Sunday, 8 February 2015

90.Birdman

Birdman or (The Unexpected Virtue of Ignorance) (2014) : Simply amazing.


Language: English
Genre: Comedy - Drama
Director: Alejandro González Iñárritu
Writers: Alejandro González Iñárritu, Nicolás Giacobone
Stars: Michael Keaton, Zach Galifianakis, Edward Norton, Emma Stone

റിഗ്ഗന്‍ തോംസണ്‍ കോമിക് ബുക്ക്‌ സൂപ്പര്‍ഹീറോ ആയ ബേര്‍ഡ്മാന്‍റെ  ചലച്ചിത്രാവിഷ്കാരത്തില്‍ ബേര്‍ഡ്മാന്‍ ആയി അഭിനയിച്ചുകൊണ്ട് പ്രശസ്തിയിലെത്തിയ നടനാണ്.. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിന്‍റെ മദ്ധ്യവയസ്സില്‍ എത്തി നില്‍കുമ്പോഴും അയാള്‍ ആ  കഥാപാത്രത്തിന്‍റെ പേരില്‍ മാത്രമാണ് ലോകത്തിനു മുന്നില്‍ നില്‍ക്കുന്നത്, റിഗ്ഗന്‍ തോംസണ്‍ എന്ന വെക്തിയെ അല്ലെങ്കില്‍ നടനെകാളുപരി ലോകം അറിയുന്നത് ബേര്‍ഡ്മാനെയാണ്... ഇതയാളില്‍ കടുത്ത മാനസിക സങ്കര്‍ഷമുണ്ടാക്കുന്നുണ്ട്... ഇത് കൂടാതെ തനിക്ക് വായിവിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്നും തനിക്ക് ചുറ്റുമുള്ള വസ്തുക്കളെ നിയന്ത്രിക്കാന്‍ സാധികുമെന്നും  അയാളുടെ അവബോധമനസ്സ് ധരിച്ചുവെച്ചിട്ടുണ്ട്... തന്‍റെ സ്വന്തം കഴിവില്‍ അറിയിപ്പെടാന്‍ നന്നേ ആഗ്രഹിക്കുന്ന റിഗ്ഗന്‍ അവസാന ശ്രമം എന്ന രീതിയില്‍ Raymond Carver ന്‍റെ What We Talk About When We Talk About Love എന്ന കഥ ഒരു നാടകമായി ചെയ്യാന്‍ നോക്കുകയാണ്... അതിനിടയില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്...

ഫിക്ഷന്‍ ഇടകലര്‍ന ഒരു മികച്ച ബ്ലാക്ക്‌ ഹ്യുമര്‍ ചിത്രമെന്നു നമുക്ക് ബേര്‍ഡ്മാനെ വിശേഷിപ്പിക്കാവുന്നതാണ്‌... മൈക്കില്‍ കീറ്റണ്‍ എന്ന നടന്‍റെ മികച്ച പ്രകടനമാണ് ചിത്രത്തിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നത്... Edward Norton, Emma Stone, Zach Galifianakis, തുടങ്ങിയവരുടെയും പ്രകടനങ്ങള്‍ മികച്ചു നിന്നു എങ്കിലും മൈക്കിളിന്റെ പ്രകടനം ഇവരെക്കാളെല്ലാം മുകളില്‍ നില്‍ക്കുന്നതായിരുന്നു...

ചിത്രത്തിന്‍റെ  സംവിധായകനും, നിര്‍മാതാവും, തിരകഥാകൃത്തുക്കളില്‍ ഒരാളുമായ Alejandro González Iñárritu യുടെ മുന്‍കാല ചിത്രങ്ങള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല എങ്കിലും ഈ ഒരു ചിത്രം കൊണ്ട് തന്നെ അദ്ധേഹത്തിലെ പ്രതിഭയെ തിരിച്ചറിയുവാന്‍ സാധിച്ചു അത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

ചിത്രത്തിന്‍റെ ക്യാമറ വര്‍ക്ക്‌ മറ്റൊരു വിസ്മയമാണ് ആദ്യവസാന രംഗങ്ങളിലെ കുറച്ചു രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു വലിയ ഷോട്ടിലാണ് ചിത്രം എടുത്തിട്ടുള്ളത്‌ എന്ന്‍ പ്രേക്ഷന് അനുഭവപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്...

മികച്ച നടന്‍, മികച്ച തിരകഥ, മികച്ച സഹനടി തുടങ്ങി ഒന്‍പതോളം നാമനിര്‍ദേശങ്ങളാണ് ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ ഈ ചിത്രത്തിനു ലഭിച്ചിട്ടുള്ളത്...

കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയായ ബേര്‍ഡ്മാന്‍, ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്...

No comments:

Post a Comment