Saturday 7 February 2015

89.No Mercy

No Mercy - "Yongseoneun Eupda" (original title)  (2010) : The name says it all.

Language: Korean
Genre: Crime Thriller
Director: Hyeong-Joon Kim
Writers: Hyeong-Joon Kim
Stars: Sol Kyung-Gu, Ryoo Seung-Bum, Han Hye-Jin

ആദ്യവസാനം വരെ പ്രേക്ഷകരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവ് കൊണ്ട് പ്രേക്ഷകരെ അത്യധികം ഞെട്ടിക്കുന്ന ത്രില്ലര്‍ ചിത്രങ്ങള്‍ ഏതൊരു സിനിമ പ്രേമിയുടെയും ഇഷ്ട ജേണര്‍ ആണ് അതില്‍ കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനം പ്രേക്ഷകര്‍ക്കിടയിലുണ്ട്. അവരുടെ മികവുറ്റ അവതരണ രീതി തന്നെയാണ് അതിനുള്ള കാരണവും... Old Boy, The Chaser തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ആ ശ്രേണിയിലേക്ക് ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി No Mercy.

Oh Eun-Ah എന്ന പെണ്‍കുട്ടിയുടെ മൃദുദേഹം കൈകാലുകള്‍ ചെദിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നു തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡിറ്റെക്റ്റിവ് Min Seo-yeong ഫോറിന്‍സിക്‌ ഡോക്ടര്‍ ആയ Kang Min-Ho  യുടെ സഹായത്തോടെ  Lee Seong-ho എന്ന സാമൂഹ്യപ്രവര്‍ത്തകനാണ് കുറ്റവാളി എന്ന്‍ കണ്ടെത്തുന്നു... ചോദ്യം ചെയ്യലില്‍ Lee Seong-ho കുറ്റസമ്മതം നടത്തുകയും ചെയ്യുന്നു... എന്നാല്‍ കാര്യങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിയുന്നതാണ് പിന്നീടു നാം കാണുന്നത്... അമേക്കയില്‍ നിന്നും എത്തിയ Kang Min-Ho  യുടെ മകളെ Lee Seong-ho വിന്‍റെ കൂട്ടാളി തട്ടികൊണ്ടു പോകുന്നു... മകളെ തിരിച്ചു കിട്ടണമെങ്കില്‍ തന്നെ കേസില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന് Lee Seong-ho ആവശ്യപ്പെടുന്നു... തുടര്‍ന്ന്‍ മകളെ രക്ഷിക്കുന്നതിനായുള്ള Kang Min-Ho  യുടെ ശ്രമങ്ങളാണ് ചിത്രം പറയുന്നത്...

No Mercy ആ പേരിനെ പൂര്‍ണമായും അന്വര്‍ത്ഥമാക്കുന്ന ചിത്രം എന്ന്‍ ഒറ്റവാക്കില്‍ നമുക്ക് ഈ ചിത്രത്തെ വിശേശിപ്പിക്കാം... ക്ലൈമാക്സ്‌ വരെയും ഒരു സാധാരണ ത്രില്ലര്‍ ചിത്രമായിരുന്നു No Mercy എന്നാല്‍ ക്ലൈമാക്സിലെ അപ്രതീക്ഷിത വഴിത്തിരിവ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഉണ്ടായത്... ക്ഷമിക്കുക എന്നത് മരണത്തെക്കാള്‍ ഭീകരം ആണെന്ന  ചിത്രത്തിലെ വാചകം  സത്യമാണെന്ന് ഒരു നിമിഷം നമുകാര്‍ക്കും തോന്നി പോകും...

Hyeong-Joon Kim ന്‍റെ തിരകഥയെ കുറിച്ചു പറയുവാന്‍ വാക്കുകളില്ല ഒരു കൊറിയന്‍ ത്രില്ലര്‍ ചിത്രത്തില്‍ നിന്നും ഏതൊരു പ്രേക്ഷകനും ആഗ്രഹിക്കുന്ന എല്ലാ ചേരുവകകളും ഇതില്‍ അടങ്ങിയിരിക്കുന്നു... അതിനെ വളരെ മികച്ച രീതിയില്‍ അണിയിചൊരുക്കാനും ചിത്രത്തിന്‍റെ  സംവിധായകന്‍ കൂടിയായ  അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്...

നായകനും പ്രതിനായകനുമായി Sol Kyung-Gu, Ryoo Seung-Bum എന്നിവരുടെ പ്രകടനങ്ങള്‍ വളരെയധികം മികച്ചതായിരുന്നു പ്രത്യേകിച്ചും ക്ലൈമാക്സ്‌ രംഗങ്ങളില്‍ ഇരുവരും മത്സരിച്ചു അഭിനയിക്കുകയായിരുന്നു എന്ന്‍ തന്നെ പറയാം അതുപോലെ  ഡിറ്റക്റ്റിവ് Min Seo-yeong ആയി Han Hye-Jin ഉം വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്...

ചിത്രം കണ്ടതിനു ശേഷം കുറച്ചു നേരത്തേക്ക് ചിത്രം പങ്കുവെച്ച ആശയവും ക്ലൈമാക്സ്‌ രംഗങ്ങളും ഏതൊരു പ്രേക്ഷകനെയും വേട്ടയാടുന്നതാണ് അത് കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരു വിരുന്ന്‍ തന്നെയായിരിക്കും ഈ ചിത്രം എന്നതില്‍ തെല്ലും സംശയമില്ല...

ചുരുക്കത്തില്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകനാണ് നിങ്ങളെങ്കില്‍ ഒരു കാരണവശാലും ഈ ചിത്രം കാണാതെ പോകരുത്...

1 comment: