Monday, 20 April 2015

104.Jeeva

Jeeva (2014) : A beautiful sport movie from tamil industry.



Language: Tamil
Genre: Drama, Sports
Director: Susindran
Writers: Santhosh, Susindran
Stars: Vishnu Vishal, Sri Divya, Lakshman Narayan

ചെറുപ്പത്തിലെ അമ്മ നഷ്ടപെട്ട ജീവയുടെ മനസ്സ് നിറയെ ക്രിക്കറ്റ്‌ മാത്രമായിരുന്നു... ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‍റെ ഭാഗമായിത്തീരുക എന്നതായിരുന്നു അവന്‍റെ ഏറ്റവും വലിയ സ്വപ്നം എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ല; തന്‍റെ പ്രണയവും ക്രിക്കറ്റിലെ നെറികെട്ട രാഷ്ട്രിയവുമെല്ലാം അവനു വെല്ലുവിളികളായിരുന്നു...

വിഷയം ക്രിക്കറ്റ്‌ ആണെങ്കിലും പൂര്‍ണമായും ക്രിക്കറ്റിനെ മാത്രം കേന്ദ്രികരിച്ചുള്ള ഒരു ചിത്രമല്ല ജീവ.  ഇത് ജീവയുടെ കഥയാണ്, ബാല്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്ക് വേണ്ടി  കളിക്കുന്നത് കണ്ട് അദ്ദേഹത്തെ പോലെ ആവാന്‍ ആഗ്രഹിച്ച അവന്‍റെ ബാല്യം മുതല്‍ യൗവനം വരെയുള്ള ജീവിതത്തിലുടെയാണ് ചിത്രം കടന്ന്‍ പോകുന്നത്...  ഈ കാലയളവിനുള്ളില്‍ അവന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രണയവും, സൗഹ്രദവുമെല്ലാം വളരെമാനോഹരമായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു...

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മികച്ച തമിഴ് ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് ജീവ. ഒരു മികച്ച ഫീല്‍ ഗുഡ് മൂവി എന്ന്‍ നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാം... ജീവ എന്ന യുവാവിന്‍റെ ജീവിതത്തെ വളരെ മനോഹരമായി  സംവിധായകന്‍  സുസീന്ത്രന്‍ അണിയിച്ചൊരുക്കിയിരിക്കുന്നു... ക്രിക്കറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന നെറികെട്ട രാഷ്ട്രിയ ഇടപെടലുകളെ തുറന്ന്‍ കാണിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്‍... പൂര്‍ണമായി അല്ലെങ്കില്‍ കൂടിയും ഏറെ കുറെ  യഥാര്‍ത്ഥനിരൂപിതമായി തന്നെയാണ് സുസീന്ത്രന്‍ ജീവ ഒരുക്കിയിട്ടുള്ളത്...

Vennila Kabadi Kuzhu, Neerparavai തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച  വിഷ്ണുവാണ് ജീവയായി അഭിനയിച്ചിരിക്കുന്നത്... വളരെ മികച്ച പ്രകടനം തന്നെയാണ് വളര്‍ന്നു വരുന്ന ഈ നടന്‍ ഈ ചിത്രത്തിലും കാഴ്ചവെച്ചിട്ടുള്ളത്‌... ജീവയുടെ പ്രണയിനിയായി ശ്രീ ദിവ്യയാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത് ഒരുപക്ഷെ അവരുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം ഈ ചിത്രത്തിലേത് ആയിരിക്കും... എടുത്ത് പറയേണ്ട മറ്റ് പ്രകടനങ്ങള്‍ ജീവയുടെ അച്ഛനായി അഭിനയിച്ച മാരിമുത്തു, അതുപോലെ ജീവയുടെ ഉറ്റ സുഹ്രത്തായ രഞ്ജിത്തിനെ അവതരിപ്പിച്ച ലക്ഷ്മണ്‍ നാരായണ്‍ എന്നിവരുടെ പ്രകടനങ്ങളാണ്... മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടന്നങ്ങള്‍... ഇനിയും മികച്ച വേഷങ്ങള്‍ ഇവരെ തെടിയെത്തട്ടെ എന്നാശംസിക്കുന്നു...

എടുത്ത് പറയേണ്ട മറ്റൊന്ന്‍ ഡി ഇമ്മന്റെ ഗാന്നങ്ങളും, പശ്ചാത്തലസംഗീതവുമാണ്...ചിത്രത്തിലുടനീളം മികച്ചൊരു അനുഭൂതി നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കും പശ്ചാത്തലം സംഗീതത്തിനും സാധിച്ചിട്ടുണ്ട്...

ആര്‍ മാധിയുടെ ഛായാഗ്രഹണം, ആന്റണിയുടെ എഡിറ്റിംഗ് എന്നിവയും മികവു പുലര്‍ത്തുന്നതായിരുന്നു...

ചുരുക്കത്തില്‍ മികച്ച സ്പോര്‍ട്സ് ചിത്രങ്ങളും, ഫീല്‍ ഗുഡ് ചിത്രങ്ങളും കാണാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം ഒരിക്കലും കാണാതെ പോവരുത്...

No comments:

Post a Comment