Wednesday, 25 February 2015

100.As One

As One "Ko-ri-a" (original title)  (2012) : A must watch Korean sports drama that based on real incidents.


Language: Korean
Genre: Drama | Sport
Director: Hyeon-seong Moon
Writers: Yeong-ah Yoo (screenplay), Seong-hwi Kwon (screenplay)
Stars: Ji-won Ha, Doona Bae, Ye-ri Han

കൊറിയ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രണ്ടായി വിഭജ്ജിക്കപ്പെട്ട് ഇന്നും ശത്രുക്കളായി കഴിയുന്ന രാജ്യമാണ് എന്നാല്‍ ചരിത്രത്തില്‍ ഒരിക്കല്‍ നോര്‍ത്ത് കൊറിയയും, സൌത്ത് കൊറിയയും ഒന്നാവുകയുണ്ടായി 1991ല്‍ ജപ്പാനില്‍ നടന്ന ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ആയിരുന്നു ഈ അത്ഭുതം സംഭവിച്ചത്...  ആ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍  2012ല്‍ Moon Hyun-sung അണിയിചൊരുക്കിയ സൌത്ത് കൊറിയന്‍ ചിത്രമാണ് As One...

1987 നവംബര്‍ 29ന് രണ്ട് നോര്‍ത്ത് കൊറിയന്‍ ഗവണ്മെന്റ് ഏജന്റ്സ് ഇറാക്കില്‍ നിന്നും സൌത്ത് കൊറിയയിലേക്ക് യാത്ര തിരിച്ച Korean Air Flight 858നെ  ബോംബ്‌ വെച്ച് തകര്‍ക്കുകയുണ്ടായി, 1988ല്‍ നടക്കാനിരിക്കുന്ന സിയോള്‍ ഒളിമ്പിക്സില്‍ ടീമുകള്‍ മത്സരിക്കാതിരിക്കാനാണ് നോര്‍ത്ത് കൊറിയ ഇങ്ങനെയൊരു ക്രൂര കൃത്യം നടത്തിയതെന്ന് പിന്നീടു കണ്ടെത്തുകയുണ്ടായി...  തുടര്‍ന്ന്‍ ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ തമ്മിലുണ്ടായ സമ്മേളനത്തില്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ ഭീതിയും മറ്റും അകറ്റുന്നതിനായി ഇരു രാജ്യങ്ങളിലെയും കായിക ടീമുകളെ ഒരുമിപ്പിക്കാന്‍ തീരുമാനിക്കുകയുണ്ടായി തുടര്‍ന്ന്‍ ഇരു രാജ്യങ്ങളിലും ഏറ്റവുമധികം പ്രചാരത്തിലുള്ള ടേബിള്‍ ടെന്നീസ് ടീമുകള്‍ ചരിത്രത്തില്‍ ആദ്യമായി കൊറിയ എന്ന ഒറ്റ നാമത്തില്‍ 1991ലെ ലോക ടെന്നീസ്  ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ജപ്പാനിലേക്ക് പോവുകയുണ്ടായി...

ഇകാലമത്രയും ജന്മശത്രുക്കളായി ഒരു ടേബിളിന് ഇരുവശത്തും നിന്നു മത്സരിച്ചവര്‍ ഇനി ഒന്നായി ഒരേ മനസ്സോടെ പോരാടിയെ തീരു... തങ്ങളുടെതായ സ്വപ്‌നങ്ങള്‍ പോലും മാറ്റി വെച്ച് തങ്ങളുടെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ലോകകിരീടം ലക്ഷ്യമിട്ട് വരുന്ന ചൈനയെ എതിരിട്ടെ മതിയാകു...

എല്ലാ അര്‍ത്ഥത്തിലും ഒരു മികച്ച ചിത്രമാണ് As One. ഒരു സ്പോര്‍ട്സ് ഡ്രാമ എന്നതിനപ്പുറം യഥാര്‍ത്ഥ സംഭവങ്ങളെ അതിന്‍റെ തീക്ഷണത ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ  അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്‍റെ മേന്മ...

കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ രാജ്യത്തിന്‍റെ വിഭജനം... അന്ന് മുതല്‍ ഇന്ന്‍ വരെയും രണ്ടായി തന്നെ നില്‍ക്കുന്ന ഈ രാഷ്ട്രം ഒരിക്കല്‍ ഒന്നിച്ച  ലോക ടെന്നീസ്  ചാമ്പ്യന്‍ഷിപ്പിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെയും, അന്നത്തെ കളിക്കാരുടെ മാനസിക സംഘര്‍ഷങ്ങളെയും, ഇരു രാജ്യങ്ങളിലെയും ഗവണ്മെന്റിന്റെ ചേതികളെയും എല്ലാം വളരെ മികച്ച രീതിയില്‍ തന്നെ കോര്‍ത്തിണക്കി പ്രേക്ഷകനു മുന്നിലെത്തിക്കാന്‍ സംവിധായകനായ Hyeon-seong Moon സാധിച്ചിട്ടുണ്ട്... ചിത്രത്തിന്‍റെ അവസാന രംഗങ്ങളിലെ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല അത്രയ്ക്ക് തീക്ഷണത നിറഞ്ഞതായിരുന്നു ആ രംഗങ്ങള്‍... ഇതിനെല്ലാം ഇടയിലും ടേബിള്‍ ടെന്നീസ് എന്ന കായിക ഇനം നന്നായി ആസ്വദിക്കാനും ഈ ചിത്രത്തിലുടെ നമുക്ക് സാധിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്...

Ha Ji-won കൊറിയന്‍ ടേബിള്‍ ടെന്നിസിന്‍റെ സുവര്‍ണകാലത്തെ കിരീടം വെക്കാത്ത രാജ്ഞിയായിരുന്ന Hyun Jung-hwa ആയി തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് കാഴ്ചവെച്ചിരികുന്നത്... അതുപോലെ Ri Bun-hui ആയുള്ള Bae Doona യുടെ പ്രകടനവും എടുത്ത് പറയേണ്ട ഒന്നാണ്... ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓരോരുത്തരും മികച്ച പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്‌ എങ്കിലും  Ha Ji-won ന്‍റെയും Bae Doonaയുടെയും പ്രകടന്നങ്ങള്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു...

എടുത്ത് പറയേണ്ട മറ്റൊന്ന്‍ ചിത്രീകരണത്തിന് മുന്‍പ് അഭിനയതാക്കള്‍ എല്ലാവരും തന്നെ ടേബിള്‍ ടെന്നീസ് 4 മാസത്തോളം പരിശീലിക്കുകയുണ്ടായി അതിനിവരെ സഹായിചതാവട്ടെ അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന വെക്തികള്‍ തന്നെ...

ചുരുക്കത്തില്‍ ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്...

More Reviews @ prakashamparathunnavan.blogspot.in

No comments:

Post a Comment