മദ്രാസ് (2014) : കാര്‍ത്തിയുടെ മികച്ച തിരിച്ചുവരവ്.
Language: Tamil
Genre: Drama
Director : Pa. Ranjith
Writers: Pa. Ranjith
Stars: Karthi, Catherine Tresa, Kalaiyarasan, Ritwika
ശഗുനി, അലക്സ് പാണ്ടിയന്‍, ഓള്‍ ഇന്‍ ഓള്‍ അഴഗു രാജ, ബിരിയാണി എന്നി ഒട്ടും തന്നെ നിലവാരമില്ലാത്ത ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിയുടെ മികച്ച തിരിച്ചുവരവാണ് മദ്രാസ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു സുഹ്രത്തുക്കള്‍ അവരുടെ സൗഹ്രിദത്തിന്റെ അടയാളമെന്നോണം ആ നാട്ടിലെ വലിയൊരു മതിലില്‍ അവര്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രവു വരച്ചുവെച്ചിട്ടുണ്ട് പാര്‍ട്ടിയുടെ അഭിമാനം കൂടിയാണ് ഈ ചിത്രം. എന്നാല്‍ സുഹ്രത്തുക്കള്‍ ശത്രുക്കളായി രണ്ടു പാര്‍ട്ടികളായി മാറുന്നിടത്തു നിന്നും പ്രശ്നങ്ങള്‍ തുടങ്ങുകയായി, ഇരു പാര്‍ട്ടിക്കാരും തങ്ങളുടെ നേതാവിന്‍റെ ചിത്രം ഭരണം മാറുന്നതിനനുസരിച്ച് മതിലില്‍ പ്രദിഷ്ട്ടിച്ചു പോന്നു എന്നാല്‍ മതിലിനു മുന്‍പില്‍ തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്നതോടെ മതിലിനു പ്രേതഭാത ഉണ്ടെന്ന്‍ പരക്കുകയും അവിടെ ഒരു അമ്പലം ഉണ്ടാക്കുകയും ചെയ്യുന്നു ഒപ്പം ആ സമയം മതിലില്‍ വരച്ചിരുന്ന ചിത്രം അതേപടി നിലനിര്‍ത്താന്‍ തീരുമാനിക്കുന്നു. തങ്ങളുടെ നേതാവിന്‍റെ ചിത്രം അവിടെ പ്രദിഷ്ട്ടിക്കാനായി എതിര്‍ പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയും അത് വലിയൊരു കലാപത്തിനു വഴി തെളിയിക്കുകയും ചെയ്യുന്നു അന്ന് മുതല്‍ ഈ ഒരു മതിലിന്‍റെ പേരില്‍ ജീവന്‍ വെടിഞ്ഞവര്‍ ഒരുപാടുണ്ട്...ഇന്നും ഈ വഴക്ക് ശക്തിയായി നിലനില്‍ക്കുകയാണ്. ഇത്തവണ വരുന്ന ഇലക്ഷനില്‍ തങ്ങളുടെ നേതാവിന്‍റെ ചിത്രം എന്ത് വിലകൊടുത്തും മതിലില്‍ പ്രദിഷ്ട്ടിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് അന്ബ്. എടുത്ത് ചാട്ടകാരനും പെട്ടന്ന്‍ ദേഷ്യം വരുന്ന സ്വഭാവമുള്ളവനുമായ അന്ബിന്റെ ഉറ്റ സുഹ്രത്ത് കാളിയും അവനൊപ്പമുണ്ട്. ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളിലുടെയാണ് കഥ മുന്നോട്ടു പോകുന്നത്....
യഥാര്‍ത്ഥ സൗഹൃദത്തിന്റെയും പ്രണയത്തിന്‍റെയും കഥപറഞ്ഞ് ആദ്യപകുതി കടന്നു പോയപ്പോള്‍, ചതിയും പ്രതികാരവും പ്രണയവും അങ്ങനെ വികാരഭരിതമായ മികച്ചൊരു രണ്ടാം പകുതിയാണ് പിന്നീടു വന്നത് എന്നാല്‍ തുടക്കം മുതല്‍ ക്ലൈമാക്സിന് തൊട്ടുമുന്‍പ് വരെ ലഭിച്ച ആ സുഖം അത്രയും ക്ലൈമാസ് കളഞ്ഞുകുളിച്ചു
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നും എങ്കിലും എനിക്ക് ഏറ്റവുമിഷ്ട്ടപെട്ടത് അന്ബിന്റെ ഭാര്യയുടെ വേഷം ചെയ്ത ഋത്വികയെയാണ് വളരെ നല്ലൊരു ഭാവി ഈ നടിയെ കാത്തിരിക്കുന്നുണ്ട്. അതുപോലെ അന്ബിനെ അവതരിപ്പിച്ച കലൈയരസന്‍ (ചില രംഗങ്ങളില്‍ സുര്യയുമായി ചെറിയൊരു രൂപ സാധിര്‍ശ്യം എനിക്ക് അനുഭവപെട്ടു), നായിക കാതെറിന്‍ ഇവരുടെയല്ലാം അഭിനയം വളരെ റിയലിസ്റ്റിക് ആയിരുന്നു. ഇവരില്‍ നിന്നുമെല്ലാം ഇനിയും മികച്ച കഥാപാത്രങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം, കാര്‍ത്തിയെ സംഭന്ധിച്ചു വളരെ ശക്തമായ ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം. തന്‍റെ കഥാപാത്രത്തോട് നൂറുശതമാനം നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തുടര്‍ന്നും നല്ല ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.
രഞ്ജിത്തിന്റെ സംവിധാനം നന്നായിട്ടുണ്ട് തന്‍റെ തന്നെ കഥ വളരെ നല്ല രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് ക്ലൈമാക്സ് മാത്രമാണ് മോശമായി എന്ന്‍ തോന്നിയത്. രാഷ്ട്രിയത്തിനും പാര്‍ട്ടിക്കും വേണ്ടി പോരാടാന്‍ ഇറങ്ങി തിരിച്ചു സ്വന്തം ഭാവിയും ജീവിതവും നശിപ്പിച്ചു കളയുന്ന യുവത്വത്തിനു നല്ലൊരു മെസ്സേജ് ഈ ചിത്രത്തിലുടെ സംവിധായകന്‍ നല്‍കുന്നുണ്ട്.
സന്തോഷ് നാരായണന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തോട് വളരെയധികം ചേര്‍ന്ന്‍ നില്‍ക്കുന്നവയായിരുന്നു ഇവ രണ്ടും. അതുപോലെ പ്രവീണിന്‍റെ എഡിറ്റിംഗ്, പിന്നെ ഇതിലെ സങ്കട്ടന രംഗങ്ങളുടെ കൊറിയോഗ്രാഫി എന്നിവയും നന്നായിരുന്നു.
ചുരുക്കത്തില്‍ പ്രേക്ഷകന്‍റെ മനസ്സിനെ തൊടുന്ന സൗഹൃദം, പ്രണയം. മികച്ച സംഭാഷണങ്ങള്‍, മികച്ച കുറെ രംഗങ്ങള്‍, നല്ല നല്ല ഗാനങ്ങള്‍, ഓരോ രംഗത്തിനും മാറ്റു കൂട്ടുന്ന പശ്ചാത്തല സംഗീതം, മികച്ച സങ്കട്ടന രംഗങ്ങള്‍ ഇവയെല്ലാം കൊണ്ട് സംഭന്നമാണ് മദ്രാസ്.
No comments:
Post a Comment