Monday 12 January 2015

78.The Body

The Body - "El cuerpo" (original title) (2012) : A perfectly crafted mystery thriller with an outrageously good ending.


Language: Spanish
Genre: Mystery, Thriller
Director: Oriol Paulo
Writers: Oriol Paulo, Lara Sendim
Stars: José Coronado, Hugo Silva, Belén Rueda


രാത്രിയുടെ പശ്ചാത്തലത്തില്‍  നിഗൂഢത നിറഞ്ഞു നില്‍ക്കുന കഥാസന്ദര്‍ഭങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട്  പ്രേക്ഷകരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുകയും, അവരില്‍ മാനസിക പിരിമുറുക്കം പോലും സൃഷ്ട്ടിച്ചു കൊണ്ടൊടുവില്‍ മികച്ച വഴിത്തിരിവിലുടെ പ്രേക്ഷകരെ  അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലെര്‍ ചിത്രങ്ങള്‍ വളരെ ചുരുക്കമാണ്. അത്തരത്തിലൊന്നാണ് El cuerpo.

ധനികയും വിവിധ ഔഷധനിര്‍മ്മാണകമ്പനികളുടെ ഉടമയുമായ Mayka Villaverde ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരിക്കുന്നു. പോസ്റ്റ്മാര്‍ട്ടം നടത്തുന്നതിനു മുന്‍പേ തന്നെ ദുരൂഹ സാഹചര്യത്തില്‍ Maykaയുടെ മൃദുദേഹം മോര്‍ച്ചറിയില്‍ നിന്നും കാണാതെയാവുന്നു, സംഭവത്തിന്‌ ദ്രിക്സാക്ഷിയായ മോര്‍ച്ചറി ഗാര്‍ഡ് അബോധാവസ്ഥയില്‍ ആശുപത്രിയിലുമാവുന്നു.

സംഭവത്തിന്‍റെ സത്യാവസ്ഥയെ തേടി ഡിറ്റക്ട്ടിവ് Jaime Peñaയും കൂട്ടരും സ്ഥലത്തെത്തുന്നു മൃദുദേഹത്തിന്റെ തിരോധാനത്തിനു പിന്നിലെ രഹസ്യം തേടിയുള്ള അന്വേഷണം അവരുടെ മരണ കാരണത്തിലെക്കും തിരിയുമ്പോള്‍ സംശയത്തിന്‍റെ മുള്‍മുനയില്‍ വന്നത് അവരുടെ ഭര്‍ത്താവായ അലക്സ്‌ ആയിരുന്നു. ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തില്‍ സഹായിക്കുന്നതിനുമായി പോലിസ് അലക്സിനെ ആശുപത്രിയിലേക്ക് വിളിക്കുന്നു. അലക്സിന്‍റെ വരവോടെ അപ്രതീക്ഷിതമായ പല സംഭവങ്ങളും അവനെ ചുറ്റിപറ്റി അവിടെ അരങ്ങേറാന്‍ തുടങ്ങുന്നു...

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ?എങ്ങനെയാണ് മൃധുധേഹം അപ്രത്യക്ഷമായത് ? ആരാണതിനു പിന്നില്‍ ?  ഹൃദയാഘാതം തന്നെയായിരുന്നോ യഥാര്‍ത്ഥ മരണ കാരണം ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം പറയുന്നത്... 

ആദ്യാവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു മികച്ച ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലെറാണ് El cuerpo.  

മികച്ച തിരകഥയും മുനിര താരങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമാണ് ചിത്രത്തിന്‍റെ നട്ടെല്ല്.   താനും Lara Sendimഉം ചേര്‍ന്നെഴുതിയ തിരകഥയെ വളരെ നല്ല രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സംവിധായകനായ   Oriol Pauloന് സാധിച്ചിട്ടുണ്ട്. Oscar Faura യുടെ ചായാഗ്രഹണവും, Joan Manel Vilasecaയുടെ എഡിറ്റിംന്ഗും അതുപോലെ അടുത്ത് പറയേണ്ട കാര്യങ്ങളാണ്‌.

 José Coronado, Belén Rueda എന്നിവരുടെ പ്രകടന്നങ്ങളെ എത്ര അഭിനന്തിച്ചാലും മതിവരില്ല അത്ര മനോഹരമായിട്ടായിരുന്നു ഇരുവരും സ്ക്രീനില്‍ നിറഞ്ഞാടിയത്. Hugo Silvaയുടെ പ്രകടനവും അതുപോലെ മികച്ചു നില്‍ക്കുന്നതായിരുന്നു, എങ്കിലും ചിത്രത്തിന്‍റെ വിജയത്തിന് പിറകിലെ ഏറിയ പങ്കും José Coronado, Belén Rueda എന്നിവര്‍ക്ക് അവകാശപ്പെട്ടതാണ്.


കൂടുതല്‍ പറയുന്നില്ല മികച്ച ത്രില്ലെര്‍ ചിത്രങ്ങങ്ങള്‍ ഇഷ്ടപെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ചിത്രമാണ്‌ El cuerpo


No comments:

Post a Comment