Saturday, 14 March 2015

101.Nh10

Nh10 (2015) : Will take your breath away...


Language: Hindi
Genre: Crime Thriller
Director: Navdeep Singh
Writer: Sudip Sharma
Stars: Neil Bhoopalam, Ravi Jhankal, Darshan Kumaar

തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ ഒന്നടഘം ആകാംഷയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന  കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അത്തരം ചിത്രങ്ങള്‍ നമ്മുടെ ഇന്ത്യന്‍ സിനിമയില്‍ ഒന്ന്‍ വന്നിരുന്നെങ്കിലെന്ന്‍ എന്നാല്‍ കഴിഞ്ഞ ദിവസം തികച്ചും അപ്രതീക്ഷിതമായി കാണാനിടയായ NH10 എന്ന ബോളിവുഡ് ചിത്രംഎന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു, ഒരു Edge Of Your Seat Thriller എന്ന്‍ നിസംശയം നമുക്ക് ഈ ചിത്രത്തെ വിശേഷിപ്പിക്കാവുന്നതാണ്...

അര്‍ജുനും  ഭാര്യ മീരയും Gurgaonlല്‍ സന്തോഷകരമായ ഒരു ജീവിതം നയിച്ചുവരികയാണ്‌... ഒരു ദിവസം രാത്രി ഏറെ വൈകി ഒരു പാര്‍ട്ടിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ മീര അപരിചിതരായ കുറച്ചുപേരാല്‍ ആക്രമിക്കപ്പെടുന്നു അവരില്‍ നിന്നും രക്ഷപ്പെടാന്‍ മീരയ്ക്ക് സാധിച്ചുവെങ്കിലും മാനസികമായി ആ സംഭവം അവളെ തളര്‍ത്തുകയുണ്ടായി... അപകടസമയത്ത് മീരയ്ക്കൊപ്പം ഉണ്ടാവാന്‍ സാധിക്കാത്തതില്‍ സ്വയം കുറ്റപ്പെടുത്തുന്ന അര്‍ജുന്‍ അതിനു പകരമായി മീരയേം കൂട്ടി ഒരു യാത്ര പോകാന്‍ തീരുമാനിക്കുന്നു എന്നാല്‍ അവരറിഞ്ഞില്ല ആ യാത്ര അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കളയുമെന്ന്...

തുടര്‍ന്ന്‍ മീരയുടെയും അര്‍ജുന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന തികച്ചും അപ്രതീക്ഷിത സംഭവത്തിലൂടെയും ആ സംഭവം അവരുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റി മറിക്കുന്നത് എന്നുമാണ് പിന്നീടുള്ള ചിത്രം പറയുന്നത്...

തുടക്കം മുതല്‍ ഉദ്വെഗജനകമായ സന്ദര്‍ഭങ്ങളിളുടെ കടന്ന്‍ പോകുന്ന ചിത്രം ഉടനീളം  പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു... വളരെ ചെറിയൊരു കഥ അതിന്‍റെ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ മുഴുവന്‍ വിസ്മയിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രം... 

അനുഷ്ക ശര്‍മ്മ ചിത്രത്തിന്‍റെ നട്ടെല്ല് എന്ന്‍ പറയുന്നത് ഇവരുടെ അസാധ്യ പ്രകടനമാണ് പ്രണയം, ഭയം, ദുഖം, രോക്ഷം, തുടങ്ങിയ  ഭാവങ്ങള്‍ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോവാതെ അവര്‍ സ്ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടന്നങ്ങളില്‍ ഒന്നാണ് അവര്‍ കാഴ്ചവെച്ചത്... ചിത്രത്തിന്‍റെ അവസാന രംഗങ്ങളിലെ അനുഷ്കയുടെ ഭാവപ്രകടന്നങ്ങള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു... ഫാന്‍റം ഫിലിംസിനൊപ്പം ചേര്‍ന്ന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും അനുഷ്ക പങ്കാളി ആയിട്ടുണ്ട്...

പൂര്‍ണമായും യഥാര്‍ത്ഥനിരൂപിതമായാണ് സംവിധയാകനായ Navdeep Singh ഈ ചിത്രം അണിയിചൊരുക്കിയിട്ടുള്ളത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിതെന്ന്‍ വിശ്വസിക്കാനെ സാധിക്കുന്നില്ല ഓരോ രംഗവും അത്രമാത്രം മികവുറ്റതായിരുന്നു വരും കാലങ്ങളില്‍ ഇദ്ദേഹത്തില്‍ നിന്നും മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്‌...

Arvind Kannabiran ഛായാഗ്രഹണ മികവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല അത്ര മനോഹരമായിട്ടാണ് അദ്ദേഹം ചിത്രത്തിലെ ഓരോ രംഗവും തന്‍റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്... ഓരോ ഫ്രെമും വളരെ നാച്ചുറല്‍ ആയി നമുക്ക് അനുഭവപ്പെടുന്നു...

മറ്റൊന്ന്‍ Devobrat Chaliha യുടേം സംഘത്തിന്റെയും ശബ്ത മിശ്രണമാണ്  ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂടുതല്‍ അടുപ്പിക്കുന്നതില്‍ വളരെ വലിയൊരു പങ്ക് തന്നെ അത് വഹിച്ചിട്ടുണ്ട് എന്ന്‍ നമുക്ക് പറയാന്‍ സാധിക്കുനതാണ്...

Sanjeev-Darshan, Bann Chakraborty, Abhirup Chand, Ayush Shrestha, Savera Mehta and Samira Koppikar എന്നിവരുടെ സംഗീതവും വളരെയധികം മികവു പുലര്‍ത്തന്നതായുരുന്നു...

എല്ലാ അര്‍ത്ഥത്തിലും വളരെ മികച്ചൊരു ത്രില്ലര്‍ ചിത്രമാണ് NH10 കാണാത്തവര്‍ എത്രയുംവേഗം തിയറ്ററില്‍ നിന്നും തന്നെ ഈ ചിത്രം കാണാന്‍ ശ്രമിക്കുക...

No comments:

Post a Comment