Saturday, 21 March 2015

102.100 Days Of Love

100 Days Of Love (2015) : A Sweet Romantic Movie.


Language: Malayalam
Genre: Romance
Director: Jenuse Mohammed
Writer: Jenuse Mohemmed
Stars: Nithya Menon, Sekhar Menon, Dulquer Salmaan

പ്രണയ ചിത്രങ്ങള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ് അത് കൊണ്ട് തന്നെയാണ് നാവാഗതനായ ജെനൂസ് അണിയിച്ചൊരുക്കി,  ഉസ്താദ്‌ ഹോട്ടലിനു ശേഷം ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും താരജോഡികളായി എത്തിയ 100 ഡേയ്സ് ഓഫ് ലവ്  ആദ്യ ദിനം തന്നെ കാണാന്‍ തീരുമാനിച്ചത്... 

തന്‍റെ ഉറ്റ സുഹ്രത്തായ ഉമ്മറിനൊപ്പം ബാംഗ്ലൂര്‍ നഗരത്തില്‍ തീര്‍ത്തും അലസമായൊരു ജീവിതം നയിക്കുന്ന  B K N  എന്ന് അറിയപ്പെടുന്ന ബാലന്‍ എന്ന യുവാവിന്‍റെ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് അവള്‍ കടന്നു വന്നത്... ലക്ഷ്യ ബോധമില്ലാതെ അലസമായി നിന്നിരുന്ന അവന്‍റെ ജീവിതത്തിനു പുതിയൊരു മുഖം തന്നെ അവള്‍ സമ്മാനിച്ചു...

തന്‍റെ പ്രണയിനിയെ തേടിയുള്ള ബാലന്റെയും സുഹ്രത്ത്‌ ഉമ്മറിന്റെയും  യാത്രയുടെ  വളരെ രസകരമായ നിമിഷങ്ങളിലൂടെ ആദ്യ പകുതി വളരെ പെട്ടന്ന്‍ തന്നെ കടന്നുപോകുന്നു...

പിന്നീടു എത്തിയ രണ്ടാം പകുതി ബാലന്റെയും അവന്‍റെ പ്രണയിനിയുടെയും ഇണക്കങ്ങളെയും പിണക്കങ്ങളെയും, അവരുടെ സൗഹ്രദത്തിന്റെയും കഥ   പുതുമയാര്‍ന്ന അവതരണത്തിലൂടെ പറഞ്ഞുകൊണ്ട് ചിത്രം മുന്നേറുന്നു...

പ്രണയം അന്നും ഇന്നും എന്നും പൈങ്കിളിയാണ് അത് എത്ര മനോഹരമായി സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രണയ ചിത്രങ്ങളുടെ വിജയം ഒളിഞ്ഞിരിക്കുന്നത്... ഈ കാര്യത്തില്‍ നൂറു ശതമാനം വിജയിക്കാന്‍  സംവിധയാകനായ ജെനൂസിനു സാധിച്ചിട്ടുണ്ട്... പ്രണയത്തിനൊപ്പം വളരെ നല്ലൊരു സൗഹൃദത്തിന്റെയും കഥ പറയാന്‍ ചിത്രത്തിന്‍റെ തിരകഥാകൃത്തു കൂടിയായ ജെനൂസിനു സാധിച്ചിട്ടുണ്ട് അതുപോലെ യുവ തലമുറയുടെ സോഷ്യല്‍ മീഡിയ അടിമത്തത്തെക്കുറിച്ചും ചിത്രം പ്രതിപാതിക്കുന്നുണ്ട്... കഥാപാത്രങ്ങളുടെ രസകരമായ നാമത്തില്‍ തുടങ്ങി ചിത്രത്തിന്‍റെ എല്ലാ മേഘലകളിലും പുതുമ കൊണ്ടുവരാന്‍ ജേനൂസിനു സാധിച്ചിരിക്കുന്നു...

M.R.വിബിന്‍ , സുഹൈല്‍ ഇബ്രാഹിം എന്നിവരുടെ സംഭാഷണവും, പ്രതീഷ് വര്‍മയുടെ മനോഹരമായ ഫ്രെയ്മുകളും, ബിജിപാലിന്‍റെ  പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ വിജയത്തില്‍ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്...

ഗോവിന്ദ്‌ മേനോന്‍ ഒരുക്കിയ ഗാന്നങ്ങളില്‍ ഹൃദയത്തിന്‍ നിറമായി, പ്രണയത്തിന്‍ ധളമായി എന്ന ഗാനം വളരെ മനോഹരമായിരുന്നു ഈ ഗാനം വളരെയധികം ഭംഗിയായി തന്നെ ദ്രിശ്യവല്‍ക്കരികയും ചെയ്തിട്ടുണ്ട്... മറ്റ് ഗാനങ്ങള്‍ എല്ലാം തന്നെ ശരാശരിയില്‍ ഒതുങ്ങി...

ദുല്‍ഖറും നിത്യയും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ മനോഹരമാക്കിയിട്ടുണ്ട് ഇവര്‍ ഒന്നിക്കുന്ന മണിരത്നം ചിത്രമായ്‌ ഓക്കേ കണ്മണി എന്ന ചിത്രത്തിലുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ് ഈ ചിത്രത്തിലെ ഇരുവരുടെയും പ്രകടനം...

എന്നാല്‍ ചിത്രത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് ഉമ്മറിനെ അവതരിപ്പിച്ച ശേഖര്‍ മേനോന്‍റെ പ്രകടനമായിരുന്നു ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ പ്രകടനം തന്നെ കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്...

രാഹുല്‍ മാധവ്,ജേക്കബ്‌ ഗ്രിഗറി, പ്രവീണ, അഭിരാമി എന്നിവരും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി വിനീതിന്‍റെ അച്ഛന്‍ വേഷം പുതുമ നല്‍കി എങ്കിലും അദ്ദേഹത്തെ ഇപ്പോഴും അത്തരം റോളുകളില്‍ സങ്കല്‍പ്പിക്കാന്‍ തോന്നുന്നില്ല...

ചുരുക്കത്തില്‍ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു നല്ല പ്രണയ ചിത്രം തന്നെയാണ് 100 ഡേയ്സ് ഓഫ് ലവ്...

1 comment: