Saturday, 3 September 2016

148.Playful Kiss

Playful Kiss (Original Title: Jangnanseureon Kiseu, also known as Mischievous Kiss or Naughty Kiss) : രസകരം ഒപ്പം അതിമനോഹരവുമാണ് ഈ സീരീസ്‌...!!



Language: Korean
Genre: TV Series, Romance, Comedy
Director: Hwang In-Roe, Kim Do-Hyung
Writer: Ko Eun-Nim, Kaoru Tada (manga)
Stars: Kim Joong Hyun, So-Min Jung, Si-young Lee

കൊറിയന്‍ പ്രണയചിത്രങ്ങള്‍ ഇഷ്ടപെടാത്തവരായി ആരും തന്നെ ഉണ്ടാകും എന്ന്‍ തോന്നുന്നില്ല പ്രത്യേഗിച്ചും കൊറിയന്‍ Rom-Com ജോണറില്‍ വരുന്ന ചിത്രങ്ങള്‍, വെത്യസ്തമായ അവതരണശൈലി കൊണ്ട് ലോകത്തിന്‍റെ പലയിടത്തും ഈ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഈ ചിത്രങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന അനുഭൂതി അതേപടി നമുക്ക് സമ്മാനിക്കുന്ന കൊറിയന്‍ ടിവി സീരീസാണ് Playful Kiss.

ഏതവസ്ഥയിലും തോറ്റുകൊടുക്കാതെ പരിശ്രമത്തിലുടെ വിജയം കൈവരിക്കാന്‍ ശ്രമിക്കുന്ന Oh Ha Ni, അവളുടെ അച്ഛനും അടുത്ത സുഹ്രത്തുക്കളും അതിനാല്‍ അവളെ നോവയുട ഒച്ച്‌ (Noah's Snail) എന്നാണ് കളിയാക്കി വിളിക്കുന്നത്. ഇപ്പോള്‍ അവള്‍ക്കൊരു ലക്ഷ്യമേയുള്ളൂ സ്കൂളിലെ ഏറ്റവും ബുദ്ധിമാനും പെണ്‍കുട്ടികളുടെ ആരാധനപാത്രവുമായ Baek Seung Joവിന്‍റെ ഹൃദയം സ്വന്തമാക്കുക. വര്‍ഷങ്ങളായി തന്‍റെ മനസ്സില്‍ താലോലിച്ചു കൊണ്ടുനടന്ന പ്രണയം ഒടുവില്‍ ഒരു പ്രണയലേഖനത്തിലുടെ അവള്‍ അവനെ അറിയിച്ചു. എന്നാല്‍ സ്നേഹശ്യുന്യനായ Baek Seung Jo, Oh Ha Niയുടെ പ്രണയാഭ്യര്‍ത്ഥന നിഷ്കരുണം നിഷേധിക്കുന്നു...

ഒരു ഭുമികുലുക്കത്തില്‍ തങ്ങളുടെ വീട് തകര്‍ന്നതിനെ തുടര്‍ന്ന്‍ Oh Ha Niയും അച്ഛനും അദ്ദേഹത്തിന്റെ പഴയകാല സുഹ്രത്തിന്‍റെ ക്ഷണം സ്വീകരിച്ച് അയാളുടെ വീട്ടിലേക്കു താമസം മാറുന്നു. തീരെ പ്രതീക്ഷിക്കാത്തൊരു അത്ഭുതമായിരുന്നു Oh Ha Niയെ അവിടെ കാത്തിരുന്നത് Baek Seung Jo വിന്‍റെ കുടുംബമായിരുന്നുവത്. ഇനി Baek Seung Jo വും Oh Ha Niയും ഒരേ കുടകീഴിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ലോലഹൃദയയും ദൃഢനിശ്ചയമുള്ളവളുമായ Oh Ha Niക്ക് കഠിനഹൃദയനായ Baek Seung Jo വിന്‍റെ ഹൃദയം കീഴടക്കാന്‍ സാധിക്കുമോ ?

Oh Ha Niയുടെയും Baek Seung Jo വിന്റെയും ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ഇവിടുന്നങ്ങോട്ട്‌ പ്രേക്ഷകനെ കാത്തിരിക്കുന്നത്...

Oh Ha Ni, Baek Seung Jo എന്നിവരെ കൂടാതെ വളരെ കാലമായി Oh Ha Niയെ പ്രണയിക്കുന്ന Bong Joon-gu, ഒരു മകളെപോലെ Oh Ha Niയെ സ്നേഹിക്കുന്ന Baek Seung Joവിന്‍റെ അമ്മ Hwang Geum-hee ജ്യേഷ്ട്ടന്‍ Baek Seung Joവിന്‍റെ തനിപകര്‍പ്പായ Baek Eun-jo, Oh Ha Niയുടെ അടുത്ത സുഹൃത്തുക്കള്‍ അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ ഈ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്, ഇതില്‍ എടുത്ത് പറയേണ്ടത് Baek Seung Joവിന്‍റെ അമ്മ Hwang Geum-hee എന്ന കഥാപാത്രത്തെയാണ് ഇതുപോലൊരമ്മയെ ആഗ്രഹിക്കാത്ത ആരുംതന്നെ കാണില്ല അത്ര മനോഹരമാണ് ഈ കഥാപാത്രം. Jung Hye-young ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. Oh Ha-ni യെ അവതരിപ്പിക്കുന്ന Jung So-minഉം Baek Seung-joവിനെ അവതരിപ്പിക്കുന്ന Kim Hyun-joongഉം തമ്മില്‍ വളരെ നല്ലൊരു കെമിസ്ട്രിയുണ്ട് ഇരുവരെയും ഒരുമിച്ച് സ്ക്രീനില്‍ കാണാന്‍ നല്ല രസമാണ്.

Kaoru Tada യുടെ 1990ല്‍ പുറത്തിറങ്ങിയ Itazura Na Kiss എന്ന ജാപ്പനീസ് മാന്ഗാ (Japanese Manga) സീരിസിനെ ആസ്പദമാക്കിയാണ് ഈ സീരീസ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത് .. Itazura Na Kiss നെ ആസ്പദമാക്കി പുറത്തിറങ്ങിയ മൂന്നാമത്തെ ടെലിവിഷന്‍ സീരീസാണ് Playful Kiss. 1996ല്‍ Itazura Na Kiss എന്ന പേരില്‍ ജാപ്പനിസ്‌ ടിവി സീരീസ്‌, 2005ല്‍ It Started With a Kiss എന്ന പേരില്‍ തൈവാനീസ് ടിവി സീരീസ്‌ എന്നിവയും ഇറങ്ങിയിരുന്നു. തൈവാനീസ് പതിപ്പിന് 2007ല്‍ They Kiss Again എന്ന പേരില്‍ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു.. Playful Kiss കൊറിയയില്‍ വന്‍ പരാജയം ആയിരുനെങ്കിലും പിന്നീടു ഈ സീരീസ്‌ ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു ഏഷ്യയിലെ 12 രാജ്യങ്ങളിലേക്കാണ് ഈ സീരീസ്‌ വിറ്റഴിക്കപ്പെട്ടത്... ഈ വിജയത്തെ തുടര്‍ന്ന്‍ 2013ല്‍ ജാപ്പനീസില്‍ Mischievous Kiss: Love in Tokyo എന്ന പേരില്‍ ഈ സീരീസ്‌ റിമേക്ക് ചെയ്യുകയും അതിനൊരു രണ്ടാം ഭാഗം 2014ല്‍ ഇറങ്ങുകയും ചെയ്തു കൂടാതെ 2015ല്‍ ഈ സീരീസ്‌ തായ്‌ ഭാഷയില്‍ Kiss Me എന്ന പേരിലും റിമേക്ക് ചെയ്യുകയുണ്ടായി... ഒരുപക്ഷെ  ഇതാദ്യമായാവും ഒരു ടെലിവിഷന്‍ സീരീസ്‌ ഇത്രയധികം ഭാഷകളിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നത്...

പ്രണയിച്ചുകൊണ്ട് ജീവിതത്തില്‍ വളരുക എന്നത് ഒരു ഭാഗ്യമാണ്, ആ ജീവിതമാണ് ഈ സീരീസില്‍ നാം കാണുന്നത്. മാത്രമല്ല മറ്റു സീരീസുകളെ പോലെ ഒരുപാടു എപിസോഡ്സ് ഇല്ല  സീരീസില്‍,  വെറും 16 എപിസോഡ്സ് മാത്രമേയുള്ളൂ ഈ പ്രണയയാത്ര.

കൊറിയന്‍ പ്രണയചിത്രങ്ങള്‍ നിങ്ങള്‍ ഇഷ്ടപെടുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ സീരീസ്‌ നിങ്ങള്‍ കണ്ടിരിക്കണം.

Friday, 2 September 2016

147.Stranger Things

Stranger Things (2016) : Nostalgia at its peak...!!


Language: English
Genre: TV Series - Drama - Horror - Mystery
Creators: Matt Duffer, Ross Duffer
Stars: Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin, Winona Ryder, David Harbour

എണ്‍പതുകളില്‍ Steven Spielberg, George Lucas, John Carpenter തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ   E.T. the Extra-Terrestrial, Star Wars, Indiana Jones Series തുടങ്ങിയ  ചിത്രങ്ങളൊക്കെ  ഇഷ്ടപെടാത്തവര്‍ വിരളമായിരിക്കും, നമ്മില്‍ പലരുടെയും കുട്ടികാലത്ത് നാം ഏറ്റവുമധികം ആസ്വദിച്ചു കണ്ട ഇംഗ്ലീഷ്  ചിത്രങ്ങളും ഇവയൊക്കെയാവും.. അത്തരം ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ആ അനുഭൂതി നമ്മിലേക്ക് വീണ്ടുമെത്തിക്കുകയാണ്  ഡഫര്‍ സഹോദരങ്ങള്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ടെലിവിഷന്‍ സീരീസ്‌ ആയ Stranger Things...

1983ല്‍ ഇന്ത്യാനയിലെ (അമേരിക്കയിലെ ഒരു സംസ്ഥാനം) ഹോകിന്‍സ് നഗരത്തില്‍ നിന്നും 12 വയസ്സുകാരനായ Will Byers നിഗൂഢമായ സാഹചര്യത്തില്‍ കാണാതെയാവുന്നു... അവന്‍റെ  ഉറ്റ സുഹൃത്തുക്കളായ മൈക്ക് ,ഡസ്റ്റിന്‍, ലുകസ് എന്നിവരും, അവന്‍റെ അമ്മ ജോയിസ് ,മൂത്ത സഹോദരന്‍ ജോനാഥാന്‍, പോലിസ് ചീഫ് ജിം ഹോപ്പര്‍ തുടങ്ങിയവരെല്ലാം അവനെ കണ്ടെത്തുന്നതിനായി തങ്ങളുടേതായ രീതിയില്‍ അന്വേഷണം ആരംഭിക്കുന്നു... എന്നാല്‍ വില്ലിന്റെ തിരോധാനത്തിനു പിന്നാലെ നിഗൂഡത നിറഞ്ഞ പല സംഭവങ്ങളും ആ നഗരത്തില്‍ സംഭവിക്കുന്നു... സംഭവങ്ങളുടെ സത്യാവസ്ഥ തേടി ഇവര്‍ നടക്കുമ്പോള്‍ സംശമുളവാക്കുന്ന രീതിയിലുള്ള ഗവണ്‍ന്മെന്റ് ഉദ്യോഗഗസ്ഥരുടെ ഇടപെടലുകളും ദ്വേഷബുദ്ധിയുള്ള അമാനുഷിക ശക്തികളുടെ ഇടപെടലുകളും ആ നഗരത്തിലേക്ക് കടന്ന്‍ വരുന്നു....

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച സീരീസ്‌ അതാണ്‌ Stranger Things... സംവിധാനം, തിരകഥ, അഭിനയം, 
നിര്‍മ്മാണം, ശബ്ദമിശ്രണം, ഛായാഗ്രഹണം അങ്ങനെ എല്ലാ തലങ്ങളിലും മികച്ചു നില്‍ക്കുന്ന സൃഷ്ട്ടി... പ്രധാനമായും 80 കളിലെ സ്റ്റിഫന്‍ സ്പില്‍ബര്‍ഗ് , സ്റ്റിഫന്‍ കിംഗ്‌ തുടങ്ങിയവര്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങള്‍ക്കും അക്കാലത്തെ മികച്ച  ടെലിവിഷന്‍ സീരീസുകള്‍ക്കും Tribute/Homage (ആദരവ് പ്രകടിപ്പിക്കുക/ ബഹുമാനസൂചകമായി) ആയാണ്  ഈ സീരീസ്‌ ഒരുക്കിയിരിക്കുന്നത്... ആഡ്വെൻചർ ഫാന്റസി, സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ തുടങ്ങിയ ജോണറുകളുടെ ഒരു ഒത്തുചേരലാണ് Stranger Things...

സംവിധായകരായ ഡഫര്‍ സഹോദരങ്ങള്‍ (മാറ്റ് ഡഫര്‍, റോസ് ഡഫര്‍) തന്നെയാണ് സീരീസിന്‍റെ തിരകഥയും രചിച്ചിരിക്കുന്നത്.. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര മനോഹരമായൊരു സീരീസ്‌ ആണ് അവര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്..  എണ്‍പതുകളിലെ  E.T. the Extra-Terrestrial, Star Wars, Indiana Jones Series തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച അനുഭൂതി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഇവര്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു... എണ്‍പതുകളിലെ അമേരിക്കന്‍ നഗരവും , അക്കാലത്തെ സംസ്കാരവും എല്ലാം തന്നെ പുനര്‍സൃഷ്ട്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരിക്കുന്നു...

 Michael Stein, Kyle Dixon എന്നിവരുടെ അതി മനോഹരമായ  സംഗീതം, Tim Ives, Tod Campbell എന്നിവരുടെ മികവുറ്റ
ഛായാഗ്രഹണം, William G. Davis ന്‍റെ കലാസംവിധാനം എന്നിവയെല്ലാം വളരെയധികം പ്രശംസ അര്‍ഹിക്കുന്നു..Strangers Things നെ എത്രയധികം മികവുറ്റതാക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌...

പ്രധാന കഥാപാത്രങ്ങലയും സഹതാരങ്ങളായും അഭിനയിച്ച എല്ലാവരും തന്നെ തങ്ങളുടെ വേഷങ്ങളില്‍ മികച്ചു നിന്നും എങ്കിലും കുട്ടികളായ Finn Wolfhard, Millie Bobby Brown, Gaten Matarazzo, Caleb McLaughlin എന്നിവരുടെ മികച്ച പ്രകടനമാണ് സീരിസിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ ഓരോരുത്തരും ഒന്നിനൊന്ന്‍ മികച്ച പ്രകടനമാണ് സീരീസ്‌ ഉടനീളം കാഴ്ച വെച്ചിരിക്കുനത്...

8 എപിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് അടുത്ത സീസണ്‍ അടുത്ത വര്‍ഷം ആരംഭിക്കുന്നതാണ്... കൂടുതല്‍ വലിച്ചു നീട്ടുന്നില്ല മികച്ചൊരു ടിവി സീരീസ്‌ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുനെങ്കില്‍ ഉടനെ തന്നെ  Stranger Things കണ്ടു തുടങ്ങുക...

Thursday, 1 September 2016

146.In The Heart Of The Sea

In The Heart Of The Sea: The tale of whale is good, but could've been better.


Language: English
Genre: Historical Drama
Director: Ron Howard
Writers: Charles Leavitt (screenplay), Charles Leavitt (story)
Stars: Chris Hemsworth, Cillian Murphy, Brendan Gleeson 

1820ലെ ശൈത്യകാലത്തിന്‍റെ  അവസാന നാളുകളിലായിരുന്നു ഇംഗ്ലണ്ടിലെ തിമിംഗലവേട്ടക്കപ്പലായ Essex തികച്ചും അവിശ്വസിനീയമായ ഒന്നാല്‍ ആക്രമിക്കപ്പെട്ടത്.. മാമ്മത് എന്ന വംശനാശം സംഭവിച്ച അതിബ്രിഹത്തായ ആനയെകാള്‍ വലിപ്പവും മനുഷ്യനെ പ്പോലെ തന്നെ  ഇച്ഛാശക്തിയും പ്രതികാരഭാഹവുമുള്ള ഒരു വന്‍ തിമിംഗലമായിരുന്നു അത്... സമുദ്രത്തില്‍ നടന്ന ഈ അത്യാപത്തില്‍ നിന്നും പ്രചോദനം ഉള്‍കൊ്ണ്ടായിരുന്നു Herman Melville തന്‍റെ വിശ്വപ്രശസ്ഥമായ നോവല്‍ മോബി ഡിക്ക് രചിച്ചത്.. എനാല്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് അദ്ദേഹം തന്‍റെ നോവലിന് വിഷയമാക്കിയത് യഥാര്‍ത്ഥത്തില്‍ അന്നുണ്ടായ സംഭവങ്ങളുടെ ദ്രിശ്യാവിഷ്കാരമാണ് Ron Howardന്‍റെ സംവിധാനത്തില്‍ Chris Hemsworth, Benjamin Walker, Cillian Murphy, Tom Holland, Ben Whishaw എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് 2015ല്‍ പുറത്തിറങ്ങിയ In The Heart Of The Sea എന്ന ചിത്രം പറയുന്നത്. ഇതേ പേരിലുള്ള Nathaniel Philbrick ന്‍റെ 2000ത്തില്‍ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം അണിയിചൊരുക്കിയിരിക്കുന്നത്...

19ആം നൂറ്റാണ്ടില്‍ എണ്ണയ്ക്കായി മനുഷ്യന്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് തിമിംഗലങ്ങളെയായിരുന്നു... തികച്ചും സാഹഹിസകമായ ഒരു ശ്രമമായിരുന്നു അത് ഭുമിയിലെ ഏറ്റവും വലിയ ജീവിയെ കടലില്‍ വേട്ടയാടി പിടിച്ച് അതിന്‍റെ മാംസവും മറ്റവയവങ്ങളും എണ്ണയ്ക്കും, മാംസത്തിനും തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക...

ഇതേ ലക്ഷ്യത്തോടെയായിരുന്നു 1820ല്‍ ക്യാപ്റ്റന്‍ George Pollard ന്‍റെയും ഫസ്റ്റ് മേറ്റ്‌ Owen Chase ന്‍റെയും നേതിര്‍ത്വത്തില്‍ 20 അംഗ സംഘമടങ്ങുന്ന തിമിംഗലവേട്ടക്കപ്പലായ Essex യാത്രതിരിച്ചത്. യാത്രയുടെ തുടക്കത്തില്‍ തന്നെ വിവിധ പ്രശ്നങ്ങള്‍ നേരിട്ട കപ്പലിനെ ഭീമാകാരനായ ഒരു തിമിംഗലം ആക്രമിക്കുന്നതോടെ അത് തകര്‍ന്നടിയുന്നു... സ്വന്തം ജീവന്‍ നിലനിര്‍ത്താനായി പിന്നീടു George Pollard ഉം സംഘവും ചെയ്യുന്ന കാര്യങ്ങള്‍ ഏതൊരു മനുഷ്യനും ചിന്തിക്കാവുന്നതിനും അപ്പുറമാണ്...

അതിജീവനത്തെ ആസ്പദമാക്കി ഒട്ടേറെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഹോളിവുഡില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട് അവയില്‍ പലതും എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളും ആണെന്നിരിക്കെ  അത്തരം ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഈ ചിത്രത്തെ എത്തിക്കാന്‍ Apollo 13, Rush , A Beautiful Mind തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ Ron Howard ന് സാധിച്ചിട്ടില്ല എന്ന്‍ വേണം പറയാന്‍, എങ്കില്‍പോലും ഒരിക്കലും ഒരു മോശം ചിത്രമല്ല In The Heart Of The Sea. അപകടം നേരിട്ടവരുടെ മനോഭാവവും, അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷപങ്ങളെയുമെല്ലാമാണ് ചിത്രം കൂടുതലായും ചര്‍ച്ച് ചെയ്യുന്നത്... അതുപോലെ മനുഷ്യന്‍റെ അത്യാഗ്രഹം അവനു വരുത്തിവെക്കുന്ന വിനാശത്തെ കുറിച്ചും, വിശപ്പ് മനുഷ്യനെ ഏതറ്റം വരെ കൊണ്ടു ചെന്നെത്തിക്കുന്നു എന്നും  ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്....

Chris Hemsworth, Benjamin Walker, Cillian Murphy, Tom Holland എന്നിവരുടെ മികച്ച പ്രകടനങ്ങളും മികവുറ്റ വിഷ്വല്‍ എഫ്ഫക്റ്റ്‌സുമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്... തിമിംഗലം കപ്പല്‍ തകര്‍ക്കുന്ന രംഗങ്ങളും ചെറു ബോട്ടുകളുടെ അടിയിലൂടെ അത് സഞ്ചരിക്കുന്ന രംഗങ്ങളുമെല്ലാം തന്നെ വളരെ മനോഹരമായിരുന്നു ഇത് പോലെ പ്രേക്ഷകന്‍റെ കണ്ണിനു വിസ്മയമാകുന്ന ഒട്ടേറെ മികച്ച രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്....

100 മില്യണ്‍ ഡോളര്‍ ചിലവിട്ടു ഒരുക്കിയ ചിത്രം ബോക്സ്‌ ഓഫീസില്‍ ഒരു വന്‍ പരാജയമായിരുന്നു... 93.9 മില്യണ്‍ ഡോളര്‍ മാത്രമാണ് ചിത്രത്തിന് തിയറ്ററില്‍ നിന്നും നേടാന്‍ സാധിച്ചത്... ഇത്രയും വലിയൊരു പരാജയം ഈ ചിത്രം അര്‍ഹിക്കുന്നുണ്ട് എന്ന്‍ ഞാന്‍ കരുതുന്നില്ല...

ചുരുക്കത്തില്‍ അതിജീവന ചിത്രങ്ങളെ ഇഷ്ടപെടുന്നവര്‍ക്ക്  ഒരുതവണ കണ്ടാസ്വധിക്കാവുന്ന ചിത്രമാണ് In The Heart Of The Sea…