Time - "Shi gan" (original title) (2006) : മികച്ചൊരു ആശയം എന്നാല്‍ പൂര്‍ണമായും അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടുന്നു...
Language: Korean
Genre: Drama - Mystery - Romance
Director: Ki-duk Kim
Writer: Ki-duk Kim
Stars: Jung-woo Ha, Ji-Yeon Park, Jun-yeong Jang
Genre: Drama - Mystery - Romance
Director: Ki-duk Kim
Writer: Ki-duk Kim
Stars: Jung-woo Ha, Ji-Yeon Park, Jun-yeong Jang
Spring, Summer, Fall, Winter... and Spring, Samaritan Girl , എന്നി രണ്ടു ചിത്രങ്ങള്‍ മാത്രമാണ് Ki-duk Kim എന്ന സംവിധായകന്‍റെ മുന്‍പ് കണ്ട ചിത്രങ്ങളില്‍ എനിക്ക് ഇഷ്ടപെട്ടിരുന്നത് അതില്‍ Spring, Summer, Fall, Winter... and Spring എന്ന ചിത്രം ഞാന്‍ വളരെയധികം ഇഷ്ടപെടുന്ന കൊറിയന്‍ ചിത്രങ്ങളില്‍ ഒന്നാണ് ഒരുപക്ഷെ ഈ സംവിധായകന്‍റെ ഏറ്റവും മികച്ച മൂന്ന് ചിത്രങ്ങള്‍ എടുത്താല്‍ അതില്‍ തീര്‍ച്ചയായും ഒരു സ്ഥാനം ഈ ചിത്രത്തിനുണ്ടാകും... കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ തന്നെ ടൈം എന്ന ചിത്രം കാണാനിടയാവുകയുണ്ടായി...
ചിത്രത്തിന്‍റെ കഥ ഇങ്ങനെയാണ്....
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി Seh-hee യും Ji-woo യും പ്രണയത്തിലാണ്...എന്നാല്‍ തന്നെ ഉപേക്ഷിച്ചു Ji-woo പോകുമോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്നു മറ്റൊരു പെണ്‍കുട്ടിയുമായി അയാള്‍ സംസാരിക്കുന്നത് കണ്ടാല്‍ തന്നെ അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാകാന്‍ തുടങ്ങുന്നു...അങ്ങനെയിരിക്കെ ഒരു ദിവസം ആരോടും പറയാതെ Seh-hee Ji-wooയെ വിട്ടു പോകുന്നു... പലയിടത്തും അന്വേഷിച്ചെങ്കിലും Seh-hee ഇവിടെ എന്ന്‍ Ji-woo കണ്ടെത്താന്‍ സാധിച്ചതെയില്ല... ഇതേ സമയം Seh-hee പുതിയൊരു മുഖത്തിനായി ഒരു പ്ലാസ്റ്റിക് സര്‍ജനെ സമീപിക്കുന്നു... Ji-woo മറ്റ് പെണ്‍കുട്ടികളോട് അടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അധിരശ്യമായതെന്തോ അവര്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കുന്നു... അങ്ങനെയിരിക്കെ See-hee എന്ന്‍ തന്നെ പേരുള്ള മറ്റൊരു പെണ്‍കുട്ടിയെ Ji-woo പരിച്ചയപെടുന്നു... തന്നെ ഉപേക്ഷിച്ചു പോയ See-heeയെ മറക്കാന്‍ തനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് Ji-woo ആ പെണ്‍കുട്ടിയോട് പറയുന്നെങ്കിലും അവരുടെ ബന്ധം പ്രണയത്തില്‍ കലാശിക്കുന്നു... മുന്‍പ് See-heeയുമൊത്ത് ചിലവിട്ട സ്ഥലങ്ങളിലെല്ലാം Ji-woo ഈ പെണ്‍കുട്ടിയെയും കൊണ്ട് പോകുന്നു... ആറു മാസങ്ങള്‍ക്ക് മുന്‍പ് Ji-woo നെ ഉപേക്ഷിച്ചു പോയ See-hee തന്നെയാണ് ഇപ്പോള്‍ അയാള്‍ക്കൊപ്പമുള്ള പെണ്‍കുട്ടിയെന്ന്‍ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും മനസിലാവുന്നതാണ് എന്നാല്‍ ഈ സത്യം Ji-woo അറിയുമ്പോള്‍ എന്താണ് ഉണ്ടാവുക ? ഈ പുതിയ മുഖം അവള്‍ക്ക് സന്തോഷം നല്‍കുന്നുണ്ടോ ? മുഖം നഷ്ടപ്പെടുക എന്നാല്‍ വെക്തിത്വവും നഷ്ടപ്പെടുക എന്നാണോ ? ഇതെല്ലാമാണ് ചിത്രം പറയുന്നത്....
കൊറിയന്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് സര്‍ജറികള്‍ക്കെതിരെ തുറന്ന്‍ പിടിച്ചൊരു കണ്ണാടിയാണ് ഈ ചിത്രം... ജന്മനാലഭിച്ച മുഖത്തിനു പകരം മറ്റൊരു മുഖം വെച്ച് പിടിപ്പിക്കുമ്പോള്‍ നമ്മളിലെ വെക്തിത്വം കൂടിയല്ലേ നാം അവിടെ മാറ്റിവെക്കുന്നത് ?
അമിതമായ ഭയവും, സംശയവും, അസൂയും മനസ്സില്‍ കടന്ന്‍ കയറുമ്പോള്‍ മനുഷ്യന്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ തികച്ചും പ്രവച്ചനാതീതമാണ്... ഇവയെകുറിചെല്ലാം നമ്മോട് പറയാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍ എന്നാല്‍ എത്ര മാത്രം പ്രേക്ഷകരിലേക്ക് അത് എത്തിക്കാന്‍ സംവിധായകന് സാധിച്ചു എന്ന്‍ ചോദിച്ചാല്‍ പൂര്‍ണമായും തന്‍റെ ഉദ്യമത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്ന്‍ പറയേണ്ടി വരും....
Spring, Summer, Fall, Winter... and Spring എന്ന ചിത്രത്തിലെ അതെ രീതിയിലാണ് ഇവിടെയും അദ്ദേഹം കഥ പറയുന്നത് എന്നാല്‍ ആദ്യ ചിത്രത്തില്‍ ആ രീതി പ്രേക്ഷകനെ കൂടുതല്‍ ചിത്രത്തിലേക്ക് അടുപ്പിക്കുകയും ചിത്രം പങ്കിടുന്ന ആശയം നമ്മിലേക്ക് എത്താന്‍ കൂടുതല്‍ സഹായകരമാവുകയും ചെയ്യുന്നുവെങ്കില്‍ ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍ പല സ്ഥലങ്ങളിലും ചിത്രം പ്രേക്ഷകന്‍റെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട് എന്ന്‍ പറയാതെ വയ്യ മാത്രമല്ല ചിത്രം പങ്കിടാന്‍ ശ്രമിച്ച ആശയങ്ങളെ മനസിലാക്കുവാന്‍ അത്ര പെട്ടെന്ന്‍ സാധാരണ പ്രേക്ഷകര്‍ക്ക് കഴിഞ്ഞുവെന്ന്‍ വരില്ല...
ചിത്രത്തിന്‍റെ തീം എന്നെ വളരെയധികം ആകര്‍ഷിച്ചു എന്നാല്‍ ചിത്രം എന്നെ ഒട്ടും തന്നെ തൃപ്തിപ്പെടുത്തിയില്ല... ചിലപ്പോള്‍ മറ്റൊരു സംവിധായകന്‍ ആണ് ഈ ചിത്രം ചെയ്തതെങ്കില്‍ കുറെക്കൂടി മികച്ചതാവുമായിരുന്നു ഈ ചിത്രം എന്ന്‍ തോനുന്നു...
No comments:
Post a Comment