Thursday, 23 November 2017

150. Little Big Master

Little Big Master (2015) :  A GREAT TEACHER INSPIRES


Language: Chinese
Genre: Drama
Director: Adrian Kwan
Stars: Miriam Chin Wah Yeung, Louis Koo, Richard Ng
Adrian Kwan തിരക്കഥ എഴുതി സംവിധാനം ചെയ്തു Miriam Yeung പ്രധാന വേഷത്തിലെത്തി 2015ല്‍ പുറത്തിറങ്ങിയ ഹോന്ഗ് കൊന്ഗ് ചിത്രമാണ് Little Big Master. ഡിസ്കവര്‍ ബേയിലെ വലിയൊരു കിന്റര്‍ ഗാര്ടനില്‍ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന Lilian Lui ന്‍റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു എട്രിയാന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയത് അവരുടെ ജീവിതം പോലെ തന്നെ മനോഹരമായി ഈ ചിത്രവും ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. A GREAT TEACHER INSPIRES " എന്നത് എത്രമാത്രം അർഥവത്താണെന്ന് വ്യക്തമാക്കുന്ന സിനിമയാണ് LITTLE BIG MASTER. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, അദ്ധ്യാപനത്തിന്റെ മഹത്വവും, നന്മയുടെ വെളിച്ചവും  പ്രേക്ഷകന്‍റെ മനസ്സിലേക്ക് കോരിയിടുന്നു ഈ കൊച്ചു ഹോങ്ങ്കൊന്ഗ് ചിത്രം.
കേവലം 5 കുട്ടികൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന Yuen Kong 
കിന്റർ ഗാര്ടനിലെ തുച്ചമായ ശമ്പളത്തിന് ഹെഡ് മിസ്ട്രസ്സ് ആയി ജോലിക്കെത്തുകയാണ് LUI.ഡിസ്കവര്‍ ബേയിലെ വലിയൊരു കിന്റര്‍ ഗാര്ടനിലെ ഹെഡ് മിസ്ട്രസ്സ് പദവിയില്‍ നിന്നും നേരത്തെ തന്നെ വിരമിച്ചു കൊണ്ട് ഭര്‍ത്താവിനോടൊപ്പം ഈ ലോകം മുഴുവനും ചുറ്റി കാണാനുള്ള ഒരു നീണ്ട യാത്രയ്ക്കുള്ള തൈയ്യാറെടുപ്പിനു ഇടയിലായിരുന്നു Yuen Kong കിന്റർ ഗാര്ടന്‍റെ ദയനീയ അവസ്ഥയെ കുറിച്ച് LUI അറിയുന്നത്. ആ ദയനീയ അവസ്ഥ തന്നെയാണ് തന്‍റെ സ്വപ്ന യാത്രയെ മാറ്റിവെച്ചു തുച്ഛമായ ശമ്പളത്തിന് അവിടെ ജോലിക്കെത്താന്‍ അവളെ പ്രേരിപ്പിച്ചതും. Yuen Kong കിന്റർ ഗാര്ടനിലെ ഹെഡ് മിസ്ട്രസ്സും, ടീച്ചറും, തൂപ്പുകാരിയും, കാവല്‍ക്കാരനും എല്ലാം അവള്‍ തന്നെയായിരുന്നു. തന്‍റെ മുന്നിലെക്കെത്തിയ ആ അഞ്ചു കുട്ടികളെയും അവര്‍   അക്ഷരക്കൂട്ടങ്ങൾക്കപ്പുറം അറിവിന്റെയും, സ്വപ്നങ്ങളുടെയും സുന്ദര നിമിഷങ്ങളിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. ദാരിദ്ര്യവും , നിശ്ചയദാർഡ്യവും, സ്വപ്നങ്ങളുമെല്ലാം സിനിമയിലെ ഉൾക്കാഴ്ച നൽകുന്ന സാന്നിധ്യങ്ങളാകുന്നു. . കുട്ടികളുടെ മികവുറ്റ പ്രകടനങ്ങളും, സംഭാഷണങ്ങളും പ്രേക്ഷകനെ ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. "വിദ്യാഭ്യാസം" കച്ചവടവൽക്കരിക്കപ്പെട ഇക്കാലത്ത് നമുക്ക് നഷ്ടമാകുന്നത് ഹൃദയം കൊണ്ട് അറിവ് പകരുകയും, ജീവിതം കൊണ്ട് വഴികാട്ടുകയും ചെയ്യുന്ന ഗുരുനാഥൻമാരെയാണ് എന്ന തിരിച്ചറിവ് ഈ സിനിമ സമ്മാനിക്കുന്നു. മനസ്സിനെ സ്പർശിക്കുന്നതും, പ്രചോദനമേകുന്നതുമായ ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണെന്ന അറിവ് കൂടുതൽ സന്തോഷം നൽകുന്നു.

ഫീല്‍ ഗുഡ് ഡ്രാമ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ ആണ് നിങ്ങളെങ്കില്‍ ഈ ചിത്രം 
ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

Monday, 22 May 2017

149.My Cousin Vinny

My Cousin Vinny (1992) : An Outstanding Entertainer.

Language: English
Genre: Comedy, Crime, Drama
Director: Jonathan Lynn
Writer: Dale Launer
Stars: Joe Pesci, Marisa Tomei, Ralph Macchio 

1992ല്‍ Dale Launer ന്‍റെ തിരകഥയില്‍ പ്രശസ്ഥ സംവിധായകന്‍ Jonathan Lynn അണിയിച്ചൊരുക്കിയ കോമഡി ചിത്രമാണ്‌ My Cousin Vinny.

തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ നേരിടുന്ന രണ്ടു ന്യൂയോര്‍ക്ക്‌ യുവാക്കളെ രക്ഷിക്കാനുള്ള ഒട്ടും തന്നെ പ്രവര്‍ത്തി പരിചയമില്ലാത്ത ഒരു അഭിഭാഷകന്‍റെ രസകരമായ ശ്രമങ്ങളാണ് ചിത്രം പറയുന്നത്..

ന്യൂയോര്‍ക്ക്‌ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായ  Bill Gambiniയും, ഉറ്റ സുഹൃത്ത് Stanley Rothensteinനും കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ ഒരു സ്കോളര്‍ഷിപ്പ് കിട്ടിയതിനെ തുടര്‍ന്ന്‍, അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ അലബാമയിലെ ഗ്രാമീണ പ്രദേശത്തെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും കുറച്ചു അവശ്യ സാധനങ്ങള്‍ വാങ്ങിച്ചു തങ്ങളുടെ കാറില്‍ യാത്ര തുടരുന്നു. എന്നാല്‍ അധിക ദൂരം മുന്നോട്ട് പോകുന്നതിന് മുന്‍പേ തന്നെ ഇരുവരെയും അലബാമ സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നു. അബദ്ധത്തില്‍ ബില്ലടക്കാതെ തങ്ങള്‍ സ്റ്റോറില്‍ നിന്നുമെടുത്ത ട്യുണയുടെ പേരിലാവും അറസ്റ്റ് എന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നിടാണ്‌ സ്റ്റോര്‍ ഉടമയെ കൊലപെടുത്തിയതിനും, കവര്‍ച്ചയ്ക്കുമാണ് തങ്ങളെ  അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നവര്‍ മനസിലാക്കുന്നത്. മാത്രമല്ല ഈ കുറ്റത്തിന് വധശിക്ഷയാണ് അവര്‍ക്കായി കാത്തിരിക്കുന്നത് എന്നും മനസിലാക്കുന്ന അവര്‍ തങ്ങള്‍ക്കായി ഒരു അഭിഭാഷകനെ കണ്ടെത്താന്‍ ശ്രമിക്കുന്നു. വലിയൊരു വക്കീലിനു ഫീസ്‌ നല്‍കാന്‍ പണമില്ലാത്ത അവരുടെ ഭാഗ്യമെന്നോണം ബില്ലിന്‍റെ കസിനും വക്കീലുമായ Vincent Laguardia Gambini അവരുടെ രക്ഷയ്ക്ക് എത്തുന്നു എന്നാല്‍ ഒരു ചെറിയ പ്രശ്നമുണ്ട് വിന്‍സെന്‍റ് ഇന്നുവരെയും ഒരു കേസ് പോലും കോടതിയില്‍ വാധിച്ചിട്ടില്ല ഒട്ടും തന്നെ അനുഭവജ്ഞാനം ഇല്ലാത്ത ഒരു അഭിഭാഷകനാണ് അയാള്‍.

നിര്‍ബന്ധബുദ്ധികാരനും ഒട്ടും തന്നെ വിട്ടുവീഴ്‌ച ചെയ്യാന്‍ തൈയ്യാറല്ലാത്ത ജഡ്ജ് Chamberlain Haller ന്‍റെ മുന്നില്‍ ഇരുവര്‍ക്കും വേണ്ടി വാദിച്ചു അവരെ കുറ്റവിമുക്തനാക്കാനുള്ള വിന്‍സെന്റിന്റെ ശ്രമങ്ങളാണ് തുടര്‍ന്ന്‍ അങ്ങോട്ടുള്ള ചിത്രം പറയുന്നത്...

ഒരു മികച്ച കോമഡി ചിത്രമെന്നതിനെക്കാള്‍ മികവുറ്റ ഒരു കോര്‍ട്ട് റൂം ഡ്രാമ എന്ന രീതിയിലാണ് ഈ ചിത്രം കൂടുതല്‍ ശ്രദ്ധേയമാവുന്നത്. കോടതി മുറിയിലെ നടപടി ക്രമംങ്ങളെയും എതിര്‍ വിസ്താര (Cross Examination By Lawyers) രീതികളെയും യാഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അതുപോലെ പുനര്‍സൃഷ്ട്ടിക്കാന്‍ സംവിധായകനായ Jonathan Lynnനു സാധിച്ചിരിക്കുന്നു. കേംബ്രിജ് സര്‍വ്വകലാശാലയില്‍ നിന്നും സ്വന്തമാക്കിയ ലോ ഡിഗ്രി അദ്ധേഹത്തെ ഇതില്‍ നന്നായി സഹായിച്ചിട്ടുണ്ട് എന്ന്‍ വേണം കരുതാന്‍. ചിത്രത്തെ പ്രേക്ഷകരിലേക്ക് ഏറ്റവുമധികം ആകര്‍ഷിക്കുന്നതും ഇത്തരം രംഗങ്ങള്‍ തന്നെ...


Vincent Laguardia Gambini  ആയി Joe Pesci സ്ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ അദ്ധേഹത്തിന്‍റെ കാമുകിയായി  Marisa Tomei തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. അവസാന രംഗങ്ങളിലെ ഇവരുടെ പ്രകടനം എന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. മികച്ച സഹനടിക്കുള്ള അക്കാദമി അവാര്‍ഡ്‌ നാമം നിര്‍ദ്ദേശവും അവരെ തേടി ആ വര്‍ഷം എത്തുകയുണ്ടായി...

കൂടുതല്‍ പറയുന്നില്ല ഒരു മികച്ച കോര്‍ട്ട് റൂം കോമഡി ഡ്രാമ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ ചിത്രം ഒരു കാരണവശാലും കാണാതെ പോകരുത്...