Saturday 31 January 2015

84.Magnolia

Magnolia (1999) : വേറിട്ടൊരനുഭവം.



Language: English
Genre: Drama
Director: Paul Thomas Anderson
Writer: Paul Thomas Anderson
Stars:Tom Cruise, Jason Robards, Philip Seymour Hoffman, Julianne Moore, Philip Baker Hall, Melora Walters, William H. Macy, John C. Reilly

 Magnolia (1999) :

തികച്ചും യാദൃച്ഛികകമായി സംഭവിക്കുന്ന കുറച്ചു സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട്‌ 1999ല്‍ Paul Thomas Anderson തിരകഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ Magnolia.

ലോസ് ആഞ്ജലസ് നഗരത്തില്‍ വളരെ വിചിത്രമായ കാലാവസ്ഥയുള്ള ഒരു ദിവസത്തിലെ വെത്യസ്തരായ കുറച്ചു മനുഷ്യരിലൂടെയാണ്  ചിത്രം കടന്നു പോകുന്നത്.

പ്രധാനമായും മക്കളില്‍ നിന്നു അകന്ന്‍ മരണം കാത്ത് കിടക്കുന്ന രണ്ടു മനുഷ്യരിലുടെയാണ് കഥ പുരോഗമിക്കുന്നത് - Earl Partridge ഉം Jimmy Gator ഉം ... ഇരുവര്‍ക്കും തങ്ങളുടെ മക്കളോട് അടുക്കാന്‍ ആഗ്രഹമുണ്ട് എന്നാല്‍ മക്കളുടെ കാര്യം നേരെ തിരിച്ചാണ് ഇരുവര്‍ക്കും തങ്ങളുടെ പിതാവിനെ കുറിച്ചൊന്നും തന്നെ അറിയാനോ അയാളെ കാണാനോ താല്‍പര്യമില്ല...

Earl Partridge ന്‍റെ മകന്‍ Frank T.J. Mackey മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു സ്ത്രീവിദ്വോഷിയാണ്... Jimmy Gator ന്‍റെ മകള്‍ Claudia Wilson Gator ആവട്ടെ മയക്ക് മരുന്നിനു അടിമയും ഒരു അനാഥയെ പോലെ അലഞ്ഞും ജീവിക്കുകയാണ്...

ലോലഹൃദയനും സ്നേഹമുള്ളവനുമായ Earlന്‍റെ നേഴ്സായ Phil Parma മകനെ അയാളിലെക്ക് തിരിചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു...സതയസന്ധനും ദൈവവിശ്വാസിയുമായ  പോലിസ് ഉധ്യോഗസ്ഥന്‍ Jim Kurring Claudiaയെ കണ്ടുമുട്ടുകയും അവളില്‍ ആകര്‍ഷകന്‍ ആകുകയും ചെയ്യുന്നു തുടര്‍ന്നയാള്‍ അവളെ സമാധാനത്തിന്‍റെ വഴിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നു...

ഇതേ സമയം Earlന്‍റെ രണ്ടാംഭാര്യയായ Linda Partridge കുറ്റബോധത്താല്‍ തകര്‍ന്ന്‍ വീഴുന്നു, അതുപോലെ ബുദ്ധിമാന്മാരായ രണ്ടു കുട്ടികള്‍ ഒരാള്‍ മുതിര്‍ന്നവനും പരാജിതനുമാണ് മറ്റവന്‍ ചെറുപ്പവും പിതാവില്‍ നിന്നും കടുത്ത സമ്മര്‍ദം അനുഭവിക്കുന്നവനുമാണ് ഇരുവരും തങ്ങളുടേതായജീവിത സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങുകയാണ്...

കുറ്റബോധം, ഒറ്റപെടല്‍, കുട്ടികളോട് കാണിക്കുന്ന ക്രൂരധ അത് അവരില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ അങ്ങനെ നാമിന്ന് ഈ ലോകത്തില്‍ കാണുന്ന പല വികാരങ്ങളെയും  അവ ഉണ്ടാക്കി വെക്കുന്ന പരിമിതഫലങ്ങളെയും  വളരെ മനോഹരമായി നമുക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകനും ചിത്രത്തിന്‍റെ തിരകഥാക്രിതുമായ  Paul Thomas Anderson. ഭുതകാലത്തില്‍ നാം ചെയ്ത തെറ്റുകള്‍ അത്ര പെട്ടന്നൊന്നും നമുക്ക് മായിച്ചു കളയാനാവില്ല, എല്ലാ സംഭവങ്ങളെയും അവയുടെ പരിമിതഫലങ്ങളെയും തടയാന്‍ നമുകാര്‍ക്കും സാധിച്ചെന്നു വരില്ല എന്നാല്‍ നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും ഇങ്ങനെ കുറച്ചു നല്ല സന്ദേശങ്ങളും ചിത്രം പ്രേക്ഷകനോട് പങ്കുവെക്കുന്നുണ്ട്.

അനുഗ്രഹീത നടന്മാരുടെ  മികച്ച പ്രകടനങ്ങളുടെ ഒരു കൂടിചേരല്‍ കൂടിയാണ് ഈ ചിത്രം. Philip Seymour Hoffman, Tom Cruise, Julianne Moore, Philip Baker Hall, Melora Walters, William H. Macy, John C. Reilly ഇവരുടെയൊക്കെ അത്യുഗ്രന്‍ പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്‍ എന്ന്‍ പറയുന്നത്. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ നടന്മാരെ ഇത്ര കൃത്യമായി തിരഞ്ഞെടുത്ത ചിത്രങ്ങള്‍ വളരെ ചുരുക്കമാണ്.

അതുപോലെ Jon Brion ന്‍റെ സംഗീതം പ്രേക്ഷകനെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ഒരു മികച്ച  ഡ്രാമ  കാണാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ഈ ചിത്രം കാണാതെ പോകരുത്.

No comments:

Post a Comment