The Maze Runner (2014) : Don't know anything about the novel but the movie is entertaining.
Language: English
Genre: Action | Mystery | Sci-Fi
Director: Wes Ball
Writers: Noah Oppenheim (screenplay), Grant Pierce Myers (screenplay), 2 more credits »
Stars: Dylan O'Brien, Kaya Scodelario, Will Poulter
James Dashner ന്‍റെ നോവല്‍ ത്രയത്തിലെ ആദ്യ ഭാഗമായ The Maze Runner എന്ന നോവലിനെ അസ്പതമാക്കി Noah Oppenheim ന്‍റെ തിരകഥയില്‍ Wes Ball ഒരുക്കിയ ചിത്രമാണ് The Maze Runner... തങ്ങളുടെ ഭൂതകാലത്തെ കുറിച്ചു യാതൊരു ഓര്‍മയും ഇല്ലാതെ ഒരു മേസിനു നടുവില്‍ പെട്ടുപോയ ഒരു പറ്റം കൌമാരക്കാരുടെ കഥയാണ് ചിത്രം പറയുന്നത്...
ഒരു എലിവേറ്ററിന് അകത്തു വെച്ചാണ് തോമസിന് ബോധം വരുന്നത് അധികം വൈകാതെ തന്നെ അവന്‍ കൌമാരക്കാരായ ആണ്‍കുട്ടികള്‍ മാത്രമുള്ള ഒരു സ്ഥലത്തെത്തി ചെരുന്നു സ്വന്തം പേരോ നാടോ എങ്ങനെ അവിടെ എത്തി എന്നൊന്നും അവനറിയില്ല... അവിടെ ഉണ്ടായിരുന്ന മറ്റ് ആണ്‍കുട്ടികളില്‍ നിന്നും അവന്‍ ആ സ്ഥലത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ തുടങ്ങുന്നു... അതി സങ്കീര്‍ണ്ണമായ ദിനംപ്രതി മാറികൊണ്ടിരിക്കുന്ന ഒരു മേസിന്‍റെ (Maze: വളഞ്ഞു തിരിഞ്ഞ മാര്‍ഗ്ഗം) നടുവിലാണ് അവന്‍ എത്തിപെട്ടിരിക്കുന്നത്... താന്‍ എത്തി ചേര്‍ന്നത് പോലെ 30 ദിവസം കൂടുമ്പോള്‍ പുതിയൊരാള്‍ അവിടെ എലിവേറ്റര്‍ വഴി എത്തി ചേരുന്നു... കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണ് ഏറ്റവും ഒടുവില്‍ എത്തിയവനായിരുന്നു തോമസ് ആദ്യമായി അവിടെ എത്തി ചേര്‍ന്ന അല്‍ബിയും അവനു പുറകെ എത്തി ചേര്‍ന്ന മറ്റു കുറച്ചു പേരും ഇന്നും അവിടെ തന്നെയാണ് വസിക്കുന്നത് തങ്ങളെ ചുറ്റി നില്‍ക്കുന്ന മേസിലുടെ രക്ഷപെടാന്‍ ഒരു വഴി തെളിഞ്ഞു കിട്ടും എന്ന പ്രതീക്ഷയിലാണവര്‍... പതുക്കെ പതുക്കെ തോമസും അവരില്‍ ഒരാളാവാന്‍ തുടങ്ങുന്നു... എന്നാല്‍ അധികം വൈകാതെ തന്നെ അവിടെ അസാധാരണമായ പല മാറ്റങ്ങളും സംഭവിക്കാന്‍ തുടങ്ങുന്നു... മുപ്പത് ദിവസങ്ങള്‍ തികയുന്നതിനു മുന്‍പ് തന്നെ ആദ്യമായൊരു പെണ്‍കുട്ടി അവിടേക്ക് എത്തി ചേരുന്നു അവളുടെ കൂടെ വിചിത്രമായൊരു കുറിപ്പും ഉണ്ടായിരുന്നു...
എന്താണ് ആ കുറിപ്പില്‍ ഉണ്ടായിരുന്നത് ? എങ്ങനെയാണു ഇവരെല്ലാം ഇവിടെ എത്തിപ്പെട്ടത് ? ഇവിടെ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുമോ ?
ഇതെല്ലാമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം നമ്മോട് പറയുന്നത്...
വരാനിരിക്കുന്ന ഒരു സീരീസിലെ ആദ്യ ചിത്രമെന്ന നിലയില്‍ The Maze Runner പല ചോദ്യങ്ങളും ബാക്കി വെച്ചാണ് അവസാനിക്കുന്നത്... (അവയുടെയല്ലാം ത്തരം രണ്ടാം ഭാഗത്തില്‍ ഉണ്ടാകും എന്ന്‍ നമുക്ക് പ്രതീക്ഷിക്കാം ) എങ്കിലും സങ്കീര്‍ണ്ണമായ കഥാഗതി കൊണ്ടും, മുന്‍നിര താരങ്ങളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷകരേ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതില്‍ The Maze Runner വിജയിക്കുന്നു...
കൂടുതലോനും ഈ ചിത്രത്തെ കുറിച്ചു പറയുന്നില്ല ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഒരു തവണ കണ്ടാസ്വദികാനുള്ള ചേരുവകകള്‍ എല്ലാം തന്നെ The Maze Runnerല്‍ ഉണ്ട്...
No comments:
Post a Comment