Cell 211 - "Celda 211" (original title) (2009) : An intense experience!
Language:Spanish
Genre: Action | Drama | Thriller
Director:Daniel Monzón
Writers: Jorge Guerricaechevarría, Daniel Monzón
Stars: Luis Tosar, Alberto Ammann, Antonio Resines
ജയിലിന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ കുറെയധികം കണ്ടിട്ടുണ്ടെങ്കിലും അവയുടെ എല്ലാം പ്രധാന വിഷയം ജയിലില്‍ നിന്നും രക്ഷപ്പെടാനുള്ള തടവുകാരുടെ ശ്രമങ്ങളെ കുറിച്ചായിരുന്നു എന്നാല്‍ ജയില്‍ കൈയ്യടക്കിവെച്ച് തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി പോരാടുന്ന തടവുക്കാരുടെ കഥയാണ് Francisco Pérez Gandul Cell 211 എന്ന പേരിലുള്ള നോവലിനെ ആസ്പതമാക്കി Jorge Guerricaechevarría യുടെ തിരകഥയില്‍ Daniel Monzón അണിയിചൊരുക്കിയ സ്പാനിഷ്-ജര്‍മ്മന്‍ ചിത്രമായ Cell 211 പറയുന്നത്...
ജയില്‍ ഗാര്‍ഡ് ആയി ജോലി കിട്ടിയ Juan Oliver അധികാരികള്‍ക്കിടയില്‍ ഒരു നല്ല അഭിപ്രായം ഉണ്ടാക്കി എടുക്കാം എന്ന വിശ്വാസത്തില്‍, ഗര്‍ഭിണിയായ ഭാര്യയയെ തനിച്ചാക്കി ഒരു ദിവസം നേരത്തെ തന്നെ ജോലിയില്‍ പ്രവേശിക്കുന്നു... തന്‍റെ വിധി തന്നെ മാറ്റിമറിക്കാന്‍ പോകുന്ന തീരുമാനം ആയിരുന്നു അത് എന്ന്‍ അപ്പോള്‍ Juan അറിഞ്ഞിരുന്നില്ല... ജയിലില്‍ എത്തിയ Juanന് സീനിയര്‍ ഓഫീസര്‍ Armando Nieto ജയിലും പരിസരങ്ങളും കാണിക്കുന്നതോടൊപ്പം മറ്റ് കാര്യങ്ങള്‍ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു ഇതിനിടയില്‍ Juan ന് ചെറിയൊരു അപകടം സംഭവിക്കുകയും അയാളെ സെല്‍ 211ല്‍ താല്‍കാലികമായി പ്രവേശിപ്പിക്കുകയും ചെയ്യുന്നു... ഇതിനിടയില്‍ Malamadre എന്ന ക്രിമിനലിന്റെ നേതിര്‍ത്വത്തില്‍ തടവു കാരെല്ലാം ചേര്‍ന്ന്‍ ജയില്‍ പിടിച്ചടക്കുവാന്‍ തുടങ്ങുന്നു... അപകടം മനസിലാക്കിയ Armando ബോധരഹിതനായ Juanനെ ഉപേക്ഷിച്ചു അവിടെ നിന്നും പോകുന്നു...
ബോധം വീണ്ടെടുത്ത Juan പെട്ടന്ന്‍ തന്നെ സന്ദര്‍ഭോജിതമായി ചിന്തിക്കുകയും Malamadreയെ അടക്കം എല്ലാവരെയും താനും ഒരു പ്രതി ആണെന്ന് വിശ്വസിപ്പിക്കുന്നു... വളരെ പെട്ടന്ന്‍ തന്നെ Malamadreയുമായി അടുക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു... വൈകാതെ തന്നെ ജയിലധിക്രിതരുമായുള്ള സന്ധിസംഭാഷണങ്ങള്‍ Juanനുമായി ചേര്‍ന്ന്‍ Malamadre ആരംഭിക്കുന്നു... താന്‍ ആരാണെന്ന് അറിഞ്ഞാല്‍ അവര്‍ തന്നെ വകവരുത്തും എന്നത് അറിയാമായിരുന്ന Juan ഒരു നല്ല സന്ദര്‍ഭം നോക്കി അവിടെ നിന്നും രക്ഷപ്പെടാം എന്ന വിശ്വാസത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും അവരോടൊപ്പം നില്‍ക്കുന്നു... എന്നാല്‍ ജയിലില്‍ രഹസ്യമായി പാര്‍പ്പിച്ചിരുന്ന ETA തീവ്രവാദ സങ്കടനയിലെ ആളുകളെ Malamadre ബന്ധിയാക്കുന്നതോടെ കാര്യങ്ങള്‍ ആകെ വഷളാവുന്നു....
എന്താണ് Juanന് ഇനി സംഭവിക്കുക്ക ? ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്ക് സാധിക്കുമോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത് ?
വളരെ മികച്ചൊരു അനുഭവം തന്നെയാണ് Cell 211 പ്രേക്ഷകനു സമ്മാനിക്കുന്നത് തുടക്കം മുതല്‍ അവസാനം വരെ ഉധേകജനകമായ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഒരു നിമിഷം പോലും നമ്മേ ബോറടിപ്പിക്കുന്നില്ല...
Daniel Monzón വിന്‍റെ സംവിധാന മികവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ ചിത്രം അണിയിചൊരുക്കിയിട്ടുള്ളത്... ജയിലുകളില്‍ അരങ്ങേറുന്ന ക്രൂരധകളെയും, തടവുകാരുടെ മാനസികാവസ്ഥയെയും എല്ലാം തന്നെ അതിന്‍റെ തീവ്രത ഒട്ടും തന്നെ ചോര്‍ന്ന്‍ പോവാതെ തുറന്ന്‍ കാണിച്ചിരിക്കുകയാണ് Daniel Monzón...
Malamadre ആയി Luis Tosar ഉം Juan ആയി Alberto Ammannഉം വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്... ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ എല്ലാം തന്നെ അവരുടെ വേഷങ്ങള്‍ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്...
24ആമത് ഗോയ അവാര്‍ഡ്‌സില്‍ മികച്ച ചിത്രതിനുള്‍പ്പടെ 8 അവാര്‍ഡുകളാണ് ഈ ചിത്രം വാരിക്കൂട്ടുകയുണ്ടായത്...
ചുരുക്കത്തില്‍ ത്രില്ലെര്‍ സ്വഭാവമുള്ള വളരെ മികച്ചൊരു സ്പാനിഷ് - ജര്‍മ്മന്‍ ചിത്രമാണ് Cell 211..

No comments:
Post a Comment