Monday, 6 April 2015

103.Njan Steve Lopez

Njan Steve Lopez (2014) : നിഷ്കളങ്കതയുടെ നഷ്ടബോധമാണ് കലാപത്തിന്റെ കാതൽ.


Language: Malayalam
Genre: Thriller, Drama
Director: Rajeev Ravi
Writers: Ajithkumar, Santhosh Echikkanam
Stars: Farhaan Faasil, Ahaana Krishna, Alancier 

തിയറ്ററില്‍ നിന്നും കാണണമെന്ന് വളരെയധികം ആഗ്രഹിച്ചിട്ടും കാണാന്‍ സാധിക്കാതെ പോയ ചിത്രമായിരുന്നു Njan Steve Lopez എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തികച്ചും യാദിര്‍ശ്ചികമായി കോഴിക്കോട് NIT ക്യാമ്പസില്‍ വെച്ച് ഈ ചിത്രം കാണാന്‍ അവസരം ലഭിക്കുകയുണ്ടായി...

റിയലിസ്റ്റിക് ചിത്രങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന മലയാള സിനിമയ്ക്ക് കിട്ടിയ വളരെ മികച്ചൊരു ചിത്രമാണ്‌ ഞാന്‍ സ്റ്റിവ് ലോപ്പസ്...

സ്റ്റിവ് എന്ന യുവാവിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവത്തെയും അതിനെ തുടര്‍ന്ന്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലുടെയുമാണ് ചിത്രം പുരോഗമിക്കുന്നത്...

ഒരു മികച്ച റിയലിസ്റ്റിക് ത്രില്ലെര്‍ എന്ന്‍ നിസംശയം ഈ ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം... അത്ര മനോഹരമായിട്ടാണ് സംവിധായകനായ രാജീവ്‌ രവി ഈ ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്... ഓരോ രംഗവും ഒന്നിനൊന്ന്‍ മികവുറ്റതായിരുന്നു...

നമുക്ക് പരിചിതമായ കഥാപാത്രങ്ങളും, സമൂഹത്തില്‍ നാം കണ്ടു വരുന്ന സന്ദര്‍ഭങ്ങളും, Shahbaz Aman     Chandran Veyattummal എന്നിവരുടെ  മനസ്സിനെ സ്പര്‍ശിക്കുന്ന ഗാനങ്ങളും,  പശ്ചാത്തല സംഗീതവും,പപ്പുവിന്റെ
  ഛായാഗ്രഹണവും എല്ലാം ഈ ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു...

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ എല്ലാം തന്നെ പുതുമുഖങ്ങള്‍ ആയിരുന്നെങ്കിലും തങ്ങളുടെ കഥാപാത്രങ്ങളെ മോശമാക്കാതെ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്

എല്ലാവര്‍ക്കും ഒരുപോലെ ഈ ചിത്രത്തെ ഉള്‍കൊള്ളാന്‍ സാധിച്ചു എന്ന്‍ വരില്ല റിയലിസ്റ്റിക് ചിത്രങ്ങള്‍ എന്നും അങ്ങനെ തന്നെ ആണല്ലോ ? യാഥാര്‍ത്ഥ്യത്തെ സിനിമയില്‍ ആയാലും അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്...

അതുകൊണ്ട് തന്നെയാവാം തിയറ്ററുകളില്‍ അധികം ചലനം സൃഷ്ട്ടികാന്‍ ഈ ചിത്രത്തിനു സാധിക്കാതെ വന്നതും...

No comments:

Post a Comment