൂമ്മയുടെ വീട്ടിലാണ് മൂന്ന് സഹോദരിമാരായ  Sachiയും , Yoshinoയും, Chikaയും കഴിയുന്നത്... കൂട്ടത്തില്‍ ഏറ്റവും മൂത്തവളായ Sachi ക്ക് ഇന്ന്‍ വയസ്സ് 29ഒരു നേഴ്സായി ജോലി ചെയുന്ന അവളാണ് ഒരമ്മയുടെ സ്ഥാനത്ത് നിന്ന് 22 വയസുള്ള  Yoshino യെയും 19 വയസുള്ള Chika യെയും നോക്കുന്നത്...

ഒരു ദിവസം തങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛന്റെ മരണ വാര്‍ത്ത‍ അവരെ തേടി എത്തുന്നു.. പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു അവര്‍ അച്ഛനെ കണ്ടിട്ട് തന്നെ. Yoshinoയ്ക്കും, Chikaയ്ക്കും അയാള്‍ വെറുമൊരു ഓര്‍മ്മ മാത്രമാണ് പ്രത്യേകിച്ചൊരു വികാരവും തന്നെ ഇരുവര്‍ക്കും അയാളോടില്ല എന്നാല്‍ Sachiയുടെ കാര്യം അങ്ങനെയല്ല തങ്ങളുടെ ജീവിതം ഇങ്ങനെ ആയതില്‍ അവള്‍ ഏറ്റവുമധികം കുറ്റപ്പെടുത്തുന്നത് ആ മനുഷ്യനെയാണ്... അങ്ങനെ മനസ്സില്ല മനസ്സോടെ അവര്‍ അയാളുടെ മരണാന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനായി പോകുന്നു...

അവിടെ വെച്ച് തങ്ങളുടെ അര്‍ദ്ധ സഹോദരിയായ Suzu നെ അവര്‍ കാണുന്നു. 13 വയസുള്ള ഒരു കൊച്ചു സുന്ദരികുട്ടി.. അച്ഛന്റെ മൂന്നാം ഭാര്യയായ  Yoko യോടൊപ്പം അവളുടെ ഭാവി ഒട്ടും ശോഭനീയം ആയിരിക്കില്ല എന്ന്‍ മനസിലാക്കുന്ന Sachi തങ്ങളോടൊപ്പം കഴിയാനായി അവളെ ക്ഷണിക്കുന്നു...

ഇനി എന്താണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുക ? ഈ നാല് സഹോദരിമാരുടെയും ജീവിതം ഇനി എങ്ങനെയാണ് മുന്നോട്ടു പോവുക എന്നതാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പറയുന്നത്...

ലളിതം മനോഹരം ചുരുങ്ങിയ വാക്കുകളില്‍ ഈ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. നാല് സഹോദരിമാരുടെയും ജീവിതത്തിലൂടെ കടന്ന്‍ പോകുന്ന ചിത്രം ഓരോരുത്തരുടെയും മനസ്സിലെ ചിന്തകളും, ദുഃഖവും , അവരുടെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും എല്ലാംതന്നെ വളരെ മനോഹരമായി പ്രേക്ഷകന് മുന്നില്‍ കാണിച്ചിരിക്കുന്നു... മാതാപിതാക്കള്‍ തമ്മിലുണ്ടാവുന്ന പ്രശ്നങ്ങളും, ബാല്യത്തില്‍ കുട്ടികളെ ഉപേക്ഷിച്ചു അവര്‍ പോകുമ്പോള്‍ അതവരുടെ മനസ്സിലുണ്ടാകുന്ന മുറിവും, അവര്‍ക്ക് നഷ്ട്ടമാവുന്ന ബാല്യവും, അതവരുടെ ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുമെല്ലാം ഈ ചിത്രം നമ്മോട്  പറയാതെ പറയുന്നുണ്ട്...തന്‍റെ മുന്‍കാല ചിത്രങ്ങളെ പോലെ തന്നെ കുടുംബ ബന്ധങ്ങളെയാണ് ഇത്തവണയും സംവിധായകനായ  KOREEDA വിഷയമാക്കിയിരിക്കുന്നത്. 4 സഹോദരിമാരുടെ ജീവിതത്തിലൂടെ വളരെ മനോഹരമായ ഒരു ചിത്രം അണിയിചൊരുക്കിയിരിക്കുകയാണ് അദ്ദേഹമിവിടെ..ഒരു തരത്തിലുമുള്ള  കൃത്രിമത്വമോ ഏച്ചുകെട്ടലുകളോ ഒന്നും തന്നെ ഇല്ലാതെ നമ്മുടെ ഒക്കെ കണ്മുന്നില്‍ കാണുന്ന ജീവിതത്തെ അതേപടി പകര്‍ത്തിവെച്ചിരിക്കുകയാണിവിടെ... 2013ല്‍ ഇറങ്ങിയ അദ്ധേഹത്തിന്റെ Like Father Like Son എന്ന ചിത്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ Our Little Sister  ഒരു പടി പിന്നിൽ നിൽക്കും. കഥ, തിരകഥ, ആശയം, എന്നിവയിൽ കൂടുതൽ മികവ് പുലർത്താൻ Like Father Like Son ന് സാധിച്ചിട്ടുണ്ട്.  എങ്കില്‍ പോലും മനുഷ്യ ബന്ധങ്ങളുടെ മനോഹാരിതയെ വരച്ചുകാട്ടുന്ന Our Little Sister കണ്ണിന്നും മനസ്സും നിറയ്ക്കുന്ന മികച്ചൊരു അനുഭവമായി മാറുന്നു...

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച Haruka Ayase, Masami Nagasawa, Kaho, Suzu Hirose എന്നിവരെല്ലാം തന്നെ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇവരുടെ മികവുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്‍..

എടുത്ത് പറയേണ്ട മറ്റൊന്ന്‍ Mikiya Takimoto ഛായാഗ്രഹണമാണ് ജപ്പാനിലെ ഗ്രാമീണ ഭംഗി വളരെ മനോഹരമായി അദ്ദേഹം പകര്‍ത്തിയിരിക്കുന്നു ചിത്രത്തിലേക്ക് പ്രേക്ഷനെ കൂടുതല്‍ അടിപ്പിക്കുനത്തില്‍ വലിയൊരു പങ്കു ഈ മനോഹര ദ്രിശ്യങ്ങള്‍ വഹിച്ചിരിക്കുന്നു.. 


39 ആമത് ജപ്പാന്‍ അകാദമി അവാര്‍ഡ്‌സില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച പുതുമുഖ നടി, തുടങ്ങി 5 ഓളം വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ട എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും മികച്ച നിരൂപക പ്രശംസയും ഏറ്റു വാങ്ങിയിരുന്നു...

ചുരുക്കത്തില്‍ മികച്ച ചിത്രങ്ങളെ ഇഷ്ടപെടുന്ന ഏതൊരു പ്രേക്ഷകന്റെയും മനസ്സ് നിറയ്ക്കുന്ന ഒരു ചിത്രമാണ് Our Little Sister…