Sunday, 8 February 2015

91.Bicycle Thieves

Bicycle Thieves - "Ladri di biciclette" (original title) (1948) : An Italian masterpiece & a must watch movie.



Language: Italian
Genre: Drama
Director: Vittorio De Sica
Writers: Cesare Zavattini, Luigi Bartolini
Stars: Lamberto Maggiorani, Enzo Staiola, Lianella Carell

1940 കളുടെ അവസാനത്തില്‍ ഇറ്റാലിയന്‍ സിനിമയില്‍ വലിയൊരു മാറ്റത്തിനു തുടക്കമിട്ട ചിത്രമായിരുന്നു Vittorio De Sica ബൈസൈക്കിള്‍ തീവ്സ്... അന്നുവരെയും ഇറ്റാലിയന്‍ സിനിമയില്‍ കാണാത്ത യഥാതഥവര്‍ണ്ണനയും (റിയലിസം) സ്റ്റുഡിയോയ്ക്കകത്ത് കെട്ടി ഉണ്ടാക്കിയ സെറ്റുകള്‍ക്ക് പകരം യഥാര്‍ത്ഥ ലൊക്കേഷനുകളും അവതരിപ്പിച്ച ചിത്രമായിരുന്നു  ബൈസൈക്കിള്‍ തീവ്സ്...

രണ്ടാം ലോകമഹായുദ്ധാനന്തര റോമില്‍ ഭാര്യയും രണ്ടു മക്കളുമുള്ള തന്‍റെ കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാനായി  ഒരു ജോലി തേടി അലയുകയാണ് Antonio Ricci... ഒടുവില്‍ നഗരത്തില്‍ മുഴുവന്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന   ജോലി ലഭിക്കുന്നു എന്നാല്‍ ഒരു സൈക്കിള്‍ ഇല്ലാതെ Ricciക്ക് ജോലിയില്‍ പ്രവേശിക്കാനാവില്ല ഇതറിയുന്ന Ricciന്‍റെ ഭാര്യ മരിയ തനിക്ക് സ്ത്രീധനമായി കിട്ടിയ ബെഡ്ഷീറ്റുകള്‍ (അന്ന്‍ ഒരു ദാരിദ്ര്യ കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെയധികം വിലമതിക്കുന്നതാണിത്) Pawn Shopല്‍ (പണം കൊടുക്കുന്ന സ്ഥലം) കൊണ്ടുപോയി കൊടുക്കുകയും മുന്‍പ് പണയം വെച്ച Ricciയുടെ സൈക്കിള്‍ തിരിച്ചെടുക്കുവാനുള്ള പണം നേടുകയും ചെയ്യുന്നു... സൈക്കിള്‍ തിരിചെടുത്തതിനെ തുടര്‍ന്ന്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ എല്ലാം മാറാന്‍ തുടങ്ങയാണ് എന്ന്‍ ആ കുടുംബം സന്തോഷിക്കുന്നു... എന്നാല്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം തന്നെ Ricciയുടെ സൈക്കിള്‍ മോഷണം പോകുന്നു... Ricciയും മകന്‍ ബ്രുണോയും ചേര്‍ന്ന്‍ റോമിലെ തെരുവുകളില്‍ നഷ്ടപ്പെട്ട സൈക്കിള്‍ അന്വേഷിച്ചുകൊണ്ട് അലയുകയാണ്... ഒടുവില്‍ സൈക്കിള്‍ മോഷ്ട്ടിച്ച കള്ളനെ അവര്‍ കണ്ടെത്തുന്നു എന്നാല്‍ വെക്തമായ തെളിവില്ലാത്തതിനെ തുടര്‍ന്ന്‍ അവര്‍ക്ക് അയാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ സാധിക്കാതെ വരുന്നു... സൈക്കിള്‍ അന്വേഷിച്ചുള്ള അവരുടെ യാത്ര അവിടെ അവസാനിച്ചിരിക്കുന്നു എന്നാല്‍ Ricciക്കും മകന്‍ ബ്രുണോയ്ക്കും നന്നായി അറിയാം സൈക്കിള്‍ ഇല്ലാതെ Ricciക്ക് ജോലിയില്‍ തുടരാനാവില്ല എന്ന്‍... ഇനി എന്താണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതാണ് ചിത്രം പറയുന്നത്...

Luigi Bartolini യുടെ നോവലിനെ ആസ്പതമാക്കിയാണ്  Cesare Zavattini തിരകഥ ഒരുക്കിയിരിക്കുന്നത്... ഒറ്റ നോട്ടത്തില്‍ വളരെ ലളിതമായൊരു കഥയാണ് ബൈസൈക്കിള്‍ തീവ്സിന്റെത് എന്നാല്‍ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുംതോറും ഒരു കാലഘട്ടത്തിന്റെ ജീവിതത്തെയും, രണ്ടാംലോക മഹായുദ്ധം മാറ്റിമറിച്ച ജീവിതരീതികളെയും നമുക്ക് ഈ ചിത്രത്തില്‍ കാണാവുന്നതാണ്... ഒരു ജോലി കിട്ടുക എന്നത് ഏറ്റവും വലിയ ഭാഗ്യമായാണ് അന്നത്തെ ജനത കണ്ടിരുന്നത് അവരുടെ ദാരിദ്യം നിറഞ്ഞ ജീവിതത്തിനു വെളിച്ചമേകാന്‍ അതിനു മാത്രമേ അന്ന്‍ സാധിക്കുമായിരുന്നുള്ളു...

ഓഡിഷന് തന്‍റെ മകനെയും കൊണ്ട് വന്ന ഒരു ഫാക്ടറി ഫിറ്ററായ Lamberto Maggiorani യെ ആയിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി സംവിധായകനായ Vittorio De Sica തിരഞ്ഞെടുത്തത് അതുപോലെ ഷൂട്ടിംഗ് കാണാനെത്തിയ ജനനങ്ങള്‍ക്കിടയില്‍ നിന്നുമായിരുന്നു ബ്രുണോയെ അവതരിപ്പിച്ച Enzo Staiola യെ അദ്ദേഹം കണ്ടെത്തിയത് മരിയയെ അവതരിപ്പിച്ചതാകട്ടെ Vittorio De Sica യോട് ഒരു ഇന്റര്‍വ്യൂ നല്‍കുമോ എന്ന്‍ ചോദിചെത്തിയ പത്രപ്രവര്‍ത്തക Lianella Carell ഉം...

1950ല്‍ പ്രത്യേക പുരസ്‌കാരം നല്‍കി അക്കാദമി അവാര്‍ഡ്‌സ് ചിത്രത്തെ അംഗീകരിക്കുകയുണ്ടായി, റിലീസ് ചെയ്ത നാലുവര്‍ഷങ്ങള്‍ക്ക് ശേഷം Sight & Sound  മാഗസിന്‍ എക്കാലത്തെയും മഹത്തരമായ സിനിമയായി ബൈസൈക്കിള്‍ തീവ്സിനെ തിരഞ്ഞെടുക്കുകയുമുണ്ടായി...

എല്ലാ അര്‍ത്ഥത്തിലും ഒരു ക്ലാസ്സിക്‌ തന്നെയാണ് ഈ ചിത്രം, ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്‌ ബൈസൈക്കിള്‍ തീവ്സ്...

No comments:

Post a Comment