American Sniper (2014) : Keeping Reality Aside, A Great Movie.
Language: English
Genre: Biography - Action - Drama
Director: Clint Eastwood
Writers: Jason Hall, Chris Kyle
Stars: Bradley Cooper, Sienna Miller, Kyle Gallner
അമേരിക്കന്‍ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയയിരുന്ന ഇതിഹാസ തുല്യനായിരുന്ന സ്നൈപ്പര്‍ Chris Kyle ന്‍റെ ജീവിതമാണ് American Sniper പറയുന്നത്. ഇറാഖ് യുദ്ധത്തില്‍ നാലു ടൂറുകള്‍ നടത്തിയ ക്രിസ് 255 തീവ്രവാദികളെയാണ് വധിച്ചത് അതില്‍ 160പേരുടെ മരണം യു.സ്. ഡിഫന്‍സ് ഡിപാര്‍ട്ട്‌മെന്റ് സ്തിഥികരിച്ചവയാണ്. ക്രിസ് തന്നെ എഴുതി 2012 ജനുവരിയില്‍ പുറത്തിറങ്ങിയ American Sniper: The Autobiography of the Most Lethal Sniper in U.S. Military History എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് ജെയിസണ്‍ ഹാളിന്റെ തിരകഥയില്‍ American Sniper ഒരുക്കിയിട്ടുള്ളത്...
ഒരു കൌബോയ് ആവണമെന്ന ആഗ്രഹവുമായി നടന്ന ടെക്സസിലെ ഒരു സാധാരണ മനുഷ്യനായിരുന്നു Chris Kyle. 1998ല്‍ യു സ് എംബസ്സിയിലുണ്ടായ ബോംബ് ആക്രമണം അയാളുടെ ചിന്തകളെയും ജീവിതത്തെയും മാറ്റിമറിക്കുകയാണ് ഉണ്ടായത്. തന്‍റെ ഇനിയുള്ള ജീവിതം രാജ്യത്തെ സംരക്ഷിക്കുന്നതിനായി മാറ്റി വെക്കാന്‍ തീരുമാനിച്ച ഈ ചെറുപ്പക്കാരന്‍ യു സ് നാവിക സേനയിലെ SEAL വിഭാഗത്തില്‍ ജോയിന്‍ ചെയ്യുകയും ഒരു സ്നൈപ്പെര്‍ ആയി മാറുകയും ചെയ്യുന്നു...ഇതിനിടയില്‍ ടായ എന്ന പെണ്‍കുട്ടിയുമായി കൈല്‍ പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു...അവരുടെ വിവാഹത്തിന്‍റെ അന്ന്‍ തന്നെ തന്‍റെ ആദ്യ യാത്രയ്ക്കായി ആ ചെറുപ്പകാരനും സംഘത്തിലും ഇറാഖിലേക്ക് യാത്ര തിരിക്കേണ്ടി വരുന്നു...താന്‍ ഏറ്റെടുത്ത ദൌത്യതോട് മാത്രമായിരുന്നില്ല ആ ചെറുപ്പകാരന് പോരാടെണ്ടി വന്നത്, യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യത്തോടും ഒപ്പം തിരിച്ചു നാട്ടിലേക്ക് എത്തിയതിനു ശേഷം ഭാര്യയോടും മക്കളോടുമൊത്തുള്ള ജീവിതത്തോട് പൊരുത്തപെടാനും അയാള്‍ക്ക് പോരാടെണ്ടി വരുന്നു...
കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് എന്ന്‍ നിസംശയം നമുക്ക് പറയുവാന്‍ സാധിക്കും. അമേരിക്കന്‍ സൈനീക ചരിത്രത്തിലെത്തന്നെ ഇതിഹാസ തുല്യനായ ഷാര്‍പ് ഷൂട്ടറുടെ ജീവിതം വളരെയധികം മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ ക്ലിന്റ് ഈസ്റ്റ്‌വുഡിന് സാധിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന സത്യം തല്‍കാലം നമുക്കിവിടെ വിസ്മരിക്കാം, രാജ്യ സ്നേഹം സിരകളില്‍ നിറഞ്ഞു നില്‍ക്കുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് ഒരിക്കലും തന്‍റെ രാജ്യത്തിന് ദുഷ്പേരു കേള്‍ക്കാന്‍ ഇടയുള്ള സംഭവങ്ങള്‍ തന്‍റെ സിനിമയില്‍ ഉള്‍പെടുത്താന്‍ മുതിരിലല്ലോ ? നിരൂപകരില്‍ നിന്നും ചിത്രം ഏറ്റവുമധികം വിമര്‍ശനം ഏറ്റു വാങ്ങിയതും ഇതിന്‍റെ പേരില്‍ തന്നെയായിരുന്നു. ഒരു ചിത്രമെന്ന നിലയില്‍ സമീപിക്കുമ്പോള്‍ വളരെ നന്നായി തന്നെ ക്ലിന്റ് ചിത്രം അണിയിചൊരുക്കിയിട്ടുണ്ടെന്നു പറയാം... സാധാരണ ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്ത തീവ്രവാദികളുടെ സ്വഭാവത്തെ ചിത്രത്തില്‍ അദ്ദേഹം എടുത്ത് കാണിക്കുന്നുണ്ട്...
മികച്ച ചിത്രതിനുള്‍പ്പടെ ആറു നോമിനേഷനുകളാണ് ഇത്തവണത്തെ അക്കാദമി അവര്‍ഡില്‍ American Sniperന് ലഭിച്ചിട്ടുള്ളത്.
കൈല്‍ ആയുള്ള ബ്രാഡ്ലീ കൂപ്പറുടെ പ്രകടനം വളരെ നന്നായിരിക്കുന്നു, കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി ശരീരഭാരം നന്നായി കൂട്ടിയിട്ടുണ്ട് അദ്ദേഹം, അതിന്‍റെ ഫലം ചിത്രത്തില്‍ എടുത്ത് കാണുവാനും സാധിക്കുന്നുണ്ട്. ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് ഈ വര്‍ഷത്തെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് നോമിനേഷനും അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്...
മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു സിനിമപ്രേമിക്കും ധൈര്യമായി ഈ ചിത്രത്തെ സമീപിക്കാം...
No comments:
Post a Comment