Super 8 (2011) : Pure entertainer.
Language: English
Gnere: Mystery - Sci-Fi - Thriller
Director: J.J. Abrams
Writer: J.J. Abrams
Stars: Joel Courtney, Riley Griffiths , Elle Fanning
കുട്ടികള്‍ പ്രധാന കഥാപാത്രമായി വരുന്ന ചിത്രങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ് അത്തരം ചിത്രങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് J. J. Abrams തിരകഥ എഴുതി സംവിധാനം ചെയ്തു 2011ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ Super 8 എന്ന ചിത്രം കാണാനിടയായത്...
ഒരു കൊച്ചു സിനിമ പിടികുവാനുള്ള ശ്രമത്തിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു ട്രെയിന്‍ അപകടത്തിനു സാക്ഷിയാവുന്ന ഒരു കൂട്ടം കുട്ടികള്‍ - ആ അപകടത്തിനു പിന്നിലെ സത്യങ്ങള്‍ തേടിയുള്ള അവരുടെ യാത്രയും, സിനിമ പൂര്‍ത്തിയാക്കുവാനുള്ള അവരുടെ ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം...
1979ല്‍ ഓഹിയോ നഗരത്തില്‍ ഒരു വേനല്‍കാലത്താണ് കഥ നടക്കുന്നത്...പതിനാലു വയസ്സുകാരനായ ജോയുടെ അമ്മ മരിച്ചിട്ട് നാലു മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ജോയുടെ അടുത്ത സുഹ്രത്ത് ചാള്‍സ് ഒരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനായി ഒരു സിനിമ എടുക്കാന്‍ തീരുമാനിക്കുന്നു... സഹായത്തിനായി ജോ, പ്രസ്റ്റണ്‍, മാര്‍ട്ടിന്‍, കാരി, ആലിസ് എന്നിവരും കൂടുന്നു... ജോ യുടെ അമ്മയുടെ മരണത്തില്‍ അച്ഛനായ ജാക്ക് കുറ്റപ്പെടുത്തുന്നത് ആലിസിന്റെ അച്ഛന്‍ ലുയിസിനെയാണ് ; മദ്യപിച്ചു ബോധരഹിതനായി നിന്ന ലുയിസിനു പകരക്കാരിയായി ജോലിക്ക് കേറിയപ്പോഴായിരുന്നു സ്റ്റീല്‍ മില്ലില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് ജോയുടെ അമ്മ മരിച്ചത്... അതില്‍പിന്നെ ജാക്ക് ലുയിസിനെ ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്...
ഇത് കൊണ്ട് താന്‍ ശത്രുവിനെ പോലെ കാണുന്ന ഒരാളുടെ മകളുമായി/മകനുമായി സമയം ചിലവിട്ടു എന്നറിഞ്ഞാല്‍ ജോയികും ലുയിസിനും വീട്ടില്‍ നിന്നും അടി കിട്ടും എന്നത് തീര്‍ച്ചയാണ് എങ്കിലും അവര്‍ പരസ്പരം നന്നായി അടുക്കുന്നു... അങ്ങനെ തങ്ങളുടെ സിനിമയിലെ ഒരു പ്രധാന രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഒരു ട്രെയിന്‍ തകര്‍ന്നടിയുന്നതു അവര്‍ കാണുകയുണ്ടായി... അതൊരു സാധാരണ അപകടമല്ല എന്ന സംശയം പല കാരണങ്ങള്‍ കൊണ്ടും അവരില്‍ ഉണ്ടാകുന്നു... അധികം വൈകാതെ തന്നെ നഗരത്തില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും അരങ്ങേറുന്നു... പലരുടെയും വളര്‍ത്തു നായ്ക്കളെ കാണാതെ ആവുന്നു, അധികം വൈകാതെ ആളുകളെയും കാണാതെ ആവാന്‍ തുടങ്ങുന്നു... കുട്ടികളും അതുപോലെ പോലിസ് ഡെപ്പ്യുട്ടിയായ ജോയുടെ അച്ഛന്‍ ജാക്കും സംഭവങ്ങള്‍ക്ക് പിന്നിലെ സത്യം എന്താണെന്നു അറിയാന്‍ ശ്രമിക്കുന്നു...അവരെല്ലാം പ്രതീക്ഷിച്ചതിലും ഭയാനകമായ അപകടമാണ്അവരെ കാത്തിരുന്നത്... അവരാരും ഇന്നുവരെയും കാണാത്ത ഒന്ന്‍...
ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ എന്നതിലുപരി ഇതൊരു കുട്ടികളുടെ ചിത്രമാണ് അവരാണ് ഇതിലെ താരങ്ങള്‍ സിനിമ പിടിക്കാനുള്ള അവരുടെ ശ്രമങ്ങളും, അവരുടെ സൗഹൃദവും, അവരുടെ വിഷമംങ്ങളും എല്ലാം ആണ് ചിത്രത്തിലെ ഹൈലൈറ്റ്... അവര്‍ക്കിടയില്‍ വരുന്ന സംഭാഷണങ്ങള്‍ കേട്ടിരിക്കാന്‍ തന്നെ നല്ല രസമാണ്... ഒരു നിമിഷം പോലും ചിത്രം പ്രേക്ഷകനെ ബോര്‍ അടിപ്പിക്കുന്നില്ല...
കുട്ടികളെ പ്രധാന താരങ്ങളാക്കി വളരെ മികച്ചൊരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമൊരുക്കാന്‍ സംവിധായകനായ . J. Abrams ന് സാധിച്ചിട്ടുണ്ട്... ചെറിയ ചെറിയ പോരായ്മകള്‍ ഉണ്ടെങ്കിലും ചിത്രത്തിലെ കുട്ടികളുടെ പ്രകടനങ്ങള്‍ അതെല്ലാം മറികടക്കുന്നു... പ്രധാന താരങ്ങളായി എത്തിയ എല്ലാ കുട്ടികളും തന്നെ മികച്ച പ്രകടമാണ് കാഴ്ച വെച്ചിട്ടുള്ളത് അതില്‍ ജോ, ചാള്‍സ്, ലുസി എന്നിവരെ അവതരിപ്പിച്ച Joel Courtney, Riley Griffiths , Elle Fanning പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു...
ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രം കാണാതെ പോകരുത്...

No comments:
Post a Comment