Wednesday 4 February 2015

87.Serpico

Serpico (1973) : One of Al Pacino's Best

Language: English
Genre: Biography - Crime - Drama
Director: Sidney Lumet
Writers: Peter Maas, Waldo Salt, Norman Wexler
Stars: Al Pacino, John Randolph, Jack Kehoe |

അമേരിക്കയിലെ ഏറ്റവും മികച്ച പോലീസ് ഡിപാര്‍ട്ട്‌മെന്റുകളില്‍ ഒന്നായ NYPD-യില്‍ (ന്യൂയോര്‍ക്ക്‌ പോലീസ് ഡിപാര്‍ട്ട്‌മെന്‍റ്) 1960-കളിലും 70-തിന്റെ തുടക്കത്തിലും ശക്തമായി നിലനിന്നിരുന്ന അഴിമതിയും കൈക്കൂലിയും മറ്റും പുറംലോകമറിയാന്‍ കാരണമായത് ഫ്രാങ്ക് സെര്‍പികൊ എന്ന പോലിസ് ഓഫിസറുടെ ശ്രമങ്ങളാണ്.. ഇതുമൂലം ജീവിതത്തില്‍ ഒരുപ്പാട്‌ കഷ്ടതകളും അയാള്‍ക്ക് അനുഭവിക്കേണ്ടി വരികയുണ്ടായി...

ഫ്രാങ്കിന്റെ ജീവിതത്തെക്കുറിച്ച്  Peter Maas എഴുതിയ പുസ്തകത്തെ ആസ്പദമാക്കി Waldo Salt, Norman Wexler എന്നിവരുടെ തിരകഥയില്‍ Sidney Lumet  ഒരുക്കിയ ചിത്രമാണ് 1973ല്‍ അല്‍ പാക്കിനൊ നായകനായി പുറത്തിറങ്ങിയ Serpico എന്ന ചിത്രം. പുസ്തകത്തെ പോലെ തന്നെ ചിത്രവും ഫ്രാങ്കിന്റെ ഔദ്യോഗിക ജീവിതത്തിലെ പന്ത്രണ്ടു വര്‍ഷങ്ങളാണ് ചിത്രീകരിക്കുന്നത് 1960 ജൂണ്‍ 15 മുതല്‍ 1972 വരെയുള്ള കാലഘട്ടമാണിത്...

ഒരു പോലിസ് ഓഫീസര്‍ ആവുക എന്നതായിരുന്നു ഫ്രാങ്ക് സെര്‍പികൊയുടെ ഏറ്റവും വലിയ ആഗ്രഹം തുടര്‍ന്ന്‍ 1960ല്‍ അയാള്‍ NYPD യില്‍ (ന്യൂയോര്‍ക്ക്‌ പോലീസ് ഡിപാര്‍ട്ട്‌മെന്‍റ്)  ജോയിന്‍ ചെയ്യുന്നു...എന്നാല്‍ എല്ലാ തരത്തിലും താളംതെറ്റി കിടക്കുന്ന ഒരു ഡിപാര്‍ട്ട്‌മെന്റിനെയാണ് അയാള്‍ക്ക് കാണാന്‍ സാധിച്ചത്... തെറ്റുകള്‍ക്ക് കൂട്ടു നിന്നും കൈക്കൂലി വാങ്ങുകയും ചെയ്യുന്ന സഹപ്രവര്‍ത്തകരുടെ രീതികളോട് യോജിക്കുവാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നില്ല... ഒരു ഡിപാര്‍ട്ട്‌മെന്റ് മുഴുവനും കൈകൂലിക്ക് അടിമകളായി നിന്നപ്പോള്‍ സെര്‍പികൊ  മാത്രം അവരില്‍ നിന്നും വെത്യസ്തനായി നിലകൊണ്ടു... കൈക്കൂലി മേടിക്കാനോ, തെറ്റുകള്‍ക്ക് കൂട്ട് നില്‍ക്കാനോ അയാള്‍ക്ക് സാധിക്കുമായിരുന്നില്ല അത് കൊണ്ട് തന്നെ ആര്‍ക്കും അയാളോടൊപ്പം ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന്‍ മാത്രമല്ല പൂര്‍ണമായും സെര്‍പികൊ ഒറ്റപ്പെടുന്നു... സത്യാവസ്ഥ മേലധികാരികളുടെ മുന്നില്‍ പലവട്ടം അയാള്‍ എത്തിച്ചുവെങ്കിലും ഫലമൊന്നും തന്നെ ഉണ്ടായില്ല എന്ന്‍ മാത്രമല്ല അയാളുടെ ജീവന് തന്നെ അത് വിനയായി മാറുകായാണുണ്ടായത്...സഹപ്രവര്‍ത്തകര്‍ പലപ്പോഴും അയാളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് ഒറ്റയ്ക്ക് തള്ളിവിട്ടു കൊണ്ടിരുന്നു... ഇത്രയൊക്കെ സംഭവിച്ചിട്ടും തോറ്റ് കൊടുക്കാനോ, അവരുടെയൊപ്പം നില്‍ക്കാനോ അയാള്‍ തൈയ്യാറായില്ല സത്യം ഒരിക്കല്‍ പുറത്തു വരും എന്ന വിശ്വാസത്തോടെ അയാള്‍ മുന്‍പോട്ടു നീങ്ങി...

ഫ്രാങ്കിന്‍റെ പന്ത്രണ്ടു വര്‍ഷത്തെ ജീവിതം വളരെ മനോഹരമായി തന്നെ ചിത്രം വരച്ചുകാട്ടുന്നു. സത്യസന്ധനായ ഒരു പോലീസ് ഓഫീസര്‍ ആയി നിലകൊള്ളാന്‍ ശ്രമിച്ചതിനു ഔദ്യോഗിക ജീവിതത്തിലും, വ്യക്തിജീവിതത്തിലും അദ്ദേഹം നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു... ഈ സമയത്തെല്ലാം ഫ്രാങ്ക് അനുഭവിച്ചിരുന്ന മാനസിക പിരിമുറുക്കങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്...

ഒരു മികച്ച ബയോഗ്രഫി, ക്രൈം ചിത്രം ഒരുക്കുന്നതില്‍ സംവിധായകന്‍ Sidney Lumet പൂര്‍ണമായും വിജയിചിരിക്കുന്നു, സെര്‍പികോയുടെ ജീവിതം പുറം ലോകം അറിയുന്നതില്‍ വലിയൊരു പങ്ക് തന്നെ ഈ ചിത്രത്തിനുണ്ട് എന്നത് അതിനു തെളിവാണ്... നിരൂപകര്‍ക്കിടയിലും, അവാര്‍ഡ്‌ ചടങ്ങുകളിലും സിഡ്നിയുടെ സംവിധാന മികവിന് പ്രത്യേകം പ്രശംസ ലഭിക്കുകയും ഉണ്ടായി...

സെര്‍പികൊ ആയുള്ള അല്‍ പാക്കിനോയുടെ പ്രകടനം വളരെ മികച്ചതായിരുന്നു മികച്ച നടനുള്ള ആദ്യത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷനും ഈ ചിത്രം അദ്ദേഹത്തിന് നേടികൊടുത്തു...

Mikis Theodorakis യുടെ സംഗീതവും ചിത്രത്തിന്‍റെ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്...

മികച്ചൊരു ക്രൈം ഡ്രാമ ചിത്രം കാണാന്‍ ആഗ്രഹിക്കുന ഏതൊരു പ്രേക്ഷകനെയും  Serpico നിരാശനാക്കില്ല എന്നത് തീര്‍ച്ചയാണ്... അല്‍ പാക്കിനോ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണിത്‌...

No comments:

Post a Comment