Wednesday, 28 January 2015

80.The Imitation Game

The Imitation Game (2014) :  Sometimes it is the people who no one imagines anything of who do the things that no one can imagine.

Language: English
Genre: Biography
Director: Morten Tyldum
Writers: Andrew Hodges, Graham Moore
Stars: Benedict Cumberbatch, Keira Knightley, Matthew Goode

അലന്‍ ടൂറിംഗ് - രണ്ടാംലോക മഹായുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച മഹാനായ ഗണിതശാസ്ത്ര വിദഗ്ധന്‍, താര്‍ക്കികന്‍, ഇന്ന്‍ നമ്മുടെയൊക്കെ നിത്യ ജീവിതത്തിന്‍റെ ഒരു ഭാഗമായി തന്നെ മാറിയിരിക്കുന്ന കമ്പ്യൂട്ടറിന്റെ പിതാവ്. അദ്ദേഹത്തിന്‍റെ ജീവിതത്തെ ആധാരമാക്കി   Andrew Hodges  1983ല്‍ പുറത്തിറക്കിയ  Alan Turing: The Enigma എന്ന പുസ്തകത്തെ ആസ്പതമാക്കി Graham Mooreന്‍റെ തിരകഥയില്‍ Morten Tyldum ഒരുക്കിയ ചിത്രമാണ് The Imitation Game.

1939ല്‍ ഹിറ്റ്‌ലറുടെ നാസിപ്പട തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം തചൊടിച്ചു മുന്നേറുന്ന സമയം. അന്നത്തെ ജര്‍മ്മന്‍ പടയുടെ പ്രധാന ശക്തിയായിരുന്നു രഹസ്യ സന്ദേശങ്ങള്‍ കൈമാറാനായി അവര്‍ കണ്ടു പിടിച്ച Encrypting സംവിധാനം ആയ Enigma. എനിഗ്മയില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ ബ്രിട്ടീഷ്‌ സൈന്യത്തിന് ലഭിച്ചിരുന്നുവെങ്കിലും അത് Decrypt ചെയ്യാന്‍ ശേഷിയുള്ള ഒരു സംവിധാനവും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് ടൂറിംഗ് Bletchley പാര്‍ക്കിലെ ബ്രിട്ടീഷ്‌ സൈന്യത്തിന്‍റെ രഹസ്യ ക്യാമ്പില്‍ എനിഗ്മയില്‍ നിന്നും പുറത്തുവരുന്ന സന്ദേശങ്ങളെ ഡിക്രിപ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. ജര്‍മ്മന്‍ വായിക്കാനോ സംസാരിക്കാനോ അറിയാത്ത ഈ ഗണിതശാസ്ത്രഞ്ജന്‍ എങ്ങനെ ഇത് സാധ്യമാക്കും എന്ന സംശയം മേലധികാരികള്‍ക്ക്‌ മുഴുവനും ഉണ്ടായിരുന്നു എന്നാല്‍  എന്താണ് ചെയ്യേണ്ടതെന്നു ടുറിങ്ങിന് അറിയാമായിരുന്നു...

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഗതി മാറ്റിമറിക്കുകയും ലോകത്തിനു തന്‍റെ കണ്ടുപിടുത്തങ്ങളിലുടെ ഒരുപ്പാട്‌ സംഭാവനകളും നല്‍കിയ അദ്ദേഹത്തിന്റെ ജീവിതകഥ വളരെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകനു മുന്നിലെത്തിക്കാന്‍ Mortenഉം കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. ഒരു ബയോഗ്രഫി ആണെങ്കില്‍ കൂടിയും തുടക്കം മുതല്‍ അവസാനം വരെ ഒരു ത്രില്ലെര്‍ ചിത്രം കാണുന്ന അനുഭൂതിയാണ് ചിത്രം പ്രേക്ഷകനു സമ്മാനിക്കുന്നത്.

ഷെര്‍ലൊക്ക് ഹോംസ് ആയി എല്ലാവരുടെയും പ്രിയങ്കരനായി മാറിയ  Benedict Cumberbatch ആണ് അലന്‍ ടൂറിങ്ങായി നമുക്ക് മുന്നിലെത്തുന്നത് തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടന്നം തന്നെ അദ്ദേഹം കാഴ്ച വെച്ചിട്ടുമുണ്ട്. ഇതവണത്തെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍സില്‍ അദ്ദേഹത്തിന്റെ പേര് വന്നത് അതിനുള്ള തെളിവാണ്.

ഏതൊരു സിനിമ പ്രേമിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് The Imitation Game

No comments:

Post a Comment