Whiplash (2014) : ജാസ്സ് സംഗീത ലോകത്തേക്ക് ഒരു മനോഹര യാത്ര.
Language: English
Genre: Drama | Music
Director: Damien Chazelle
Writer: Damien Chazelle
Stars: Miles Teller, J.K. Simmons, Melissa Benoist
ജീവിതത്തില്‍ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തവരായി ആരുംതന്നെ കാണില്ല എന്നാല്‍ അവ യാഥാര്‍ത്ഥ്യമാക്കാന്‍ അതിനു വേണ്ടി എന്ത് കഠിനധ്വാനം ചെയ്യാനും തയ്യാറാവുന്നവര്‍ വളരെ ചുരുക്കം മാത്രമായിരിക്കും, അവര്‍ തന്നെയാണ് ജീവിതത്തില്‍ എന്തെങ്കിലും സാധിചിട്ടുള്ളതും...
ലോകത്തെ ഏറ്റവും മികച്ച ഡ്രമ്മര്‍ ആയിത്തീരുക എന്ന തന്‍റെ സ്വപ്നത്തിനായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത പത്തൊമ്പതുകാരനായ Andrew Neiman ന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്...
ന്യൂ യോ ര്‍ക്കിലെ പ്രശസ്തമായ സംഗീത കോളേജായ Shaffer Conservatory യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് പത്തൊമ്പതുകാരനായ Andrew Neiman. ലോകത്തെ ഏറ്റവും മികച്ച ഡ്രമ്മര്‍ ആയിത്തീരുക എന്നതാണ് അവന്‍റെ സ്വപ്നം... അങ്ങനെയിരിക്കെ കോളേജിലെ ഏറ്റവും പ്രശസ്തനായ അദ്ധ്യാപകനായ Terrence Fletcher നെയ്‌മാനെ തന്‍റെ ബാന്ടിലേക്ക് ക്ഷണിക്കുന്നത്... ജാസ് സംഗീതത്തില്‍ പ്രകല്‍ഭനായ ഫ്ലചറിന്റെ ശിക്ഷണം ലഭിക്കാന്‍ വളരെ നാളുകളായിആഗ്രഹിച്ചിരുന്ന നെയ്‌മാന് ആ ക്ഷണം വലിയ സന്തോഷമാണ് സമ്മാനിച്ചത്... ഒരപൂര്‍വ്വ ഗുരു ശിഷ്യ ബന്ധം ഇവിടെ തുടങ്ങുകയായി...
പ്രേക്ഷകരെ മുഴുവന്‍ ജാസ്സ് സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന വിപ്പ്ലാഷ് കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്... അവസാന രംഗങ്ങളിലാണ് വിപ്പ്ലാഷ് കൂടുതല്‍ മികവുറ്റതാവുന്നത് ജാസ്സ് സംഗീതത്തെ കുറിച്ചു ഒന്നും തന്നെ അറിയില്ലെങ്കില്‍ പോലും ഈ രംഗങ്ങളില്‍ കൈയ്യടിക്കാത്ത പ്രേക്ഷകര്‍ ഉണ്ടാവുകയില്ല അത്ര മനോഹരമായിരുന്നു ആ രംഗങ്ങള്‍...
തന്‍റെ ലക്ഷ്യത്തിലേക്ക് ഉള്ള മാര്‍ഗത്തില്‍ തനിക്ക് തടസ്സമായി വരുന്ന വെല്ലുവിളികളെ എല്ലാംതന്നെ മറികടന്ന്‍ പോകാന്‍ ശ്രമിക്കുന്ന നെയ്‌മാന്‍ ആയി Miles Teller വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്... എന്നാല്‍ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ജെ കെ സിമ്മന്‍സ് ആയിരുന്നു... തന്‍റെ വിദ്യാര്‍ഥികളെ ശാരീരികവും മാനസികവുമായി അങ്ങേയറ്റം വേദനിപ്പിക്കുന്ന ക്രൂരനായ അദ്ധ്യാപകനായി അദ്ദേഹം തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടന്നമാണ് കാഴ്ച വെച്ചിട്ടുള്ളത്...
തുടക്കം മുതല്‍ അവസാനംവരെ ജാസ്സ് സംഗീതം നിറഞ്ഞു നില്‍ക്കുന്ന ഒരു മനോഹര ചിത്രം ഒരുക്കുന്നതില്‍ സംവിധായകനും തിരകഥാകൃത്തുമായ Damien Chazelle പൂര്‍ണമായും വിജയിച്ചിരിക്കുന്നു... ടോം ക്രോസ്സിന്റെ എഡിറ്റിംന്ഗും, Craig Mann, Ben Wilkins, Thomas Curley എന്നിവരുടെ ശബ്ദമിശ്രണവും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കുന്നു...
മികച്ച സഹനടന്‍, മികച്ച എഡിറ്റിംഗ്, മികച്ച ശബ്ദമിശ്രണം എന്നി വിഭാഗങ്ങളില്‍ ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്, വിപ്ലാഷ് സ്വന്തമാക്കുകയുണ്ടായി...
മികച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരു പ്രേക്ഷകനും ഈ ചിത്രം കണ്ടിരിക്കേണ്ടതാണ്...

Awesome movie!
ReplyDelete