Friday, 6 February 2015

88.Someone Like You

Someone Like You (2001) : A sweet, charming romantic comedy.



Language: English
Genre: Romantic Comedy
Director: Tony Goldwyn
Writers: Laura Zigman (novel), Elizabeth Chandler (screenplay)
Stars: Ashley Judd, Greg Kinnear, Hugh Jackman

റൊമാന്റിക്‌ കോമഡി ശ്രേണിയില്‍ പെടുന്ന ചിത്രങ്ങള്‍ - സമയം കളയാന്‍ ഇതിലും നല്ലൊരു ജേണര്‍ എന്‍റെ അഭിപ്രായത്തിലില്ല, പൊതുവായി ഇത്തരം ചിത്രങ്ങളുടെ കഥാഗതി ഏറെ കുറെ ഒന്നായിരിക്കും... (ഹൃദയം തകര്‍ന്നിരിക്കുന്ന നായിക/നായകന്‍, കുറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു അവയെല്ലാം രസകരമായ രീതിയില്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു ഒടുവില്‍ തന്‍റെ യഥാര്‍ത്ഥ  പ്രണയത്തെ അവള്‍/അവന്‍ കണ്ടെത്തുന്നു) എന്നാല്‍   മുനിര താരങ്ങളുടെ പ്രകടനവും, അവതരണത്തിലെ വെത്യസ്ഥതയുമാണ് ഇത്തരം ചിത്രങ്ങളെ പ്രേക്ഷകനു പ്രിയപ്പെട്ടതാക്കുന്നത് അത്തരത്തില്‍ ഉള്ളൊരു ചിത്രമാണ്‌ Someone Like You.

Jane Goodale  നെ സംബന്ധിച്ച് തന്‍റെ ജീവിതം ഇപ്പോള്‍ വളരെ നല്ല രീതിയില്‍ പൊയ്കൊണ്ടിരിക്കുകയാണ്... വളരെയധികം ജനപ്രീതിയുള്ള ഒരു ടോക്ക് ഷോയുടെ നിര്‍മ്മാതാവ്, സഹപ്രവര്‍ത്തകനായ റെയുമായി കടുത്ത പ്രണയതിലുമാണ് ജെയിന്‍...എന്നാല്‍ അപ്രതീക്ഷിതമായി റെ ജെയിനുമായി പിരിയുന്നതോടെ അവളുടെ ജീവിതം ആകെ താളം തെറ്റുന്നു...
താമസിക്കാന്‍ ഒരിടവും ഇല്ലാതെ വരുന്ന ജെയിന്‍ തന്നോടൊപ്പം ജോലി ചെയ്യുന്ന ഒരു Womanizer ആയ Eddie യോടൊത്ത് താമസം ആരംഭിക്കുന്നു...ഇതിനിടയില്‍ റെ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി അവള്‍ പുരുഷന്‍മാരുടെ സ്വഭാവത്തെ കുറിച്ചു പഠിക്കാന്‍ തുടങ്ങുന്നു, കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും അവള്‍ വായിക്കാന്‍ തുടങ്ങുന്നു... താന്‍ മനസിലാക്കിയ  കാര്യങ്ങള്‍ക്ക് ഉത്തമ ഉദാഹരണമായി അവള്‍ Eddie യേയും കാണുന്നു... ഒരു ദിവസം സുഹ്രത്തായ ലിസിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ലിസ് ജോലി ചെയ്യുന്ന മാസികയില്‍ Dr. Marie Charles എന്ന തൂലികാ നാമത്തില്‍ പുരുഷന്മാരുടെ സ്വഭാവത്തെ കുറിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങള്‍ ജെയിന്‍ ഒരു ആര്‍ട്ടിക്കളായി പ്രസിദ്ധികരിക്കുന്നു... ആര്‍ട്ടിക്കിള്‍ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റുകയും Dr. Marie Charles എല്ലാവരുടെയും ആരാധാനപാത്രമാവുകയും ചെയ്യുന്നു...

ജെയിനായി Ashley Judd ഉം Eddie ആയി Hugh Jackman നുമാണ് നമുക്ക് മുന്നിലെത്തുന്നത് ഇരുവരുടെയും സ്ക്രീന്‍ പ്രെസെന്‍സ് തന്നെയാണ് ചിത്രത്തിന്‍റെ ജീവനും... പുതുമകളൊന്നും തന്നെ അവകാശപ്പെടനില്ലാത്ത തിരകഥയിലും ചിത്രം ഒട്ടും തന്നെ പ്രേക്ഷകനില്‍ മടുപ്പ് ഉളവാക്കാത്തതിന്റെ കാരണവും ഇവര്‍ തന്നെ...

ഒന്നരമണിക്കൂര്‍ രസിചിരുന്ന്‍ കാണാന്‍ പറ്റിയ ഒരു കൊച്ചു ചിത്രമാണ്‌ Someone Like You. ഇത്തരം ചിത്രങ്ങളുടെ ആരാധകന്‍ കൂടിയാണ്  നിങ്ങളെങ്കില്‍ ഈ ചിത്രം നിങ്ങളെ ഒട്ടും തന്നെ നിരാശപ്പെടുത്തില്ല എന്നത് തീര്‍ച്ചയാണ്...

No comments:

Post a Comment