Flypaper (2011) : നര്‍മത്തില്‍ പൊതിഞ്ഞ ക്രൈം മിസ്റ്ററി ചിത്രം.
Language: English
Genre: Comedy - Crime - Mystery
Director: Rob Minkoff
Writers: Jon Lucas, Scott Moore
Stars: Patrick Dempsey, Ashley Judd, Tim Blake Nelson
ക്രൈം മിസ്റ്ററി ചിത്രങ്ങള്‍ എന്ന്‍ പറയുമ്പോള്‍ നമ്മുടെയൊക്കെ മനസിലേക്ക് അദ്യം ഓടിയെത്തുന്നത് വളരെയധികം നിഗൂഡത നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാഗതിയും ഓരോ നിമിഷവും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളും ഒക്കെയാണ്..അടുത്തതായി എന്താണ് സംഭവിക്കുക എന്ന് ടെന്‍ഷനോടെയാണ് ഇത്തരം ചിത്രങ്ങള്‍ നാം കണ്ടിരിക്കുന്നത്... എന്നാല്‍ അവയില്‍ നിന്നുമൊക്കെ വളരെ വെത്യസ്തമാണ് Flypaper. ക്രൈം മിസ്റ്ററി ജേണറില്‍ പെടുന്ന ചിത്രങ്ങളുടെ എല്ലാ സവിശേഷതകളും ഉണ്ടെങ്കിലും അവയെല്ലാം നര്‍മത്തില്‍ പൊതിഞ്ഞാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് അത് തന്നെയാണ് മറ്റ് ചിത്രങ്ങളില്‍ നിന്നും Flypaperനെ വെത്യസ്തമാക്കുന്നതും...
ഒരേ സമയം രണ്ടു സംഘങ്ങളാല്‍ ഒരു ബാങ്ക് കൊള്ളയടിക്കപ്പെടുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊള്ളയടിക്കാനെത്തിയ മൂവര്‍ സംഘം ഒരു വശത്തും, കോമാളികളായ ഇരുവര്‍ സംഘം മറ്റൊരു വശത്തും... തടവുകാരെപോലും രണ്ടായി വേര്‍തിരിചിരിക്കുകയാണ്... ചെയിഞ്ച് വാങ്ങുന്നതിനായി ബാങ്കിലേക്കെത്തിയ ട്രിപ്പെന്ന ചെറുപ്പകാരനും തടവുകാരില്‍ ഒരാളാണ്.അവിടെ അരങ്ങേറുന്ന അമ്പരപ്പിക്കുന്ന ചില സംഭവങ്ങള്‍; അപ്രതീക്ഷിതമായ മരണങ്ങള്‍, മറ്റ് തടവുകാരുടെ പ്രവര്‍ത്തികള്‍, അങ്ങനെ പലതും അയാളില്‍ പല സംശയങ്ങളും ഉണ്ടാക്കുന്നു. ബുദ്ധിമാന്മാരില്‍ ബുദ്ധിമാനായ ഷെര്‍ലോക്ക് ഹോംസിനെപോലെ അവിടെ അരങ്ങേറുന്ന കടങ്കഥയുടെ ചുരുളഴിക്കുവാന്‍ ഒരുങ്ങുകയാണ് ട്രിപ്പ്...
ബാങ്കില്‍ ഉണ്ടായ മരണങ്ങളുടെ ഉത്തരവാദി ആരാണ് ? കൊള്ളയടിക്കാന്‍ വന്നവര്‍ക്ക് ഇതിലുള്ള പങ്കെന്താണ് ? സംഭവിക്കുന്നതെല്ലാം തികച്ചും യധിര്‍ശ്ചികമാണോ ? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ പ്രേക്ഷകന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു...
നര്‍മത്തില്‍ പൊതിഞ്ഞെടുത്ത ശരാശരിക്ക് മുകളില്‍ നില്‍കുന്ന ഒരു ക്രൈം മിസ്റ്ററി ചിത്രമാണ് Flypaper. ഒന്നരമണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാം എന്ന്‍ മാത്രമല്ല അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ കൊണ്ടു ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്.
Jon Lucas, Scott Moore എന്നിവരുടെ തിരകഥയെ വളരെ നല്ല രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്, എങ്കിലും ചില പോരായ്മകള്‍ കുടെ നികത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നുവെങ്കില്‍ ചിത്രത്തിന്‍റെ നിലവാരം കുറേക്കൂടി ഉയര്‍നേനെ എന്ന്‍ പറയാതിരിക്കാന്‍ കഴിയില്ല...
വെത്യസ്തത നിറഞ്ഞ മിസ്റ്ററി ചിത്രങ്ങള്‍ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ചിത്രമൊന്നു കണ്ടു നോക്കുക...
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമാ സംബന്ധിയായ ബ്ലോഗാണിത്.
ReplyDeleteകമന്റ് ഇടുന്നില്ല എന്നു വെച്ച് വായിക്കുന്നില്ല എന്നു ദയവായി കരുതരുത്. എല്ലാം വായിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ. പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു. നന്ദി.
പ്രധികരണത്തിനു വളരെയധികം നന്ദി :)
Deleteസിനിമാസംബന്ധിയായ ചർച്ചകളുടെ നല്ല ബ്ളോഗ്...
ReplyDeleteഅഭിനന്ദനത്തിനുവളരെയധികം നന്ദി സുഹൃത്തെ :)
Delete