Tuesday 10 February 2015

92.Nightcrawler

Nightcrawler (2014) : An extraordinary thriller.



Language: English
Genre: Crime Thriller
Director: Dan Gilroy
Writer: Dan Gilroy
Stars: Jake Gyllenhaal, Rene Russo, Bill Paxton

ഏതൊരു ചെറിയ സംഭവവും വാര്‍ത്താ പ്രാധാന്യം ഉള്ളതായി മാറുന്ന ഇക്കാലത്ത്, രാത്രിയുടെ മറവില്‍ അരങ്ങേറുന്ന ചോരപുരണ്ട കുറ്റകൃത്യങ്ങളുടെ വാര്‍ത്താ പ്രാധാന്യം വളരെ വലുതാണ്‌. അത്തരം വാര്‍ത്തകള്‍ ചൂടാറുന്നതിനു മുന്‍പ്  റിപ്പോര്‍ട്ട്‌ ചെയ്ത് തങ്ങളുടെ റേറ്റിംഗ് ഉയര്‍ത്താനുള്ള  മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്കിടയില്‍ അപകടങ്ങളും അതില്‍ അകപ്പെട്ടവരുടെയും വില, നോട്ടുകെട്ടുകളുടെ എണ്ണമായി മാത്രം മാറുന്ന കാഴ്ച നാം കാണുന്നതാണ്... അങ്ങനെയുള്ള മാധ്യമ ലോകത്തേക്ക് കടന്ന്‍ വരുന്ന ലുയിസ് ബ്ലും എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്

ലുയിസ് ബ്ലും, അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ  ലാസ് ആഞ്ചല്‍സില്‍ ജീവിക്കാനായി വിവിധ ജോലികള്‍ ചെയ്തു നോക്കുന്നു, ഒടുവില്‍ ഒരു മോഷ്ടാവാവുക കൂടി ചെയ്യുന്നു ഈ ചെറുപ്പക്കാരന്‍... ജീവിക്കാനായി നല്ലൊരു ജോലി അന്വേഷിക്കുമ്പോഴെല്ലാം മോഷ്ടാവ് എന്ന പേര് അയാള്‍ക്ക് വിനയായി തീരുന്നു... അങ്ങനെയിരിക്കെ ഒരു നാള്‍ രാത്രിയില്‍ തന്‍റെ കാറിലൂടെ സഞ്ചരിക്കവെയാണ് ലുയിസ് നഗരത്തില്‍ അരങ്ങേറുന്ന കുറ്റക്രിത്യങ്ങളെയും, കലാപങ്ങളെയും എന്തിനധികം വാര്‍ത്ത‍പ്രാധാന്യമുള്ള ഏതൊരു സംഭവത്തെയും തങ്ങളുടെ ക്യാമറയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് വിറ്റ് കാശുണ്ടാക്കുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനത്തെ കുറിച്ചറിയുന്നത്... അങ്ങനെ സ്വന്തമായി ഒരു വീഡിയോ ക്യാമറയും, പോലിസ് വയര്‍ലസ് സന്ദേശങ്ങള്‍ അറിയുവാനുള്ള റേഡിയോ സക്കാനറും സംഘടിപ്പിച്ചു കൊണ്ട് ലുയിസും ഇറങ്ങുകയാണ്  ഓരോ പോലിസ് സൈറനും  ഭാഗ്യമായി മാറുന്ന, അപകടത്തിലേര്‍പ്പെട്ടവര്‍ ഡോളറുകളായി മാറുന്ന, ഓരോ വഴിയിലും അപകങ്ങള്‍ പതിയിരിക്കുന്ന  നൈറ്റ് ക്രോളിംങ്ങിലെക്ക്... ലുയിസിന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിളുടെയാണ് ചിത്രം പിന്നീടു കടന്നുപോകുന്നത്...

കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച നിയോ നോയിര്‍ ക്രൈം ത്രില്ലറാണ് നൈറ്റ്ക്രോളര്‍. റേറ്റിംഗ് ഉയര്‍ത്തുന്നതിനായി വാര്‍ത്തകള്‍ വളച്ചൊടിച്ചും, പൊലിപ്പിച്ചും കാണിക്കുന്ന പുത്തന്‍ മാധ്യമ ധര്‍മത്തെ അതേപടി തുറന്ന്‍ കാണിച്ചിക്കുന്നുണ്ട് ചിത്രത്തില്‍...

Dan Gilroy യുടെ ശക്തമായ തിരകഥയും, Jake Gyllenhaal ന്‍റെ മികവുറ്റ പ്രകടനവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്...തന്‍റെ തിരകഥയുടെ വീര്യം ഒട്ടും തന്നെ ചോര്‍ന്ന്‍ പോകാതെ പ്രേക്ഷര്‍ക്ക് മുന്നിലെത്തിക്കാന്‍ സംവിധായകന്‍ കൂടിയായ Dan Gilroyക്ക് സാധിചിട്ടുണ്ട്. ഉത്തേകജനകമായ രംഗങ്ങളാലും മികച്ച സംഭാഷണ ശകലങ്ങളാലും സംഭന്നമാണ്  നൈറ്റ്ക്രോളര്‍...

വിദ്യഭ്യാസം കുറവായിരുന്നിട്ടും ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ തനിക്ക് ആവശ്യമായ അറിവുകളെല്ലാം നേടി സമൂഹത്തില്‍ തന്റേതായൊരു സ്ഥാനം ഉണ്ടാക്കി എടുക്കുവാന്‍ ശ്രമിക്കുന്ന ലുയിസ് ബ്ലുമായി   തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് Jake Gyllenhaal പുറത്തെടുത്തിരിക്കുന്നത്... കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി ശരീരഭാരം നന്നായി കുറയ്ക്കുക ചെയ്തിരുന്നു ജെയിക്ക്...

മികച്ച തിരകഥയ്ക്കുള്ള ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്‌ നോമിനേഷനും ചിത്രത്തിനു ലഭിച്ചിട്ടുണ്ട്... കഴിഞ്ഞ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്‍ തന്നെയാണ് നൈറ്റ്ക്രോളര്‍...

No comments:

Post a Comment